റഹീം അലി ഇനി ഒഡീഷ എഫ് സിയിൽ

ചെന്നൈ എഫ്‌സി ഫോർവേഡ് റഹിം അലി ഇനി ഒഡീഷ എഫ് സിയിൽ. റഹീം അലിയുടെ സൈനിംഗ് ഒഡീഷ എഫ് സി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബംഗാളിൽ നിന്നുള്ള 24 വയസുകാരൻ 2018 മുതൽ ചെന്നൈയിന് ഒപ്പം ആയിരുന്നു കളിച്ചത്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐ‌എഫ്‌എഫ്) എലൈറ്റ് അക്കാദമിയുടെ ഭാഗമായി വളർന്നു വന്ന റഹിം 2018 ൽ ഇന്ത്യൻ ആരോസിൽ നിന്നാണ് ചെന്നൈയിനിൽ ചേർന്നത്. ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. ചെന്നൈയിൻ ഐ‌എസ്‌എൽ ഫൈനലിലെത്തിയ 2019-20 ലെ സീസണിലാണ് റഹീം ചെന്നൈയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിങ്ങറായും സ്ട്രക്കറായുമൊക്കെ കഴിഞ്ഞ സീസണുകളിൽ റഹീം ചെന്നൈയിനായി സജീവമായിരുന്നു.

Story Highlight: Striker Rahim Ali has moved to Odisha FC

റഹീം അലിയെ ഒഡീഷ എഫ് സി സ്വന്തമാക്കി

ചെന്നൈ എഫ്‌സി ഫോർവേഡ് റഹിം അലി ഇനി ഒഡീഷ എഫ് സിയിൽ. റഹീൽ അലിയും ഒഡീഷയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായും അടുത്ത ദിവസം മെഡിക്കൽ പൂർത്തിയാക്കുൻ എന്നും പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ബംഗാളിൽ നിന്നുള്ള 24 വയസുകാരൻ 2018 മുതൽ ചെന്നൈയിന് ഒപ്പം ഉണ്ട്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐ‌എഫ്‌എഫ്) എലൈറ്റ് അക്കാദമിയുടെ ഭാഗമായി വളർന്നു വന്ന റഹിം 2018 ൽ ഇന്ത്യൻ ആരോസിൽ നിന്നാണ് ചെന്നൈയിനിൽ ചേർന്നത്. ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. ചെന്നൈയിൻ ഐ‌എസ്‌എൽ ഫൈനലിലെത്തിയ 2019-20 ലെ സീസണിലാണ് റഹീം ചെന്നൈയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിങ്ങറായും സ്ട്രക്കറായുമൊക്കെ കഴിഞ്ഞ സീസണുകളിൽ റഹീം ചെന്നൈയിനായി സജീവമായിരുന്നു.

Story Highlight: Striker Rahim Ali has moved to Odisha FC

ലൊബേര ഒഡീഷ എഫ് സിയിൽ കരാർ പുതുക്കി

ഒഡീഷ എഫ്‌സി ആരാധകർക്ക് ആശ്വാസിക്കാം. അവരുടെ ഹെഡ് കോച്ച് സെർജിയോ ലൊബേര തൻ്റെ കരാർ രണ്ട് വർഷത്തേക്ക് നീട്ടി. സ്പാനിഷ് തന്ത്രജ്ഞൻ ഇതോടെ 2026 വരെ കലിംഗ വാരിയേഴ്സിനെ നയിക്കും എന്ന് ഉറപ്പായി.

2023ൽ ഒഡീഷ എഫ്‌സിയുകെ കാര്യങ്ങൾ മാറ്റിമറിക്കാൻ ലൊബേരയുടെ വരവോടെ ആയിരുന്നു. മുമ്പ് എഫ്‌സി ഗോവയിലും മുംബൈ സിറ്റി എഫ്‌സിയിലും കാട്ടിയ മികവ് ഒഡീഷയിലും ഇതുവരെ തുടരാൻ ലൊബേരക്ക് ആയി.

തൻ്റെ ആദ്യ സീസണിൽ 38 മത്സരങ്ങളിൽ ഒഡീഷയെ നയിച്ച ലൊബേര 22 വിജയങ്ങൾ നേടു. ഏഴ് സമനിലയും അദ്ദേഹം ടീമിനൊപ്പം നേടി. ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡീഷയുടെ എക്കാലത്തെയും ഉയർന്ന ഫിനിഷും അദ്ദേഹത്തിന് കീഴിൽ നടന്നു.

“ഈ ക്ലബ്ബിൽ ആയതിൽ ഞാൻ സന്തുഷ്ടനാണ്. ഈ ദീർഘകാല പ്രോജക്റ്റിൻ്റെ ഭാഗമാകാൻ ഞാൻ വളരെ ആവേശത്തിലാണ്. ക്ലബ്ബിന് എന്നിലുള്ള വിശ്വാസത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നമുക്ക് ഒരുമിച്ച് വിജയം നേടാനും യാത്ര ആസ്വദിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ക്ലബ്ബുമായുള്ള തൻ്റെ വിപുലീകരണത്തെക്കുറിച്ച് സെർജിയോ ലൊബേര പറഞ്ഞു.

ഹ്യൂഗോ ബൗമസ് ഇനി ഒഡീഷ എഫ് സിയുടെ താരം

ഹ്യൂഗോ ബൗമസ് ഇനി ഒഡീഷ എഫ് സിയിൽ. മോഹൻ ബഗാൻ വിട്ട ബൗമസിനെ ഒരു വർഷത്തെ കരാറിലാണ് ഒഡീഷ എഫ് സി സ്വന്തമാക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. ഹ്യൂഗോ ബൗമസും പരിശീലകൻ ഹബാസും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ബൗമസ് ബഗാൻ ടീമിൽ നിന്ന് പുറത്തായിരുന്നു‌.

മുംബൈ സിറ്റിയിൽ നിന്ന് രണ്ട് സീസൺ മുമ്പാണ് ബൗമസ് മോഹൻ ബഗാനിൽ എത്തിയത്‌. മുംബൈ സിറ്റിയുടെ ഇരട്ട കിരീടത്തിൽ നിർണായക പങ്കുവഹിച്ച ഹ്യൂഗോ ബൗമസ് മോഹൻ ബഗാനൊപ്പം ഐ എസ് എൽ കിരീടവും ഡ്യൂറണ്ട് കപ്പും നേടിയിരുന്നു. 2019-20 സീസണിൽ എഫ് സി ഗോവയ്ക്ക് ഒപ്പം ലീഗ് ഷീൽഡ് നേടാനും ബൗമസിനായിരുന്നു.

അമേ റാണവദെ ഒഡീഷയിൽ തുടരും

ഡിഫൻഡർ അമേ റാണവദെയെ ഒഡീഷ എഫ് സി ക്ലബിൽ നിലനിർത്തും. മുംബൈ സിറ്റിയിൽ നിന്ന് ലോണിൽ ആയിരുന്നു റാണവദെ കഴിഞ്ഞ സീസണിൽ ഒഡീഷ എഫ് സിയിൽ കളിച്ചത്‌. ഒരു സീസൺ കൂടെ അദ്ദേഹത്തിന്റെ ലോൺ കരാർ നീട്ടാൻ ഒഡീഷയും മുംബൈ സിറ്റിയും തമ്മിൽ ധാരണയിൽ എത്തിയതായി ക്ലബ് അറിയിച്ചു.

കഴിഞ്ഞ സീസണിൽ ഒഡീഷക്ക് ആയി 24 മത്സരങ്ങൾ കളിച്ച റണവദെ 1 ഗോളും ഒപ്പം 6 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 2020ൽ ബെംഗളൂരു യുണൈറ്റഡിൽ നിന്നായിരുന്നു റാണവദെ മുംബൈ സിറ്റിയിലേക്ക് എത്തിയത്.

നേരത്തെ മോഹൻ ബഗാനിൽ കളിച്ചിട്ടുള്ള താരമാണ് റാണവദെ. എഫ് സി ഗോവയ്ക്ക് വേണ്ടി മുമ്പ് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്. ഡിഎസ്കെ ശിവാജിയന്‍സിനു ഐ ലീഗിലും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ റാണവദെ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്.

ഉദാന്ത സിംഗ് ഒഡീഷ എഫ് സിയിലേക്ക്

അറ്റാക്കിംഗ് താരം ഉദാന്ത സിംഗ് ഇനി ഒഡീഷ എഫ് സിയിൽ കളിക്കും. 28കാരനായ താരത്തെ ഒഡീഷ എഫ് സി സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇപ്പോൾ എഫ് സി ഗോവയുടെ താരമായ ഉദാന്ത ഒരു വർഷം നീണ്ടു നിൽക്കുന്ന ലോണിൽ ആകും ഒഡീഷ എഫ് സിയിൽ എത്തുന്നത്‌. കഴിഞ്ഞ സീസണിൽ ആയിരുന്നു ഉദാന്ത ഗോവയിൽ എത്തിയത്.

ഗോവക്ക് ആയി 25 മത്സരങ്ങൾ കളിച്ച ഉദാന്ത 1 ഗോളും 2 അസിസ്റ്റും സംഭാവന നൽകിയിരുന്നു. ഗോവയിൽ എത്തും മുമ്പ് ഉദാന്ത ഒമ്പത് സീസണുകളോളം ബെംഗളൂരു എഫ്‌സിക്കൊപ്പമായിരുന്നു. ബെംഗളൂരു എഫ് സിക്ക് ആയി 201 മത്സരങ്ങൾ ഉദാന്ത കളിച്ചിട്ടുണ്ട്.

2014ൽ ആയിരുന്നു ഉദാന്ത ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ബെംഗളൂരുവിനായി 100ൽ അധികം മത്സരങ്ങൾ ഐ എസ് എല്ലിൽ മാത്രം കളിച്ചു. ഉദാന്ത ക്ലബിനായി ആകെ 22 ഗോളും 22 അസിസ്റ്റും സംഭവാന ചെയ്തിട്ടുണ്ട്. അഞ്ച് കിരീടങ്ങൾ താരം ബെംഗളൂരുവിനൊപ്പം നേടി. ഐ ലീഗ്, ഐ എസ് എൽ, സൂപ്പർ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഫെഡറേഷൻ കപ്പ് എന്നിവയെല്ലാം താരം നേടി.

രോഹിത് കുമാർ ഇനി ഒഡീഷ എഫ് സിയിൽ

മിഡ്ഫീൽഡർ രോഹിത് കുമാർ ഇനി ഒഡീഷ എഫ് സിക്കായി കളിക്കും. 27കാരനായ താരം ബെംഗളൂരു എഫ് സി വിട്ട് ഒഡീഷയിൽ കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് പ്രഖ്യാപിച്ചു. രണ്ടു വർഷത്തെ കരാർ ആകും താരം ഒപ്പുവെക്കുക. 2021 മുതൽ രോഹിത് ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു രോഹിത് ബെംഗളൂരു എഫ് സിയിലെത്തിയത്.

കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ ബെംഗളൂരുവിന് വേണ്ടി കളിച്ചു എങ്കിലും കാര്യമായി തിളങ്ങാൻ രോഹിതിന് കഴിഞ്ഞിരുന്നില്ല. ബൈച്ചംഗ് ഭൂട്ടിയ ഫുട്ബോൾ സ്കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയർ ആരംഭിച്ചത്. 2013 ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015 ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായിരുന്നു. 2016 ൽ ഡ്യുറാൻഡ് കപ്പിനുള്ള സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

ശിവജിയൻസിനായി ഐ-ലീഗിൽ നടത്തിയ സുസ്ഥിര പ്രകടനങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് എഫ്‌സി പൂനെ സിറ്റിയിലെത്താൻ സഹായിച്ചു. പുണെ സിറ്റിക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ കരസ്ഥമാക്കിയ അദ്ദേഹം ഐ‌എസ്‌എല്ലിന്റെ ആറാം സീസണിൽ ഹൈദരാബാദ് എഫ്‌സിയിലായിരുന്നു കളിച്ചത്‌‌. അവിടെ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ഐ എസ് എല്ലിൽ ആകെ 82 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 6 ഗോളും ഒരു അസിസ്റ്റും ആകെ സംഭാവന ചെയ്തു.

ബൗമസ് ഇനി ഒഡീഷ എഫ് സിയിൽ

ഹ്യൂഗോ ബൗമസ് ഇനി ഒഡീഷ എഫ് സിയിൽ. മോഹൻ ബഗാനിൽ നിന്ന് പുറത്താക്കപ്പെട്ട ബൗമസിനെ ഒരു വർഷത്തെ കരാറിലാകും ഒഡീഷ എഫ് സി സ്വന്തമാക്കുന്നത്. ഹ്യൂഗോ ബൗമസും പരിശീലകൻ ഹബാസും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ബൗമസ് ബഗാൻ ടീമിന് പുറത്തായിരുന്നു‌.

മുംബൈ സിറ്റിയിൽ നിന്ന് രണ്ട് സീസൺ മുമ്പാണ് ബൗമസ് മോഹൻ ബഗാനിൽ എത്തിയത്‌. മുംബൈ സിറ്റിയുടെ ഇരട്ട കിരീടത്തിൽ നിർണായക പങ്കുവഹിച്ച ഹ്യൂഗോ ബൗമസ് മോഹൻ ബഗാനൊപ്പം ഐ എസ് എൽ കിരീടവും ഡ്യൂറണ്ട് കപ്പും നേടിയിരുന്നു. 2019-20 സീസണിൽ എഫ് സി ഗോവയ്ക്ക് ഒപ്പം ലീഗ് ഷീൽഡ് നേടാനും ബൗമസിനായിരുന്നു.

അമേ റാണവദെ ഒഡീഷ എഫ് സിയിൽ തുടരും

ഡിഫൻഡർ അമേ റാണവദെയെ ഒഡീഷ എഫ് സിയിൽ തുടരും. മുംബൈ സിറ്റിയിൽ നിന്ന് ലോണിൽ ആയിരുന്നു റാണവദെ കഴിഞ്ഞ സീസണിൽ ഒഡീഷ എഫ് സിയിൽ കളിച്ചത്‌. ഒരു സീസൺ കൂടെ അദ്ദേഹത്തിന്റെ ലോൺ കരാർ നീട്ടാൻ ഒഡീഷയും മുംബൈ സിറ്റിയും തമ്മിൽ ധാരണയിൽ എത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ ഒഡീഷക്ക് ആയി 24 മത്സരങ്ങൾ കളിച്ച റണവദെ 1 ഗോളും ഒപ്പം 6 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 2020ൽ ബെംഗളൂരു യുണൈറ്റഡിൽ നിന്നായിരുന്നു റാണവദെ മുംബൈ സിറ്റിയിലേക്ക് എത്തിയത്.

നേരത്തെ മോഹൻ ബഗാനിൽ കളിച്ചിട്ടുള്ള താരമാണ് റാണവദെ. എഫ് സി ഗോവയ്ക്ക് വേണ്ടി മുമ്പ് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്. ഡിഎസ്കെ ശിവാജിയന്‍സിനു ഐ ലീഗിലും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ റാണവദെ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്.

റോയ് കൃഷ്ണ ഒഡീഷയിൽ പുതിയ കരാർ ഒപ്പുവെക്കും

സ്ട്രൈക്കർ റോയ് കൃഷ്ണ ഒഡീഷ എഫ് സിയിൽ തുടരും. താരത്തിന്റെ കരാർ ക്ലബ് പുതുക്കും എന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഒരു വർഷത്തെ പുതിയ കരാറിൽ റോയ് കൃഷ്ണ ഒപ്പുവെക്കും എന്നാണ് റിപ്പോർട്ട്. താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഒഡീഷയിൽ എത്തിയത്. ഈ സീസണിൽ ഗംഭീര പ്രകടനമാണ് ഒഡീഷയുടെ ജേഴ്സിയിൽ കാഴ്ചവെച്ചത്.

സീസണിൽ ഒഡീഷക്ക് ആയി ആകെ 15 ഗോളും ആറ് അസിസ്റ്റും റോയ് കൃഷ്ണ നേടിയിരുന്നു. 36കാരനായ റോയ് കൃഷ്ണ മുമ്പ് ബെംഗളൂരു എഫ് സിയിലും മോഹൻ ബഗാനൊപ്പവും തിളങ്ങിയിട്ടുണ്ട്. ബഗാനൊപ്പം 2019-20 സീസണിൽ ഐ എസ് എൽ കിരീടം നേടിയിരുന്നു. അവർക്ക് ഒപ്പം 66 മത്സരങ്ങൾ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ബഫാൻ ടീമിനായി സംഭാവന ചെയ്തിരുന്നു.

രോഹിത് കുമാർ ബെംഗളൂരു എഫ് സി വിട്ട് ഒഡീഷയിലേക്ക്

മിഡ്ഫീൽഡർ രോഹിത് കുമാർ ഇനി ഒഡീഷ എഫ് സിക്കായി കളിക്കും. 27കാരനായ താരം ബെംഗളൂരു എഫ് സി വിട്ട് ഒഡീഷയിൽ കരാർ ഒപ്പുവെച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാർ ആകും താരം ഒപ്പുവെക്കുക. 2021 മുതൽ രോഹിത് ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു രോഹിത് ബെംഗളൂരു എഫ് സിയിലെത്തിയത്.

കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ ബെംഗളൂരുവിന് വേണ്ടി കളിച്ചു എങ്കിലും കാര്യമായി തിളങ്ങാൻ രോഹിതിന് കഴിഞ്ഞിരുന്നില്ല. ബൈച്ചംഗ് ഭൂട്ടിയ ഫുട്ബോൾ സ്കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയർ ആരംഭിച്ചത്. 2013 ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015 ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായിരുന്നു. 2016 ൽ ഡ്യുറാൻഡ് കപ്പിനുള്ള സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

ശിവജിയൻസിനായി ഐ-ലീഗിൽ നടത്തിയ സുസ്ഥിര പ്രകടനങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് എഫ്‌സി പൂനെ സിറ്റിയിലെത്താൻ സഹായിച്ചു. പുണെ സിറ്റിക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ കരസ്ഥമാക്കിയ അദ്ദേഹം ഐ‌എസ്‌എല്ലിന്റെ ആറാം സീസണിൽ ഹൈദരാബാദ് എഫ്‌സിയിലായിരുന്നു കളിച്ചത്‌‌. അവിടെ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ഐ എസ് എല്ലിൽ ആകെ 82 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 6 ഗോളും ഒരു അസിസ്റ്റും ആകെ സംഭാവന ചെയ്തു.

സെമി ഫൈനൽ ആദ്യ പാദത്തിൽ ഒഡീഷ മോഹൻ ബഗാനെ വീഴ്ത്തി

ഇന്ത്യൻസ് സൂപ്പർ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഒഡീഷ എഫ് സി മോഹൻ ബഗാനെ പരാജയപ്പെടുത്തി. ഒഡീഷയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഒഡീഷ ജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ഒഡീഷയുടെ വിജയം. ഇന്ന് മത്സരത്തിൽ ഇരു ടീമുകളും ഒരോ ചുവപ്പ് കാർഡും വാങ്ങി.

ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ മൻവീർ സിംഗ് മോഹൻ ബഗാനെ മുന്നിൽ എത്തിച്ചു. പക്ഷെ ലീഡ് ആകെ 11 മിനുട്ട് മാത്രമെ നീണ്ടുനിന്നുള്ളൂ. കാർലോസ് ദെൽഗാഡോയിലൂടെ ഒഡീഷ സമനില പിടിച്ചു. ആദ്യ പകുതിയിൽ തന്നെ 39ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഗോൾ ഒഡീഷയെ മുന്നിലും എത്തിച്ചു.

രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ബഗാന്റെ അർമാണ്ടോ സദികുവും 74ആം മിനുട്ടിൽ ഒഡീഷയുടെ കാർലോസ് ഡെൽഗാഡോയും ചുവപ്പ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമുകളും 10 പേരായി ചുരുങ്ങി.

ഇനി 28ആം തീയതി കൊൽക്കത്തയിൽ വെച്ച് രണ്ടാം പാദ സെമി നടക്കും.

Exit mobile version