രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് തോറ്റു!! ഗുജറാത്തിന് ആദ്യ ജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ഗുജറാത്ത് ഉയർത്തിയ 197 റൺസ് ചെയ്സ് ചെയ്ത മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 160/6 റൺസ് എടുക്കാനെ ആയുള്ളൂ. ഗുജറാത്ത് 36 റൺസിന്റെ ജയം സ്വന്തമാക്കി.

ഇന്ന് തുടക്കത്തിൽ തന്നെ മുംബൈ ഇന്ത്യൻസിന് രോഹിതിനെ നഷ്ടമായി. 8 റൺസ് എടുത്ത രോഹിതിനെയും 6 റൺസ് എടുത്ത റിക്കൾട്ടണെയും സിറാജ് പുറത്താക്കി. 3 റൺസ് എടുത്ത മിൻസും പുറത്തായി. തിലക് വർമ സ്കോർ ഉയർത്താൻ ശ്രമിച്ചു എങ്കിലും റൺ റേറ്റ് കൂട്ടാൻ തിലക് വർമ്മക്ക് ആയില്ല. 36 പന്തിൽ നിന്ന് 39 റൺസ് എടുത്ത് തിലക് കളം വിട്ടു.

28 പന്തിൽ നിന്ന് 48 റൺസ് എടുത്ത സൂര്യകുമാർ കൂടെ പുറത്തായതോടെ മുംബൈ സമ്മർദ്ദത്തിലായി. പിന്നാലെ ഹാർദിക് കൂടെ പുറത്തായതോടെ മുംബൈ പരാജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഓപ്പണർ സായ് സുദർശന്റെ അർധ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ 196-8 എന്ന സ്കോറാണ് നേടിയത്.

ഇന്ന് ഗില്ലും സുദർശനും ചേർന്ന് നല്ല തുടക്കമാണ് ഗുജറാത്തിന് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ അവർ 8.3 ഓവറിൽ 78 റൺസ് ചേർത്തു. ഗിൽ 27 പന്തിൽ 38 റൺസ് ആണ് എടുത്തത്. ബട്ലർ മൂന്നാമനായി ഇറങ്ങി 24 പന്തിൽ 39 റൺസ് നേടി.

9 റൺസ് മാത്രം എടുത്ത ഷാറുഖ് ഖാൻ നിരാശപ്പെടുത്തി. തെവാതിയ ഡക്കിൽ റണ്ണൗട്ടും ആയി. സായ് സുദർശൻ 41 പന്തിൽ നിന്ന് 63 റൺസ് എടുത്തു. അവസാനം റതർഫർഡ് 11 പന്തിൽ 18 റൺ അടിച്ചു എങ്കിലും ഗുജറാത്തിന് 200 കടക്കാൻ ആയില്ല.

മുംബൈ ഇന്ത്യൻസിന് മുന്നിൽ 197 എന്ന വിജയലക്ഷ്യം വെച്ച് ഗുജറാത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് മുന്നിൽ 197 എന്ന വിജയലക്ഷ്യം വെച്ച് ഗുജറാത്ത് ജയന്റ്സ്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഓപ്പണർ സായ് സുദർശന്റെ അർധ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ 196-8 എന്ന സ്കോർ നേടി.

ഇന്ന് ഗില്ലും സുദർശനും ചേർന്ന് നല്ല തുടക്കമാണ് ഗുജറാത്തിന് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ അവർ 8.3 ഓവറിൽ 78 റൺസ് ചേർത്തു. ഗിൽ 27 പന്തിൽ 38 റൺസ് ആണ് എടുത്തത്. ബട്ലർ മൂന്നാമനായി ഇറങ്ങി 24 പന്തിൽ 39 റൺസ് നേടി.

9 റൺസ് മാത്രം എടുത്ത ഷാറുഖ് ഖാൻ നിരാശപ്പെടുത്തി. തെവാതിയ ഡക്കിൽ റണ്ണൗട്ടും ആയി. സായ് സുദർശൻ 41 പന്തിൽ നിന്ന് 63 റൺസ് എടുത്തു. അവസാനം റതർഫർഡ് 11 പന്തിൽ 18 റൺ അടിച്ചു എങ്കിലും ഗുജറാത്തിന് 200 കടക്കാൻ ആയില്ല.

ഇന്ന് ഐ പി എൽ ക്ലാസികോ, മുംബൈ ഇന്ത്യൻസ് സി എസ് കെയ്ക്ക് എതിരെ

ഐ പി എൽ സീസണിലെ മൂന്നാം മത്സരത്തിൽ ഇന്ന് രാത്രി 7:30 ന് (IST) ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വെച്ച് ബദ്ധവൈരികളായ ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) മുംബൈ ഇന്ത്യൻസും (എംഐ) ഏറ്റുമുട്ടും. അഞ്ച് ഐപിഎൽ കിരീടങ്ങൾ വീതം നേടിയ ഇരു ടീമുകളും ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളാണ്.

എന്നിരുന്നാലും, ഐപിഎൽ 2024 ലെ നിരാശാജനകമായ സീസണിൽ, ഇരു ടീമും പ്ലേഓഫിൽ എത്തിയിരുന്നില്ല.

റുതുരാജ് ഗെയ്‌ക്‌വാദ് ആണ് സിഎസ്‌കെയെ നയിക്കുന്നത്. ഹാർദിക് പാണ്ഡ്യ വിലക്ക് നേരിടുന്നതിനാൽ സൂര്യകുമാർ ആകും ഇന്ന് മുംബൈയെ നയിക്കുക. എംഎസ് ധോണി, രവീന്ദ്ര ജഡേജ, മതീഷ പതിരണ തുടങ്ങിയ പ്രധാന കളിക്കാരെ സിഎസ്‌കെ നിലനിർത്തിയിരുന്നു. അതേസമയം മുംബൈ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരെ നിലനിർത്തി. എന്നാൽ പരിക്ക് കാരണം ബുമ്ര ഇന്ന് കളിക്കില്ല.

ജസ്പ്രീത് ബുംറ ഇല്ലാത്തത് വെല്ലുവിളിയാണ് – ജയവർധന

ഐപിഎൽ 2025ലെ ആദ്യ കുറച്ച് മത്സരങ്ങളിൽ ജസ്പ്രീത് ബുംറ ഇല്ലാത്തത് വലിയ വെല്ലുവിളിയാകുമെന്ന് മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകൻ മഹേല ജയവർധന സമ്മതിച്ചു. പരിക്കേറ്റ് സുഖം പ്രാപിക്കുന്ന ബുംറ ഏപ്രിൽ ആദ്യം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

“ജസ്പ്രീത് ബുംറ എൻസിഎയിൽ ഉണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള അവരുടെ ഫീഡ്‌ബാക്ക് ഞങ്ങൾ കാത്തിരുന്ന് കാണേണ്ടതുണ്ട്. ഇപ്പോൾ, എല്ലാം നന്നായി പോകുന്നു, പുരോഗതി ദൈനംദിന അടിസ്ഥാനത്തിൽ ആണ്,” എംഐയുടെ പ്രീ-സീസൺ പത്രസമ്മേളനത്തിൽ ജയവർദ്ധനെ പറഞ്ഞു.

മുംബൈ ഇന്ത്യൻസിൻ്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ടീമിലെ ബുംറയുടെ പ്രാധാന്യം അംഗീകരിച്ചു, ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിൻ്റെ സാന്നിധ്യം എപ്പോഴും വിലപ്പെട്ടതായിരിക്കുമെന്ന് പറഞ്ഞു.

രോഹിത് അല്ല, ആദ്യ മത്സരത്തിൽ സൂര്യകുമാർ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ആകും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണിലെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (സിഎസ്‌കെ) മാർച്ച് 23 ന് നടക്കുന്ന തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിൻ്റെ (എംഐ) ക്യാപ്റ്റനാകും.

2024ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമയുടെ വിരമിക്കലിനെ തുടർന്ന് ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റനായി നിയമിതനായ സൂര്യകുമാർ യാദവ് അന്താരാഷ്ട്ര തലത്തിൽ പ്രശംസനീയമായ നേതൃപാടവമാണ് ഇതുവരെ പ്രകടമാക്കിയത്. ദേശീയ T20I ക്യാപ്റ്റനെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ സമീപകാല അനുഭവം ഈ നിർണായക ഓപ്പണിംഗ് മത്സരത്തിൽ MI-യെ നയിക്കാൻ അദ്ദേഹത്തെ പരിഗണിക്കാൻ കാരണമായി.

മുൻ എംഐ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ സീസണിൽ സ്ഥാനമൊഴിഞ്ഞിരുന്നു. ടീമിൽ രോഹിത് ഉണ്ടെങ്കിലും പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാറിനെ ആണ് ക്യാപ്റ്റൻ ആയി മാനേജ്‌മെൻ്റ് തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിലെ സ്ലോ ഓവർ റേറ്റിന് സസ്പെൻഷൻ നേരിടുന്ന ഹാർദികിന് ആദ്യ മത്സരം നഷ്ടമാകും.

സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന് ശേഷം, രണ്ടാം കളി മുതൽ ഹാർദിക് പാണ്ഡ്യ തൻ്റെ നായക ചുമതലകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുംബൈ ഇന്ത്യൻസ് WPL കിരീടം സ്വന്തമാക്കി, ഡൽഹിക്ക് കണ്ണീർ!!

വനിതാ പ്രീമിയർ ലീഗ് (WPL) കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഇന്ന് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ 8 റൺസ് വിജയമാണ് മുംബൈ ഇന്ത്യൻസ് ഫൈനലിൽ നേടിയത്. മുംബൈ ഇന്ത്യൻസിന്റെ രണ്ടാം WPL കിരീടമാണിത്. ഡൽഹി ക്യാപിറ്റൽസിന് മറ്റൊരു ഫൈനൽ തോൽവിയും.

ഇന്ന് മുംബൈ ഉയർത്തിയ 150 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. മെഗ് ലാന്നിംഗ് 13, ഷഫാലി വർമ്മ 4, ജോണാസൻ 13, സത്തർലാണ്ട് 2, എന്നിവർ നിരാശപ്പെടുത്തി.

ജമീമ പൊരുതി നോക്കി എങ്കിലും 30 റൺസ് എടുത്ത് നിൽക്കെ അമിലിയ കെറിന്റെ പന്തിൽ പുറത്തായി. പിന്നെ മരിസൻ കാപിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. 5 ഓവറിൽ 52 വേണ്ടപ്പോൾ 16ആം ഓവറിൽ കാപ്പ് 17 റൺസ് അടിച്ചു. ഇത് 4 ഓവറിൽ 35 എന്ന നിലയിലേക്ക് ലക്ഷ്യം കുറച്ചു.

എന്നാൽ 18ആം ഓവറിൽ കാപ് പുറത്തായി. 26 പന്തിൽ നിന്ന് 40 റൺസ് കാപ് എടുത്തു. തൊട്ടടുത്ത പന്തിൽ ശിഘ പാണ്ഡെയും പുറത്തായി. സ്കാവിയർ ബ്രണ്ട് ആണ് 2 വിക്കറ്റും വീഴ്ത്തിയത്. പിന്നാലെ വന്ന മലയാളി താരം മിന്നുമണി ഒരു ബൗണ്ടറിയുമായി ഡൽഹിക്ക് പ്രതീക്ഷ നൽകി.

അവസാന 2 ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 23 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. അടുത്ത ഓവറിൽ മിന്നു മണി പുറത്തായി. ഇതോടെ ഡൽഹി അവസാന വിക്കറ്റിലേക്ക് എത്തി. നിഖി പ്രസാദ് ഒരു സിക്സ് പറത്തിയതോടെ ഡൽഹിക്ക് 6 പന്തിൽ നിന്ന് 14 റൺസ്.

സ്കിവിയർ ബ്രണ്ടിന്റെ അവസാന ഓവറിൽ ഡൽഹിക്ക് പക്ഷെ 4 റൺസേ എടുക്കാൻ ആയുള്ളൂ. അവരുടെ ഇന്നിംഗ്സ് 141/9-ൽ അവസാനിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ തങ്ങളുടെ 20 ഓവറിൽ 149/7 എന്ന സ്കോർ ഉയർത്തി. 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 66 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് മുംബൈക്ക് പൊരുതാനുള്ള റൺസ് നൽകിയത്.

നാറ്റ് സ്കൈവർ-ബ്രണ്ട് 28 പന്തിൽ 30 റൺസ് സംഭാവന ചെയ്‌തപ്പോൾ, അമൻജോത് കൗർ (7 പന്തിൽ 14) റൺസ് എടുത്തു. എന്നാൽ അവസാന 5 ഓവറിൽ റൺസ് ഉയർത്താൻ മുംബൈക്ക് ആയില്ല.

ഡിസി-ഡബ്ല്യുവിന് വേണ്ടി, മാരിസാൻ കാപ്പ് തൻ്റെ നാല് ഓവറിൽ 2/11 എന്ന നിലയിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ശ്രീ ചരണിയും ജെസ് ജോനാസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഹർമൻപ്രീതിന് ഫിഫ്റ്റി, WPL ഫൈനലിൽ ഡൽഹിക്ക് മുന്നിൽ 150 എന്ന വിജയലക്ഷ്യം വെച്ച് മുംബൈ ഇന്ത്യൻസ്

ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് വനിതകൾക്കെതിരെ മുംബൈ ഇന്ത്യൻസ് വനിതകൾ തങ്ങളുടെ 20 ഓവറിൽ 149/7 എന്ന സ്കോർ ഉയർത്തി. 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 66 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് മുംബൈക്ക് പൊരുതാനുള്ള റൺസ് നൽകിയത്.

നാറ്റ് സ്കൈവർ-ബ്രണ്ട് 28 പന്തിൽ 30 റൺസ് സംഭാവന ചെയ്‌തപ്പോൾ, അമൻജോത് കൗർ (7 പന്തിൽ 14) റൺസ് എടുത്തു. എന്നാൽ അവസാന 5 ഓവറിൽ റൺസ് ഉയർത്താൻ മുംബൈക്ക് ആയില്ല.

ഡിസി-ഡബ്ല്യുവിന് വേണ്ടി, മാരിസാൻ കാപ്പ് തൻ്റെ നാല് ഓവറിൽ 2/11 എന്ന നിലയിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ശ്രീ ചരണിയും ജെസ് ജോനാസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഒരു WPL സീസണിൽ 400 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി നാറ്റ് സ്കൈവർ-ബ്രണ്ട്

2025 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സ്കൈവർ-ബ്രണ്ട് ചരിത്രം സൃഷ്ടിച്ചു, ടൂർണമെന്റിന്റെ ഒരു പതിപ്പിൽ 400 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി അവൾ മാറി. മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുന്ന താരം ചൊവ്വാഴ്ച ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഓറഞ്ച് ക്യാപ്പ് റേസിൽ മുന്നിലുള്ള സ്കൈവർ-ബ്രണ്ട് ഇന്നലെ 35 പന്തിൽ നിന്ന് 69 റൺസ് നേടി. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് 416 റൺസിൽ അവർ എത്തി.

ഒരു WPL സീസണിൽ ഏറ്റവും കൂടുതൽ റൺസ്:

നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 416 (2025)*

എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 372 (2025)

എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 347 (2024)

മെഗ് ലാനിംഗ് (ഡൽഹി ക്യാപിറ്റൽസ്) – 345 (2023)

നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 332 (2023)

എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈ ഇന്ത്യൻസ് ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തി, തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിൽ നേരിട്ടുള്ള സ്ഥാനം നേടാൻ അവർക്ക് ആയില്ല. മാർച്ച് 13 ന് നടക്കുന്ന എലിമിനേറ്ററിൽ അവർ ഗുജറാത്ത് ജയന്റ്സിനെ നേരിടും, വിജയിക്കുന്ന ടീം മാർച്ച് 15 ന് നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

അവസാന ലീഗ് പോരാട്ടത്തിൽ RCB മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു

ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന വനിതാ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 11 റൺസിൻ്റെ ജയം നേടി. ഇതോടെ മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ കളിക്കേണ്ടി വരും എന്ന് ഉറപ്പായി.

ആദ്യം ബാറ്റ് ചെയ്ത ആർസിബി വനിതകൾ സ്മൃതി മന്ദാനയുടെ 37 പന്തിൽ 53 റൺസിൻ്റെയും എല്ലിസ് പെറിയുടെ പുറത്താകാതെ നേടിയ 49 റൺസിൻ്റെയും ബലത്തിൽ 199/3 എന്ന ശക്തമായ സ്കോർ പടുത്തുയർത്തി.

മറുപടിയായി, MI ഒരു പോരാട്ടം നടത്തി, നാറ്റ് സ്കൈവർ-ബ്രണ്ട് 35 പന്തിൽ 69 റൺസെടുത്തു. എന്നിരുന്നാലും, വിക്കറ്റുകൾ വീണത് അവരുടെ ചെയ്സ് മന്ദഗതിയിലാക്കിം അവസാനം സജന സജീവം പൊരുതി നോക്കി എങ്കിലും ലക്ഷ്യം ദൂരെ ആയിരുന്നു. അവരുടെ ഇന്നിംഗ്സ് 20 ഓവറിൽ 188/9 എന്ന നിലയിൽ അവസാനിച്ചു. സ്‌നേഹ് റാണ (3/26), പെറി (2/53) എന്നിവർ ആർസിബിക്കായി നന്നായി ബൗൾ ചെയ്തു.

ചാമ്പ്യൻസ് ട്രോഫി വിജയത്തിന് പിന്നാലെ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നു

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്ക് വഹിച്ചതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ ഐപിഎൽ സീസണായി മുംബൈ ഇന്ത്യൻസ് (എംഐ) ക്യാമ്പിൽ ഔദ്യോഗികമായി ചേർന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഫ്രാഞ്ചൈസി അദ്ദേഹത്തെ സ്വാഗതം ചെയ്തു.

ഐപിഎൽ 2024-ൽ നിന്നുള്ള ഒരു മത്സര സസ്പെൻഷൻ കാരണം മാർച്ച് 23 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ (സിഎസ്‌കെ) എംഐയുടെ ഓപ്പണിംഗ് മത്സരം ഹാർദിക്കിന് നഷ്ടമാകും. കഴിഞ്ഞ സീസണിൽ എംഐ മൂന്ന് ഓവർ-റേറ്റ് ലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഇങ്ങനെ ഒരു പിഴ ചുമത്തിയത്.

ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്കുവഹിച്ച പാണ്ഡ്യ 99 റൺസും നാല് വിക്കറ്റും നേടിയിരുന്നു.

ലിസാദ് വില്യംസിന് പകരക്കാരനായി കോർബിൻ ബോഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

ഐപിഎൽ സീസൺ ആരംഭിക്കും മുമ്പ് പരിക്കേറ്റ ലിസാദ് വില്യംസിന് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൻ്റെ ഭാഗമായിരുന്നു ബോഷ്, അടുത്തിടെ തൻ്റെ ടെസ്റ്റ്, ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ അദ്ദേഹം ചരിത്രമെഴുതി, അരങ്ങേറ്റ മത്സരത്തിൽ ഫിഫ്റ്റിയും നാല് വിക്കറ്റും നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമായി മാറി.

ഐപിഎൽ 2025 ലേലത്തിൽ 75 ലക്ഷം രൂപയ്ക്ക് വാങ്ങിയ വില്യംസ് പരിക്കിനെ തുടർന്ന് ടൂർണമെൻ്റിൽ നിന്ന് പുറത്തായിരുന്നു. അഫ്ഗാൻ സ്പിന്നർ അല്ലാ ഗസൻഫറിനെ നഷ്ടമായ എംഐക്ക് മറ്റൊരു തിരിച്ചടി കൂടിയാണിത്.

മുംബൈ ഇന്ത്യൻസിന് മുന്നിൽ 143 എന്ന വിജയലക്ഷ്യം വെച്ച് യുപി വാരിയേഴ്‌സ്

വനിതാ പ്രീമിയർ ലീഗ് 2025 ലെ 11-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വനിതകൾക്കെതിരെ ആദ്യം ബാറ്റു ചെയ്ത യുപി വാരിയേഴ്‌സ് വനിതകൾ 142/9 എന്ന സ്കോർ നേടി.

26 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 45 റൺസെടുത്ത ഗ്രേസ് ഹാരിസ് ആണ് യുപി വാരിയേഴ്‌സിനായി തിളങ്ങിയത്. 30 പന്തിൽ 33 റൺസെടുത്ത ദിനേശ് വൃന്ദ, 13 പന്തിൽ 19 റൺസെടുത്ത ശ്വേത സെഹ്‌റവത് എന്നിവർ പിന്തുണച്ചു എങ്കിലും റൺ റേയ് ഉയർത്താൻ അവർക്ക് ആയില്ല. തുടരെ വിക്കറ്റുകളും നഷ്ടമായി.

മുംബൈ ഇന്ത്യൻസിന് വേണ്ടി, നാറ്റ് സ്കൈവർ-ബ്രണ്ട് തൻ്റെ നാല് ഓവറിൽ 3/18 എന്ന മികച്ച ബൗളിംഗ് കാഴ്ചവെച്ചു.

Exit mobile version