ഐപിഎല്‍ ട്രയല്‍സിനു വിളിച്ചാല്‍ ചെല്ലാതൊരു ക്രിക്കറ്റ് താരം

ക്രിക്കറ്റ് ലോകത്തെ യുവ താരങ്ങള്‍ മുഴുവനും ഒരു ഐപിഎല്‍ ട്രയല്‍സ് അവസരത്തിനായി കാത്തിരിക്കുമ്പോളും തനിക്ക് ലഭിച്ച അവസരത്തെ ഗൗനിക്കാതെ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നതിനു മുന്‍ഗണന നല്‍കി ഒരു താരം. മുംബൈയുടെ 23 വയസ്സുകാരന്‍ താരം തുഷാര്‍ ദേശ്പാണ്ഡേ ആണ് ഈ വിരുതന്‍. ട്രയല്‍സിനായി തന്നോട് വെള്ളി, ശനി ദിവസങ്ങളില്‍ മൊഹാലിയില്‍ എത്തുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ആവശ്യപ്പെട്ടുവെങ്കിലും താരം പുരുഷോത്തം ഷീല്‍ഡ് സെക്കന്‍ഡ് റൗണ്ട് മത്സരങ്ങള്‍ക്കായി തന്റെ ക്ലബ്ബ് പാര്‍സി ജിംഖാനയ്ക്ക് കളിയ്ക്കുവാനായി പോകുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവില്‍സ് എന്നീ ടീമുകള്‍ ഇതിനു മുമ്പ് തന്നെ ട്രയല്‍സിനു വിളിച്ചിരുന്നുവെങ്കിലും താന്‍ കരുതുന്നത് ട്രയല്‍സിനെക്കാള്‍ മത്സരങ്ങളിലെ പ്രകടനങ്ങളില്‍ തന്നെ വിലയിരുത്തുകയാണെങ്കില്‍ അങ്ങനെ തന്നെ ആരെങ്കിലും തിരഞ്ഞെടുക്കുമെന്നുമാണ് തന്റെ വിശ്വാസമെന്നാണ്. ട്രയല്‍സില്‍ എനിക്ക് ഒന്നും നേടാനാകുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് പറയുന്ന താരം മത്സരങ്ങളില്‍ തന്റെ മികച്ച ബൗളിംഗ് കണ്ട് ആളുകള്‍ വരുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്.

മലിംഗ മുംബൈയില്‍ തന്നെ, ഇനി പുതിയ റോളില്‍

ഐപിഎല്‍ 2018ല്‍ ആരും വാങ്ങിയില്ലെങ്കിലും തന്റെ പഴയ ടീമിലേക്ക് തിരികെ മടങ്ങിയെത്തി ശ്രീലങ്കന്‍ താരം ലസിത് മലിംഗ. ബൗളിംഗ് മെന്റര്‍ എന്ന പുതിയ റോളിലാണ് മലിംഗ് ഇനിയെത്തുക. ആദ്യ സീസണൊഴികെ എല്ലാ സീസണിലും ടീമിനൊപ്പമുണ്ടായിരുന്ന മലിംഗയെ കളിക്കാരനെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കുകയായിരുന്നു. ഐപിഎലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ എന്ന നേട്ടത്തിനു അര്‍ഹനായ താരമാണ് മലിംഗ. എന്നാല്‍ പ്രായാധിക്യവും ഫിറ്റ്നെസ് പ്രശ്നങ്ങളും കാരണം ശ്രീലങ്കന്‍ ടീമില്‍ തന്നെ ഇടം നേടാനാകാതെ പോയ താരത്തെ കളിക്കാരനായി വേണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് തീരുമാനിക്കുകയായിരുന്നു.

താരത്തോടെ പ്രാദേശിക ക്രിക്കറ്റ് കളിച്ച് ഫിറ്റ്നെസ് തെളിയിക്കാന്‍ ശ്രീലങ്കന്‍ സെലക്ടര്‍മാരും ആവശ്യപ്പെട്ടിട്ടുണ്ട്. ഷെയിന്‍ ബോണ്ട് ആണ് ടീമിന്റെ ബൗളിംഗ് കോച്ച്. മലിംഗയുടെ അനുഭവസമ്പത്ത് കൂടി ഉപയോഗിക്കുവാനുള്ള തീരുമാനമാണ് മുംബൈ മാനേജ്മെന്റ് ഈ സീസണില്‍ കൈകൊണ്ടിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുംബൈ ആര്‍ടിഎം ഉപയോഗിക്കുക ക്രുണാലിനു വേണ്ടിയാവും: അനില്‍ കുംബ്ലെ

മൂന്ന് ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയ മുംബൈ ഇന്ത്യന്‍സിനു ശേഷിക്കുന്ന രണ്ട് ആര്‍ടിഎം ഉപയോഗിക്കുവാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടതില്ല. ഒരു വിദേശ താരത്തെയും ഒരു പ്രാദേശിക ഇന്ത്യന്‍ താരത്തെയും നിലനിര്‍ത്താനാകും മുംബൈ ശ്രമിക്കുകയെന്നും അതില്‍ ഒന്നു ക്രുണാല്‍ പാണ്ഡ്യയെ വാങ്ങുവാനായി ആവും മുംബൈ ഇന്ത്യന്‍സ് ഉപയോഗിക്കുക എന്നുമാണ് മുന്‍ ഇന്ത്യന്‍ കോച്ചും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെ അഭിപ്രായപ്പെട്ടത്. വിദേശ താരങ്ങളില്‍ കീറണ്‍ പൊള്ളാര്‍ഡ്, ജോസ് ബട്‍ലര്‍, മിച്ചല്‍ മക്ലെനാഗന്‍ എന്നിവരെ തിരികെ ടീമിലെത്തിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും ആര്‍ടിഎം ഉപയോഗിച്ച് ഒരാളെ മാത്രമേ അവര്‍ക്ക് നിലനിര്‍ത്താനാകൂ. അത് കീറണ്‍ പൊള്ളാര്‍ഡിനു വേണ്ടിയാവും അവര്‍ ഉപയോഗിക്കുക. ക്രുണാലിനു ആര്‍ടിഎം ഉപയോഗിക്കുന്നില്ലെങ്കില്‍ രണ്ട് വിദേശ താരങ്ങള്‍ക്കായി ആര്‍ടിഎം ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ ജോസ് ബട്‍ലറിനു നറുക്ക് വീണേക്കാം.

കഴിഞ്ഞ വര്‍ഷം 2 കോടി രൂപയ്ക്ക് മുംബൈ ക്രുണാലിനെ സ്വന്തമാക്കിയിരുന്നു. പല മത്സരങ്ങളിലും ബാറ്റ് കൊണ്ടും ബോള് കൊണ്ടും മുംബൈയുടെ രക്ഷയ്ക്ക് ക്രുണാല്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇത്തവണത്തെ ലേലത്തില്‍ താരത്തിനു ലഭിക്കുന്ന വില അനുസരിച്ചാവും ക്രുണാലിനെ നിലനിര്‍ത്തണോ വേണ്ടയോ എന്നത് മുംബൈ തീരുമാനിക്കുക.

രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നീ മുന്‍ നിര താരങ്ങളെ നിലനിര്‍ത്തുക വഴി ടീം തങ്ങളുടെ പഴയ ടീമിന്റെ അടിസ്ഥാന ഘടകങ്ങളെ തിരികെ ടീമിലെത്തിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ മുമ്പ് പരാമര്‍ശിച്ച താരങ്ങളെ കൂടി ടീമിലെത്തിക്കാനായില്‍ മുംബൈ കഴിഞ്ഞ വര്‍ഷം ചാമ്പ്യന്മാരായ ടീമിനു സമാനമായ ഒരു ടീം തന്നെ അണിയറിയില്‍ ഒരുക്കാന്‍ സാധിക്കുമെന്ന ആവേശത്തിലാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചാമ്പ്യന്‍ നായകനൊപ്പം ബുംറയും ഹാര്‍ദ്ദിക്കും

നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് പ്രതീക്ഷിച്ച പോലെ മൂന്ന് ഇന്ത്യന്‍ താരങ്ങളെ. മികച്ച ഫോമില്‍ കളിക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് മുംബൈ ഈ സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങള്‍. 2 റൈറ്റ് ടു മാച്ച കാര്‍ഡുകള്‍ ടീം ആരെ നില നിര്‍ത്തുവാന്‍ ഉപയോഗിക്കുമെന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ മൂന്ന് നിലനിര്‍ത്തലുകളും അവര്‍ക്ക് പ്രതീക്ഷിച്ച പോലെയുള്ളതായിരുന്നു.

47 കോടി രൂപയാണ് ഇനി മുംബൈയുടെ കൈവശമുള്ളത്. രോഹിത് ശര്‍മ്മയ്ക്ക് 15 കോടി നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് 11 കോടിയും ജസ്പ്രീത് ബുംറയ്ക്ക് 7 കോടിയും ലഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുന്‍ ഇന്ത്യന്‍ താരത്തിന്റെ മകന്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുക്കുന്നു

മുന്‍ ഇന്ത്യന്‍ താരവം ലെഗ്-സ്പിന്നറുമായ നരേന്ദ്ര ഹിര്‍വാനിയുടെ മകന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നു. അച്ഛനെപ്പോലെ ലെഗ് സ്പിന്നര്‍ ആയ മിഹിര്‍ ഹിര്‍വാനി തന്നെയാണ് വാര്‍ത്ത സ്പോര്‍ട്സ്റ്റാര്‍ മാഗസീനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മധ്യ പ്രദേശിനു വേണ്ടി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന മിഹിര്‍ 2015/16 സീസണിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. 13 ഫസ്റ്റ്-ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിഹിര്‍ 45 വിക്കറ്റുകളും നേടിയിട്ടുണ്ട്.

മിഹിറിനെ ടീമിലേക്ക് തിരഞ്ഞെടുത്തതോടെ നരേന്ദ്ര ഹിര്‍വാനി തന്റെ മധ്യപ്രദേശ് സെലക്ടര്‍ പദവി രാജി വയ്ക്കുകയായിരുന്നു. ഇതിനു മുമ്പും ഐപിഎല്‍ ലേലങ്ങളില്‍ പങ്കെടുത്തിരുന്നുവെങ്കിലും മിഹിറിനെ ഒരു തന്നെ ടീമിലെടുത്തിരുന്നില്ല. മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെ ട്രയല്‍സിനു വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ട്രയല്‍സിലും ഇനി നടക്കാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റിലും പ്രഭാവമുണ്ടാക്കാനാകും തന്റെ ശ്രമമെന്നും മിഹിര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version