Picsart 24 07 17 17 51 23 489

ലൊബേര ഒഡീഷ എഫ് സിയിൽ കരാർ പുതുക്കി

ഒഡീഷ എഫ്‌സി ആരാധകർക്ക് ആശ്വാസിക്കാം. അവരുടെ ഹെഡ് കോച്ച് സെർജിയോ ലൊബേര തൻ്റെ കരാർ രണ്ട് വർഷത്തേക്ക് നീട്ടി. സ്പാനിഷ് തന്ത്രജ്ഞൻ ഇതോടെ 2026 വരെ കലിംഗ വാരിയേഴ്സിനെ നയിക്കും എന്ന് ഉറപ്പായി.

2023ൽ ഒഡീഷ എഫ്‌സിയുകെ കാര്യങ്ങൾ മാറ്റിമറിക്കാൻ ലൊബേരയുടെ വരവോടെ ആയിരുന്നു. മുമ്പ് എഫ്‌സി ഗോവയിലും മുംബൈ സിറ്റി എഫ്‌സിയിലും കാട്ടിയ മികവ് ഒഡീഷയിലും ഇതുവരെ തുടരാൻ ലൊബേരക്ക് ആയി.

തൻ്റെ ആദ്യ സീസണിൽ 38 മത്സരങ്ങളിൽ ഒഡീഷയെ നയിച്ച ലൊബേര 22 വിജയങ്ങൾ നേടു. ഏഴ് സമനിലയും അദ്ദേഹം ടീമിനൊപ്പം നേടി. ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡീഷയുടെ എക്കാലത്തെയും ഉയർന്ന ഫിനിഷും അദ്ദേഹത്തിന് കീഴിൽ നടന്നു.

“ഈ ക്ലബ്ബിൽ ആയതിൽ ഞാൻ സന്തുഷ്ടനാണ്. ഈ ദീർഘകാല പ്രോജക്റ്റിൻ്റെ ഭാഗമാകാൻ ഞാൻ വളരെ ആവേശത്തിലാണ്. ക്ലബ്ബിന് എന്നിലുള്ള വിശ്വാസത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നമുക്ക് ഒരുമിച്ച് വിജയം നേടാനും യാത്ര ആസ്വദിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ക്ലബ്ബുമായുള്ള തൻ്റെ വിപുലീകരണത്തെക്കുറിച്ച് സെർജിയോ ലൊബേര പറഞ്ഞു.

Exit mobile version