തന്റെ സീനിയർ കരിയറിലെ പന്ത്രണ്ടാം കൂടുമാറ്റം നടത്തിയിരിക്കുകയാണ് ഇറ്റാലിയൻ താരം മാരിയോ ബലോട്ടെല്ലി. സ്വിസ് ടീമായ സിയോണിൽ നിന്നും കരാർ റദ്ദാക്കി താരം ഫ്രീ ഏജന്റ് ആയതായി നേരത്തെ റീപോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പൊ താരത്തിന്റെ മുൻ ക്ലബ്ബ് കൂടിയായ അദാന ഡെമിർസ്പോർ ബലോട്ടെല്ലിയെ തിരികെ എത്തിച്ചതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ താരം കരാറിൽ ഒപ്പിട്ടു. ഇതോടെ വെറും ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ടർക്കിഷ് ക്ലബ്ബിലേക്ക് മടങ്ങി എത്തുകയാണ് ബലോട്ടെല്ലി.
എന്നും വാർത്തകളിൽ നിറഞ്ഞിട്ടുള്ള മുന്നേറ്റ താരം കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് സ്വിസ് ടീമായ സിയോണിലേക്ക് ചേക്കേറുന്നത്. ഏകദേശം രണ്ടു മില്യൺ യൂറോയോളമായിരുന്നു കൈമാറ്റ തുക. എന്നാൽ ക്ലബ്ബിനായി വെറും ആറു ഗോളുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ടീമിന്റെ റെലെഗെഷൻ തടയാനും താരത്തിന് സാധിച്ചില്ല. ഇതോടെയാണ് പുതിയ സീസണിൽ വേർപ്പിരിയൻ ഇരു കൂട്ടരും തീരുമാനിച്ചത്. മുൻപ് 2021-22 കാലഘട്ടത്തിൽ ഡെമിർസ്പൊറിനായി 19 ഗോളുകൾ കണ്ടെത്താൻ ബലോട്ടെല്ലിക്കായിരുന്നു. ഈ ഫോം തിരിച്ചു പിടിക്കാനാവും കൂടുമാറ്റത്തിലൂടെ മുപ്പത്തിമൂന്നുകാരനും ഉന്നമിടുന്നത്.
Tag: Mario Balotelli
മരിയോ ബലോടെല്ലി ഇനി സ്വിറ്റ്സർലാന്റിൽ
മരിയോ ബലോടെല്ലി സ്വിസ് ക്ലബായ എഫ്‌സി സിയോണിലേക്ക് അദാന ഡെമിർസ്‌പോറിന്റെ താരം ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചാണ് സ്വിറ്റ്സർലാബ്റ്റിലേക്ക് പോകുന്നത്. ബലൊടെല്ലിയും സിയോണുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. പെട്ടെന്ന് തന്നെ ഈ നീക്കം ഔദ്യോഗികമാകും.
31 കാരനായ ഇറ്റാലിയൻ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ തുർക്കിയിൽ 31 സൂപ്പർ ലിഗ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു. അദ്ദേഹം ഇറ്റാലിയൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.
മുമ്പ് മിലാൻ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ച താരമാണ് ബാലോടെല്ലി. പക്ഷെ ഒരു ക്ലബിലും ദീർഘകാലം നിൽക്കുന്ന ശീലം ബലൊട്ടെല്ലിക്ക് ഇല്ല.
മരിയോ ബലോടെല്ലി സ്വിറ്റ്സർലാന്റിലേക്ക്
മരിയോ ബലോട്ടെല്ലി സ്വിസ് ക്ലബായ എഫ്‌സി സിയോണിലേക്ക് മാറാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ, ഇപ്പോൾ അദാന ഡെമിർസ്‌പോറിന്റെ താരം ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ബലൊടെല്ലിയും സിയോണുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ഇരു ക്ലബുകളും ചർച്ചകൾ നടത്തുകയാണ്.
31 കാരനായ ഇറ്റാലിയൻ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ 31 സൂപ്പർ ലിഗ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു. അദ്ദേഹം ഇറ്റാലിയൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.
മുമ്പ് മിലാൻ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ച താരമാണ് ബാലൊട്ടെല്ലി. പക്ഷെ ഒരു ക്ലബിലും ദീർഘകാലം നിൽക്കുന്ന ശീലം ബലൊട്ടെല്ലിക്ക് ഇല്ല.
Story Highlight: Mario Balotelli in talks with Switzerland club Sion
ഹി ഈസ് ബാക്ക്!! ബാലോടെല്ലി ഇറ്റലി ടീമിൽ തിരികെയെത്തി
2022 ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിനായി അസൂറികൾ സ്‌ട്രൈക്കർ മരിയോ ബലോട്ടെല്ലിയെ തിരികെ ടീമിലേക്ക് ക്ഷണിച്ചു. ഇറ്റലിയുടെ പരിശീലകൻ റോബർട്ടോ മാൻസിനി മരിയോ ബലോട്ടെല്ലിയെ വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയിൽ ദേശീയ ടീമിലേക്ക് തിരികെ വിളിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. 31കാരനായ ഇറ്റാലിയൻ ഫോർവേഡ് നിലവിൽ തുർക്കിയിലെ അദാന ഡെമിർസ്‌പോറിനായി കളിക്കുകയാണ്.അവിടെ ഈ സീസണിൽ 18 സൂപ്പർ ലിഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ താരം നേടിയിട്ടുണ്ട്.
36 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച ബലോട്ടെല്ലി ഇറ്റലിക്ക് വേണ്ടി 14 ഗോളുകൾ നേടിയിട്ടുണ്ട്. 2018 സെപ്റ്റംബറിൽ നേഷൻസ് ലീഗിൽ പോളണ്ടിനോട് ഇറ്റലി 1-1 ന് സമനില വഴങ്ങിയപ്പോഴാണ് മുൻ ഇന്റർ ഫോർവേഡ് ഇറ്റലിക്കായി അവസാനമായി കളിച്ചത്. ബാലോടെല്ലിക്ക് ഒപ്പം ഇന്ററിലും മാഞ്ചസ്റ്റർ സിറ്റിയിലും ഒരുമിച്ച് പ്രവർത്തിച്ച മാഞ്ചിനി താരത്തെ എപ്പോഴും ഇഷ്ടപ്പെടുന്ന കോച്ചാണ്.
ബാലോടെല്ലി ഇറ്റലി ടീമിൽ തിരികെയെത്തും
ഇറ്റലിയുടെ പരിശീലകൻ റോബർട്ടോ മാൻസിനി മരിയോ ബലോട്ടെല്ലിയെ വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയിൽ ദേശീയ ടീമിലേക്ക് തിരികെ വിളിക്കും. 31കാരനായ ഇറ്റാലിയൻ ഫോർവേഡ് നിലവിൽ തുർക്കിയിലെ അദാന ഡെമിർസ്‌പോറിനായി കളിക്കുകയാണ്.അവിടെ ഈ സീസണിൽ 18 സൂപ്പർ ലിഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ താരം നേടിയിട്ടുണ്ട്.
2018 സെപ്റ്റംബറിൽ നേഷൻസ് ലീഗിൽ പോളണ്ടിനോട് ഇറ്റലി 1-1 ന് സമനില വഴങ്ങിയപ്പോഴാണ് മുൻ ഇന്റർ ഫോർവേഡ് ഇറ്റലിക്കായി അവസാനമായി കളിച്ചത്. ബാലോടെല്ലിക്ക് ഒപ്പം ഇന്ററിലും മാഞ്ചസ്റ്റർ സിറ്റിയിലും ഒരുമിച്ച് പ്രവർത്തിച്ച മാഞ്ചിനി താരത്തെ എപ്പോഴും ഇഷ്ടപ്പെടുന്ന കോച്ചാണ്.
വീണ്ടും വിവാദത്തിൽ പെട്ട് ബലോട്ടെലി
ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മാറിയോ ബലോട്ടെലി വീണ്ടും വിവാദത്തിൽ. വിവാദങ്ങളുടെ കളിത്തോഴനായ ബലോട്ടെലി ഇത്തവണ വിവാദമുണ്ടാക്കിയത് സഹതാരങ്ങൾക്കെതിരെ പരാമർശം നടത്തിയിട്ടാണ്. “രണ്ടു പാസുകൾ പോലും ശരിക്ക് കൊടുക്കാൻ കഴിയാത്തവരാണ്നീസിലെ തന്റെ സഹതാരങ്ങൾ” എന്ന് ബലോട്ടെലി പറയുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇവർക്കൊപ്പം കളിക്കാൻ ബുദ്ധിമുട്ടാണെന്ന് ബലോട്ടെല്ലി ആ വീഡിയോയിൽ പറയുന്നുണ്ട്. നീസ് പരിശീലകൻ പാട്രിക്ക് വിയേറയെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിക്കിടെയാണ് ഈ വിവാദ പരാമർശം ഉണ്ടായത്. ആദ്യം പുറത്ത് വിട്ട ക്ലിപ്പ് ചാനൽ പിൻവലിച്ചെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇത് വൈറലായിരുന്നു. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ഒരു ഗോള് പോലും നേടാൻ ബലോട്ടെല്ലിക്ക് കഴിഞ്ഞിട്ടില്ല.
കോച്ചിനെതിരെ പൊട്ടിത്തെറിച്ച് മരിയോ ബലോട്ടെല്ലി
ലീഗ് വണ്ണിൽ നീസ് കോച്ചിനെതിരെ പൊട്ടിത്തെറിച്ച് ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മരിയോ ബലോട്ടെല്ലി. ബലോട്ടെല്ലിയെ മത്സരത്തിനിടെ സബ്ബ് ചെയ്തപ്പോളാണ് താരം നീസ് പരിശീലകൻ പാട്രിക്ക് വിയേരക്കെതിരെ പൊട്ടിത്തെറിച്ചത്. ഇതുവരെ ഫ്രഞ്ച് ലീഗിൽ ഒൻപത് മത്സരങ്ങൾ കളിച്ച ബലോട്ടെലി എട്ടെണ്ണത്തിലും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഒരൊറ്റ ഗോളുപോലും താരത്തിന് അടിക്കാനായിട്ടില്ല. ആവറേജിലും താഴെയാണ് ബലോട്ടെലിയുടെ പെർഫോമൻസ് എന്ന് പാട്രിക്ക് വിയേര വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ഗുയംബിനെതിരായ നീസിന്റെ സമനില മത്സരത്തിലെ 75 ആം മിനുട്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. ബെഞ്ചിലേക്ക് കയ്യുറകൾ വലിച്ചെറിഞ്ഞ താരം കോച്ചിനെതിരെയും പ്രതികരിച്ചു. ഇറ്റാലിയൻ ടീമിലേക്കും വർഷങ്ങൾക്ക് ശേഷം റോബർട്ടോ മാൻചിനി തിരിച്ചു കൊണ്ട് വന്നിരുന്നു. എന്നാൽ മോശം ഫോമും അവിടെയും വിനയായി. മാൻചിനിക്ക് ബലോട്ടെലിയെ കൈവിടേണ്ടി വന്നു. ജനുവരിയിൽ താരം ക്ലബ് വിട്ട് പോകാനുള്ള സാദ്ധ്യതകൾ ഏറുകയാണ്.
മരിയോ ബലോട്ടലി നീസിൽ തുടരും
ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടലി OGC നീസിൽ തുടരും. ക്ലബ് വിട്ടു പോകുമെന്ന് കരുതിയ താരം പ്രീ സീസൺ പരിശീലന ക്യാമ്പിൽ തിരിച്ചെത്തിയിരുന്നു. താരം OGC നീസിൽ നിന്നും മാറി മുഖ്യ എതിരാളികളായ ഒളിമ്പിക് മാഴ്‌സെയിലേക്ക് പോകാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ മാഴ്സെയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്.ബലോട്ടെലി ബ്ലാക്ക് ആൻഡ് റെഡ്‌സിൽ തുടരുകയായിരുന്നു. ഈ സീസണിൽ ക്ലബ് വിടാൻ ആഗ്രഹിച്ച താരം OGC നീസ് ആരാധകരോട് വിട പറഞ്ഞിരുന്നു. എന്നാൽ പ്രതിഫല തർക്കങ്ങളാണ് താരത്തെ ടീമിൽ പിടിച്ച നിർത്തിയത്.
https://twitter.com/ogcnice/status/1031645854686502912
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വേണ്ടി കളിച്ച മരിയോ ബലോട്ടലി സീരി എയിൽ മിലാൻ ടീമുകൾക്കും വേണ്ടി ബൂട്ടണിഞ്ഞു. വിവാദങ്ങളുടെ തോഴനായ മരിയോ ബലോട്ടലി 36 മത്സരങ്ങൾ അസൂറിപ്പടയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണിൽ നീസിന് വേണ്ടി 14 ഗോളടിച്ചിട്ടുണ്ട്. ലിയോണിനെതിരായ അടുത്ത മത്സരത്തിൽ നീസിന് വേണ്ടി ബലോട്ടെല്ലി കളത്തിലിറങ്ങും.
നീസിൽ പരിശീലനത്തിന് തിരിച്ചിറങ്ങി മരിയോ ബലോട്ടലി
ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടലി OGC നീസിൽ തിരിച്ചെത്തി. ക്ലബ് വിട്ടു പോകുമെന്ന് കരുതിയ താരം പ്രീ സീസൺ പരിശീലന ക്യാമ്പിലാണ് തിരിച്ചെത്തിയത്. OGC നീസിൽ നിന്നും മാറി ഒളിമ്പിക് മാഴ്‌സെയിലേക്ക് പോകാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ മാഴ്സെയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ബലോട്ടലി പരിശീലനത്തിന് തിരിച്ചിറങ്ങിയത്. ഈ സീസണിൽ ക്ലബ് വിടാൻ ആഗ്രഹിച്ച താരം OGC നീസ് ആരാധകരോട് വിട പറഞ്ഞിരുന്നു.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വേണ്ടി കളിച്ച മരിയോ ബലോട്ടലി സീരി എയിൽ മിലാൻ ടീമുകൾക്കും വേണ്ടി ബൂട്ടണിഞ്ഞു. വിവാദങ്ങളുടെ തോഴനായ മരിയോ ബലോട്ടലി 33 മത്സരങ്ങൾ അസൂറിപ്പടയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണിൽ നീസിന് വേണ്ടി 14 ഗോളടിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ നിന്നും മരിയോ ബലോട്ടലിക്ക് വേണ്ടി ഓഫറുകൾ വരുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ലീഗ് വണ്ണിൽ തുടരാൻ ബലോട്ടലി
ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടലി ഫ്രഞ്ച് ലീഗിൽ തുടരും. പക്ഷെ OGC നീസിൽ നിന്നും മാറി ഒളിമ്പിക് മാഴ്‌സെയിലിലേക്കാണ് താരം പോകുന്നതെന്നാണ് സൂചന. OGC നീസുമായുള്ള മരിയോ ബലോട്ടല്ലിയുടെ കരാർ ജൂണിൽ തീർന്നിരുന്നു. ഇറ്റലിയിലേക്ക് മരിയോ ബലോട്ടല്ലി തിരിച്ച് പോകുമെന്നാണ് ഫുട്ബോൾ ആരാധകർ കരുതിയത്. എന്നാൽ ഫ്രാൻസിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ മറിച്ചാണ് സൂചിപ്പിക്കുന്നത്.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വേണ്ടി കളിച്ച മരിയോ ബലോട്ടലി സീരി എയിൽ മിലാൻ ടീമുകൾക്കും വേണ്ടി ബൂട്ടണിഞ്ഞു. വിവാദങ്ങളുടെ തോഴനായ മരിയോ ബലോട്ടലി 33 മത്സരങ്ങൾ അസൂറിപ്പടയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണിൽ നീസിന് വേണ്ടി 14 ഗോളടിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ നിന്നും മരിയോ ബലോട്ടലിക്ക് വേണ്ടി ഓഫറുകൾ വരുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial