Picsart 24 07 12 19 48 14 698

ഹ്യൂഗോ ബൗമസ് ഇനി ഒഡീഷ എഫ് സിയുടെ താരം

ഹ്യൂഗോ ബൗമസ് ഇനി ഒഡീഷ എഫ് സിയിൽ. മോഹൻ ബഗാൻ വിട്ട ബൗമസിനെ ഒരു വർഷത്തെ കരാറിലാണ് ഒഡീഷ എഫ് സി സ്വന്തമാക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. ഹ്യൂഗോ ബൗമസും പരിശീലകൻ ഹബാസും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ബൗമസ് ബഗാൻ ടീമിൽ നിന്ന് പുറത്തായിരുന്നു‌.

മുംബൈ സിറ്റിയിൽ നിന്ന് രണ്ട് സീസൺ മുമ്പാണ് ബൗമസ് മോഹൻ ബഗാനിൽ എത്തിയത്‌. മുംബൈ സിറ്റിയുടെ ഇരട്ട കിരീടത്തിൽ നിർണായക പങ്കുവഹിച്ച ഹ്യൂഗോ ബൗമസ് മോഹൻ ബഗാനൊപ്പം ഐ എസ് എൽ കിരീടവും ഡ്യൂറണ്ട് കപ്പും നേടിയിരുന്നു. 2019-20 സീസണിൽ എഫ് സി ഗോവയ്ക്ക് ഒപ്പം ലീഗ് ഷീൽഡ് നേടാനും ബൗമസിനായിരുന്നു.

Exit mobile version