Picsart 23 06 05 17 34 03 657

23 വർഷം!! നാച്ചോ ഫെർണാണ്ടസ് റയൽ മാഡ്രിഡിൽ കരാർ പുതുക്കും!!

ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് റയൽ മാഡ്രിഡ് ക്ലബിൽ കരാർ പുതുക്കും. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2024വരെയുള്ള പുതിയ കരാർ ആകും നാചോ ഒപ്പുവെക്കുക. ഈ കരാർ അവസാനിക്കുന്നതോടെ നാചോ ക്ലബിൽ 23 വർഷം പൂർത്തിയാക്കും.

22 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.

നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 250ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പ അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 20 ട്രോഫികളും താരം നേടി. 32-കാരൻ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 50 അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ പല നിർണായക മത്സരങ്ങളിലും വലിയ സംഭാവന നൽകാൻ നാചോക്ക് ആയിരുന്നു. നാചോയെ സ്വന്തമാക്കാൻ നേരത്തെ ഇന്റർ മിലാൻ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവർ ഇപ്പോൾ പിൻവലിഞ്ഞു.

Exit mobile version