27 റണ്‍സിന് നാഗലാണ്ട് പുറത്ത്, 3 ഓവറിനുള്ളില്‍ വിജയം കരസ്ഥമാക്കി മധ്യ പ്രദേശ്

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി നാഗലാണ്ട്. ഇന്ന് ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നാഗലാണ് 16.5 ഓവറില്‍ 27 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ആറ് ബാറ്റിംഗ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ 11 റണ്‍സ് നേടിയ മെരെന്‍സോളയാണ് ടീമിന്റെ ടോപ് സ്കോറര്‍. മധ്യ പ്രദേശിന് വേണ്ടി പ്രീതി യാദവ് അഞ്ചും ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ പൂജ വസ്ട്രാക്കര്‍ മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യ പ്രദേശ് 2.4 ഓവറില്‍ 29 റണ്‍സ് നേടി ലക്ഷ്യം മറികടക്കുകയായിരുന്നു. 12 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ പൂജ വസ്ട്രാക്കര്‍ ആണ് വിജയം അനായാസം ആക്കിയത്.

Exit mobile version