Neilwagner

പരിചിത സാഹചര്യത്തിൽ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്ക് അവസരത്തിനൊത്തുയരാനായില്ല – നീൽ വാഗ്നര്‍

ന്യൂസിലാണ്ടിനെതിരെ രണ്ടാം ദിവസം മികവാര്‍ന്ന ബൗളിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചിരുന്നു. 328 റൺസെന്ന ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനുള്ള മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 175/2 എന്ന നിലയിലാണ്.

ന്യൂസിലാണ്ട് ബൗളിംഗിനെ നിശിതമായി വിമര്‍ശിച്ച് നീൽ വാഗ്നര്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ബംഗ്ലാദേശിന്റെ വീണ രണ്ട് വിക്കറ്റും താരമാണ് നേടിയത്.

ന്യൂസിലാണ്ട് ബൗളര്‍മാര്‍ തങ്ങളുടെ പരിചിതമായ സാഹചര്യത്തിൽ യാതൊരുവിധത്തിലുമുള്ള പ്രഭാവം സൃഷ്ടിക്കുവാന്‍ സാധിച്ചില്ലെന്നും താരം തുറന്ന് പറ‍ഞ്ഞു.

വൈറ്റ് ബോള്‍, ടി20 ക്രിക്കറ്റ് വളരെ അധികം കളിച്ച ടീമിന് തിരിച്ച് ഈ ഫോര്‍മാറ്റിലേക്ക് എത്തുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് സാധ്യമായില്ലെന്നും നീൽ വാഗ്നര്‍ വ്യക്തമാക്കി.

Exit mobile version