Picsart 23 10 27 16 52 52 590

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പൊരുതാവുന്ന സ്കോർ നേടി പാകിസ്താൻ

ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന പാകിസ്താൻ 271 എന്ന വിജയ ലക്ഷ്യം ഉയർത്തി. അത്ര മികച്ച ബാറ്റിങ് അല്ല പാകിസ്താനിൽ നിന്ന് ഇന്ന് കണ്ടത്. 9 റൺസ് എടുത്ത ശഫീഖും 12 റൺസ് എടുത്ത ഇമാം ഉൽ ഹഖും പെട്ടെന്ന് തന്നെ പുറത്തായി. ബാബർ അസം അർധ സെഞ്ച്വറി നേടിയെങ്കികും വീണ്ടും വലിയ സ്കോർ ഉയർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. 65 പന്തിൽ നിന്ന് 50 റൺസ് ആണ് ബാബർ നേടിയത്.

31 റൺസ് എടുത്ത റിസുവാനും 21 റൺസ് എടുത്ത ഇഫ്തിഖാറും നല്ല തുടക്കം കിട്ടിയിട്ടും മുതലെടുത്തില്ല. 141-5 എന്നായ പാകിസ്താനെ അവസാനം സൗദ് ഷകീലും ശദബ് ഖാനും ചേർന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത്. ശദബ് ഖാൻ 36 പന്തിൽ 43 റൺസും സൗദ് ഷക്കീൽ 52 പന്തിൽ 52 റൺസും എടുത്തു. 46.4 ഓവറിൽ പാകിസ്താൻ 270ന് ഓളൗട്ട് ആയി.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഷാംസി 4 വിക്കറ്റും യാൻസൺ 3 വിക്കറ്റും വീഴ്ത്തി. കോട്സി 2 വിക്കറ്റും വീഴ്ത്തി.

Exit mobile version