5.2 ഓവറില്‍ വിജയം കുറിച്ച് കേരളം, 18 പന്തില്‍ പുറത്താകാതെ 32 റണ്‍സുമായി ക്യാപ്റ്റന്‍ ഷാനി

നാഗലാണ്ട് നേടിയ 54 റണ്‍സ് 5.2 ഓവറില്‍ മറികടന്ന് കേരളം. ഇന്ന് തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നാഗലാണ്ടിനെ ചെറിയ സ്കോറില്‍ ഒതുക്കിയ കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ ഷാനി 18 പന്തില്‍ 32 റണ്‍സും ജിന്‍സി 10 റണ്‍സും നേടിയാണ് വിജയമൊരുക്കിയത്. ദൃശ്യ(7)യുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. സരിബയ്ക്കാണ് വിക്കറ്റ്.

അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് പരാജയവുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്.

നാല് വിക്കറ്റുമായി മിന്നു മണിയും സജനയും, നാഗലാണ്ടിനെ 54 റണ്‍സിന് ഓള്‍ഔട്ട് ആക്കി കേരളം

വനിത സീനിയര്‍ ഏകദിന ട്രോഫിയ്ക്കായുള്ള എലൈറ്റ് ഡി മത്സരങ്ങളില്‍ കേരളത്തിനെതിരെ 54 റണ്‍‍സിന് ഓള്‍ഔട്ട് ആയി നാഗലാണ്ട്. 28.4 ഓവര്‍ മാത്രമാണ് നാഗലാണ്ട് ഇന്നിംഗ്സ് നീണ്ടത്. 13റണ്‍സ് നേടിയ അലേമീനല ആണ് ടീമിന്റെ ടോപ് സ്കോറര്‍. കേരളത്തിന് വേണ്ടി മിന്നു മണിയും സജനയും നാല് വീതം വിക്കറ്റ് നേടി.

ബറോഡയുടെ കൂടെയും മധ്യ പ്രദേശിന്റെ കൂടെയും ഏറ്റ പരാജയം കേരളത്തിന്റെ നോക്ക്ഔട്ട് സാധ്യതകള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം മുംബൈയെയും പഞ്ചാബിനെയും വീഴ്ത്തിയിരുന്നു.

27 റണ്‍സിന് നാഗലാണ്ട് പുറത്ത്, 3 ഓവറിനുള്ളില്‍ വിജയം കരസ്ഥമാക്കി മധ്യ പ്രദേശ്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി നാഗലാണ്ട്. ഇന്ന് ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നാഗലാണ് 16.5 ഓവറില്‍ 27 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ആറ് ബാറ്റിംഗ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ 11 റണ്‍സ് നേടിയ മെരെന്‍സോളയാണ് ടീമിന്റെ ടോപ് സ്കോറര്‍. മധ്യ പ്രദേശിന് വേണ്ടി പ്രീതി യാദവ് അഞ്ചും ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ പൂജ വസ്ട്രാക്കര്‍ മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യ പ്രദേശ് 2.4 ഓവറില്‍ 29 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു. 12 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ പൂജ വസ്ട്രാക്കര്‍ ആണ് വിജയം അനായാസം ആക്കിയത്.

നാലാം ജയവുമായി കേരളം, നാഗലാണ്ടിനെതിരെ 10 വിക്കറ്റ് വിജയം

നാഗലാണ്ടിനെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത നാഗലാണ്ടിനെ 103 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം 12.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ കേരളം ലക്ഷ്യം മറികടക്കുകയായിരുന്നു. വിഷ്ണു വിനോദും രോഹന്‍ എസ് കുന്നുമ്മലും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് കേരളത്തിന്റെ ജയം ഉറപ്പാക്കിയത്. വിഷ്ണു വിനോദ് 38 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയപ്പോള്‍ രോഹന്‍ 36 പന്തില്‍ 51 റണ്‍സ് നേടി.

നിധീഷ് എംഡി നേടിയ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ബേസില്‍ തമ്പിയും വിനൂപ് മനോഹരനും രണ്ട് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍ 103 റണ്‍‍സാണ് നാഗലാണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 49 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ രോഹിത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ടി20യില്‍ കേരള വനിതകളുടെ മിന്നും പ്രകടനം, നാഗലാന്‍ഡിനെ പുറത്താക്കിയത് 28 റണ്‍സിനു

വനിത U-19 ടി20 മത്സരത്തില്‍ മിന്നും പ്രകടനവുമായി കേരളം. ഇന്നലെ നടന്ന മത്സരത്തില്‍ 176 റണ്‍സിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. നാഗലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നാഗലാന്‍ഡിനെ 28 റണ്‍സിനു കേരളം പുറത്താക്കി.

ക്യാപ്റ്റന്‍ ദൃശ്യ(63), സായൂജ്യ സലീലന്‍(53*), ജിസ്ന വി ജോസഫ്(33), മാളവിക സാബു(27) എന്നിവരാണ് കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തത്. സാന്ദ്ര സുരെന്‍ നേടിയ അഞ്ച് വിക്കറ്റുകളാണ് നാഗലാന്‍ഡിന്റെ തകര്‍ച്ച ഉറപ്പാക്കിയത്. 11 ഓവറില്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 6 റണ്‍സ് നേടിയ നാഗലാന്‍ഡ് ക്യാപ്റ്റന്‍ എലീനയാണ് ടീമിന്റെ ടോപ് സ്കോറര്‍.

Exit mobile version