രാഹുൽ അരങ്ങേറ്റത്തിൽ തന്നെ ഒഡീഷയുടെ ഹീറോ!

അരങ്ങേറ്റത്തിൽ തന്നെ ഒഡീഷയുടെ ഹീറോ ആയി മലയാളി താരം രാഹുൽ കെ പി. ഇന്ന് സൂപ്പർ ലീഗിൽ (ISL) ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിയും ഒഡീഷ എഫ്‌സിയും ആവേശകരമായ മത്സരം 2-2 സമനിലയിൽ ആണ് അവസാനിച്ചത്. അവസാന നിമിഷം സമനില ഗോൾ വന്നത് രാഹുലിന്റെ ഷോട്ടിൽ നിന്നായിരുന്നു. .

രണ്ടാം പകുതിയിൽ തുടർച്ചയായി ഇരട്ട ഗോളുകൾ നേടിയ വിൽമർ ജോർദാൻ ഗിലിലൂടെ മറീന മച്ചാൻസ് 2-0ന് മുന്നിലെത്തിയിരുന്നു. എന്നിരുന്നാലും, ഒഡീഷ എഫ്‌സി തിരിച്ചടിച്ചു.

80ആം മിനുട്ടിൽ ഡീഗോ മൗറീഷ്യോയുടെ അസിസ്റ്റിൽ നിന്ന് ഡോറി ഒഡീഷ എഫ്‌സിക്ക് ആയി ഒരു ഗോൾ മടക്കി. അവസാന നീഷം രാഹുലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി, തുടർന്ന് ഗോൾകീപ്പർ മുഹമ്മദ് നവാസിൽ തട്ടി വല കണ്ടെത്തി. ഇതാണ് സമനില ഗോളായത്. ഗോൾ സെൽഫ് ഗോളാണെന്ന് വിധിച്ചെങ്കിലും രാഹുലിന്റെ പങ്ക് നിർണായകമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷമുള്ള രാഹുലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

ഒഡീഷയിൽ എത്തിയതിൽ സന്തോഷം, ഈ ക്ലബിനായി എല്ലാം നൽകും – രാഹുൽ കെ പി

ഒഡീഷ എഫ്‌സിൽ ചേർന്ന രാഹുൽ കെ പി ഈ നീക്കത്തിൽ താൻ സന്തോഷവാനാണ് എന്ന് അറിയിച്ചു. “ഈ പുതിയ വെല്ലുവിളിക്ക് താൻ തയ്യാറാണ്. എന്നോട് താൽപ്പര്യം കാണിച്ച ഒരേയൊരു ടീം ഒഡീഷ എഫ്‌സിയാണ്. അതിനാൽ, ഇവിടെ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏറ്റവും പ്രധാനമായി, ഇത് കോച്ചിൻ്റെ തീരുമാനമാണ്, അതിനാൽ ഇത് കൂടുതൽ സന്തോഷം നൽകുന്നു. എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ തയ്യാറാണ്.” കരാർ ഒപ്പുവെച്ച ശേഷം രാഹുൽ പറഞ്ഞു.

രാഹുൽ ഈ ടീമിന് യോജിച്ച താരമാണെന്ന് ഹെഡ് കോച്ച് സെർജിയോ ലൊബേരയും പറഞ്ഞു. “ഞങ്ങളുടെ കളിശൈലിയുമായി നന്നായി പൊരുത്തപ്പെടാൻ കഴിയുന്ന കളിക്കാരനാണ് രാഹുൽ. അദ്ദേഹം ഞങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിൻ്റെ വരവിൽ ഞാൻ സന്തുഷ്ടനാണ്,” ലോബേര പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെ പിയെ ഒഡീഷ എഫ് സി സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെ പി ക്ലബ് വിട്ടു. ഒഡീഷ എഫ്‌സി 24 കാരനായ രാഹുൽ കെപിയെ സൈൻ ചെയ്തതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ 2 വർഷത്തെ കരാർ ഒഡീഷയിൽ ഒപ്പുവെച്ചു. കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ ലഭിക്കും.

കഴിഞ്ഞ അഞ്ച് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിൻ്റെ പ്രധാന താരമായിരുന്നു രാഹുൽ കെപി. ഈ സീസണിൽ രാഹുൽ ഫോമിൽ എത്തിയില്ല. താരത്തിന് സ്ഥിരമായി അവസരവും ലഭിച്ചിരുന്നില്ല. ഇതാണ് താരം ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കാരണം.

ബ്രെയ്‌സൺ ഫെർണാണ്ടസിന് ബ്രേസ്, എഫ് സി ഗോവ ഒഡീഷയെ തോൽപ്പിച്ചു

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ എഫ്‌സി ഗോവ 4-2ന്റെ വിജയം നേടി. ഈ വിജയം 25 പോയിൻ്റുമായി ഗോവയെ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി. അവരുടെ അപരാജിത എവേ സ്ട്രീക്ക് ഏഴ് ഗെയിമുകളായി ഇത് വർദ്ധിപ്പിച്ചു.

സെർജിയോ ലൊബേര പരിശീലിപ്പിച്ച ടീമിനെതിരെ മനോലോ മാർക്വേസിൻ്റെ ആദ്യ ഐഎസ്എൽ എവേ വിജയവും ഈ ഫലം അടയാളപ്പെടുത്തി.

എട്ടാം മിനിറ്റിൽ ബ്രിസൺ ഫെർണാണ്ടസാണ് സന്ദർശകർക്കായി സ്കോറിംഗ് തുറന്നത്. 29-ാം മിനിറ്റിൽ ജെറി ലാൽറിൻസുവാലയെ ബോക്‌സിൽ വീഴ്ത്തിയതിനെത്തുടർന്ന് കിട്ടിയ പെനാൽറ്റിയിലൂടെ അഹമ്മദ് ജഹൂ പനേങ്ക ഒഡീഷ എഫ്‌സിയ്ക്ക് സമനില നൽകി.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഉദാന്ത സിംഗ് എഫ്‌സി ഗോവയുടെ ലീഡ് പുനഃസ്ഥാപിച്ചു, 53-ാം മിനിറ്റിൽ ബ്രിസൺ ഫെർണാണ്ടസ് മനോഹരമായ ഒരു ലോംഗ് റേഞ്ച് സ്‌ട്രൈക്കിലൂടെ തൻ്റെ രണ്ടാം ഗോൾ നേടി. 56-ാം മിനിറ്റിൽ ആമി റണവാഡെയുടെ സെൽഫ് ഗോൾ അവരുടെ ലീഡ് ഉയർത്തി.

ജെറി മാവിഹ്മിംഗ്താംഗയുടെ ഹെഡറിലൂടെ ഒഡീഷ എഫ്‌സി ഒരു ആശ്വാസ ഗോൾ നേടി എങ്കിലും പരാജയം ഒഴിവാക്കാനായില്ല.

ജീക്സണ് ചുവപ്പ് കാർഡ്, ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ഒഡീഷ

കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ 2-1 ന് തോൽപ്പിച്ച് ഒഡീഷ എഫ്‌സി 2024-25 ഐഎസ്എല്ലിൽ അവരുടെ മികച്ച ഫോം തുടർന്നു. ഈ വിജയം അവരുടെ സീസണിലെ തുടർച്ചയായ അഞ്ചാം അപരാജിത മത്സരമാണ്.

Dipayan Bose/Focus Sports/ FSDL

43-ാം മിനിറ്റിൽ ജീക്‌സൺ സിംഗിൻ്റെ ചുവപ്പ് കാർഡ് കണ്ട് 10 പേരായി ചുരുങ്ങിയെങ്കിലും 53-ാം മിനിറ്റിൽ ലാൽ ചുങ്‌നുംഗയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് നേടി. 55-ാം മിനിറ്റിൽ ജെറി മാവിഹ്മിംഗ്താംഗ സമനില നേടിയതോടെ ഒഡീഷ എഫ്‌സി അതിവേഗം മറുപടി നൽകി. 81-ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയുടെ അസിസ്റ്റിൽ നിന്ന് ഹ്യൂഗോ ബൗമസ് വിജയഗോൾ നേടി.

ഒഡീഷ ഈ വിജയത്തോടെ 16 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ഈസ്റ്റ് ബംഗാൾ 7 പോയിന്റുമായി 11ആം സ്ഥാനത്ത് നിൽക്കുകയാണ്.

മുംബൈ സിറ്റി ഒഡീഷ എഫ് സി പോരാട്ടം സമനിലയിൽ

ഭുവനേശ്വർ, ഡിസംബർ 5: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒഡീഷ ഗോൾരഹിത സമനില വഴങ്ങി. ഇതോടെ ഒഡീഷ എഫ്‌സിയുടെ മികച്ച ഹോം സ്‌കോറിങ്ങ് സ്ട്രീക്ക് അവസാനിച്ചു. ഹോം ഗ്രൗണ്ടിൽ പത്ത് മത്സരങ്ങളിൽ ആദ്യമായാണ് ഒഡീഷ ഗോൾ നേടാനാകാതെ കളി അവസാനിപ്പിക്കുന്നത്.

കിക്കോഫ് മുതൽ ആക്രമണോത്സുകത പ്രകടിപ്പിച്ച് ഒഡീഷ എഫ്‌സി തിളങ്ങി. ഒമ്പതാം മിനിറ്റിൽ ശ്രദ്ധേയമായ ഒരു ശ്രമത്തിലൂടെ മൗറീസിയോ ഗോൾ കീപ്പറെ പരീക്ഷിച്ചെങ്കിലും ലക്ഷ്യം തെറ്റി.

പ്രത്യേകിച്ച് രണ്ടാം പകുതിയിൽ മുംബൈ സിറ്റി എഫ്‌സി ശക്തമായി പ്രതികരിച്ചു. 48-ാം മിനിറ്റിൽ വിക്രം പർതാപ് സിംഗ്-നിക്കോളാസ് കരേലിസ് സഖ്യം സുവർണാവസരം സൃഷ്ടിച്ചെങ്കിലും ഒഡീഷ ഗോൾകീപ്പർ അമ്രീന്ദർ സിംഗ് ഒരു നിർണായക സേവ് നടത്തി കരേലിസിന്റെ ഗോൾശ്രമം നിഷേധിച്ചു. നിമിഷങ്ങൾക്കകം, സന്ദർശകർക്ക് വേണ്ടി ജെറമി മാൻസോറോ, ഒരു ഉഗ്രമായ ഷോട്ടിലൂടെ അമ്രീന്ദറിനെ പരീക്ഷിച്ചു, അതും അമ്രീന്ദർ സേവ് ചെയ്തു.

ഇരു ടീമുകളും അവസാന ഘട്ടത്തിൽ തന്ത്രപരമായ സബുകൾ നടത്തിയെങ്കിലും വിജയ ഗോൾ അകന്നു നിന്നു. ഒഡീഷ 16 പോയ്ന്റുമായി നാലാം സ്ഥാനത്തും, മുംബൈ സിറ്റി 14 പോയിന്റുമായി എട്ടാം സ്ഥാനത്തും നിൽക്കുന്നു.

ബെംഗളൂരുവിനെ തകർത്ത് ഒഡീഷ എഫ് സി

ഭുവനേശ്വർ: സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിനെ 4-2ന് തകർത്ത് ഒഡീഷ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മുന്നോട്ട് കുതിച്ചു. ഈ വിജയത്തോടെ ഒഡീഷ 15 പോയിൻ്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി.

10-ാം മിനിറ്റിൽ ജെറിയാണ് ഒഡീഷയ്ക്ക് ലീഡ് നൽകിയത്‌27-ാം മിനിറ്റിൽ ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിനെ ഒരു ടവറിംഗ് ഹെഡറിലൂടെ കീഴ്പ്പെടുത്തി മൗർട്ടാഡ ഫാൾ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കാറായപ്പോൾ, അധികസമയത്ത് (45+3′) ഡീഗോ മൗറീഷ്യോ 3-0 എന്ന സ്‌കോറിലേക്ക് എത്തിച്ചു.

52-ാം മിനിറ്റിൽ സുനിൽ ഛേത്രിയിലൂടെ ബംഗളുരു ഒരു ഗോൾ മടക്കി, എന്നാൽ ഒഡീഷ പെട്ടെന്ന് മറുപടി നൽകി. 61-ാം മിനിറ്റിൽ മൗറീഷ്യോ തൻ്റെ ഇരട്ടഗോളുകൾ പൂർത്തിയാക്കി, ഒരു ഉജ്ജ്വലമായ സോളോ റണ്ണിന് ശേഷം ആത്മവിശ്വാസത്തോടെ ഫിനിഷ് ചെയ്ത് തൻ്റെ ടീമിന്റെ വിജയം ഉറപ്പിച്ചു. അവസാനം മെൻഡസിലൂടെ ഒരു ഗോൾ കൂടെ ബെംഗളൂരു മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.

തോറ്റെങ്കിലും, 20 പോയിൻ്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്ത് തുടരുന്നു.

ഒഡീഷ മുംബൈ സിറ്റി പോരാട്ടം സമനിലയിൽ

ഒക്‌ടോബർ 27ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയും ഒഡീഷ എഫ്‌സിയും 1-1 എന്ന സമനിലയിൽ പിരിഞ്ഞു.

Ankur Salvi /Focus Sports/ FSDL

14-ാം മിനിറ്റിൽ ഒഡീഷയ റോയ് കൃഷ്ണയിലൂടെ ആണ് ലീഡ് എടുത്തത്. മുംബൈ സിറ്റിയുടെ പ്രതിരോധ പിഴവ് മുതലാക്കി ആയിരുന്നു കൃഷ്ണയുടെ ഗോൾ. 23-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്‌തെയും കരേലിസും ചേർന്ന് നടത്തിയ നീക്കം മുംബൈ സിറ്റിക്ക് സമനില നൽകി.

സമനില തകർക്കാൻ ഇരുപക്ഷവും പോരാടുന്നത് രണ്ടാം പകുതിയിൽ കണ്ടു. 80-ാം മിനിറ്റിൽ ഒഡീഷയുടെ അഹമ്മദ് ജഹൂവിന് ചുവപ്പ് കാർഡ് ലഭിച്ചത് ഒഡീഷയെ സമ്മർദ്ദത്തിൽ ആക്കി എങ്കിലും ഒരു പോയിൻ്റ് ഉറപ്പാക്കാൻ അവർക്കായി.

അർഹിച്ച പെനാൾട്ടി അനുവദിച്ചില്ല, കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയിൽ പിരിഞ്ഞു. ആവേശകരമായ മത്സരമാണ് ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ കാണാൻ ആയത്. 2-0ന് മുന്നിൽ എത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയിലേക്ക് വന്നത്.

മത്സരത്തിൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കാണ് കാണാൻ ആയത്. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം 18ആം മിനുട്ടിൽ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ജിമനസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്.

മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് 2-0 ഒഡീഷ. 29ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒഡീഷയുടെ ഒരു ഫ്രീകിക്ക് ക്യാച്ച് ചെയ്യാൻ സച്ചിൻ പരാജയപ്പെട്ടതാണ് ഒഡീഷയുടെ ഗോളിൽ കലാശിച്ചത്.

36ആം മിനുട്ടിൽ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. സ്കോർ 2-2. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നല്ല അവസരങ്ങൾ ലഭിച്ചു കൊണ്ടിരുന്നു എങ്കിലും വിജയ ഗോൾ വന്നില്ല.

ഇഞ്ച്വറി ടൈമിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹയെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് ലഭിക്കേണ്ടിയിരുന്ന പെനാൾട്ടി റഫറി അനുവദിച്ചതുമില്ല. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 5 പോയിന്റ് ആണുള്ളത്.

ആദ്യ പകുതിയിൽ 2 ഗോൾ ലീഡ് കളഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 2-2 എന്ന സമനിലയിൽ നിൽക്കുന്നു. ആവേശകരമായ ആദ്യ പകുതിയാണ് ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ കാണാൻ ആയത്. 2-0ന് മുന്നിൽ എത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2ലേക്ക് വന്നത്.

നോഹ തന്റെ ഗോൾ ആഘോഷിക്കുന്നു

മത്സരത്തിൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കാണ് കാണാൻ ആയത്. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം 18ആം മിനുട്ടിൽ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ജിമനസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്.

മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് 2-0 ഒഡീഷ. 29ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒഡീഷയുടെ ഒരു ഫ്രീകിക്ക് ക്യാച്ച് ചെയ്യാൻ സച്ചിൻ പരാജയപ്പെട്ടതാണ് ഒഡീഷയുടെ ഗോളിൽ കലാശിച്ചത്.

36ആം മിനുട്ടിൽ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. സ്കോർ 2-2. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു.

ലൂണ ഇന്നും ബെഞ്ചിൽ, ഒഡീഷക്ക് എതിരായ ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ലൂണ ഇന്നും ആദ്യ ഇലവനിൽ ഇല്ല. ഈ സീസണിൽ ഇതുവരെ ലൂണ സ്റ്റാർട്ട് ചെയ്തിട്ടില്ല‌. ഇന്നും അദ്ദേഹം ബെഞ്ചിൽ ആണ്. ലീഗിലെ ആദ്യ എവേ വിജയമാകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

സച്ചിൻ സുരേഷ് ആണ് ഇന്ന് വല കാക്കുന്നത്. പ്രിതം, മിലോസ്, നവോച, സന്ദീപ് എന്നിവരാണ് ഡിഫൻസിൽ. വിപിൻ, ഡാനിഷ്, കോഫ് എന്നിവർ മധ്യനിരയിൽ ഇറങ്ങുന്നു. രാഹുൽ, നോഹ, ജിമിനസ് എന്നിവർ ആണ് മുൻ നിരയിൽ ഉള്ളത്.

ഒഡീഷയ്ക്ക് ഐ എസ് എൽ സീസണിലെ ആദ്യ വിജയം

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ്‌സിയെ 2-1ന് തോൽപ്പിച്ച് ഒഡീഷ എഫ്‌സി ഐഎസ്എൽ 2024-25 കാമ്പെയ്‌നിലെ ആദ്യ വിജയം നേടി. 20-ാം മിനിറ്റിൽ സ്റ്റീഫൻ ഈസിൻ്റെ ഒരു ഷോട്ടിന് ശേഷം ഡീഗോ മൗറീഷ്യോ ആണ് ഒഡീഷയുടെ സ്‌കോറിംഗ് തുറന്നത്. ഹ്യൂഗോ ബൂമസിൻ്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ മൗർതാഡ ഫാൾ ആദ്യ പകുതിയിൽ തന്നെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ ജംഷഡ്പൂർ എഫ്‌സി ശക്തമായി സമ്മർദ്ദം ഉയർത്തി. 62-ാം മിനിറ്റിൽ മൗർതാദ ഫാൾ ഒരു കോർണർ സ്വന്തം വലയിലേക്ക് കയറ്റിയത് ജംഷദ്പൂരിന് ആശ്വാസമായി. ജംഷഡ്പൂർ സമനില ഗോളിനായി ശ്രമിച്ചു എങ്കിലും സ്കോർ 2-1 ആയി തുടർന്നു.

Exit mobile version