“ദിവസവും 8 കിലോ മട്ടൺ കഴിക്കുന്നുണ്ടാകും” പാകിസ്താൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് വസിം അക്രം

ഇന്നലെ അഫ്ഗാനിസ്താനോട് തോറ്റതിനു പിന്നാലെ പാകിസ്താൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് ഇതിഹാസ പേസർ വസീം അക്രം. പാകിസ്താൻ താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തണം എന്നും ഇവർക്ക് പ്രൊഫഷണൽ താരങ്ങൾക്ക് വേണ്ട ഫിറ്റ്നസ് ഇല്ല എന്നും അക്രം പറഞ്ഞു. അവരുടെ മോശം ഫീൽഡിംഗ് തോൽവിയുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് എന്ന് അക്രം പറഞ്ഞു.

“ഇത് നാണക്കേടാണ്. വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 282 റൺസ് എടുക്കാൻ കഴിഞ്ഞു. കളിക്കാരുടെ ഫിറ്റ്നസ് ലെവലുകൾ നോക്കൂ.  രണ്ട് വർഷമായി ഈ കളിക്കാർക്ക് ഫിറ്റ്നസ് ടെസ്റ്റുകൾ ഇല്ല. ഫിറ്റ്നസ് ഇല്ലാത്ത താരങ്ങളുടെ പേരുകൾ പറയാം തനിക്ക് അറിയാം. ഇവർ ദിവസവും 8 കിലോ മട്ടൺ കഴിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇവർക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തണം.” അക്രം പറഞ്ഞു.

https://twitter.com/CricketopiaCom/status/1716645766880764002?t=zJmlS89mxRQ0G2qr6gOjyA&s=19

“നിങ്ങളുടെ രാജ്യത്തിനായി കളിക്കുമ്പോൾ നിങ്ങൾക്ക് നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. അതിന്റെ ഉത്തരവാദിത്തം കാണിക്കണം. എല്ലാത്തിനും ഒരു നിശ്ചിത മാനദണ്ഡമുണ്ട്. മിസ്ബാഹ് കോച്ചായിരുന്ന സമയത്ത് അദ്ദേഹം ഫിറ്റ്നസിന്റെ കാര്യത്തിൽ കർക്കശനായിരുന്നു. കളിക്കാർ അവനെ വെറുത്തു.” വസീം അക്രം പറഞ്ഞു.

ചെന്നൈയിലും ദിൽ ദിൽ പാകിസ്താൻ മുഴങ്ങിയില്ലേ എന്ന് പരിഹസിച്ച് മൈക്കിൾ വോൺ

തിങ്കളാഴ്ച ചെന്നൈയിൽ നടന്ന 2023 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താൻ പരാജയപ്പെട്ടതിനു പിന്നാലെ പരിഹാസവുനായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ മൈക്കൽ വോൺ. ചെന്നൈയിലും ദിൽ ദിൽ പാകിസ്താൻ ഗാനം മുഴങ്ങാത്തത് കൊണ്ടാണോ പാകിസ്താൻ പരാജയപ്പെട്ടത് എന്ന് വോൺ സാമൂഹിക മാധ്യമങ്ങളിൽ ചോദിച്ചു.

ഒക്ടോബർ 14ന് ഇന്ത്യയോട് പരാജയപ്പെട്ടപ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീമിന്റെ ഗാനമായ ‘ദിൽ ദിൽ പാകിസ്ഥാൻ’ പ്ലേ ചെയ്യാത്തതിനെക്കുറിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ പരാതിപ്പെട്ടിരുന്നു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബി സി സി ഐ ഇവന്റ് ആണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ആ ദിൽ ദിൽ പാകിസ്താൻ വെച്ചാണ് വോൺ ഇന്ന് പരിഹസിച്ചത്.

“‘ദിൽ ദിൽ’ പാകിസ്ഥാൻ ഇന്ന് ചെന്നൈയിലും പ്ലേ ചെയ്തില്ലെന്ന് ഞാൻ കരുതുന്നു,” വോൺ എക്‌സിൽ പോസ്റ്റ് ചെയ്തു.

പാകിസ്താന് ലോകകപ്പിൽ ഇത് തുടർച്ചയായ മൂന്നാം പരാജയമാണ്. അവർ ഇന്ത്യയോട് തോറ്റതിനു ശേഷം ഒരു മത്സരവും വിജയിച്ചിട്ടില്ല.

പാകിസ്താന് മറക്കാൻ മറ്റൊരു ഒക്ടോബർ 23

ഒക്‌ടോബർ 23 എന്ന തീയതി പാകിസ്താൻ ഓർക്കൻ ഇഷ്ടപ്പെടില്ല. തുടർച്ചയായ രണ്ടാം വർഷം ഒക്ടോബർ 23 അവർക്ക് സങ്കടത്തിന്റെ ദിവസമായി. കഴിഞ്ഞ ഒക്ടോബർ 23ന് ഇന്ത്യയോട് ടി20 ലോകകപ്പിൽ പരാജയപ്പെട്ട പാകിസ്താൻ, ഇന്ന് മറ്റൊരു ഒക്ടോബർ 23ന് അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ടു.

കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ എം‌സി‌ജിയിൽ വിരാട് കോഹ്‌ലിയുടെ മാസ്റ്റർക്ലാസ് ആയിരിമ്നു ടി20 ലോകകപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ചത്. അവസാനം കോഹ്ലി നടത്തിയ ഹീറോയിക് പ്രകടനം ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. അന്ന് അവസാനം കോഹ്ലി ഹാരിസ് റഹൂഫിനെ രണ്ട് സിക്സ് പറത്തിയത് പാകിസ്താൻ ക്രിക്കറ്റ് പ്രേമികൾക്ക് എന്നുൻ വേദന നൽകുന്ന ചിത്രവും ആകും.

ഇന്ന് ഏകദിന ലോകകപ്പിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ടീം അഫ്ഗാനിസ്ഥാനോടും ദയനീയമായ തോൽവി ആണ് ഏറ്റുവാങ്ങിയത്. എട്ടു വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്താൻ ഇന്ന് നേടിയത്. പാകിസ്താൻ ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനോട് പരാജയപ്പെടുന്നത്.

“ഈ തോൽവി ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു” ബാബർ അസം

ഇന്ന് അഫ്ഗാനിസ്താനിൽ നിന്ന് ഏറ്റ പരാജയം ഏറെ വേദനിപ്പിക്കുന്നു എന്ന് ബാബർ അസം. ചരിത്രത്തിൽ ആദ്യമായായിരുന്നു പാകിസ്താൻ അഫ്ഗാനിസ്താനോട് ഏകദിനത്തിൽ പരാജയപ്പെട്ടത്‌‌. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അഫ്ഗാനിസ്താൻ ഇന്ന് നേടിയത്. പാകിസ്താന് ഇത് തുടർച്ചയായി മൂന്നാം പരാജയമാണ്.

“ഈ തോൽവി ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. ഞങ്ങൾക്ക് നല്ല ടോട്ടൽ ഉണ്ടായിരുന്നു. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനായില്ല. ബൗളിംഗിൽ ഞങ്ങൾ മികച്ച നിലവാരം പുലർത്തിയില്ല. ഒരു ഡിപ്പാർട്ട്‌മെന്റിൽ മോശമായാൽ പോലും നിങ്ങൾക്ക് ഗെയിം നഷ്ടപ്പെടും.” ബാബർ അസം പറഞ്ഞു.

“ഞങ്ങൾ ബൗണ്ടറികൾ തടയുന്നതിൽ പരാജയപ്പെട്ടു. മധ്യ ഓവറുകളിൽ ഞങ്ങൾക്ക് വിക്കറ്റുകൾ ആവശ്യമായിരുന്നു, പക്ഷേ ഞങ്ങൾക്ക് ഒന്നും എടുക്കാനായില്ല. മൂന്ന് ഡിപ്പാർട്ട്‌മെന്റുകളിലും നന്നായി കളിച്ചതിന്റെ എല്ലാ ക്രെഡിറ്റും അഫ്ഗാനിസ്ഥാനാണ്. അതുകൊണ്ടാണ് അവർ വിജയിച്ചത്. ബൗളിംഗിലും ഫീൽഡിങ്ങിലും ഞങ്ങൾ നല്ല ക്രിക്കറ്റ് കളിക്കുന്നില്ല.” ബാബർ പറഞ്ഞു.

അടുത്ത മത്സരത്തിൽ ഞങ്ങൾ പരമാവധി ശ്രമിക്കും. പാകിസ്താൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

പാകിസ്താൻ വീണ്ടും പതറി, അഫ്ഗാനിസ്താൻ വീണ്ടും പറന്നുയർന്നു‌!

പാകിസ്താൻ വീണ്ടും പതറി. അഫ്ഘാനിസ്ഥാൻ വീണ്ടും പറന്നുയർന്നു‌. ഇന്ന് ലോകകപ്പിൽ ചെന്നൈയിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ 8 വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്താൻ നേടിയത്‌. അഫ്ഗാനിസ്താന്റെ ഈ ലോകകപ്പിലെ രണ്ടാം വിജയമാണിത്. നേരത്തെ അവർ ഇംഗ്ലണ്ടിനെയും തോൽപ്പിച്ചിരുന്നു. പാകിസ്താനാകട്ടെ ഇത് തുടർച്ചയായ മൂന്നാം പരാജയമാണിത്. ഇത് ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്താൻ പാകിസ്താനെ ഏകദിനത്തിൽ തോല്പ്പിക്കുന്നത്‌.

പാകിസ്താൻ ഉയർത്തിയ 283 എന്ന വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്താന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ അവർ 20 ഓവറിൽ 131 റൺസ് എടുത്തു. 53 പന്തിൽ നിന്ന് 65 റൺസ് എടുത്ത ഗുർബാസ് ആണ് ആദ്യം പുറത്തായത്. ഒരു സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു ഗുർബാസിന്റെ ഇന്നിംഗ്സ്.

ഇബ്രാഹിം സദ്രാനും മികച്ച രീതിയിൽ ബാറ്റു ചെയ്തു. 113 പന്തിൽ നിന്ന് 87 റൺസ് എടുത്താണ് സദ്രാൻ പുറത്തായത്‌. 10 ബൗണ്ടറികൾ അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. സദ്രാൻ പുറത്താകുമ്പോൾ 33 ഓവറിൽ 190-2 എന്ന മികച്ച നിലയിൽ ആയിരുന്നു അഫ്ഗാനിസ്താൻ.

റഹ്മതും ഹഷ്മതും കൂട്ടുകെട്ടിന്റെ തുടക്കത്തിൽ പ്രയാസപ്പെട്ടു എങ്കിലും പതിയെ ഇരുവരും റൺസ് കണ്ടെത്തി. റഹ്മത് ഷാ 84 പന്തിൽ നിന്ന് 77 റൺസ് എടുത്തു. ഹഷ്മത് 48 റൺസും എടുത്തു. 49ആം ഓവറിലേക്ക് വിജയം പൂർത്തിയാക്കാൻ അഫ്ഗാനിസ്താനായി.

ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 282 റൺസ് ആണ് നേടിയത്. ബാബര്‍ അസമും അബ്ദുള്ള ഷഫീക്കും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഷഫീക്ക് 58 റൺസ് നേടിയപ്പോള്‍ ബാബര്‍ അസം 74 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

ഷദബ് ഖാന്‍ 38 പന്തിൽ 40 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 27 പന്തിൽ 40 റൺസും നേടിയാണ് പാക് സ്കോര്‍ 282 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റുകള്‍ ആണ് ടീമിന് നഷ്ടമായത്. അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അഹമ്മദ് 3 വിക്കറ്റും നവീന്‍ ഉള്‍ ഹക്ക് 2 വിക്കറ്റും നേടി.

അര്‍ദ്ധ ശതകങ്ങള്‍ നേടി ഷഫീക്കും ബാബര്‍ അസമും, അഫ്ഗാനിസ്ഥാനെതിരെ 282 റൺസ് നേടി പാക്കിസ്ഥാന്‍

ലോകകപ്പിലെ 22ാമത്തെ മത്സരത്തിൽ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 282 റൺസ് നേടി പാക്കിസ്ഥാന്‍. ബാബര്‍ അസമും അബ്ദുള്ള ഷഫീക്കും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഷഫീക്ക് 58 റൺസ് നേടിയപ്പോള്‍ ബാബര്‍ അസം 74 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

ഷദബ് ഖാന്‍ 38 പന്തിൽ 40 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 27 പന്തിൽ 40 റൺസും നേടിയാണ് പാക് സ്കോര്‍ 282 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റുകള്‍ ആണ് ടീമിന് നഷ്ടമായത്. അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അഹമ്മദ് 3 വിക്കറ്റും നവീന്‍ ഉള്‍ ഹക്ക് 2 വിക്കറ്റും നേടി.

കളി ജയിപ്പിക്കുക എന്നത് സ്പിന്നര്‍മാരുടെ മാത്രം ദൗത്യമല്ല – ജോനാഥന്‍ ട്രോട്ട്

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോരാട്ടം പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. ക്രിക്കറ്റിൽ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി ഒരു വൈര്യം ഉടലെടുത്തിട്ടുണ്ട്. ഇന്ന് ലോകകപ്പിലെ പോരാട്ടത്തിനിറങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാന്റെ കരുത്തായ സ്പിന്നര്‍മാര്‍ക്ക് മാത്രമല്ല ടീമിനെ വിജയിപ്പിക്കുവാനുള്ള കടമ എന്നാണ് കോച്ച് ജോനാഥന്‍ ട്രോട്ട് പറയുന്നത്.

ഈ വൈര്യം ആവേശകരമാണ്, വളരെ പാഷനേറ്റായ ഒരു പോരാട്ടമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നും ട്രോട്ട് കൂട്ടിചേര്‍ത്തു. ലോകകപ്പിലെ ഓരോ മത്സരവും നിര്‍ണ്ണായകമാണെന്നും അതിനാൽ തന്നെ ഈ മത്സരവും മറ്റ് മത്സരങ്ങള്‍ പോലെ നിര്‍ണ്ണായകമാണെന്ന് ആണ് താന്‍ കരുതുന്നതെന്നും ട്രോട്ട് വ്യക്തമാക്കി.

പാക്കിസ്ഥാനെ ഒരിക്കൽ പോലും ഏകദിനത്തിൽ പരാജയപ്പെടുത്തുവാന്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞിട്ടില്ലെങ്കിലും ഏതാനും മത്സരങ്ങളിൽ അവര്‍ അടുത്ത് എത്തിയിരുന്നു. ചെന്നൈയിലെ പിച്ചിൽ അഫ്ഗാന്‍ സ്പിന്നര്‍മാരുടെ കരുതുറ്റ പ്രകടനം പാക്കിസ്ഥാന് വെല്ലുവിളി ആയി മാറിയേക്കാമെന്നാണ് ഏവരും കരുതുന്നത്.

ഇതുവരെ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് അവസരത്തിനൊത്തുയര്‍ന്നിട്ടില്ല എന്നതാണ് ടീമിന് മുന്നിലുള്ള വെല്ലുവിളി. ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം ടീമിന് ആത്മവിശ്വാസം നൽകുമ്പോള്‍ പാക്കിസ്ഥാന് ഇന്ന് വിജയം തങ്ങളുടെ ലോകകപ്പ് സാധ്യതകളെ സജീവമാക്കുവാന്‍ ഏറെ ആവശ്യമാണ്.

മോശം ബൗളിംഗും ഫീൽഡിംഗും ആണ് തോൽവിക്ക് കാരണം എന്ന് ബാബർ അസം

ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ പരാജയം നേരിട്ട പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം, മോശം ബൗളിങും ഫീൽഡിങും ആണ് പരാജയത്തിന് കാരണമായത് എന്ന് പറഞ്ഞു. 360നു മുകളിൽ റൺസ് വഴങ്ങിയ പാകിസ്താൻ നിരവധി ക്യാച്ചുകൾ വിട്ടു കളയുകയും ചെയ്തിരുന്നു‌. ഇത് മുതലാക്കിയാണ് ഓസ്ട്രേലിയൻ ഓപ്പണർമാർ സെഞ്ച്വറി നേടിയത്‌.

“ഞങ്ങൾ ബൗളിംഗിൽ മികച്ച നിലവാരം പുലർത്തിയിരുന്നില്ല. വാർണറെപ്പോലെയുള്ള ഒരാളുടെ ക്യാച്ച് നിങ്ങൾ കൈവിട്ടാൽ, അവൻ നിങ്ങളെ വെറുതെവിടില്ല. ഇതൊരു വലിയ സ്‌കോറിംഗ് ഗ്രൗണ്ടാണ്, പിഴവിന്റെ മാർജിൻ വളരെ കുറവാണ്.” ബാബർ പറഞ്ഞു.

“അവസാനം വലിയ സ്കോറിലേക്ക് എത്താതെ തിരിച്ചുവരാൻ ആയതിന്റെ മുഴുവൻ ക്രെഡിറ്റ് ഫാസ്റ്റ് ബൗളർമാർക്കു ഞാൻ നൽകുന്നു. ഞങ്ങൾക്ക് ഇത് ചെയ്സ് ചെയ്യാൻ കഴിയും എന്ന് കരുതിയിരുന്നു, ഞങ്ങൾ ഇത് പണ്ട് ചെയ്തു. എന്നാൽ മധ്യ ഓവറുകളിൽ വലിയ കൂട്ടുകെട്ടുകൾ നേടാനായില്ല.” ബാബർ പറഞ്ഞു.

ഓസ്ട്രേലിയക്ക് മുന്നിലും പാകിസ്താൻ വീണു!!

പാകിസ്താന് ലോകകപ്പിൽ വീണ്ടും പരാജയം. ഇന്ന് ഓസ്ട്രേലിയ 62 റൺസിനാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്‌. ഓസ്ട്രേലിയ ഉയർത്തിയ 368 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താന് 305 റൺസ് എടുക്കാനെ ആയുള്ളൂ. ഓസ്ട്രേലിയക്ക് ഈ വിജയം ഊർജ്ജം നൽകുമ്പോൾ പാകിസ്താന് ഇത് അവരുടെ സെമി പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ്.

ഇന്ന് മികച്ച തുടക്കം ആണ് പാകിസ്താന് ഓപ്പണർമാർ നൽകിയത്‌. 134 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് അവർ നേടി. ഷഫീഖ് 64 റൺസും ഇമാം 70 റൺസും എടുത്തു. പക്ഷെ അതിനു ശേഷം വന്നവർ ആരും വലിയ സ്കോർ നേടിയില്ല. റിസുവാൻ 46 റൺസ് എടുത്തു എങ്കിലും ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകൾ വീണത് അവരുടെ ചെയ്സിനെ ബാധിച്ചു.

ആഡം സാമ്പ നാലു വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയക്ക് ആയി ബൗളു കൊണ്ട് തിളങ്ങി. സ്റ്റോയിനിസ്, കമ്മിൻസ് എന്നിവർ 2 വിക്കറ്റും നേടി. ഹേസില്വുഡ്,,സ്റ്റാർക് എന്നിവർ ഒരോ വിക്കറ്റും നേടി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസാണ് നേടിയത്. ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും ടോപ് ഓര്‍ഡറിൽ റണ്ണടിച്ച് കൂട്ടിയപ്പോള്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 259 റൺസാണ് നേടിയത്.

108 പന്തിൽ 121 റൺസ് നേടിയ മാര്‍ഷ് ആദ്യം പുറത്തായപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ഓസ്ട്രേലിയയ്ക്ക് പൂജ്യത്തിന് നഷ്ടമായി. ഇരു വിക്കറ്റുകളും ഷഹീന്‍ അഫ്രീദി ആണ് നേടിയത്. സ്മിത്തിനും വലിയ തോതിൽ റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 124 പന്തിൽ 163 റൺസ് നേടി പുറത്തായി.

വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 325/4 എന്ന നിലയിലായിരുന്നു. പാക്കിസ്ഥാന് വേണ്ടി  ഷഹീന്‍ അഫ്രീദി അഞ്ചും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നേടി. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ 400 റൺസെന്ന സ്വപ്നങ്ങള്‍ക്ക് തടയിടുകയായിരുന്നു.

പാകിസ്താൻ മത്സരത്തിൽ പാകിസ്താൻ സിന്ദാബാദ് വിലക്കി പോലീസ്

ഇന്ന് ബെംഗളൂരുവിൽ നടക്കുന്ന പാകിസ്താൻ ഓസ്ട്രേലിയ പോരാട്ടത്തിൽ പുതിയ വിവാദം ഉയർന്നിരിക്കുകയാണ്. പാകിസ്താൻ ആരാധകനായ ഒരു യുവാവിനെ പാകിസ്താനു വേണ്ടി ജയ് വിളിക്കുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞതാണ് വിവാദമായത്. പാകിസ്താൻ സിന്ദാബാദ് എന്ന് സ്റ്റേഡിയത്തിൽ വിളിക്കാൻ പാടില്ല എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

താൻ പാകിസ്താനിൽ നിന്ന് ആണ്, തന്റെ ടീമും ഓസ്ട്രേലിയയും ആണ് കളിക്കുന്നത്. അപ്പോൾ തനിക്ക് തന്റെ ടീമിനെ പിന്തുണക്കാൻ ആകില്ലെ എന്ന് ആരാധകൻ ചോദിച്ചു. പോലീസ് ഇന്ത്യക്ക് ജയ് വിളിക്കുന്നത് ആകാം എന്നും എന്നാൽ പാകിസ്താൻ ജയ് വിളികൾ വേണ്ട എന്നും മറുപടി നൽകി. പാകിസ്താൻ ആരാധകൻ വീഡിയോ എടുക്കാൻ ശ്രമിച്ചതോടെയും മറ്റു ഉദ്യോഗസ്ഥർ ഇടപെട്ടതോടെയും പ്രശ്നം പരിഹരിക്കപ്പെട്ടു.

നേരത്തെ ഇന്ത്യ പാകിസ്താൻ മത്സരത്തിൽ പാകിസ്താനായി അനൗൺസ്മെന്റ് ഒന്നും ഉണ്ടാവാത്തതിൽ പാകിസ്താൻ പ്രതിഷേധം ഉയർത്തിയിരുന്നു. പുതിയ വിവാദങ്ങളോട് പാകിസ്താൻ എങ്ങനെ ഔദ്യോഗികമായൊ പ്രതികരിക്കും എന്നതാകും കണ്ടറിയേണ്ടത്.

പാക്കിസ്ഥാനെതിരെ റൺ വേട്ടയുമായി ഓസ്ട്രേലിയ, 367 റൺസ്, ഷഹീന്‍ അഫ്രീദിയ്ക്ക് 5 വിക്കറ്റ്

നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തിൽ കളി മറന്ന് പാക് ബൗളര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ റൺ മല തീര്‍ത്തപ്പോള്‍ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസാണ് നേടിയത്. ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും ടോപ് ഓര്‍ഡറിൽ റണ്ണടിച്ച് കൂട്ടിയപ്പോള്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 259 റൺസാണ് നേടിയത്.

108 പന്തിൽ 121 റൺസ് നേടിയ മാര്‍ഷ് ആദ്യം പുറത്തായപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ഓസ്ട്രേലിയയ്ക്ക് പൂജ്യത്തിന് നഷ്ടമായി. ഇരു വിക്കറ്റുകളും ഷഹീന്‍ അഫ്രീദി ആണ് നേടിയത്. സ്മിത്തിനും വലിയ തോതിൽ റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 124 പന്തിൽ 163 റൺസ് നേടി പുറത്തായി.

വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 325/4 എന്ന നിലയിലായിരുന്നു. പാക്കിസ്ഥാന് വേണ്ടി  ഷഹീന്‍ അഫ്രീദി അഞ്ചും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നേടി. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ 400 റൺസെന്ന സ്വപ്നങ്ങള്‍ക്ക് തടയിടുകയായിരുന്നു.

അടി വാങ്ങി കൂട്ടി പാകിസ്താന്റെ ഹാരിസ് റഹൂഫ്!! റസാഖിനും അക്തറിനും പിറകെ

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് ഇന്ന് ഓസ്ട്രേലിയൻ ഓപ്പണർമാരിൽ നിന്ന് അടി വാങ്ങി കൂട്ടി. ആദ്യ ഓവറിൽ തന്നെ 24 റൺസ് വഴങ്ങിയ ഹാരിസ് റഹൂഫ് ലോകകപ്പിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ പാകിസ്താൻ ബൗളർമാരിൽ മൂന്നാം സ്ഥാനത്ത് എത്തി. അബ്ദുൾ റസാഖിനും ഷോയിബ് അക്തറിനും പിന്നിൽ ആണ് ഹാരിസ് റഹൂഫ് എത്തിയത്.

2011 ലോകകപ്പിൽ ന്യൂസിലൻഡിന് എതിരെ റസാഖ് 30 റൺസും അക്തർ 28 റൺസും വഴങ്ങിയിരുന്നു. ഇന്ന് ഡേവിഡ് വാർണറും മിച്ചൽ മാർഷുമാണ് റൗഫിനെ ബൗണ്ടറികളിലേക്ക് പറത്തിയത്‌. വാർണർ റഹൂഫിനെ 98 മീറ്റർ സിക്‌സറിന് പറത്തുന്നത് കാണാൻ ആയി. മിച്ചൽ മാർഷ് ഓവറിന്റെ അവസാന മൂന്ന് പന്തിൽ തുടർച്ചയായ മൂന്ന് ബൗണ്ടറികൾ പേസറെ പറത്തി.

ആദ്യ 3 ഒവർ എറിഞ്ഞ റൗഫ് 47 റൺസ് വഴങ്ങി. ഓസ്ട്രേലിയ ഇപ്പോൾ 30 ഒവറിൽ 208-0 എന്ന നിലയിലാണ്‌.

Exit mobile version