ഹാർദിക് പാണ്ഡ്യയെ രൂക്ഷമായി വിമർശിച്ച് പ്രവീൺ കുമാർ, രാജ്യത്തിനായും സംസ്ഥാനത്തിനായും കളിക്കാതെ പണത്തിനായി കളിക്കുന്നു

ഐപിഎൽ 2024 ന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാർ. ആഭ്യന്തര ക്രിക്കറ്റ് കളിക്കാനും ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാനും ഹാർദിക്കിന് മടിയാണെന്നും പണമാണ് താരത്തിന് പ്രാധാന്യം എന്നും പ്രവീൺ കുമാർ പറഞ്ഞു.

“ഐപിഎല്ലിന് രണ്ട് മാസം മുമ്പ് നിങ്ങൾക്ക് പരിക്കേറ്റു, നിങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കില്ല, ആഭ്യന്തര ക്രിക്കറ്റിൽ നിങ്ങളുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കില്ല, ഐപിഎല്ലിൽ നേരിട്ട് കളിക്കുക ആണ് ലക്ഷ്യൻ. അങ്ങനെയല്ല കാര്യങ്ങൾ ചെയ്യേണ്ടത്.” പ്രവീൺ കുമാർ പറയുന്നു.

“പണം സമ്പാദിക്കുക ആണ് ലക്ഷ്യം, അതിൽ തെറ്റൊന്നുമില്ല. പക്ഷേ നിങ്ങൾ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി കളിക്കണം, ഇപ്പോൾ ആളുകൾ ഐപിഎല്ലിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്” – പ്രവീൺ പറഞ്ഞു.

ഗെയിലിനെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍, കേരള നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കി ഹസന്‍ ഖാന്‍

ഷാര്‍ജയില്‍ ഗെയില്‍ സ്റ്റോമിനു അരങ്ങൊരുങ്ങിയെന്ന് തോന്നിച്ചുവെങ്കിലും വിന്‍ഡീസ് വെടിക്കെട്ട് താരത്തെ നേരത്തെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബി ലെജന്‍ഡ്സിനു വിജയത്തിലേക്കുള്ള ആദ്യ വഴി തുറന്ന് ക്രിസ് ജോര്‍ദ്ദാന്‍. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് നേടിയ 107/5 എന്ന സ്കോര്‍ പിന്തുടരാനിറങ്ങിയ കേരള നൈറ്റ്സിനു ക്രിസ് ഗെയില്‍ വെടിക്കെട്ടിന്റെ ബലത്തില്‍ 4 ഓവറില്‍ നിന്ന് 46 റണ്‍സ് നേടുകയായിരുന്നു.

നാലാം ഓവറിന്റെ ആദ്യ പന്തില്‍ ക്രിസ് ജോര്‍ദ്ദാന്‍ ക്രിസ് ഗെയിലിനെ പുറത്താക്കിയപ്പോള്‍ 19 പന്തില്‍ നിന്ന് 35 റണ്‍സാണ് താരം നേടിയത്. പിന്നീട് തുടരെ ഒരോവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹസന്‍ ഖാന്‍ നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കുകയായിരുന്നു. മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് ഹസന്‍ ഖാന്‍ നേടിയത്. ഉപുല്‍ തരംഗ, ഫാബിയന്‍ അല്ലെന്‍, വെയിന്‍ പാര്‍ണെല്‍ എന്നിവരെയാണ് ഹസന്‍ ഖാന്‍ പുറത്താക്കിയത്.

8.2 ഓവറില്‍ നിന്ന് 71 റണ്‍സ് മാത്രമാണ് കേരള നൈറ്റ്സിനു നേടാനായത്. 36 റണ്‍സിന്റെ വിജയമാണ് പഞ്ചാബി ലെജന്‍ഡ്സ് നേടിയത്. പ്രവീണ്‍ കുമാര്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബി ലെജന്‍ഡ്സിനെ ഉമര്‍ അക്മലും വാലറ്റത്തില്‍ ക്രിസ് ജോര്‍ദ്ദാനും ചേര്‍ന്നാണ് 107 റണ്‍സിലേക്ക് എത്തിച്ചത്. 17 പന്തില്‍ 30 റണ്‍സ് നേടി ഉമര്‍ അക്മല്‍ പുറത്തായപ്പോള്‍ 7 പന്തില്‍ നിന്ന് 24 റണ്‍സാണ് ക്രിസ് ജോര്‍ദ്ദാന്‍ നേടിയത്. പുറത്താകാതെ നിന്ന താരത്തോടപ്പം ടോം മൂറ്സ് 16 റണ്‍സ് നേടി. മുഹമ്മദ് നവീദ് കേരള നൈറ്റ്സിനായി 2 വിക്കറ്റ് നേടി.

ഐപിഎലില്‍ പത്തോ അതിലധികമോ മെയിഡന്‍ ഓവറുകള്‍ എറിഞ്ഞത് ഇവര്‍

ഐപിഎലില്‍ ഏറ്റവും അധികം മെയിഡന്‍ ഓവറുകള്‍ എറിഞ്ഞത് രണ്ട് ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത് പ്രവീണ്‍ കുമാര്‍ നില്‍ക്കുമ്പോള്‍ തൊട്ടു പുറകില്‍ ഇര്‍ഫാന്‍ പത്താനും മെയിഡനുകളുടെ കാര്യത്തില്‍ മുമ്പനായി നില്‍ക്കുന്നു. പ്രവീണ്‍ കുമാര്‍ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിനായി കളിക്കാനിറങ്ങിയിരുന്നുവെങ്കിലും ഇര്‍ഫാന് പഴയ പോലെ പന്ത് കൊണ്ട് മായാജാലം കാണിക്കുവാന്‍ സാധിക്കാത്തതിനാല്‍ അവസാന ഇലവനില്‍ സ്ഥാനം പിടിക്കാന്‍ പലപ്പോഴും ആവുന്നില്ല.

കഴിഞ്ഞ സീസണില്‍ ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ലെങ്കിലും ഡ്വെയിന്‍ ബ്രാവോയ്ക്ക് പരിക്കേറ്റ് പിന്മാറിയപ്പോള്‍ പകരക്കാരനായി ഗുജറാത്ത് ലയണ്‍സ് താരത്തെ സ്വന്തമാക്കിയിരുന്നു. 2017 സീസണില്‍ ഒരു മത്സരം മാത്രമാണ് ഇര്‍ഫാന് കളിക്കാനായത്.

ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന് വരുന്ന സന്ദീപ് ശര്‍മ്മയാണ് ഇനി ഈ നേട്ടം കൈവരിക്കുവാന്‍ ഏറെ സാധ്യത കല്പിക്കപ്പെടുന്ന താരം. പ്രവീണ്‍ കുമാറിനെക്കാള്‍ കുറവ് മത്സരം മാത്രം കളിച്ചിട്ടുള്ള സന്ദീപ് ഇപ്പോള്‍ 8 മെയിഡനുകളാണ് ഐപിഎലില്‍ ഇതുവരെ നേടിയിട്ടുള്ളത്.

പ്രവീണ്‍ കുമാര്‍ 119 മത്സരങ്ങളില്‍ നിന്ന് 14 മെയിഡനുകള്‍ എറിഞ്ഞപ്പോള്‍ ഇര്‍ഫാന്‍ 103 മത്സരങ്ങളില്‍ നിന്ന് 10 മെയിഡനുകളാണ് എറിഞ്ഞത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഇര്‍ഫാന്‍ പത്താന്‍ വെറും 5 മത്സരങ്ങളാണ് ഐപിഎലില്‍ കളിച്ചിട്ടുള്ളത്. സന്ദീപ് ശര്‍മ്മ 56 മത്സരങ്ങളില്‍ നിന്നാണ് 8 മെയിഡനുകള്‍ എന്ന നേട്ടം കൊയ്തിട്ടുള്ളത്.

മെയിഡനുകളുടെ എണ്ണത്തില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ വെറും രണ്ട് സ്ഥാനക്കാരില്‍ വെറും രണ്ട് വിദേശ താരങ്ങളാണ് ഉള്ള‍ത്. ലസിത് മലിംഗ(8 മെയിഡനുകള്‍), ഡെയില്‍ സ്റ്റെയിന്‍(7 മെയിഡനുകള്‍)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version