Picsart 23 07 23 11 48 51 441

അവസാനം മുദ്രിക് ഗോൾ കണ്ടെത്തി, ചെൽസി ബ്രൈറ്റണെ തോൽപ്പിച്ചു

ഇന്ന് പുലർച്ചെ ഫിലാഡൽഫിയയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ചെൽസി ബ്രൈറ്റണെ തോല്പ്പിച്ചു. മൈഖൈലോ മുദ്രിക് ചെൽസിയിൽ എത്തിയ ശേഷം ആദ്യമായി ഗോൾ കണ്ടെത്തിയ മത്സരത്തിൽ ചെൽസി 4-3 എന്ന സ്കോറിനാണ് വിജയിച്ചത്. 13-ാം മിനിറ്റിൽ ബ്രൈറ്റൺ ആണ് ലീഡ് നേടിയത്. ഡാനി വെൽബെക്ക് ആണ് ബ്രൈറ്റണായി ഗോളടിച്ചത്‌. ആർബി ലെയ്പ്സിഗിൽ നിന്ന് ചെൽസിയിൽ എത്തിയ ഫ്രഞ്ച് ഫോർവേഡ് എൻകുങ്കു, 19-ാം മിനിറ്റിൽ ചെൽസിയെ ഒപ്പം എത്തിച്ചു.

59-ാം മിനിറ്റിൽ ഡച്ച് ഫുൾ ബാക്ക് ജാൻ പോൾ വാൻ ഹെക്കെക്ക് ചുവപ്പ് കാർഡ് കിട്ടിയത് ബ്രൈറ്റണ് തിരിച്ചടിയായി. അഞ്ച് മിനിറ്റിനുശേഷം, ഉക്രേനിയൻ മുദ്രിക് ചെൽസിക്ക് ലീഡ് നൽകി. ജനുവരിയിൽ 100 ​​മില്യൺ യൂറോ ട്രാൻസ്ഫറിൽ ചെൽസിയിൽ എത്തിയ മുദ്രിക്കിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഗല്ലഗറിലൂടെ ചെൽസി സ്കോർ 3-1 ആക്കിയും ഉയർത്തി. 76ആം മിനുട്ടിൽ ജാക്സണും ഗോൾ നേടിയതോടെ സ്കോർ 4-1 ആയി.

79ആം മിനുട്ടിൽ ജാവോ പെഡ്രോയും 89ആം മിനുട്ടിൽ ഉണ്ടാവും ഗോൾ നേടി ബ്രൈറ്റണ് പ്രതീക്ഷ നൽകി എങ്കിലും അവസാനം അവർ പരാജയപ്പെട്ടു.

Exit mobile version