എൻസി ക്ലാസിക്കിലൂടെ നീരജ് ചോപ്ര ഇന്ത്യയിൽ മത്സരിക്കാൻ ഇറങ്ങുന്നു

ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ നീരജ് ചോപ്ര മെയ് 24 ന് പഞ്ച്കുലയിലെ തൗ ദേവി ലാൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന നീരജ് ചോപ്ര ക്ലാസിക് (എൻസി ക്ലാസിക്) ജാവലിൻ ത്രോ മത്സരത്തിൽ മത്സരിക്കും. ലോക അത്‌ലറ്റിക്സ് ‘എ’ വിഭാഗം ഇനമായി സ്ഥിരീകരിച്ച ഈ മത്സരം, കോണ്ടിനെന്റൽ ടൂർ ഗോൾഡ് ലെവലിന് സമാനമായി ഉയർന്ന റാങ്കിംഗ് പോയിന്റുകൾ പങ്കെടുക്കുന്നവർക്ക് നൽകും.

നീരജ് ചോപ്ര

ഈ പരിപാടി വാർഷിക പരിപാടിയാക്കാനും കൂടുതൽ ട്രാക്ക്, ഫീൽഡ് വിഭാഗങ്ങളെ ഉൾപ്പെടുത്താനും നീരജ് ലക്ഷ്യമിടുന്നുണ്ട്. പാരീസ് ഒളിമ്പിക്‌സിന് പോകുന്നതിനുമുമ്പ് അദ്ദേഹം അവസാനമായി ഇന്ത്യയിൽ മത്സരിച്ചത് 2024 ലാണ്, അവിടെ അദ്ദേഹം 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടി. ഇന്ത്യൻ അത്‌ലറ്റിക്‌സിന് ഒരു സുപ്രധാന നിമിഷമാകും ഈ ടൂർണമെന്റ് .

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി

രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവും ജാവലിൻ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. ഇന്ന് ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി ഈ സന്തോഷവാർത്ത അദ്ദേഹം പങ്കുവെച്ചു. “എന്റെ കുടുംബത്തോടൊപ്പം ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ കൊണ്ടുവന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. സ്നേഹത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു, സന്തോഷത്തോടെ എന്നേക്കും മുന്നോട്ടു പോകണം.” നീരജ് കുറിച്ചു.

നീരജിന്റെ ഭാര്യ ഹിമാനി നിലവിൽ അമേരിക്കയിൽ പഠനം തുടരുകയാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. തുടർന്ന് ഒരു സ്വീകരണ പാർട്ടി ഉണ്ടായിരിക്കുമെന്ന് നീരജിന്റെ അമ്മാവൻ സ്ഥിരീകരിച്ചു.

ഈ പ്രഖ്യാപനം വന്നതോടെ, കളിക്കളത്തിലും പുറത്തും അത്‌ലറ്റിന് അഭിനന്ദന സന്ദേശങ്ങളുടെ ഒരു പ്രവാഹമാണ് ഉണ്ടായത്.

നീരജ് ചോപ്രയ്ക്ക് 1 സെന്റി മീറ്ററിന് ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നഷ്ടമായി

ബ്രസൽസിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽ 2024 ൽ നീരജ് ചോപ്രക്ക് നിരാശ. ഇന്ന് ഫൈനലിൽ ആൻഡേഴ്സൺ പീറ്റേഴ്സിനോട് വെറും 1 സെൻ്റീമീറ്റർ മാത്രം വ്യത്യാസത്തിൽ ആണ് നീരജ് ചോപ്ര തോറ്റത്‌. 87.87 മീറ്റർ എറിഞ്ഞ് പീറ്റേഴ്‌സ് വിജയം ഉറപ്പിച്ചപ്പോൾ നീരജിൻ്റെ മികച്ച പ്രകടനം 87.86 മീറ്ററായിരുന്നു.

നീരജ് ചോപ്ര

നേരിയ തോൽവി ഉണ്ടായിരുന്നിട്ടും, പാരീസ് 2024 ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവായ നീരജ്, ഡയമണ്ട് ലീഗ് സ്റ്റാൻഡിംഗിൽ മൊത്തത്തിൽ നാലാമതായി ഫിനിഷ് ചെയ്‌തു.. ദോഹയിലും ലൊസാനെയിലും രണ്ടാം സ്ഥാനക്കാരായ അദ്ദേഹം 14 പോയിൻ്റുകൾ നേടി.

ഈ സീസണിൽ നീരജിൻ്റെ ഏറ്റവും മികച്ച ത്രോ 89.49 മീറ്ററായിരുന്നു, .

ഡയമണ്ട് ലീഗ് ഫൈനലിൽ നീരജ് ചോപ്ര സ്ഥാനം ഉറപ്പിച്ചു

ഇന്ത്യൻ ജാവലിൻ സെൻസേഷൻ നീരജ് ചോപ്ര സെപ്റ്റംബർ 13, 14 തീയതികളിൽ ബ്രസൽസിൽ നടക്കാനിരിക്കുന്ന അഭിമാനകരമായ ഡയമണ്ട് ലീഗിൻ്റെ ഫൈനലിൽ ഇടം നേടി. ലീഗിലെ സൂറിച്ച് ലെഗ് കഴിഞ്ഞപ്പോൾ, നീരജ് 14 പോയിൻ്റുമായി മൊത്തത്തിലുള്ള റാങ്കിംഗിൽ നാലാം സ്ഥാനം ഉറപ്പിച്ചു, ഇതോടെയാണ് അവസാന മത്സരത്തിനുള്ള യോഗ്യത ഉറപ്പാക്കിയത്.

നീരജ് ചോപ്ര

29 പോയിൻ്റുമായി ഗ്രെനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ഒന്നാം സ്ഥാനത്തും ജർമ്മനിയുടെ ജൂലിയൻ വെബർ (21 പോയിൻ്റ്), ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കൂബ് വാഡ്‌ലെജ് (16 പോയിൻ്റ്) എന്നിവർ തൊട്ടുപിന്നിലും. മോൾഡോവയുടെ ആൻഡ്രിയൻ മർദാരെ (13 പോയിൻ്റ്), ജപ്പാൻ്റെ റോഡ്രിക് ജെങ്കി ഡീൻ (12 പോയിൻ്റ്) എന്നിവരും ഫൈനലിൽ തങ്ങളുടെ ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തി.

ഈ സീസണിൽ രണ്ട് ഡയമണ്ട് ലീഗ് മത്സരങ്ങളിൽ മാത്രമാണ് നീരജ് പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്. മെയ് മാസത്തിൽ ദോഹയിൽ 88.86 മീറ്റർ എറിഞ്ഞ് ജാക്കൂബ് വാഡ്‌ലെച്ചിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. ഈ സീസണിലെ അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച ത്രോ ലൊസാനിൽ ആയിരുന്നു, അവിടെ അദ്ദേഹം ശ്രദ്ധേയമായ 89.49 മീറ്റർ റെക്കോർഡുചെയ്‌തു, വീണ്ടും രണ്ടാം സ്ഥാനം നേടി.

2022-ലെ സൂറിച്ച് ഡയമണ്ട് ലീഗ് ചാമ്പ്യനായ നീരജ്, ആ നേട്ടം ആവർത്തിക്കാൻ ആകും ആഗ്രഹിക്കുന്നത്.

സീസണിലെ ഏറ്റവും മികച്ച ത്രോ എറിഞ്ഞ് നീരജ് ചോപ്ര, എന്നിട്ടും ഒന്നാം സ്ഥാനം ലഭിച്ചില്ല

ലൊസന്നെ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. സീസണിലെ ഏറ്റവും മികച്ച ത്രോ നീരജ് ചോപ്ര എറിഞ്ഞെങ്കിലും ഒന്നാമത് ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിനായില്ല. നേരത്തെ ഒളിമ്പിക്സിലും നീരജിന് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാൻ ആയത്.

നീരജ് ചോപ്ര ഇന്ന് തന്റെ അവസാന ത്രോയിൽ 89.49 മീറ്റർ ആണ് എറിഞ്ഞത്. ഒളിമ്പിക്സിൽ നീരജ് എറിഞ്ഞതിനേക്കാൾ വലിയ ത്രോ ആയിരുന്നു ഇത്. എന്നാൽ 90.61 മീറ്റർ എറിഞ്ഞ ആൻഡേഴ്സൺ പീറ്റേഴ്സ് ഒന്നാമത് ഫിനിഷ് ചെയ്തു. 87.08 മീറ്റർ എറിഞ്ഞ ജൂലിയൻ വെബർ മൂന്നാമതും ഫിനിഷ് ചെയ്തു.

ഒളിമ്പിക്സിൽ ഒന്നാമത് ഫിനിഷ് ചെയ്ത അർഷാദ് നദീം ലൊസന്നെ ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറിയിരുന്നു.

ലോസാൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര പങ്കെടുക്കും

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ലോസാൻ ഡയമണ്ട് ലീഗിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഒളിമ്പിക്‌സിന് ശേഷം ജർമ്മനിയിലേക്ക് പോയ നീരജ് ചോപ്ര പുറത്തിരിക്കും എന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ താരം തന്നെ താൻ ഡയമണ്ട് ലീഗിൽ കളിക്കും എന്ന് ഇന്ന് സ്ഥിരീകരിച്ചു.നിലവിൽ സ്വിറ്റ്‌സർലൻഡിലെ മാഗ്ലിംഗനിൽ കോച്ച് ക്ലോസ് ബാർട്ടോണിയെറ്റ്‌സിനും ഫിസിയോ ഇഷാൻ മർവാഹയ്‌ക്കുമൊപ്പം പരിശീലനം നടത്തുകയാണ് നീരജ്.

നീരജ് ചോപ്ര

“ആഗസ്റ്റ് 22-ന് ആരംഭിക്കുന്ന ലോസാൻ ഡയമണ്ട് ലീഗിൽ പങ്കെടുക്കും. ഭാഗ്യവശാൽ, പാരീസ് ഒളിമ്പിക്‌സ് നന്നായി നടന്നു, എൻ്റെ പരിക്ക് കാരണം എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. സെപ്തംബർ അവസാനം, സീസൺ അവസാനിച്ചതിന് ശേഷം ഞാൻ ഇന്ത്യയിൽ തിരിച്ചെത്തും. എൻ്റെ അതിനു ശേഷം പരിക്ക് മാറ്റാൻ ഡോക്ടറെ കാണും.” നീരജ് പറഞ്ഞു.

“ഞാൻ ത്രോ എറിയുമ്പോൾ, എൻ്റെ 60-70 ശതമാനം ശ്രദ്ധയും പരിക്കിലാണ്. പരിക്കേൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

നീരജ് ചോപ്ര ചികിത്സയ്ക്ക് ആയി ജർമ്മനിയിലേക്ക്

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയിലേക്ക് തിരികെ വരാൻ സമയമെടുക്കും. തന്റെ പരിക്ക് മാറാൻ കൂടുതൽ ചികിത്സയ്ക്ക് ആയി അദ്ദേഹം ജർമ്മനിയിലേക്ക് പോലും. അവിടെ മെഡിക്കൽ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാകും അടുത്ത ചികിത്സ എന്താണെന്ന് നീരജ് ചോപ്ര തീരുമാനിക്കുക.

നീരജ് ചോപ്ര

പാരീസ് ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി എങ്കിലും പരിക്ക് സഹിച്ചായിരുന്നു നീരജ് മത്സരിച്ചിരുന്നത്‌. പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന് നീരജ് ആരായും. ഡയമണ്ട് ലീഗ് ഇവൻ്റുകൾക്ക് മുമ്പ് പരിക്ക് മാറി പൂർണ്ണ ഫിറ്റ്നസിൽ എത്താൻ ആകും നീരജ് ആഗ്രഹിക്കുന്നത്.

ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്ര മെഡിക്കൽ പരിശോധനയ്ക്കായി ജർമ്മനിയിലേക്ക് പോയതായി കുടുംബവൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒരു മാസം എങ്കിലും കഴിഞ്ഞ് മാത്രമെ നീരജ് ഇന്ത്യയിലേക്ക് മടങ്ങി എത്തുകയുള്ളൂ.

പതാകയേന്താൻ ഇന്ത്യ പരിഗണിച്ചത് നീരജ് ചോപ്രയെ, ശ്രീജേഷ് ആണ് പതാകയേണ്ടത് എന്ന് പറഞ്ഞ് നീരജ് ചോപ്ര

സ്‌പോർട്‌സ്‌സ്‌മൻഷിപ്പ് കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഇന്ത്യൻ ജാവലിൽ ത്രോ താരം നീരജ് ചോപ്ര. പാരീസ് 2024 ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര, സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകൻ ആകേണ്ടതായിരുന്നു. ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി നീരജിനെ ആയിരുന്നു പതാകയേന്താൻ പരിഗണിച്ചിരുന്നത്. എന്നാൽ നീരജ് അത് ശ്രീജേഷിന് കൈമാറാൻ ആവശ്യപ്പെട്ടു എന്ന് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു.

ശ്രീജേഷും നീരജ് ചോപ്രയും പി ടി ഉഷക്ക് ഒപ്പം

ടീം ഇന്ത്യക്ക് വേണ്ടിയുള്ള തൻ്റെ അവസാന മത്സരത്തിൽ വെങ്കലം നേടിയ വെറ്ററൻ ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷിൻ്റെ പേര് നീരജ് വിനയപൂർവ്വം നിർദ്ദേശിക്കുക ആയിരുന്നു. “നിങ്ങൾ എന്നോട് ചോദിച്ചില്ലെങ്കിലും, ഞാൻ ശ്രീഭായിയുടെ പേര് നിർദ്ദേശിക്കുമായിരുന്നു,” നീരജ് ഐഒഎ പ്രസിഡൻ്റ് പി ടി ഉഷയോട് പറഞ്ഞു. ശ്രീജേഷിൻ്റെ മഹത്തായ കരിയറിനോടും ഇന്ത്യൻ കായികരംഗത്തെ അദ്ദേഹത്തിന്റെ സ്വാധീനത്തോടുമുള്ള ആഴമായ ബഹുമാനം ആണ് നീരജ് ഇതിലൂടെ പ്രതിഫലിപ്പിച്ചത്.

ശ്രീജേഷും മനു ഭാകറും ആകും ഇന്ത്യയെ സമാപന ചടങ്ങിൽ നയിക്കുക.

സ്വർണ്ണം നേടിയ അർഷാദ് നദീമും എന്റെ മകൻ തന്നെ – നീരജിന്റെ അമ്മ

ജാവലിൻ ത്രോയിൽ ഇന്നലെ ഒളിമ്പിക് റെക്കോർഡ് ഇട്ട പാകിസ്താൻ താരം നദീം അർഷാദ് നദീമിനെ പ്രശംസിച്ച് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നദീമും തന്റെ മകനാണെന്ന് നീരജിന്റെ അമ്മ പറഞ്ഞു. ഇന്നലെ ജാവലിൻ ത്രോ ഇവന്റിൽ വെള്ളി നേടിയ നീരജിന്റെ നേട്ടം ആഘോഷിക്കവെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നീരജിന്റെ അമ്മ.

നദീം അർഷാദും നീരജും മത്സരത്തിനു ശേഷം

“നീരജിന് വെള്ളിയിൽ ഞാൻ സന്തുഷ്ടയാണ്. ഈ വെള്ളിയും ഞങ്ങൾക്ക് സ്വർണ്ണം ആണ്, സ്വർണം നേടിയ ആളും (അർഷാദ് നദീം) എൻ്റെ കുട്ടിയാണ്, ഒരുപാട് കഷ്ടപ്പെട്ടാണ് എല്ലാവരും അവിടെ പോകുന്നത്” – നീരജ് ചോപ്രയുടെ അമ്മ പറഞ്ഞു.

ഇന്നലെ 92.97 എന്ന ഒളിമ്പിക് റെക്കോർഡ് ത്രോ എറിഞ്ഞാണ് നദീം അർഷാദ് സ്വർണ്ണം നേടിയത്. നീരജ് ചോപ്ര വെള്ളിയും നേടി.

“രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനിക്കുന്നു, തന്റെ പോരാട്ടം അവസാനിച്ചിട്ടില്ല” – നീരജ് ചോപ്ര

ഇന്നലെ സ്വർണ്ണം നേടാൻ ആയില്ല എങ്കിലും ഇന്ത്യക്ക് ആയി മെഡൽ നേടാൻ ആയതിൽ അഭിമാനം ഉണ്ട് എന്ന് നീരജ് ചോപ്ര. ഇന്നലെ പാകിസ്താൻ താരം നദീം അർഷാദിന്റെ ഒളിമ്പിക് റെക്കോർഡ് ത്രോ ആയിരുന്നു നീരജ് ചോപ്ര വെഅലീ കൊണ്ട് തൃപ്തിപ്പെടേണ്ടി വരാൻ കാരണം. നദീമിനെ അഭിനന്ദിച്ച നീരജ് ചോപ്ര താനും നദീമും ആയുള്ള പോരാട്ടം അവസാനിക്കുന്നില്ല എന്നും പറഞ്ഞു.

നീരജ് ചോപ്ര

“എൻ്റെ കയ്യിൽ ഒരു മെഡലും ത്രിവർണ പതാകയും ഉണ്ട്. ഞാൻ ശരിക്കും സന്തോഷവാനാണ്. ഒരുപാട് ജോലികൾ ബാക്കിയുണ്ട്. കുറച്ചുകാലമായി ഞാൻ പരിക്കുമായി മല്ലിടുകയാണ്, ഞാൻ ആഗ്രഹിച്ചതുപോലെ ഒരുപാട് മത്സരങ്ങൾ കളിക്കാൻ എനിക്ക് കഴിഞ്ഞില്ല. എൻ്റെ പിഴവുകളിൽ പ്രവർത്തിക്കാൻ എനിക്ക് കഴിയുന്നില്ല.” നീരജ് പാരീസ് ഒളിമ്പിക്സ് ബ്രോഡ്കാസ്റ്റർമാരോട് പറഞ്ഞു.

“ഒരുപക്ഷേ 90 മീറ്റർ എറിയാനുള്ള ദിവസമായിരുന്നു അത്. അത് ആവശ്യമായിരുന്നു. ഞാൻ അതിനെ കുറിച്ച് (90 മീറ്റർ ത്രോ) അധികം ചിന്തിച്ചിട്ടില്ല. പക്ഷേ, അത് ഇപ്പോൾ എൻ്റെ മനസ്സിലേക്ക് വരുന്നു. ഞാൻ എല്ലാം നൽകി,” ഫൈനലിന് ശേഷം നീരജ് ചോപ്ര പറഞ്ഞു.

“ഒരു പരിക്ക് കാരണം എനിക്ക് തന്റെ പൂർണ്ണ മികവിൽ ത്രോ എറിയാൻ ആയില്ല. അർഷാദ് 92.97 മീറ്റർ എറിഞ്ഞപ്പോൾ, ഇന്ന് എനിക്ക് 90 മീറ്റർ എറിയാൻ കഴിഞ്ഞില്ല. കളി ഇതുവരെ അവസാനിച്ചിട്ടില്ല, ഇനിയും ഒരുപാട് ബാക്കിയുണ്ട്. അർഷാദ് ഒരു മികച്ച ത്രോ ആണ് എറിഞ്ഞത്, കഠിനാധ്വാനം ചെയ്തവരെയും ഇതുപോലെ ത്രോ എറിഞ്ഞവരെയു തീർച്ചയായും അഭിനന്ദിക്കണം. മത്സരം കഠിനമായിരുന്നു,” നീരജ് പറഞ്ഞു.

നീരജ് ചോപ്രയ്ക്ക് വെള്ളി, ഒളിമ്പിക് റെക്കോർഡ് ത്രോയുമായി പാകിസ്താൻ താരം നദീമിന് സ്വർണ്ണം

പാരീസ് ഒളിമ്പിക്സിലും ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ഇന്ന് ജാവലിൻ ത്രോയിൽ വെള്ളി നേടി കൊണ്ട് ചരിത്രം കുറിക്കാൻ നീരജ് ചോപ്രക്ക് ആയി. ഇന്ന് 89.45 എന്ന ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി ഉറപ്പിച്ചത്. പാകിസ്താൻ താരം അർഷാദ് നദീം 92.97 എന്ന ഒളിമ്പിക് റെക്കോർഡ് കുറിച്ചാണ് നീരജിനെ മറികടന്ന് സ്വർണ്ണം നേടിയത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയ നീരജ് ചോപ്രയ്ക്ക് തിരിച്ചടി ആയതും ഈ ഒളിമ്പിക് റെക്കോർഡ് ത്രോ ആണ്‌.

ഇന്ന് നീരജിന്റെ ആദ്യ ത്രോ ഫൗൾ ആയിരുന്നു. പാകിസ്താൻ താരം അർഷാദ് നദീമിന്റെ രണ്ടാം ത്രോ ഒളിമ്പിക് റെക്കോർഡ് ആയി. 92.97 മീറ്റർ ആണ് നദീം എറിഞ്ഞത്. നീരജിന്റെ രണ്ടാം ത്രോ 89.45 മീറ്റർ ആയിരുന്നു. ഇതുവരെ 90നു മുകളിൽ എറിയാത്ത നീരജിന് തന്റെ പേഴ്സണൽ ബെസ്റ്റ് എറിഞ്ഞാൽ മാത്രമെ സ്വർണ്ണം സ്വപനം കാണാൻ കഴിയൂ എന്നായി.

നീരജിന്റെ മൂന്നാം ത്രോയും നാലാം ത്രോയും ഫൗൾ ആയി. നാല് റൗണ്ട് കഴിഞ്ഞപ്പോൾ നദീം ഒന്നാമതും നീരജ് രണ്ടാമതും ആയിരുന്നു.നീരജിന് അഞ്ചാം ത്രോയും ഫൗൾ കാരണം നഷ്ടമായി. അവസാന ത്രോയും ഫൗൾ ആയതോടെ നീരജ് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു‌.

ഒളിമ്പിക് റെക്കോർഡ് കുറിച്ച് അർഷാദ് നദീം

ഈ മെഡലോടെ ഇന്ത്യക്ക് ഈ ഒളിമ്പിക്സിൽ അഞ്ച് മെഡൽ ആയി. ഇതിനു മുമ്പ് ഇന്ത്യ സ്വന്തമാക്കിയ നാലു മെഡലുകളും വെങ്കലം ആയിരുന്നു.

ഇന്ന് നീരജ് ചോപ്രയുടെ ഫൈനൽ, സ്വർണ്ണ പ്രതീക്ഷയിൽ ഇന്ത്യ

പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് തന്റെ ഫൈനലിൽ ഇറങ്ങും. നീരജ് ചോപ്ര ഇന്ന് രാത്രി 11.55നാണ് ജാവലിൻ ത്രോയുടെ ഫൈനലിൽ ഇറങ്ങുക. ചൊവ്വാഴ്ച നടന്ന യോഗ്യതാ റൗണ്ടിൽ നീരജ് 89.34 മീറ്റർ എന്ന മികച്ച ത്രോയോടെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ പ്രവേശിച്ചത്.

തൻ്റെ ആദ്യ ശ്രമത്തിൽ തന്നെ 84 മീറ്റർ എന്ന യോഗ്യതാ മാനദണ്ഡം കടക്കാൻ നീരജിന് ആയി. ഇതേ ദൂരം ആവർത്തിക്കാൻ ആയാൽ നീരജിന് മെഡൽ ലഭിക്കും എന്ന് ഉറപ്പാണ്. 90 ഭേദിച്ച് സ്വർണ്ണം ഉറപ്പിക്കാൻ തന്നെയാകും നീരജ് ശ്രമിക്കുക. ഇന്ത്യയുടെ മറ്റൊരു ജാവലിൻ ത്രോ താരമായ കിഷോർ ജെന നേരത്തെ പുറത്തായിരുന്നു.

ഫൈനലിൽ 12 അത്‌ലറ്റുകൾ ആകും ഇറങ്ങുക. മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.

Exit mobile version