Picsart 24 07 08 12 38 03 870

അമേ റാണവദെ ഒഡീഷയിൽ തുടരും

ഡിഫൻഡർ അമേ റാണവദെയെ ഒഡീഷ എഫ് സി ക്ലബിൽ നിലനിർത്തും. മുംബൈ സിറ്റിയിൽ നിന്ന് ലോണിൽ ആയിരുന്നു റാണവദെ കഴിഞ്ഞ സീസണിൽ ഒഡീഷ എഫ് സിയിൽ കളിച്ചത്‌. ഒരു സീസൺ കൂടെ അദ്ദേഹത്തിന്റെ ലോൺ കരാർ നീട്ടാൻ ഒഡീഷയും മുംബൈ സിറ്റിയും തമ്മിൽ ധാരണയിൽ എത്തിയതായി ക്ലബ് അറിയിച്ചു.

കഴിഞ്ഞ സീസണിൽ ഒഡീഷക്ക് ആയി 24 മത്സരങ്ങൾ കളിച്ച റണവദെ 1 ഗോളും ഒപ്പം 6 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 2020ൽ ബെംഗളൂരു യുണൈറ്റഡിൽ നിന്നായിരുന്നു റാണവദെ മുംബൈ സിറ്റിയിലേക്ക് എത്തിയത്.

നേരത്തെ മോഹൻ ബഗാനിൽ കളിച്ചിട്ടുള്ള താരമാണ് റാണവദെ. എഫ് സി ഗോവയ്ക്ക് വേണ്ടി മുമ്പ് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്. ഡിഎസ്കെ ശിവാജിയന്‍സിനു ഐ ലീഗിലും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ റാണവദെ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്.

Exit mobile version