നീരജ് ചോപ്ര സൂപ്പർ സ്റ്റാർ!! ആദ്യ ത്രോയിൽ തന്നെ ഫൈനൽ യോഗ്യത

പാരീസ് ഒളിമ്പിക്സ് 2024ൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടി‌. എന്നാൽ ഗ്രൂപ്പ് എയിൽ 9ആമത് ഫിനിഷ് ചെയ്ത ഇന്ത്യയുടെ മറ്റൊരു താരമായ കിഷോർ ജെനയ്ക്ക് ഫൈനൽ യോഗ്യത നേടാൻ ആയില്ല.

നീരജ് ചോപ്ര 89.34 എന്ന മികച്ച ത്രോയോടെ ആണ് ഫൈനൽ ഉറപ്പിച്ചത്. നീരജിന്റെ ആദ്യ ത്രോ തന്നെ താരത്തിന്റെ യോഗ്യത ഉറപ്പിച്ചു. 89.34 എറിഞ്ഞാണ് നീരജ് ആദ്യ ത്രോയിൽ തന്നെ യോഗ്യത ഉറപ്പിച്ചത്. നീരജിന്റെ സീസൺ ബെസ്റ്റ് ത്രോ ആണ് ഇത്.

കിഷോർ ജെനയുടെ ഏറ്റവും മികച്ച ത്രോ 80.73 ആയിരുന്നു.

More to follow

ചരിത്രം കുറിച്ച് നീരജ് ചോപ്ര, പാവോ നൂർമി ഗെയിംസിൽ സ്വർണ്ണം

ചരിത്രം കുറിച്ച് നീരജ് ചോപ്ര. ഫിൻലൻഡിലെ തുർകുവിൽ നടന്ന പ്രശസ്തമായ പാവോ നൂർമി ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര സ്വർണ്ണ മെഡലോടെ ഇവിടെ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. ലോകത്തെ ഏറ്റവും മികച്ച എട്ട് ടാലന്റുകൾ മത്സരിച്ച ഫീൽഡിൽ 85.97 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്‌.

26 കാരനായ ടോണി കെരാനെൻ 84.19 മീറ്റർ വ്യക്തിഗത മികച്ച ശ്രമത്തോടെ വെള്ളി നേടി. ആൻഡേഴ്‌സൺ പീറ്റേഴ്‌സ്, കെഷോർൺ വാൽക്കോട്ട് എന്നിവരെ യുവതാരം പിറകിലാക്കി.

തുടക്കത്തിൽ നീരജ് ചോപ്ര 83.62 മീറ്റർ എറിഞ്ഞ് മുന്നിൽ എത്തി എങ്കിലും 83.96 മീറ്റർ എറിഞ്ഞ് ഒലിവർ ഹെലാൻഡർ നീരജ് ചോപ്രക്ക് വെല്ലുവിളി ഉയർത്തി. തൻ്റെ മൂന്നാം ശ്രമത്തിൽ 85.97 മീറ്റർ എറിഞ്ഞാണ് നീരജ് ലീഡ് തിരിച്ചുപിടിച്ചത്.

NEERAJ CHOPRA ഇന്നത്തെ ത്രോ:
1. 83.62m
2. 83.45m
3. 85.97m
4. 82.21m
5. Foul
6.82.87m

ഒളിമ്പിക്സ് തൊട്ടടുത്ത്, ഇന്ത്യക്ക് ആശങ്കയായി നീരജ് ചോപ്രക്ക് പരിക്ക്

2024ലെ പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്രക്ക് പരിക്ക്. ഒളിമ്പിക്സ് ഇനി 2 മാസത്തിനു മാത്രം താഴെയെ ഉള്ളൂ എന്നതിനാൽ ഇന്ത്യക്ക് ഈ പരിക്ക് വലിയ ആശങ്ക നൽകും. അടുത്തിടെ ഇന്ത്യയിൽ നടന്ന ഫെഡറേഷൻ കപ്പിൽ മത്സരിച്ച ചോപ്രയ്ക്ക് അഡക്‌റ്റർ മസിലിന് പരിക്കേറ്റിരുന്നു. അതാണ് താരത്തെ അലട്ടുന്നത്.

ഈ ആഴ്ച ചെക്ക് റിപ്പബ്ലിക്കിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചോപ്ര ഇതോടെ മീറ്റിൽ നിന്ന് പിന്മാറി. മെയ് 28 ന് നടക്കുന്ന ഓസ്ട്രാവയുടെ ഗോൾഡൻ സ്പൈക്ക് മീറ്റിൽ നീരജ് ചോപ്ര മത്സരിക്കില്ല എന്ന് സംഘാടകർ അറിയിച്ചു.

“ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയുടെ രണ്ടാഴ്ച മുമ്പ് പരിശീലനത്തിനിടെയുണ്ടായ പരിക്ക് കാരണം (അഡക്‌ടർ മസിൽ) അദ്ദേഹത്തിന് ഓസ്ട്രാവയിൽ മത്സരത്തിൽ പങ്കെടുക്കാ കഴിയില്ല എന്ന് അറിയിച്ചു” സംഘാടകർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

വെറും 2 സെന്റി മീറ്ററിന് നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെറും 2 സെന്റിമീറ്ററിന് ഒന്നാം സ്ഥാനം നഷ്ടം. ചെക്ക് റിപബ്ലികിന്റെ യാകുബ് വാഡ്ലെച് ആണ് സ്വർണ്ണം നേടിയത്‌. 88.38 മീറ്റർ ആയിരുന്നു അദ്ദേഹത്തിനെ ഒന്നാമത് ഫിനിഷ് ചെയ്യാൻ സഹായിച്ച ത്രോ. നീരജിന്റെ ഏറ്റവും മികച്ച ത്രോ 88.36 മീറ്റർ ആയിരുന്നു.

അവസാന അറ്റമ്പ്റ്റിൽ ആണ് നീരജ് 88.36 മീറ്റർ എറിഞ്ഞത്. ഒന്നാമത് ഫിനിഷ് ചെയ്ത ത്രോയുമായി വെറും 2 സെന്റിമീറ്റർ വ്യത്യാസം. 84.93, 86.24, 86.18, 82.28, 88.36 എന്നിങ്ങനെ ആയിരുന്നു നീരജിന്റെ ഇന്നത്തെ ത്രോ. ഇന്ത്യയുടെ മറ്റൊരു താരമായ കിഷോർ ജെനയ്ക്ക് ഇന്ന് 76.31 മീറ്റർ മാത്രമെ മികച്ച ത്രോ ആയി എറിയാൻ ആയുള്ളൂ.

പാരീസ് ഒളിമ്പിക്സ് അത്ലറ്റിക്സിൽ സ്വർണ്ണം നേടുന്നവർക്ക് 41 ലക്ഷം രൂപ സമ്മാനത്തുക

ഒരു ഒളിമ്പിക്സ് സ്‌പോർട്‌സിന് ആദ്യമായി സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ലോക അത്ലറ്റിക് ഫെഡറേഷൻ. ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിൽ 48 അത്‌ലറ്റിക്‌സ് ഇനങ്ങളിലും സ്വർണ്ണ മെഡൽ ജേതാക്കൾക്ക് ലോക അത്‌ലറ്റിക്‌സ് 50,000 ഡോളർ സമ്മാനത്തുക ആയി നൽകും എന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് മുതൽ അത്കറ്റിക്സ് ഇനങ്ങളിൽ വെള്ളി, വെങ്കല മെഡൽ നേടുന്നവർക്കും സമ്മാനത്തുക ലഭിക്കും. ടോക്കിയോ ഗെയിംസിൽ ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ നിലവിലെ ഒളിമ്പിക് ചാമ്പ്യനും ഇന്ത്യയുടെ അഭിമാനവുനായ നീരജ് ചോപ്രയ്ക്ക് ഇത് ഊർജ്ജം നൽകുന്ന വാർത്തയാണ്.

ഒരു ഒളിമ്പിക് ഗെയിംസിൽ സമ്മാനത്തുക നൽകുന്ന ആദ്യ അന്താരാഷ്ട്ര ഫെഡറേഷനായി ഈ പ്രഖ്യാപനത്തോടെ ലോക അത്ലറ്റിക് ഫെഡറേഷൻ മാറും. 2.4 മില്യൺ ഡോളറിൻ്റെ മൊത്തത്തിലുള്ള സമ്മാനത്തുക അവർ നൽകും. സ്വർണ്ണ ജേതാക്കൾക്ക് നൽകുന്ന സമ്മാനത്തുകയായ 50,000 ഡോളർ എന്നത് ഏകദേശ 41.60 ലക്ഷം രൂപയാണ്.

ലോക അത്‌ലറ്റ് ഓഫ് ദി ഇയർ!! അവാർഡിനുള്ള അവസാന 5 പേരിൽ നീരജ് ചോപ്ര

2023 ലെ പുരുഷ ലോക അത്‌ലറ്റ് ഓഫ് ദി ഇയർ അവാർഡിനുള്ള അഞ്ച് പേരുടെ ചുരുക്കപ്പട്ടികയിൽ നീരജ് ചോപ്ര ഇടം നേടി. 11 അത്‌ലറ്റുകളുടെ ലിസ്റ്റ് വോട്ടിംഗിലൂടെ അഞ്ചായി ചുരുങ്ങിയപ്പോഴും നീരജ് തന്റെ സ്ഥാനം നിലനിർത്തി.

ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡലും നേടിയ നീരജ് ചോപ്ര അവാർഡ് സാധ്യതയിൽ മുന്നിൽ ഉണ്ട്. 100 മീറ്ററിലും 200 മീറ്ററിലും ലോക ചാമ്പ്യൻ നോഹ ലൈൽസ്, പോൾവോൾട്ട് താരം മോണ്ടോ ഡുപ്ലാന്റിസ്, ഷോട്ട്പുട്ട് താരം റയാൻ ക്രൗസർ, കെനിയൻ മാരത്തൺ താരം കെൽവിൻ കിപ്തം എന്നിവർക്കൊപ്പമാണ് നീരജ് ചോപ്ര ഈ ബഹുമതിക്കായി പോരാടുന്നത്.

പുരുഷ-വനിതാ ലോക അത്‌ലറ്റ് ഓഫ് ദ ഇയർ ജേതാവിനെ ഡിസംബർ 11ന് പ്രഖ്യാപിക്കും.

സാധ്യത ലിസ്റ്റിൽ ഉള്ളവർ:

Neeraj Chopra, IND, javelin
· World champion
· Asian Games champion

Ryan Crouser, USA, shot put
· World champion
· World record

Mondo Duplantis, SWE, pole vault
· World champion
· Diamond League champion with world record

Kelvin Kiptum, KEN, marathon
· London and Chicago Marathon winner
· Marathon world record breaker

Noah Lyles, USA, 100m/200m
· World 100m and 200m champion
· World leader and undefeated in six finals at 200m
.

ഇന്ത്യയുടെ നീരജ് ചോപ്ര ലോകത്തെ മികച്ച അത്ലറ്റ് പുരസ്കാരത്തിനുള്ള നോമിനേഷനിൽ

ഇന്ത്യയുടെ നീരജ് ചോപ്ര 2023-ലെ മികച്ച പുരുഷ ലോക അത്‌ലറ്റിനായുള്ള പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ലോക അത്‌ലറ്റിക്‌സ് ബോഡി പ്രഖ്യാപിക്കുന്ന അവാർഡിനുള്ള 11 പേരുടെ ചുരുക്കപ്പട്ടികയിൽ ഒളിമ്പിക്, ലോക ചാമ്പ്യൻ ഇടം നേടി. നീരജ് ഇതാദ്യമായാണ് ഈ നോമിനേഷൻ പട്ടികയിൽ ഇടം നേടുന്നത്.

ഷോട്ട്പുട്ട് ലോക ചാമ്പ്യൻ റയാൻ ക്രൗസർ, പോൾവോൾട്ട് താരം മോണ്ടോ ഡുപ്ലാന്റിസ്, 100 മീറ്റർ, 200 മീറ്റർ ലോക ചാമ്പ്യൻ നോഹ ലൈൽസ് എന്നിവർ നീരജിനൊപ്പം ലിസ്റ്റിൽ ഉണ്ട്. പുരുഷൻമാരുടെ ജാവലിൻ ഇനത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണമെഡലോടെ നീരജ് ചോപ്ര ഈ സീസണ് അവസാനം കുറിച്ചിരുന്നു. ഹാങ്‌ഷൗവിൽ സീസണിലെ ഏറ്റവും മികച്ച ത്രോ ആയ 88.88 മീറ്റർ എറിഞ്ഞായിരുന്നു നീരജ് സ്വർണ്ണം സ്വന്തമാക്കിയത്. ഈ പുരസ്കാരം നേടാൻ ആയാൽ ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറും.

NOMINEES FOR MEN’S WORLD ATHLETE OF 2023

1. Neeraj Chopra, IND, javelin
· World champion
· Asian Games champion

2. Ryan Crouser, USA, shot put
· World champion
· World record

3. Mondo Duplantis, SWE, pole vault
· World champion
· Diamond League champion with world record

4. Soufiane El Bakkali, MAR, 3000m steeplechase
· World champion
· Undefeated in six finals

5. Jakob Ingebrigtsen, NOR, 1500m/mile/5000m
· World 5000m champion and 1500m silver medallist
· European records for 1500m, mile and 3000m

6. Kelvin Kiptum, KEN, marathon
· London and Chicago Marathon winner
· Marathon world record breaker

7. Pierce LePage, CAN, decathlon
· World champion
· World leader

8. Noah Lyles, USA, 100m/200m
· World 100m and 200m champion
· World leader and undefeated in six finals at 200m

9. Alvaro Martin, ESP, race walk
· World 20km and 35km race walk champion
· World leader 20km race walk

10. Miltiadis Tentoglou, long jump
· World champion
· European Indoor champion

കിഷോർ ജെനയുടെ പ്രകടനം ഏറെ സന്തോഷം നൽകി എന്ന് നീരജ് ചോപ്ര

ഇന്ന് ഏഷ്യൻ ഗെയിംസിൽ കിഷോർ ജെന നടത്തിയ പ്രകടനം ഏറെ സന്തോഷം നൽകി എന്ന് നീരജ് ചോപ്ര. കിഷോർ ജെന 87 മീറ്റർ എറിഞ്ഞ് ഇന്ന് വെള്ളി നേടിയുരുന്നു. നീരജ് സ്വർണ്ണവും നേടി.

“ഇന്ന് കിഷോർ ജെനയെ ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്. അവൻ ലീഡ് ചെയ്യുകയായിരുന്നു, അവൻ നന്നായി എറിയുന്നു. ഞാൻ അവനുമായുള്ള ആ മത്സരം ആസ്വദിക്കുന്നു. അവനും ഒളിമ്പിക്‌സിന് യോഗ്യത നേടി. ഞാൻ വളരെ സന്തോഷവാനാണ്. ഞങ്ങൾ പരസ്പരം പുഷ് ചെയ്യുക ആയിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. .

“ഞങ്ങൾ പരസ്പരം മത്സരിക്കുന്നു. അവസാന ത്രോ വരെ അതിൽ ഞങ്ങൾ പോരാട്ടം ഉണ്ടെന്ന് വിശ്വസിക്കണം. കിഷോർ ജെന ഇന്ന് മത്സരം കൂടുതൽ ആസ്വാദ്യകരമാക്കി” നീരജ് ചോപ്ര പറഞ്ഞു.

ജാവലിൻ ത്രോയിൽ ഇന്ത്യൻ ആധിപത്യം!! സ്വർണ്ണം നേടി നീരജ്, വെള്ളി നേടി കിഷോർ ജെന

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാനം ഒരിക്കൽ കൂടെ ഉയർത്തി നീരജ് ചോപ്ര. ഇന്ന് ഹാങ്ങ്സുവിൽ തീർത്തും ആവേശകരമായ ഇന്ത്യൻ പോരാട്ടമാണ് കാണാൻ ആയത്. ഇന്ത്യയുടെ കിഷോർ ജെനയുടെ വലിയ വെല്ലുവിളി മറികടന്നാണ് നീരജ് സ്വർണ്ണം നേടിയത്. 88.88മി എറിഞ്ഞാണ് നീരജ് ഒന്നാമത് എത്തിയത്. കിഷോർ 87.54മി എറിഞ്ഞ് വെള്ളി നേടി. ഇന്ത്യയുടെ 17ആം സ്വർണ്ണമാണിത്.

നീരജ് ചോപ്ര തന്റെ ആദ്യ ത്രോയിൽ തന്നെ 88നു മുകളിൽ എറിഞ്ഞു എങ്കിലിം ടെക്നിക്കൽ പ്രശ്നം കാരണം അദ്ദേഹത്തിന്റെ വീണ്ടും ആ ത്രോ എറിയേണ്ടതായി വന്നു. അത് 82.38 മീറ്റർ മാത്രമെ എത്തിയുള്ളൂ. നീരജിന്റെ രണ്ടാം ത്രോ 84.49 മീറ്റർ എത്തി. നീരജിന്റെ മൂന്നാം ത്രോ മോശമായതിനാൽ അദ്ദേഹം അത് ഫൗൾ ആയി രേഖപ്പെടുത്തി.

ഇന്ത്യയുടെ കിഷീർ കുമാർ ജെന 81.26 മീറ്റർ എറിഞ്ഞ് ആദ്യം വെള്ളി പൊസിഷനിൽ ഉണ്ടായിരുന്നു. മൂന്നാം ത്രോയിൽ 86.77 എറിഞ്ഞ് കിഷോർ ജെന ഒന്നാം സ്ഥാനത്തേക്ക് എത്തി.

നീരജിന്റെ നാലാം ത്രോ 88.88 എത്തിയതോടെ നീരജ് ഒന്നാമത് എത്തി. കഷോർ ജെനയുടെ രണ്ടാം ത്രോ 87.54 മീറ്റർ ആണ് വന്നത്. ഇരു ഇന്ത്യൻതാരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടം. അഞ്ചാം ത്രോയിൽ കിഷോർ ജെന ഫൗൾ ആയി. നീരജിന്റെ ത്രോയും മികച്ചതായിരുന്നില്ല. 80.80 നീറ്റർ മാത്രമെ ആ ത്രോ സഞ്ചരിച്ചുള്ളൂ. നീരജിന്റെ അവസാന ത്രോ ഫൗക്ക് ആയിരുന്നു. കിഷോറിന്റെ അവസാന ത്രോയും നീരജിനെ മറികടക്കാത്തതോടെ സ്വർണ്ണം നീരജും വെള്ളി കിഷോറും സ്വന്തമാക്കി.

നീരജിന്റെ പ്രധാന എതിരാളിയാകുമായിരുന്ന പാകിസ്താൻ താരം അർഷാദ് നദീം പരിക്ക് കാരണം ഫൈനലിൽ നിന്ന് പിന്മാറിയിരുന്നു‌.

സ്വർണ്ണ പ്രതീക്ഷയുമായി നീരജ് ചോപ്ര ഇന്ന് ഇറങ്ങും

ഏഷ്യൻ ഗെയിംസിൽ ഇന്നും ഇന്ത്യക്ക് ഏറെ മെഡൽ പ്രതീക്ഷ ഉണ്ട്. നീരജ് ചോപ്ര ഇന്ന് ജാവലിൻ ത്രോ ഫൈനലിൽ ഇറങ്ങുന്നുണ്ട്. ഇതാകും ഇന്ത്യൻ കായിക പ്രേമികൾ ഏറ്റവും ഉറ്റു നോക്കുന്ന ഇവന്റ്. ഒളിമ്പിക് ഗോൾഡ് ജേതാവ് ഇന്നും ഇന്ത്യയിലേക്ക് സ്വർണ്ണം കൊണ്ടു വരും എന്നാണ് പ്രതീക്ഷ. നീരജ് ചോപ്രയുടെ പ്രധാന വെല്ലുവിളി ആയ പാകിസ്താൻ താരം അർഷാദ് നദീം ഇന്ന് കളിക്കുന്നില്ല. പരിക്ക് കാരണം നദീം ഫൈനലിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 4.35ന് ആണ് ഫൈനൽ ആരംഭിക്കുന്നത്. മത്സരം തത്സമയം സോണി നെറ്റ്വർക്കിലും സോണി ലൈവിലും കാണാൻ ആകും. ബോക്സിംഗ്, അശ്വാഭ്യാസം, സ്ക്വാഷ് എന്നിവയിലും ഒപ്പം അത്ലറ്റിക്സിൽ മറ്റു വിഭാഗങ്ങളിലും ഇന്ത്യക്ക് ഇന്ന് മെഡൽ പ്രതീക്ഷകൾ ഉണ്ട്.

“ഈ മെഡൽ ഇന്ത്യക്ക് ഉള്ളതാണ്, മത്സരം കാണാൻ ഉറക്കം കളഞ്ഞ് ഇരുന്നവർക്ക് നന്ദി” നീരജ് ചോപ്ര

തന്റെ മത്സരം കാണാൻ ഉറക്കം ഒഴിച്ചിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നീരജ് ചോപ്ര. ഇന്നലെ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ് ഫൈനൽ രാത്രി 11.45നു ആരംഭിച്ച് ഒരു മണിവരെ നീണ്ടു നിന്നിരുന്നു. ഇത്രയും സമയം തന്റെ മത്സരം കാണാ‌ ആയി നിന്നവർക്ക് ഗോൾഡ് മെഡൽ ജേതാവ് നന്ദി പറഞ്ഞു. ഇന്നലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി നീരജ് ചോപ്ര മാറിയിരുന്നു.

“വൈകി ഉണർന്ന് നിന്നതിന് ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ മെഡൽ ഇന്ത്യയ്ക്കാകെയുള്ളതാണ്. ഞാൻ ഒളിമ്പിക് ചാമ്പ്യനാണ്, ഇപ്പോൾ ഞാൻ ലോക ചാമ്പ്യനാണ്. വ്യത്യസ്ത മേഖലകളിൽ കഠിനാധ്വാനം ചെയ്യുക. നമുക്ക് ലോകത്ത് ഒരു പേര് ഉണ്ടാക്കണം. മത്സര ശേഷം നീരജ് പറഞ്ഞു.

നീരജിന്റെ പിതാവ് സതീഷ് കുനാർ തന്റെ മകൻ ഒന്നാമത് എത്തും എന്ന് വിശ്വാസം ഉണ്ടായിരുന്നു എന്ന് പറഞ്ഞു

“എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, അവനും ആത്മവിശ്വാസമുണ്ടായിരുന്നു,” നീരജിന്റെ പിതാവ് അഭിമാനത്തോടെ പറഞ്ഞു.

വീണ്ടും ചരിത്രം കുറിച്ച് നീരജ് ചോപ്ര!! ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം

നീരജ് ചോപ്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലെറ്റ് താൻ ആണെന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ്. ഒളിമ്പിക് ഗോൾഡ് നേടിയ, ഡയമണ്ട് ലീഗിൽ ഒന്നാമതായ നീരജ് ചോപ്ര ഇന്ന് പുതിയ ഒരു ചരിത്രം കൂടെ കുറിച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര മാറി. ബുഡാപസ്റ്റിൽ 88.17 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണ്ണം ഉറപ്പിച്ചത്.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ന് ഒരു ഫൗൾ ത്രോയോടെ ആണ് നീരജ് ചോപ്ര തുടങ്ങിയത്. എന്നാൽ രണ്ടാം ത്രോയിൽ നീരജ് ചോപ്ര ആ നിരാശ തീർത്തു. 88.17 മീറ്റർ എറിഞ്ഞു കൊണ്ട് നീരജ് ചോപ്ര ഒന്നാം സ്ഥാനത്തേക്ക് കയറി. നീരജിന്റെ മൂന്നാം ത്രോ 86.32 മീറ്റർ ആയിരുന്നു.

ഫൈനൽ റൗണ്ടിലെ നീരജിന്റെ നാലാം ത്രോ 84.64 ആയിരുന്നു. അഞ്ചാം ത്രോയിൽ 87.73ഉം നീരജ് എറിഞ്ഞു. നദീമിന് അവസാന ത്രോയിലും നീരജിനെ മറികടക്കാൻ ആവത്തതോടെ നീരജ് ഗോൾദ് ഉറപ്പിച്ചു.

പാകിസ്താന്റെ നദീം 87.82 മീറ്റർ എറിഞ്ഞ് വെള്ളി സ്വന്തമാക്കി. ഇന്ത്യയുടെ കിഷോർ ജെന 84.77 മീറ്ററും ഡി പി മനു 84.14 മീറ്ററും എറിഞ്ഞത്‌ അവരുടെ ഫൈനലിലെ മികച്ച ദൂരം കുറിച്ചു. കിശോർ അഞ്ചാമതും മനു ആറാമതും ഫിനിഷ് ചെയ്തു.

Exit mobile version