ബാഴ്സലോണക്ക് തിരിച്ചടി, നിക്കോ വില്യംസ് അത്ലറ്റികിൽ പുതിയ കരാർ ഒപ്പുവെച്ചു

ഒഴിയാത്ത ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടെ അത്‌ലറ്റിക് ബിൽബാവോയുമായി ദീർഘകാല കരാർ ഒപ്പിട്ട് നിക്കോ വില്യംസ്.
നിക്കോ വില്യംസ് അത്‌ലറ്റിക് ബിൽബാവോയുമായി 2035 വരെ നീളുന്ന പുതിയ കരാർ ഒപ്പിട്ടുകൊണ്ട് തന്റെ ദീർഘകാല ഭാവി ക്ലബ്ബിൽ ഉറപ്പിച്ചു. ബാഴ്സലോണയും ആഴ്സണലും ഉൾപ്പെടെയുള്ള യൂറോപ്യൻ വമ്പൻ ക്ലബ്ബുകളുമായി സ്പാനിഷ് ഫോർവേഡിനെ ബന്ധിപ്പിച്ച് ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ കരാർ വിപുലീകരണം.


22-കാരനായ താരത്തിന് ലഭിച്ച “ഞെട്ടിപ്പിക്കുന്ന ഓഫറുകൾ” കണക്കിലെടുക്കുമ്പോൾ ഇത് “വലിയ വിജയം” ആണെന്ന് എടുത്തുപറഞ്ഞുകൊണ്ട് വെള്ളിയാഴ്ചയാണ് അത്‌ലറ്റിക് പുതിയ കരാർ സ്ഥിരീകരിച്ചത്. പുതിയ കരാറിൽ അദ്ദേഹത്തിന്റെ റിലീസ് ക്ലോസിൽ 50% വർദ്ധനവും ഉൾപ്പെടുന്നുണ്ട്, ഇത് ഭാവിയിലെ ഏതൊരു നീക്കവും സാധ്യതയുള്ള ക്ലബ്ബുകൾക്ക് ഗണ്യമായി കൂടുതൽ ചെലവേറിയതാക്കും.


“തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ, എനിക്ക് ഏറ്റവും പ്രധാനം ഹൃദയമാണ്. ഞാൻ എന്റെ ആളുകളോടൊപ്പം, ഞാൻ ആഗ്രഹിക്കുന്നിടത്താണ്. ഇതാണ് എന്റെ വീട്,” വില്യംസ് വൈകാരികമായ പ്രസ്താവനയിൽ പറഞ്ഞു.


തന്റെ മൂത്ത സഹോദരൻ ഇനാകി വില്യംസിനൊപ്പം കളിക്കുന്ന നിക്കോ വില്യംസ്, അത്‌ലറ്റിക്കിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന് സ്പെയിനിലെ ഏറ്റവും മികച്ച യുവപ്രതിഭകളിലൊരാളായി മാറി. ഫസ്റ്റ് ടീമിനായി അഞ്ച് സീസണുകളിൽ നിന്ന് 31 ഗോളുകൾ നേടിയിട്ടുള്ള അദ്ദേഹം, 40 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച അത്‌ലറ്റിക്കിന്റെ ചരിത്രപരമായ 2024 കോപ്പ ഡെൽ റേ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

അദ്ദേഹത്തിന്റെ പ്രകടനങ്ങൾ 2025-26 സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിനും സഹായിച്ചു.
അന്താരാഷ്ട്ര തലത്തിൽ, വില്യംസ് ഇപ്പോൾ സ്പെയിനിന്റെ ഒരു സ്ഥിരം അംഗമാണ്.

നിക്കോ വില്യംസ് ബാഴ്‌സലോണയുമായി കരാർ ധാരണയിൽ എത്തി!


ബാഴ്‌സലോണ, 2025 ജൂൺ 19: അത്‌ലറ്റിക് ബിൽബാവോയുടെ യുവ വിംഗർ നിക്കോ വില്യംസ് ബാഴ്‌സലോണയുമായി വ്യക്തിഗത നിബന്ധനകളിൽ ധാരണയായതായി ഫാബ്രിസിയോ റൊമാനോയുടെ ഏറ്റവും പുതിയ ട്വീറ്റ് സ്ഥിരീകരിക്കുന്നു. 2031 ജൂൺ വരെ ആറ് വർഷത്തെ കരാറിലാണ് ധാരണയായിരിക്കുന്നത്. താരത്തിന് പ്രതിവർഷം ഏകദേശം 7-8 ദശലക്ഷം യൂറോ നെറ്റ് ശമ്പളം ലഭിക്കും.


എന്നിരുന്നാലും, അത്‌ലറ്റിക് ബിൽബാവോയുമായി കരാർ പൂർത്തിയാക്കുന്നതിനുള്ള സാമ്പത്തിക കാര്യങ്ങൾ ബാഴ്‌സലോണ ഇപ്പോൾ തയ്യാറാക്കുകയാണ്. താരത്തിന്റെ റിലീസ് ക്ലോസ് സംബന്ധിച്ച ചർച്ചകൾ നടക്കുമോ അതോ നേരിട്ടുള്ള കൈമാറ്റം നടക്കുമോ എന്ന് വ്യക്തമല്ല.


ഈ സൈനിംഗ് ബാഴ്‌സലോണയുടെ ഭാവി പദ്ധതികൾക്ക് ഒരു വലിയ മുതൽക്കൂട്ടാകും. നിക്കോ വില്യംസിന്റെ വേഗത, ഡ്രിബ്ലിംഗ് കഴിവ്, ഗോൾ സ്കോറിംഗ് മികവ് എന്നിവ ബാഴ്‌സയുടെ ആക്രമണ നിരക്ക് പുതിയ ഊർജ്ജം നൽകും. 22 വയസ്സുകാരനായ ഈ സ്പാനിഷ് താരം, യൂറോപ്പിലെ ഏറ്റവും മികച്ച യുവ വിംഗർമാരിൽ ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഈ കഴിഞ്ഞ സീസണിൽ അത്‌ലറ്റിക് ബിൽബാവോയ്‌ക്കുവേണ്ടി മികച്ച പ്രകടനമാണ് നിക്കോ വില്യംസ് കാഴ്ചവെച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നിക്കോയും ഇനാക്കി വില്യംസും കളിക്കില്ല



മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ നേരിട്ട 3-0 ൻ്റെ തോൽവി മറികടക്കാനുള്ള അത്‌ലറ്റിക് ക്ലബ്ബിൻ്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. നിർണായകമായ രണ്ടാം പാദ മത്സരത്തിൽ ഓൾഡ് ട്രാഫോർഡിൽ നിക്കോ വില്യംസും ഇനാക്കി വില്യംസും ടീമിനൊപ്പം ഉണ്ടാകില്ല.


വില്യംസ് സഹോദരങ്ങൾ യാത്രാ സംഘത്തിൽ ഉണ്ടാകില്ലെന്ന് ലാ ലിഗ ടീം ബുധനാഴ്ച സ്ഥിരീകരിച്ചു. 22 കാരനായ നിക്കോയ്ക്ക് ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം റയൽ സോസിഡാഡിനെതിരായ വാരാന്ത്യ പോരാട്ടം നഷ്ടമായിരുന്നു. അതേസമയം ഇനാക്കിയെ ഗോൾരഹിതമായ സമനിലയിൽ അവസാനിച്ച മത്സരത്തിൻ്റെ 62-ാം മിനിറ്റിൽ പരിക്ക് കാരണം പിൻവലിച്ചിരുന്നു.


ബിൽബാവോയുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി, ഈ സീസണിൽ 17 ഗോളുകൾ നേടിയ അവരുടെ മികച്ച സ്കോററായ ഒയ്ഹാൻ സാൻസെറ്റിനെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിക്കോ വില്യംസിനെ സ്വന്തമാക്കാനായി ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചു

സ്പെയിനായി യൂറോ കപ്പിൽ സ്റ്റാർ ആയ നിക്കോ വില്യംസിനെ സ്വന്തമാക്കാനായി ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചു. നിക്കഒ വില്യംസിന്റെ ഏജൻ്റ് ബാഴ്‌സലോണ ഡയറക്ടർ ഡെക്കോയുമായി കൂടിക്കാഴ്ച നടത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്പെയിനിനൊപ്പം യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ മികച്ച കാമ്പെയ്‌നിന് ശേഷം അത്‌ലറ്റിക് ക്ലബിൽ നിന്ന് ക്യാമ്പ് നൗവിലേക്ക് മാറാൻ 22-കാരൻ താൽപ്പര്യപ്പെടുന്നുവെന്ന് ആണ് റിപ്പോർട്ടുകൾ.

ഇംഗ്ലീഷ് ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്. ബാഴ്‌സ ഇപ്പോൾ താരവുമായി കരാർ ധാരണയിൽ എത്താൻ ആണ് നോക്കുന്നത്. വില്യംസിന് 50 മില്യൺ യൂറോയ്ക്ക് മുകളിലുള്ള ഒരു റിലീസ് ക്ലോസ് ഉണ്ട്. ഇത് ബാഴ്സലോണ എങ്ങനെ കണ്ടെത്തും എന്നതാണ് ക്ലബിന്റെ ആശങ്ക. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്ക് നികോയെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2013 മുതൽ അത്ലറ്റിക് ക്ലബിൽ ആണ് നിക്കോ കളിക്കുന്നത്. ബാഴ്സലോണ അല്ലാതെ വേറെ ഒരു ക്ലബിലേക്ക് പോകാനും താരം ആഗ്രഹിക്കുന്നില്ല.

അനിയൻ സ്‌പെയിനിന് ഒപ്പം ചേട്ടൻ ഘാനക്കും, ഇത് വില്യംസ് സഹോദരങ്ങളുടെ ലോകകപ്പ്

ഖത്തർ ലോകകപ്പിൽ രണ്ടു രാജ്യങ്ങൾക്ക് ബൂട്ട് കെട്ടാൻ വില്യംസ് സഹോദരങ്ങൾ. അത്ലറ്റിക് ബിൽബാവോയുടെ താരങ്ങൾ ആയ ഇനാകി വില്യംസ്, നികോ വില്യംസ് എന്നിവർ ആണ് ലോകകപ്പിൽ രണ്ടു രാജ്യങ്ങൾക്ക് ആയി കളിക്കാൻ ഇറങ്ങുക. സ്പാനിഷ് ടീമിനുള്ള ഔദ്യോഗിക ടീമിൽ ഇടം പിടിച്ച നികോ വില്യംസ് ഖത്തറിൽ ഉണ്ടാവും എന്നു ഉറപ്പാണ്. നിലവിൽ ഘാന ടീം പ്രഖ്യാപിച്ചില്ല എങ്കിലും ഒരുപാട് നാളുകൾ പിറകിൽ നടന്ന ശേഷം ഇനാകിയെ ഘാന ദേശീയ ടീമിൽ എത്തിച്ച ഘാന താരത്തെ ടീമിൽ എത്തിക്കും എന്നു ഏതാണ്ട് ഉറപ്പാണ്. 2010 ലോകകപ്പിൽ ജർമ്മനിക്ക് ആയി ജെറോം ബോട്ടങ് ബൂട്ട് കെട്ടിയപ്പോൾ അർദ്ധ സഹോദരൻ കെവിൻ പ്രിൻസ് ബോട്ടങ് ഘാനക്ക് ആയി ആയിരുന്നു ബൂട്ട് കെട്ടിയത്. ഇവർക്ക് ശേഷം ഇരു രാജ്യങ്ങൾക്ക് ആയി സഹോദരങ്ങൾ ലോകകപ്പ് കളിക്കാൻ ഇറങ്ങുന്നത് ഇത് ആദ്യമായാണ്.

ഒരച്ഛനും അമ്മക്കും പിറന്ന മക്കൾ രണ്ടു രാജ്യങ്ങൾക്ക് ആയി ലോകകപ്പ് കളിക്കാൻ എത്തുന്നത് ഇത് ആദ്യമായാണ്. ബാസ്ക് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരം ആയ ബിൽബാവോയിൽ ഘാന, ലൈബീരിയൻ വംശജരായ മാതാപിതാക്കൾക്ക് ജനിച്ച ഇരു താരങ്ങളും ബാസ്ക് താരങ്ങളെ മാത്രം കളിപ്പിക്കുന്ന അത്ലറ്റിക് ബിൽബാവോയിലൂടെയാണ് കളി തുടങ്ങിയത്. തുടർന്ന് ഇരുവരും അത്ലറ്റികിൽ പ്രധാനതാരങ്ങൾ ആയും വളർന്നു. 230 മത്സരങ്ങളിൽ ലാ ലീഗയിൽ തുടർച്ചയായി മത്സരങ്ങൾ കളിച്ചു റെക്കോർഡ് ഇട്ട 28 കാരനായ ഇനാകി നാനൂറിൽ അധികം മത്സരങ്ങൾ അവർക്ക് ആയി കളിച്ചിട്ടുണ്ട്. സ്‌പെയിൻ അണ്ടർ 21 ടീമിൽ കളിച്ച ഇനാകി 2016 ൽ സ്‌പെയിൻ ദേശീയ ടീമിന് ആയി അരങ്ങേറ്റവും കുറിച്ചിരുന്നു. എന്നാൽ അതിനു ശേഷം സ്പാനിഷ് ടീമിൽ ഇടം നേടാൻ ഇനാകിക്ക് ആയില്ല.

തുടർന്ന് ആണ് ആദ്യം പല തവണ ഘാന ദേശീയ ടീമിലേക്കുള്ള ക്ഷണം നിരസിച്ചു എങ്കിലും തന്റെ മാതാപിതാക്കളുടെ ജന്മനാട് ആയ ഘാനക്ക് ആയി ലോകകപ്പിൽ ബൂട്ട് കെട്ടാൻ ഈ വർഷം ആണ് ഇനാകി തീരുമാനിച്ചത്. തുടർന്ന് ഇത് വരെ അവർക്ക് ആയി രണ്ടു മത്സരങ്ങളിലും ഇനാകി കളിച്ചു. അത്ലറ്റിക് ക്ലബിന് ആയി 400 ൽ അധികം മത്സരങ്ങളിൽ നിന്നു 106 ഗോളുകൾ കണ്ടത്തിയ സ്‌ട്രൈക്കർ ആയ ഇനാകി ഘാന ടീമിന് വലിയ ശക്തി ആവും ലോകകപ്പിൽ. അതേസമയം ഇനാകിയെക്കാൾ 8 വയസ്സ് ഇളയ ഇരുപതുകാരൻ ആയ നികോ വില്യംസ് 2020 തിൽ ആണ് അത്ലറ്റിക് ക്ലബിന് ആയി അരങ്ങേറ്റം കുറിക്കുന്നത്. തന്റെ വേഗം കൊണ്ട് എതിരാളികളെ ബുദ്ധിമുട്ടിക്കുന്ന വിങർ ആയ നികോ ഇത് വരെ 50 തിൽ ഏറെ മത്സരങ്ങൾ അത്ലറ്റികിന് ആയി കളിച്ചിട്ടുണ്ട്.

സ്പെയിനിന് ആയി 2 തവണ ഇറങ്ങിയ നികോക്ക് മികച്ച പ്രകടനങ്ങളുടെ ബലത്തിൽ ലോകകപ്പിനുള്ള സ്‌പെയിൻ ടീമിലേക്കും തുടർന്ന് ക്ഷണം കിട്ടി. ഗ്രൂപ്പ് ഇയിൽ ജർമ്മനി, ജപ്പാൻ, കോസ്റ്ററിക ടീമുകൾക്ക് ഒപ്പമുള്ള സ്‌പെയിനും ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ,ഉറുഗ്വേ,ദക്ഷിണ കൊറിയ എന്നീ ടീമുകൾക്ക് ഒപ്പമുള്ള ഘാനയും ടൂർണമെന്റിൽ ഏതെങ്കിലും ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയാൽ അത് സഹോദരങ്ങൾ തമ്മിലുള്ള പോരാട്ടം ആവും. നേരത്തെ 2016 യൂറോ കപ്പിൽ സ്വിസർലാന്റ്, അൽബാനിയ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ സ്വിസ് താരം ഗ്രാനിറ്റ് ശാക്ക തന്റെ അൽബാനിയൻ സഹോദരൻ ആയ തൗലന്റ് ശാക്കയെ കളത്തിൽ നേരിട്ടിരുന്നു. 2010 ലോകകപ്പിൽ ബോട്ടങ് സഹോദരന്മാർ ലോകകപ്പിലും മുഖാമുഖം വന്നിരുന്നു.

നാഷൻസ് ലീഗ്; അസെൻസിയോ, ബോർഹ ഇഗ്ലെഷ്യസ്, നിക്കോ വില്യംസ് സ്പാനിഷ് ടീമിൽ

നാഷൻസ് ലീഗ് പോരാട്ടങ്ങൾക്കായുള്ള സ്പാനിഷ് ടീമിനെ ലൂയിസ് എൻറിക്വെ പ്രഖ്യാപിച്ചു. വലിയ മാറ്റങ്ങൾക്ക് ഒന്നും തുനിയാതിരുന്ന ലൂയിസ് എൻറിക്വെയുടെ ടീമിൽ ക്ലബ്ബിൽ കുറഞ്ഞ അവസരം ലഭിക്കുന്ന അസെൻസിയോ, ജോർഡി ആൽബ എന്നിവർ ഇടം പിടിച്ചത് അത്ഭുതപ്പെടുത്തിയപ്പോൾ മുന്നേറ്റത്തിൽ നിക്കോ വില്യംസ്, ബോർഹ ഇഗ്ലെഷ്യസ് എന്നിവർക്ക് അർഹിച്ച പരിഗണന കിട്ടി. ലോകക്കപ്പിന് മുന്നോടി ആയുള്ള അവസാനത്തെ ഇന്റർനാഷണൽ ബ്രേക്ക് ആണെന്നതിനാൽ ഈ മത്സരങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. സെപ്റ്റംബർ 24, 27 ദിവസങ്ങളിലായിട്ടാണ് സ്വിറ്റ്സർലണ്ട്, പോർച്ചുഗൽ ടീമുകൾക്കെതിരെ സ്പെയിൻ കളത്തിൽ ഇറങ്ങുന്നത്.

ഗോൾ കീപ്പർ: എൻറിക്വെയുടെ വിശ്വസ്തനായ ഉനായ് സൈമൺ തന്നെ ഗോൾ പോസ്റ്റിന് കീഴിൽ എത്തും. രോബർട് സാഞ്ചസ്, ഡേവിഡ് റയ എന്നിവരാണ് മറ്റ് കീപ്പർമാർ.

പ്രതിരോധം: പ്രതിരോധത്തിൽ ബാഴ്‌സ നിരയിൽ നിലവിൽ പകരക്കാരന്റെ സ്ഥാനം മാത്രമുള്ള ജോർഡി ആൽബ എത്തിയതാണ് ശ്രദ്ധേയം. എങ്കിലും ഗയയെ മറികടന്ന് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുന്നത് താരത്തിന് ബുദ്ധിമുട്ട് ആവും. വലൻസിയ താരം ഹ്യൂഗോ ഗ്വിയ്യാമോണും ടീമിൽ ഉണ്ട്. ടീമിലെ സ്ഥിരക്കാർ ആയ പാവോ ടോറസ്, ഡീഗോ ലോറന്റെ, എറിക് ഗർഷ്യ, ആസ്പലികുറ്റ, കാർവഹാൾ എന്നിവരാണ് മറ്റ് താരങ്ങൾ.

മധ്യനിര: മധ്യനിരയിൽ എൻറിക്വയുടെ പതിവ് മുഖങ്ങൾ തന്നെയാണ് ഉള്ളത്. ബാസ്ക്വറ്റ്‌സ്, മർക്കോസ് ലോറന്റെ, കാർലോസ് സോളർ,കൊക്കെ, പെഡ്രി, ഗവി, റോഡ്രി.

മുൻനിര: ആക്രമണത്തിന് മൂർച്ച കൂട്ടാൻ അത്ലറ്റിക് ക്ലബ്ബിന്റെ യുവതാരം നിക്കോ വില്യംസിനെയും ഫോമിലുള്ള ബെറ്റിസ് മുന്നേറ്റ താരം ബോർഹ ഇഗ്ലെഷ്യസിനെയും ടീമിൽ ഉൾപ്പെടുത്തി. റയൽ മാഡ്രിഡിൽ അവസരം കുറവായ അസെൻസിയോയിൽ എൻറിക്വെ ഒരിക്കൽ കൂടി വിശ്വാസം ആർപ്പിച്ചു. പാബ്ലോ സറാബിയ, മൊറാട്ട, ഫെറാൻ ടോറസ് യേറെമി പിനോ എന്നിവരാണ് മറ്റ് താരങ്ങൾ.

ടീമിൽ ഉൾപ്പെടാത്ത ആൻസു ഫാറ്റി, ഇയാഗോ ആസ്‌പാസ്, സെർജിയോ റാമോസ് എന്നിവർക്ക് ടീമിലേക്ക് മടങ്ങി എത്താൻ അവസരമുണ്ടെന്ന് എൻറിക്വെ പറഞ്ഞു. പരിക്കിന് ശേഷം ഫോമിലേക്ക് തിരിച്ചെത്താൻ ഫാറ്റിക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നും കോച്ച് സൂചിപ്പിച്ചു.

Exit mobile version