87ആം മിനുട്ട് വരെ മുന്നിൽ, ഒഡീഷയിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടു, സ്വപ്നങ്ങളും

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ വീണു. ഇന്ന് നടന്ന പ്ലെ ഓഫിൽ ഒഡീഷയിൽ ഒഡീഷ എഫ് സിയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഒഡീഷയുടെ വിജയം. 87ആം മിനുട്ട് വരെ 1-0ന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് കളി കൈവിട്ടത്. ഇനി സെമിയിൽ ഒഡീഷ മോഹൻ ബഗാനെ ആകും നേരിടുക.

ഇന്ന് മികച്ച രീതിയിൽ ആണ് ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. ഫെഡോറും ഐമനും ആദ്യ പത്ത് മിനുട്ടുകൾക്ക് അകം നല്ല രണ്ട് ഷോട്ടുകൾ ഒഡീഷ ഗോൾമുഖത്തേക്ക് തൊടുത്തു. പക്ഷെ രണ്ടും ടാർഗറ്റിൽ എത്തിയില്ല. 21ആം മിനുട്ടിൽ ഹോർമിയിലൂടെ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. പക്ഷെ ഹോർമിയുടെ ഹെഡർ നേരെ ഗോൾ കീപ്പറുടെ കൈകളിലേക്ക് എത്തി.

28ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ആയിരുന്നു ഒഡീഷ ഗോൾ നേടിയത്. മൗർട്ടാഡ ഫോളിലൂടെ ആയിരുന്നു ഗോൾ. ഗോൾ അടിച്ച ഗോളും ഗോൾ നൽകിയ അഹ്മദ് ജാഹോയും ഓഫ്സൈഡ് ആയിരുന്നു. എന്നാൽ ലൈൻ റഫറി തന്റെ ഫ്ലാഗ് ഉയർത്തിയില്ല. കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചു. അവസാനം നീണ്ട ചർച്ചകൾക്ക് ശേഷം ആ ഗോൾ നിഷേധിക്കാൻ റഫറി തീരുമാനമെടുത്തു.

ആദ്യ പകുതിയിൽ ഇതിനു ശേഷം അധികം അവസരങ്ങൾ ഇരു ടീമുകൾക്കും സൃഷ്ടിക്കാൻ ആയില്ല. 45ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ ഇസാകിന് കിട്ടിയ അവസരം താരത്തിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെർനിചിന് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും താരത്തിന് ആ അവസരം മുതലെടുക്കാൻ ആയില്ല. മറുവശത്ത് ഒഡീഷക്ക് വലിയ അവസരം ലഭിച്ചപ്പോൾ ലാറ ശർമ്മ രക്ഷകനായി.

53ആം മിനുട്ടിൽ ഐമന്റെ ഗോൾ എന്നുറച്ച ഒരു ഷോട്ട് അമ്രിന്ദറിന്റെ കാലിൽ തട്ടി പോസ്റ്റിൽ തട്ടി മടങ്ങി. 56ആം മിനുട്ടിൽ ഒരു സുവർണ്ണാവസരം കൂടെ ബ്ലാസ്റ്റേഴ്സ് കളഞ്ഞു. ഇത്തവണ ചെർനിച്ചാണ് അവസരം തുലച്ചത്.

അവസാനം 66ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച വിജയം നേടി. ഐമന്റെ പാസിൽ നിന്ന് ചെർനിച് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. സ്കോർ 1-0.

ഇതിനു ശേഷം ഒഡീഷ എഫ് സി മാറ്റങ്ങൾ വരുത്തി. മൗറീസിയോയെ അവർ കളത്തിൽ ഇറക്കി. പക്ഷെ ഒരു മാറ്റം കൊണ്ടും ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഭേദിക്കാൻ അവർക്ക് ആയില്ല. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് കീപ്പർ ലാറയ്ക്ക് പരിക്കേറ്റ് പകരം കരൺജിത് എത്തി. ബ്ലാസ്റ്റേഴ്സ് ലൂണയെയും രാഹുലിനെയും കൂടെ കളത്തിൽ എത്തിച്ചു.

86ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. റോയ് കൃഷ്ണയുടെ പാാഇൽ നിന്ന് മൗറീസിയോ ആണ് സമനില നേടിക്കൊടുത്തത്. സ്കോർ 1-1. 90 മിനുറ്റ് വരെ ഈ സമനില തുടർന്നു. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഒഡീഷ ലീഡ് എടുത്തു. 98ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ പാസ് സ്വീകരിച്ച് ഇസാകാണ് ഗോൾ നേടിയത്. സ്കോർ 2-1. 103ആം മിനുട്ടിൽ രാഹുലിന്റെ ഒരു ഹെഡർ അമ്രീന്ദർ സേവ് ചെയ്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

(കോപ്പിയടിക്കുമ്പോൾ ഇത് കളയാൻ ശ്രമിക്കണം. റിപ്പോർട്ടർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. സ്നേഹത്തോടെ Fanport)

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് സമനിലക്കായുള്ള ശ്രമങ്ങൾ തുടർന്നു എങ്കിലും ഫലം കണ്ടില്ല. ഫൈനൽ വിസിൽ വന്നപ്പോൾ ഒഡീഷ സെമി ഉറപ്പിച്ചു. ഇനി രണ്ട് പാദങ്ങളിലായി സെമി ഫൈനലിൽ ഒഡീഷ മോഹൻ ബഗാനെ നേരിടും.

വിവാദ ഗോൾ പിൻവലിച്ച് റഫറി, കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ പോരാട്ടം സമനിലയിൽ തുടരുന്നു

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷയും തമ്മിലുള്ള പ്ലേ ഓഫ് മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾരഹിത സമനിലയിൽ നിൽക്കുന്നു. ആദ്യ പകുതിയിൽ വിവാദമായ ഒരു ഗോൾ ഒഡീഷ നേടി എങ്കിലും അവസാനം റഫറി ആ ഗോൾ നിഷേധിച്ചത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.

ഇന്ന് മികച്ച രീതിയിൽ ആണ് ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. ഫെഡോറും ഐമനും ആദ്യ പത്ത് മിനുട്ടുകൾക്ക് അകം നല്ല രണ്ട് ഷോട്ടുകൾ ഒഡീഷ ഗോൾമുഖത്തേക്ക് തൊടുത്തു. പക്ഷെ രണ്ടും ടാർഗറ്റിൽ എത്തിയില്ല. 21ആം മിനുട്ടിൽ ഹോർമിയിലൂടെ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. പക്ഷെ ഹോർമിയുടെ ഹെഡർ നേരെ ഗോൾ കീപ്പറുടെ കൈകളിലേക്ക് എത്തി.

28ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ആയിരുന്നു ഒഡീഷ ഗോൾ നേടിയത്. മൗർട്ടാഡ ഫോളിലൂടെ ആയിരുന്നു ഗോൾ. ഗോൾ അടിച്ച ഗോളും ഗോൾ നൽകിയ അഹ്മദ് ജാഹോയും ഓഫ്സൈഡ് ആയിരുന്നു. എന്നാൽ ലൈൻ റഫറി തന്റെ ഫ്ലാഗ് ഉയർത്തിയില്ല. കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചു. അവസാനം നീണ്ട ചർച്ചകൾക്ക് ശേഷം ആ ഗോൾ നിഷേധിക്കാൻ റഫറി തീരുമാനമെടുത്തു.

ആദ്യ പകുതിയിൽ ഇതിനു ശേഷം അധികം അവസരങ്ങൾ ഇരു ടീമുകൾക്കും സൃഷ്ടിക്കാൻ ആയില്ല. 45ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ ഇസാകിന് കിട്ടിയ അവസരം താരത്തിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല.

ഇന്നാണ് പ്ലേ ഓഫ്!! കേരള ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിക്കാൻ ഒഡീഷയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആദ്യ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ നേരിടും. ഒറ്റ നോക്കോട്ട് മത്സരമായാണ് പ്ലേ ഓഫ് മത്സരം നടക്കുന്നത്. ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരം എന്നതിനാൽ ഒഡീഷക്ക് ചെറിയ മുൻതൂക്കം ഉണ്ടാകും. ഇന്ന് വിജയിക്കുന്ന ടീമിന് സെമിഫൈനലിലേക്ക് മുന്നേറാം. എന്ന് വിജയിക്കുന്നവർ സെമിയിൽ മോഹൻ ബഗാനെ ആകും നേരിടുക.

ലീഗ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും ഓഡിഷ നാലാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത്. പരിക്ക് മാറി ക്യാപ്റ്റൻ അഡ്രിയൻ ലൂണ തിരികെയെത്തിയത് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ പ്രധാന ഊർജ്ജം. ലൂണ കഴിഞ്ഞ ഡിസംബറിന് ശേഷം ഇതുവരെ ഫുട്ബോൾ കളിച്ചിട്ടില്ല. താരം ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ഉറപ്പില്ല. എന്ന ഇന്ന് എന്തായാലും ഊണ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇന്നലെ പറഞ്ഞിരുന്നു.

സ്ട്രൈക്കർ ദിമി ഇന്ന് ഇറങ്ങുമോ എന്നതിൽ ഇനിയും വ്യക്തതയില്ല. ദിമി പൂർണ്ണ ഫിറ്റ്നസിൽ അല്ല എന്നും കളിക്കാൻ സാധ്യത കുറവാണ് എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത്. എന്നാൽ ദിമി കളിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മിലോസ്, ലെസ്കോവിച്, ദിമി, ഡെയ്സുകെ, ഫെഡോർ, ലൂണ എന്നിവർ ഇന്ന് സ്ക്വാഡിക് ഉണ്ടാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നു.

അസുഖം കാരണം പ്രബീർ ദാസും സസ്പെൻഷൻ കാരണം നവോച്ച സിംഗും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഉണ്ടായിരിക്കില്ല. ഒഡീഷക്കെതിരെ എവേ ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച റെക്കോർഡ് അല്ല ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ഒഡീഷയെ പരാജയപ്പെടുത്തി സെമിയിലേക്ക് എത്താനാകു. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും തൽസമയം കാണാനാകും

പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിന് മുമ്പ് ഒഡീഷക്ക് വൻ പരാജയം

ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷക്കെതിരെ നോർത്തീസ്റ്റ് യുണൈറ്റഡ് വലിയ വിജയം നേടി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഒഡീസ്ഗ അടുത്ത മത്സരത്തിൽ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുകയാണ്. അതിനുമുമ്പ് ഇങ്ങനെ ഒരു പരാജയം അവർക്ക് ക്ഷീണമാകും.

ഇന്ന് ആദ്യ പകുതിയിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്ന് ഗോളിന് മുന്നിലെത്തിയിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ പാർത്ഥിബ് ഗോഗോയിയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. തൊട്ടു പിന്നാലെ 16ആം മിനിറ്റിൽ നെസ്റ്ററിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് ഇരട്ടിയാക്കി.

ഇതിനുശേഷം 24ആം മിനിറ്റിൽ ഒഡീഷയ്ക്ക് കളിയിലേക്ക് തിരിച്ചുവരാൻ ഒരു അവസരമുണ്ടായിരുന്നു. എന്നാൽ അവർക്ക് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്കായില്ല. റോയി കൃഷ്ണയാണ് പെനാൽറ്റി മിസ്സ് ആക്കിയത്. 45ആം മിനിറ്റിൽ കോൺസം ഫൽഗുണി സിംഗ് കൂടെ ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പായി.

ഇതോടെ ഒഡിഷ 39 പോയിന്റുമായി നാലാം സ്ഥാനത്തും 26 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്തും ലീഗ് ഘട്ടം ഫിനിഷ് ചെയ്തു.

ഐഎസ്എൽ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ നേരിടും

പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരാകുമെന്ന് ഇന്ന് തീരുമാനമായി. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ്ക്കെതിരെ വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാമത് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഇതോടെ ഒഡീഷ എഫ്സി ആകും കേരളത്തിന്റെ എതിരാളി എന്ന് ഉറപ്പായി.

ഒഡീഷ് ഇപ്പോൾ നാലാം സ്ഥാനത്താണ് ഉള്ളത്. അവർ അവസാന മത്സരം വിജയിച്ച് എഫ് സി ഗോവയോടൊപ്പം പോയിൻറ് എത്തിയാലും ഹെഡ് ടു ഹെഡിൽ ഗോവ മുന്നിൽ ആയതുകൊണ്ട് ഒഡിഷ നാലാം സ്ഥാനത്ത് തന്നെ ആകും ഫിനിഷ് ചെയ്യു.ക ഇതോടെ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ആകും പ്ലേ ഓഫിൽ നേർക്കുനേർ വരിക എന്ന് ഉറപ്പായി. പത്തൊമ്പതാം തീയതി ആകും പ്ലേ ഓഫ് നടക്കുക‌. ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഫിനിഷ് ചെയ്തത് എന്നതുകൊണ്ട് ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ വെച്ചായിരിക്കും മത്സരം നടക്കുക.

രണ്ടാം പ്ലേ ഓഫിൽ ചെന്നൈയിനും മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ക്ലബും തമ്മിൽ ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്സ് പ്രധാന താരങ്ങളെല്ലാം പ്ലേ ഓഫിന് മുന്നെ പരിക്ക് മാറി എത്തും എന്ന പ്രതീക്ഷയിലാണ്. ഇന്ന് ഹൈദരാബാദിനെതിരെ 3-1നാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. മുഹമ്മദ് ഐമനും ജപ്പാനീസ് താരം ദെയ്സുകെയും നിഹാലും ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

ഒഡീഷയെ തോൽപ്പിച്ച് മുംബൈ സിറ്റി ISL ഷീൽഡിന് അടുത്ത്

ഇന്ത്യൻ സൂപ്പർ ലീഗ് ഐ എസ് എൽ ഷീൽഡിലേക്ക് അടുത്ത് മുംബൈ സിറ്റി. ഇന്ന് ഒഡീഷ് എഫ്സിയെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ചു. ഈ പരാജയത്തോടെ ഒഡീഷയുടെ ഷീൽഡ് പ്രതീക്ഷകൾ അവസാനിച്ചു.

22ആം മിനിറ്റിൽ ജോർഗെ പെരേര ഡിയസിലൂടെ ആണ് മുംബൈ സിറ്റി ലീഡ് എടുത്തത്. 25ആം മിനിറ്റിൽ ഡിയേഗോ മൗറീസിയോ ഒഡിഷയ്ക്ക് സമനില നൽകി. ആദ്യ പകുതിയിൽ കളി അവസാനിക്കുമ്പോൾ 1-1 എന്ന നിലയിലായിരുന്നു.

രണ്ടാം പകുതിയിൽ 61ആം മിനിറ്റിൽ ചാങ്തെ നേടിയ ഗോളിൽ മുംബൈ സിറ്റി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്നും മുംബൈ സിറ്റിക്ക് 47 പോയിൻറ് ആയി. 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റ് ഉള്ള മോഹൻ ബഗാനാണ് രണ്ടാം സ്ഥാനത്തുള്ളത്. മോഹൻ ബഗാന് രണ്ട് മത്സരങ്ങളും മുംബൈ സിറ്റിക്ക് ഒരു മത്സരവും ആണ് ബാക്കിയുള്ളത്.

മോഹൻ ബഗാൻ അടുത്ത മത്സരത്തിൽ ബംഗളൂരുവിനെ നേരിടും. അത് കഴിഞ്ഞ് മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അടുത്ത മത്സരം ബംഗളൂരുമായി മോഹൻ ബഗാൻ വിജയിക്കുകയാണെങ്കിൽ ഷീൽഡ് ആർക്ക് എന്ന് തീരുമാനിക്കുക ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയും മോഹൻ ബഗാനും ഏറ്റുമുട്ടുമ്പോൾ ആയിരിക്കും.

ഒഡീഷ പഞ്ചാബിനെ പരാജയപ്പെടുത്തി, കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടി

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒഡീഷ പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടി. മൂന്ന് മത്സരങ്ങൾ ശേഷിക്കെ ആണ് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത ഉറപ്പിച്ചത്. ഇന്ന് ഒഡീഷ് എഫ്സി ഒന്നിനെതിരെ 3 ഗോളുകൾക്കാണ് പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ആറിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടാകും എന്ന് ഉറപ്പായി.

ഇന്ന് 34ആം മിനിട്ടിൽ ദിയെഗോ മൗറീസിയോയിലൂടെ ആണ് ഓഡിഷ എഫ് സി ലീഡ് എടുത്തത്. 38ആം മിനിറ്റിൽ മെഹ്ദി തലാലിന്റെ ഗോൾ പഞ്ചാബിന് സമനില നൽകി. രണ്ടാം പകുതിയിൽ ആക്രമണം കൂർപ്പിച്ച ഒഡീഷ 64ആം മിനുട്ടിൽ ഇസാകിലൂടെ വീണ്ടും ലീഡ് എടുത്തു. 68ആം മിനുട്ടിൽ മൗറീസിയോ ഒരു പെനാൾട്ടി കൂടെ ലക്ഷ്യത്തിൽ എത്തിച്ചതോടെ അവർ വിജയം ഉറപ്പിച്ചു.

ഒഡീഷക്ക് 20 മത്സരങ്ങളിൽ നിന്ന് 39 പോയിന്റ് ആണ് ഉള്ളത്. പഞ്ചാബിന് 21 പോയിന്റും. കേരള ബ്ലാസ്റ്റേഴ്സിന് 30 പോയിന്റാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് പിറകിൽ ഉള്ള ആർക്കും ഇനി 30നു മുകളിൽ പോയിന്റ് ആകില്ല.

ഗോകുലം കേരളയ്ക്ക് IWL കിരീടം നഷ്ടം, ഒഡീഷ എഫ് സി ചാമ്പ്യൻസ്

ഇന്ത്യൻ വനിതാ ലീഗൽ ഒഡീഷ എഫ് സിക്ക് കിരീടം. ഇന്ന് അവസാന ദിവസം നടന്ന ഡബിൾ ഹെഡറിൽ ഗോകുലം കേരളവും ഒഡീഷയും വിജയിച്ചപ്പോൾ കിരീടം ഒഡീഷ കൊണ്ടു പോവുക ആയിരുന്നു. ഇന്ന് ഒഡീഷ് പരാജയപ്പെടുകയും ഗോകുലം വിജയിക്കുകയും ചെയ്താൽ മാത്രമേ ഗോകുലം കേരളക്ക് കിരീടം നിലനിർത്താൻ ആകുമായിരുന്നുള്ളൂ.

ഗോകുലം കേരള ഇന്ന് അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി. എന്നാൽ മറ്റൊരു മത്സരത്തിൽ ഒഡീഷ കിക്ക് സ്റ്റാർട്ടിനെ തോൽപ്പിച്ചതോടെ അവർ തന്നെ കിരീടം നേടി. എതിരില്ലാത്ത 6 ഗോളുകൾക്ക് ആയിരുന്നു ഒഡീഷയുടെ വിജയം.

12 മത്സരങ്ങളിൽ നിന്നും 31 പോയിന്റുമായി ഒഡീഷ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. അവരുടെ ആദ്യ ഇന്ത്യൻ വനിതാ കിരീടം ആണിത്. ഗോകുലം കേരള 29 പോയിന്റുമായി ലീഗൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഹോം മത്സരവും ജയിച്ചില്ല, ഒഡീഷയുടെ എ എഫ് സി കപ്പ് യാത്ര അവസാനിച്ചു

എഫ് സി കപ്പ് പ്ലേ ഓഫിൽ നിന്ന് ഒഡീഷ പുറത്ത്. ഓസ്ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റൽ മറൈൻസിനെ രണ്ടാം പാദത്തിലും തോൽപ്പിക്കാൻ ഒഡീഷക്ക് ആയില്ല. ഇന്ന് ഹോം മത്സരത്തിൽ ഗോൾ രഹിത സമനില ആണ് ഒഡീഷ വഴങ്ങിയത്. ആദ്യ പാദത്തിൽ ഒഡീഷ എഫ് സി എതിരില്ലാത്ത നാല് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ 4-0ന്റെ അഗ്രഗേറ്റിൽ ഓസ്ട്രേലിയൻ ടീം മുന്നേറി.

ഇന്നും ഒഡീഷക്ക് കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ആയില്ല. സെൻട്രൽ കോസ്റ്റൽ മറൈനേഴ്സ് തന്നെയാണ് കളിയിൽ മികച്ചു നിന്നത്. അവർ നിരവധി അവസരങ്ങളും സൃഷ്ടിച്ചു. എങ്കിലും പരാജയപ്പെടാതെ പിടിച്ചു നിൽക്കാൻ ഒഡീഷക്ക് ആയി. ഒഡീഷ ഇന്ന് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുത്തില്ല.

എ എഫ് സി കപ്പിൽ ഒഡീഷ എഫ് സിക്ക് വലിയ പരാജയം

എഫ് സി കപ്പ് പ്ലേ ഓഫിൽ ഒഡീഷ്യയ്ക്ക് വലിയ പരാജയം. ഓസ്ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റൽ മറൈൻസിനെ നേരിട്ട ഒഡീഷ എഫ് സി എതിരെ ഇല്ലാത്ത നാല് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്‌. രണ്ടാം പാദത്തിൽ അത്ഭുതങ്ങൾ ചെയ്യേണ്ടിവരും ഒഡീഷയ്ക്ക് ഓസ്ട്രേലിയൻ ക്ലബ്ബിനെ മറികടക്കാൻ. ഇന്ന് സെൻട്രൽ കോസ്റ്റിന് എതിരെ പിടിച്ചു നിൽക്കാൻ പോലും ഒഡീഷക്ക് ആയില്ല.

36ആം മിനിറ്റിലായിരുന്നു സെൻട്രൽ കോസ്റ്റ് മറൈനേഴ്സ് ലീഡ് എടുത്തത്. മൈക്കിൾ ഡോക ആണ് അവർക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 52 മിനിറ്റൽ റോക്സിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. പിന്നീട് ഡോക ഒരു പെനാൽറ്റിയിലൂടെ അവരുടെ മൂന്നാം ഗോൾ നേടി. അവസാനം ബാഴ്സലോസ് കൂടെ ഗോൾ നേടിയതോടെ ഒഡിഷയുടെ പരാജയം പൂർത്തിയായി.

മാർച്ച് 14ന് ഇന്ത്യയിൽ വച്ച് നടക്കുന്ന രണ്ടാം പദത്തിൽ വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടും.

ഒന്നാം സ്ഥാനക്കാരായ ഒഡീഷയെ തോൽപ്പിച്ച് ചെന്നൈയിൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഒഡീഷയെ ഞെട്ടിച്ച് ചെന്നൈയിൻ എഫ്സി. ഇന്ന് ചെന്നൈ മറീന അരീനയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചെന്നൈയിൻ വിജയിച്ചത്. അതും അവസാന നിമിഷ ഗോളിൽ ആയിരുന്നു ചെന്നൈയിന്റെ വിജയം. ഇന്ന് തുടക്കത്തിൽ ആറാം മിനിറ്റൽ അനികേതന്റെ ഗോളിലൂടെ ആണ് ചെന്നൈയിൽ ലീഡ് എടുത്തത്.

78ആം മിനിറ്റ് വരെ ആ ലീഡ് നിലനിർത്താൻ ചെന്നൈയിനായി. 78ആം മിനുട്ടിൽ റോയ് കൃഷ്ണ ഒഡീഷയ്ക്ക് സമനില നൽകി. എന്നാൽ പതറാൻ ചെന്നൈയിൻ ഒരുക്കമായിരുന്നില്ല. അവർ പൊരുതി കളിച്ച് കളിയുടെ അവസാന നിമിഷം ജോർദൻ മൊറയിലൂടെ വിജയഗോൾ നേടി.

ജയത്തോടെ ചെന്നൈയിൻ 18 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്. പരാജയപ്പെട്ടുവെങ്കിലും ഇപ്പോഴും ഒഡീഷ ഒന്നാം സ്ഥാനത്തുണ്ട്. എന്നാൽ അവരുടെ ഒന്നാം സ്ഥാനം സുരക്ഷിതമല്ല. 18 മത്സരങ്ങളിൽ നിന്നും 35 പോയിന്റാണ് അവർക്കുള്ളത്.

സീസണിലെ വേഗതയേറിയ ഗോളുമായി മലയാളി താരം വിഷ്ണു, എന്നിട്ടും ഈസ്റ്റ് ബംഗാൾ തോറ്റു

മലയാളി താരം പി വിഷ്ണു ആദ്യ മിനുട്ടിൽ തന്നെ ലീഡ് നൽകിയിട്ടും ഈസ്റ്റ് ബംഗാളിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയോട് 2-1 എന്ന സ്കോറിനാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടത്. മത്സരത്തിന്റെ 32ആം സെക്കൻഡിൽ ആയിരുന്നു വിഷ്ണുവിന്റെ ഗോൾ. മനോഹരമായ റണ്ണിന് ഒടുവിൽ ഇടം കാലു കൊണ്ട് ഒരു നല്ല ഫിനിഷിലൂടെയാണ് വിഷ്ണു ഗോൾ നേടിയത്.

നാൽപ്പതാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഒഡീഷ തിരികെയെത്തി. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഡിയേഗോ മൗറീസിയോ ആണ് സമനില നേടിയത്‌. 61ആം മിനുട്ടിൽ റെബെഹോ ഒഡീഷക്ക് ലീഡും നൽകി. ഇത് വിജയഗോളായും മാറി‌.

ഈ ജയത്തോടെ ഒഡീഷ 35 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്‌. ഈസ്റ്റ് ബംഗാൾ 18 പോയിന്റുമായി എട്ടാമതും നിൽക്കുന്നു.

Exit mobile version