പാരീസ് ഒളിമ്പിക്സിൽ ശരത് കമാൽ ഇന്ത്യയുടെ പതാകവാഹകന്‍

2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ പതാകവാഹകനാകുന്നത് ടേബിള്‍ ടെന്നീസ് ഇതിഹാസം ശരത് കമാൽ. ബോക്സിംഗ് ഇതിഹാസം മേരി കോമിനെ ചെഫ് ഡി മിഷന്‍ എന്ന വലിയ സ്ഥാനം ആണ് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസ്സിയേഷന്‍ നൽകിയിരിക്കുന്നത്.

ടോക്കിയോ ഒളിമ്പിക്സിൽ നേടിയ 7 മെഡലുകളുടെ നേട്ടം മറികടക്കുക എന്ന ലക്ഷ്യമായിരിക്കും പാരീസിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ഗഗന്‍ നാരംഗ് പാരീസ് ഒളിമ്പിക്സിലെ ഷൂട്ടിംഗ് വില്ലേജിലെ കാര്യങ്ങളുടെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്.

അത് പോലെ നീരജ് ചോപ്ര, വിനേഷ് ഫോഗട്ട് എന്നിവരുമായി സഹകരിച്ചിട്ടുള്ള ഡോ. ഡിന്‍ഷാ പാര്‍ഡിവാലയെ ചീഫ് മെഡിക്കൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്.

ഇതിഹാസ താരം മേരി കോം വിരമിച്ചു

ഇതിഹാസ ബോക്സർ മേരി കോം വിരമിച്ചു. തന്റെ പ്രായപരിധി പരിധി ചൂണ്ടിക്കാട്ടിയാണ് കായികരംഗത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനം മേരി കോം പ്രഖ്യാപിച്ചത്. പ്രായപരിധി കാരണമാണ് താൻ വിരമുക്കാൻ നിർബന്ധിതയായത് എന്ന് 41കാരിയായ മേരി കോം പറഞ്ഞു.

2012 ലെ ലണ്ടൻ ഒളിമ്പിക്‌സിൽ 51 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയപ്പോൾ വനിതാ ബോക്‌സിംഗിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്‌സറായി മേരി കോം മാറിയിരുന്നു. ഗെയിംസിൽ മെഡൽ നേടുന്നതിന് മുമ്പ് അവർ 5 തവണ ലോക ചാമ്പ്യയായിരുന്നു. 2021 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആയി വെള്ളി നേടിയിട്ടുണ്ട്. മേരി 8 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും 7 ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും 2 ഏഷ്യൻ ഗെയിംസ് മെഡലുകളും അവർ നേടിയിട്ടുണ്ട്. ഒരു കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡലും മേരി കോൻ തന്റെ കരിയറിൽ നേടി.

മേരി കോം പൊരുതി വീണു, തീരുമാനം സ്പ്ലിറ്റ് ഡിസിഷനിൽ

ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ഉറപ്പാക്കുവാനുള്ള അവസരം ബോക്സര്‍ മേരി കോമിന് നഷ്ടം. ഇന്ന് നടന്ന വനിതകളുടെ 48-51 കിലോ ഫ്ലൈ വെയിറ്റ് കാറ്റഗറിയിൽ കൊളംബിയന്‍ ബോക്സര്‍ ലോറേന ഇന്‍ഗ്രിറ്റ് വലേന്‍സിയയ്ക്കെതിരെയാണ് മേരി കോം പൊരുതി വീണത്. സ്പ്ലിറ്റ് ഡിസഷനിൽ 3-2 എന്ന സ്കോറിനാണ് കൊളംബിയന്‍ താരം വിജയം ഉറപ്പാക്കിയത്. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് കൊളംബിയന്‍ ബോക്സര്‍.

റൗണ്ട് ഓഫ് 16 മത്സരത്തിലാണ് മേരി കോമിന്റെ പരാജയം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലിന് മേരി കോമിന് യോഗ്യത നേടാമായിരുന്നു. 6 തവണ ലോക ചാമ്പ്യനായ മേരി കോം ഇന്ത്യന്‍ ബോക്സിംഗിന്റെ ഇതിഹാസം എന്ന് തന്നെ വിളിക്കാവുന്നതാണ്.

ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ നാല് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ ഒരാള്‍ ഇന്ത്യയ്ക്കൊപ്പം നിലകൊണ്ടു. രണ്ടാം റൗണ്ടിൽ മൂന്ന് ജഡ്ജുമാര്‍ മേരിയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിന് അനുകൂലമായി വിധിയെഴുതി.

നിര്‍ണ്ണായകമായ മൂന്നാം റൗണ്ടിൽ മേരിയ്ക്കൊപ്പം മൂന്ന് ജഡ്ജിമാര്‍ നിന്നുവെങ്കിലും രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ സ്പ്ലിറ്റ് ഡിസിഷനിൽ മത്സരം മേരിയ്ക്ക് നഷ്ടമായി. ജഡ്ജുമാരുടെ തീരുമാനം പുഞ്ചിരിച്ചും എതിരാളിയെ ആശ്ലേഷിച്ചുമാണ് മേരി കോം സ്വീകരിച്ചത്. തന്റെ അവസാന ഒളിമ്പിക്സ് മത്സരമാണെന്ന ബോധ്യതോടെയാണ് താരം ഈ വിധിയെ സ്വീകരിച്ചത്.

മേരി കോം രണ്ടാം റൗണ്ടിലേക്ക്

ഡൊമിനിക്കന്‍ റിപബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെതിരെ 4-1ന്റെ വിജയം നേടി മേരി കോം. ഇന്ന് നടന്ന 48-51 കിലോ വനിത ഫ്ലൈ വെയിറ്റ് വിഭാഗത്തിലാണ് മേരി രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആദ്യ റൗണ്ടിൽ വ്യക്തമായ മേധാവിത്യം പുലര്‍ത്തിയപ്പോള്‍ രണ്ടാം റൗണ്ടിൽ ഡൊമിനിക്കന്‍ റിപബ്ലിക്ക് താരത്തിന് നേരിയ നേട്ടം കൊയ്യാനായി.

ആദ്യ ജഡ്ജ് 30-27ന് മേരിക്കോമിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ രണ്ടാം ജഡ്ജ് മിഗ്വേലിന 29-28ന് ആനുകൂല്യം നല്‍കി. മൂന്നാം ജഡ്ജ് മേരി കോമിന് 29-28ന്റെ വിജയം നല്‍കിയപ്പോള്‍ നാലാം ജഡ്ജും ആദ്യ ജഡ്ജിനെ പോലെ 30-27ന്റെ ആധിപത്യം മേരിയ്ക്ക് നല്‍കി.

അഞ്ചാം ജഡ്ജ് 29-28ന്റെ നേരിയ മുന്‍തൂക്കം ഇന്ത്യന്‍ താരത്തിന് നല്‍കിയപ്പോള്‍ 4-1ന് മത്സരം മേരി കോം സ്വന്തമാക്കി.

ഒളിമ്പിക്സിന് തുടക്കമായി, ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മന്‍പ്രീത് സിംഗും

ടോക്കിയോ ഒളിമ്പിക്സിന് ഔദ്യോഗികമായ തുടക്കം കുറിച്ചു. മാര്‍ച്ച് പാസ്റ്റിൽ കോവിഡ് മാനദണ്ഡം പാലിച്ചാണ് അതാത് രാജ്യങ്ങളുടെ താരങ്ങള്‍ പങ്കെടുത്തത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ് ഇന്ത്യയുടെ പതാക വാഹകരായത്.

ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘത്തെയാണ് ഇത്തവണ രാജ്യം ഒളിമ്പിക്സിനായി അയയ്ച്ചിരിക്കുന്നത്. എന്നാൽ അത്‍ലറ്റുകള്‍ പലരും ഇന്ന് മാത്രം ടോക്കിയോയിലേക്ക് വിമാനം കയറിയതിനാൽ എല്ലാ താരങ്ങളും മാര്‍ച്ച് പാസ്റ്റിൽ പങ്കെടുക്കുന്നില്ല.

കോവിഡിന്റെ ഭീഷണിയ്ക്കിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭം കുറിച്ചത്.

മേരി കോം സെമിയിലേക്ക്, ലോക ബോക്സിംഗിലെ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യയുടെ ഉരുക്ക് വനിത

ലോക ബോക്സിംഗില്‍ എട്ട് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടുന്ന ഏക താരമെന്ന റെക്കോര്‍ഡിന് അര്‍ഹയായി ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരി കോം. പുരുഷ വനിത താരങ്ങളില്‍ ഇതുവരെ മറ്റാര്‍ക്കും എത്തിപ്പിടിക്കുവാന്‍ സാധിക്കാത്ത നേട്ടമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. നിലവിലെ ഒളിമ്പിക്സ് മെഡല്‍ ജേതാവായ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ഏകപക്ഷീയമായ സ്കോറിന് (5-0) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലെ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ ഉറപ്പിക്കുവാന്‍ മേരി കോമിന് സാധിച്ചത്.

51 കിലോ വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്.

മേരി കോം ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് ഇന്ത്യൻ ബോക്സർ മേരി കോം. തായ്‌ലൻഡ് ബോക്‌സർ ജൂതമസ് ജിറ്റ്പോങ്ങിനെയാണ് മേരി കോം തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ 5-0നാണ് മേരി കോം ജയം ഉറപ്പിച്ചത്.

ഓപ്പണിങ് റൗണ്ടിൽ പതിയെ തുടങ്ങിയ മേരി കോം രണ്ടാം റൗണ്ടിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 51 കിലോ ഗ്രാം വിഭാഗത്തിൽ ആദ്യ ലോക കിരീടം തേടിയാണ് മേരി കോം ഇറങ്ങിയത്. അതെ സമയം മുൻ വെള്ളി മെഡൽ ജേതാവ് സോറ്റി ബൂറ 75 കിലോ ഗ്രാം വിഭാഗത്തിൽ നിന്ന് പുറത്തായി. രണ്ടാം സീഡ് ലൗറൻ പ്രൈസിനോടാണ് ബൂറ തോറ്റത്.

Exit mobile version