Picsart 24 04 02 10 32 38 079

അർജന്റീനക്ക് ആയി ഒളിമ്പിക്സ് കളിക്കാൻ എമിയും എൻസോ ഫെർണാണ്ടസും ശ്രമിക്കും

ഒളിമ്പിക്‌സിൽ അർജൻ്റീന ഫുട്ബോൾ ടീമിനൊപ്പം കളിക്കാൻ അർജന്റീനയുടെ സീനിയർ താരങ്ങളിൽ പലരും ഉണ്ടാകും എന്ന് സൂചന. ലോകകപ്പ് ജേതാവായ എമിലിയാനോ മാർട്ടിനെസും എൻസോ ഫെർണാണ്ടസും അവരുടെ ക്ലബുകളുമായി ഇത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ആസ്റ്റൺ വില്ലയുമായി എമി ചർച്ചകൾ ആരംഭിച്ചതായി അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാൻസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ അർജൻ്റീന ടീമിനൊപ്പം ഉണ്ടായിരിക്കാൻ അനുവദിക്കുന്നതിനായി മാർട്ടിനെസ് ആസ്റ്റൺ വില്ലയുമായി സംസാരിക്കുകയാണെന്ന് ഫെർണാണ്ടോ സിസ് റിപ്പോർട്ട് ചെയ്യുന്നു. ഒളിമ്പിക്സ് ടീമിൽ 23 വയസ്സിന് മുകളിൽ ഉള്ള മൂന്ന് താരങ്ങൾക്ക് ആണ് കളിക്കാൻ ആവുക. 31 വയസുകാരനായ എമി ഇതിൽ ഒരു സ്ഥാനം എടുക്കും. മെസ്സി ആണ് അർജന്റീന ലക്ഷ്യമിടുന്ന മറ്റൊരു സീനിയർ താരം.

എൻസോ ഫെർണാണ്ടസ് ഇപ്പോഴും അണ്ടർ 23 ആയാണ് പരിഗണിക്കപ്പെടുക. അതുകൊണ്ട് എൻസോ വന്നാലും മൂന്ന് മറ്റു സീനിയർ താരങ്ങളെ അർജന്റീനക്ക് ഉൾപ്പെടുത്താൻ ആകും.

Exit mobile version