പരിക്കേറ്റ ബ്രാൻഡൻ ഫെർണാണ്ടസിന് പകരം ഉദാന്ത സിംഗ് ഇന്ത്യൻ ടീമിൽ

മാലിദ്വീപിനെതിരായ ഇന്ത്യയുടെ 3-0 വിജയത്തിനിടെ പരിക്കേറ്റ ബ്രാൻഡൻ ഫെർണാണ്ടസിന് പകരക്കാരനായി ഹെഡ് കോച്ച് മനോലോ മാർക്വേസ് ഉദാന്ത സിംഗിനെ ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളിച്ചു. മാലിദ്വീപിന് എതിരെ ഓപ്പണിംഗ് ഗോളിന് അസിസ്റ്റ് നൽകിയ ബ്രാൻഡൻ ആദ്യ പകുതിയിൽ പരിക്കേറ്റത് കാരണം പുറത്ത് പോകേണ്ടി വന്നിരുന്നു.

മാർച്ച് 25 ന് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം ബ്രാൻഡന് നഷ്ടമാകും. ഉദാന്ത ടീമിനൊപ്പം ഇതിനകം തന്നെ ജോയിൻ ചെയ്തു.

ഉദാന്ത സിംഗ് ഒഡീഷ എഫ് സിയിലേക്ക്

അറ്റാക്കിംഗ് താരം ഉദാന്ത സിംഗ് ഇനി ഒഡീഷ എഫ് സിയിൽ കളിക്കും. 28കാരനായ താരത്തെ ഒഡീഷ എഫ് സി സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇപ്പോൾ എഫ് സി ഗോവയുടെ താരമായ ഉദാന്ത ഒരു വർഷം നീണ്ടു നിൽക്കുന്ന ലോണിൽ ആകും ഒഡീഷ എഫ് സിയിൽ എത്തുന്നത്‌. കഴിഞ്ഞ സീസണിൽ ആയിരുന്നു ഉദാന്ത ഗോവയിൽ എത്തിയത്.

ഗോവക്ക് ആയി 25 മത്സരങ്ങൾ കളിച്ച ഉദാന്ത 1 ഗോളും 2 അസിസ്റ്റും സംഭാവന നൽകിയിരുന്നു. ഗോവയിൽ എത്തും മുമ്പ് ഉദാന്ത ഒമ്പത് സീസണുകളോളം ബെംഗളൂരു എഫ്‌സിക്കൊപ്പമായിരുന്നു. ബെംഗളൂരു എഫ് സിക്ക് ആയി 201 മത്സരങ്ങൾ ഉദാന്ത കളിച്ചിട്ടുണ്ട്.

2014ൽ ആയിരുന്നു ഉദാന്ത ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ബെംഗളൂരുവിനായി 100ൽ അധികം മത്സരങ്ങൾ ഐ എസ് എല്ലിൽ മാത്രം കളിച്ചു. ഉദാന്ത ക്ലബിനായി ആകെ 22 ഗോളും 22 അസിസ്റ്റും സംഭവാന ചെയ്തിട്ടുണ്ട്. അഞ്ച് കിരീടങ്ങൾ താരം ബെംഗളൂരുവിനൊപ്പം നേടി. ഐ ലീഗ്, ഐ എസ് എൽ, സൂപ്പർ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഫെഡറേഷൻ കപ്പ് എന്നിവയെല്ലാം താരം നേടി.

ഉദാന്ത ഇനി എഫ് സി ഗോവയ്ക്ക് ഒപ്പം, പ്രഖ്യാപനം വന്നു

ബെംഗളൂരു എഫ്‌സിയുടെ അറ്റാക്കിംഗ് താരം ഉദാന്ത സിംഗ് ഇനി എഫ് സി ഗോവയിൽ. 27കാരനായ താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഗോവ സൈനിംഗ് പ്രഖ്യാപിച്ച്ചത്. ഉദാന്ത അവസാന ഒമ്പത് സീസണുകളായി ബെംഗളൂരു എഫ്‌സിക്കൊപ്പമായിരുന്നു. ബെംഗളൂരു എഫ് സിക്ക് ആയി 201 മത്സരങ്ങൾ ഉദാന്ത കളിച്ചിട്ടുണ്ട്.

2014ൽ ആയിരുന്നു ഉദാന്ത ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ബെംഗളൂരുവിനായി 100ൽ അധികം മത്സരങ്ങൾ ഐ എസ് എല്ലിൽ മാത്രം കളിച്ചു. ഉദാന്ത ക്ലബിനായി ആകെ 22 ഗോളും 22 അസിസ്റ്റും സംഭവാന ചെയ്തിട്ടുണ്ട്. അഞ്ച് കിരീടങ്ങൾ താരം ബെംഗളൂരുവിനൊപ്പം നേടി. ഐ ലീഗ്, ഐ എസ് എൽ, സൂപ്പർ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഫെഡറേഷൻ കപ്പ് എന്നിവയെല്ലാം താരം നേടി.

ദേശീയ ടീമിനായി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഒരു ഗോളും നേടിയിട്ടുണ്ട്.

9 വർഷങ്ങൾക്ക് ശേഷം ഉദാന്ത ബെംഗളൂരു എഫ് സിയോട് വിടപറഞ്ഞു!!

ബെംഗളൂരു എഫ്‌സിയുടെ 26 കാരനായ അറ്റാക്കിംഗ് താരം ഉദാന്ത സിംഗ് ക്ലബ് വിട്ടു. ഇന്ന് ബെംഗളൂരു എഫ് സി തന്നെ ഔദ്യോഗികമായി ഉദാന്തയോട് യാത്ര പറഞ്ഞു. താരം ഇനി എഫ് സി ഗോവയിലേക്ക് ആകും പോകുന്നത്. ഉദാന്ത അവസാന ഒമ്പത് സീസണുകളായി ബെംഗളൂരു എഫ്‌സിക്കൊപ്പമുണ്ട്. ബെംഗളൂരു എഫ് സിക്ക് ആയി 201 മത്സരങ്ങൾ ഉദാന്ത കളിച്ചിട്ടുണ്ട്.

2014ൽ ആയിരുന്നു ഉദാന്ത ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ബെംഗളൂരുവിനായി 100ൽ അധികം മത്സരങ്ങൾ ഐ എസ് എല്ലിൽ മാത്രം കളിച്ചു. ഉദാന്ത ക്ലബിനായി ആകെ 22 ഗോളും 22 അസിസ്റ്റും സംഭവാന ചെയ്തിട്ടുണ്ട്. അഞ്ച് കിരീടങ്ങൾ താരം ബെംഗളൂരുവിനൊപ്പം നേടി. ഐ ലീഗ്, ഐ എസ് എൽ, സൂപ്പർ കപ്പ്, ഡ്യൂറണ്ട് കപ്പ്, ഫെഡറേഷൻ കപ്പ് എന്നിവയെല്ലാം താരം നേടി.

ദേശീയ ടീമിനായി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഒരു ഗോളും നേടിയിട്ടുണ്ട്.

ഉദാന്ത സിംഗ് ബെംഗളൂരു എഫ് സി വിടും, എഫ് സി ഗോവയിലേക്ക് പോകുന്നു

ബെംഗളൂരു എഫ്‌സിയുടെ 26 കാരനായ അറ്റാക്കിംഗ് താരം ഉദാന്ത സിംഗ് എഫ് സി ഗോവയിലേക്ക് പോകും. ഈ സീസൺ അവസാനിക്കുന്നതോടെ ഉദാന്ത ഗോവയിൽ ചേരുമെന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു. ഉദാന്ത അവസാന ഒമ്പത് സീസണുകളായി ബെംഗളൂരു എഫ്‌സിക്കൊപ്പമുണ്ട്. ഈ സീസണിൽ ഇതുവ്രെ 12 മത്സരങ്ങൾ കളിച്ചു, രണ്ട് അസിസ്റ്റുകൾ നൽകി. പക്ഷെ പകരക്കാരനായാണ് അദ്ദേഹത്തെ ഇപ്പോൾ കൂടുതലും ബെംഗളൂരു ഉപയോഗിക്കുന്നത്.

നിലവിൽ ഉദാന്തയ്ക്ക് ബെംഗളൂരു എഫ് സിയിൽ 2023 സമ്മർ വരെയുള്ള കരാറാണ് ഉള്ളത്. 2014ൽ ആയിരുന്നു ഉദാന്ത ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ബെംഗളൂരുവിനായി 104 ഐ എസ് എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ഉദാന്ത 11 ഗോളും 15 അസിസ്റ്റും ക്ലബിനായി സംഭവാന ചെയ്തിട്ടുണ്ട്. ദേശീയ ടീമിനായി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഒരു ഗോളും നേടിയിട്ടുണ്ട്.

Exit mobile version