നോ-ബോളുകളാണ് മുംബൈയുടെ തോൽവിക്ക് കാരണമെന്ന് ഹാർദിക് പാണ്ഡ്യ



മുംബൈ: ഐപിഎൽ 2025-ൽ ആറ് മത്സരങ്ങളുടെ വിജയക്കുതിപ്പിന് ശേഷം, ചൊവ്വാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. കളിക്കിടെ ഇരു ടീമുകളുടെ ഭാഗത്തുനിന്നും മോശം ഫീൽഡിംഗ് പ്രകടനം ഉണ്ടായി, നാല് ക്യാച്ചുകൾ വരെ നഷ്ടപ്പെടുത്തി. എങ്കിലും, ഈ പിഴവുകൾ മത്സരഫലത്തെ കാര്യമായി ബാധിച്ചില്ലെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു.

നോ-ബോളുകളാണ് യഥാർത്ഥത്തിൽ തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ പാണ്ഡ്യ എറിഞ്ഞ ഒരു ഓവറിൽ രണ്ട് നോ-ബോളുകൾ ഉൾപ്പെടെ 18 റൺസ് വഴങ്ങിയിരുന്നു‌. അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കുമ്പോൾ ദീപക് ചഹാറും നോ-ബോൾ എറിഞ്ഞു.

“ക്യാച്ചുകൾ നഷ്ടമായത് ഞങ്ങൾക്ക് വലിയ തിരിച്ചടിയായില്ല. ഞങ്ങൾ ഫീൽഡിംഗിൽ ശ്രദ്ധാലുക്കളായിരുന്നു. പക്ഷേ, നോ-ബോളുകൾ, എന്റെ നോ-ബോളും അവസാന ഓവറിലെ നോ-ബോളും തീർച്ചയായും ഞങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കി. എന്റെ കാഴ്ചപ്പാടിൽ അത് ഒരു തെറ്റാണ്, മിക്കപ്പോഴും അത് നമ്മെ തിരിഞ്ഞുകൊത്തും. അത് ഞങ്ങൾക്ക് സംഭവിച്ചു.” ഹാർദിക് പറഞ്ഞു.

അവസാന ഓവറിൽ 15 അടിച്ച് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്


മഴ തടസ്സപ്പെടുത്തിയ വാങ്കഡെ സ്റ്റേഡിയത്തിലെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് മൂന്ന് വിക്കറ്റിൻ്റെ തകർപ്പൻ വിജയം നേടി. മത്സരം അവസാനം 19 ഓവറായി ചുരുക്കിയിരുന്നു. അവസാന ഓവറിൽ 15 അടിച്ചാണ് ജിടി ജയിച്ചത്. ഗുജറാത്ത് അവസാന പന്തിലാണ് പുതുക്കിയ വിജയലക്ഷ്യമായ 147 റൺസ് മറികടന്നത്. അവസാന ഓവറിൽ രാഹുൽ തെവാട്ടിയയും ജെറാൾഡ് കോയറ്റ്സിയും ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചു.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് തുടക്കം തകർച്ചയോടെയായിരുന്നു. റിക്കെൽട്ടണെയും രോഹിത് ശർമ്മയെയും അവർക്ക് പെട്ടെന്ന് നഷ്ടമായി. പിന്നീട് വിൽ ജാക്സും സൂര്യകുമാർ യാദവും ചേർന്ന് 71 റൺസിൻ്റെ കൂട്ടുകെട്ടുമായി ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. ജാക്സ് 35 പന്തിൽ 53 റൺസും സൂര്യ 24 പന്തിൽ 35 റൺസും നേടി. എന്നാൽ ഇരുവരും പുറത്തായ ശേഷം സായ് കിഷോറും റാഷിദ് ഖാനും ഗുജറാത്തിനായി ശക്തമായി തിരിച്ചെത്തി. അവസാന ഓവറുകളിൽ കോർബിൻ ബോഷ് 27 റൺസ് നേടിയെങ്കിലും മുംബൈക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.


മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് സായ് സുദർശനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ശുഭ്മാൻ ഗില്ലും ജോസ് ബട്‌ലറും ചേർന്ന് 72 റൺസിൻ്റെ കൂട്ടുകെട്ടുമായി ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോയി. ഗിൽ 43 റൺസും ബട്‌ലർ 30 റൺസും നേടി വിജയലക്ഷ്യത്തിന് അടുത്തെത്തിച്ചു. എന്നാൽ ബുംറ, ബോൾട്ട്, അശ്വനി കുമാർ എന്നിവർ മധ്യ ഓവറുകളിൽ നിർണായക വിക്കറ്റുകൾ വീഴ്ത്തിയതോടെ മത്സരം കൂടുതൽ ആകാംഷ നിറഞ്ഞതായി. പക്ഷേ ഷെർഫെയ്ൻ റഥർഫോർഡിൻ്റെ വെടിക്കെട്ട് 28 റൺസും കോയറ്റ്സിയുടെ ആറ് പന്തിലെ 12 റൺസും കളി ഗുജറാത്തിന് അനുകൂലമാക്കി. അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരുന്നപ്പോൾ തെവാട്ടിയയും കോയറ്റ്സിയും തങ്ങളുടെ മനസ്സാന്നിധ്യം കാത്തുസൂക്ഷിക്കുകയും ഗുജറാത്തിനെ നാടകീയ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. അവസാന പന്തിൽ ഹാർദിക് പാണ്ഡ്യ റണ്ണൗട്ട് ചാൻസ് മിസ് ചെയ്തതും ഗുജറാത്തിന് ഗുണമായി.

മുംബൈ ഇന്ത്യൻസിന് തിരിച്ചടി; മലയാളി താരം വിഗ്നേഷ് പുത്തൂരിന് പരിക്ക്



റെക്കോർഡ് ആറാം ഐപിഎൽ കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടിയായി അവരുടെ യുവ സ്പിൻ ബൗളർ വിഗ്നേഷ് പുത്തൂരിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ഷിൻ അസ്ഥികളിലുമുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് താരത്തിന് പുറത്തിരിക്കേണ്ടി വരുന്നത്. നാല് ലീഗ് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ പരിക്ക് ടീമിന് തിരിച്ചടിയാകുന്നത്.


പകരമായി, പഞ്ചാബ് ലെഗ് സ്പിന്നറായ രഘു ശർമ്മയെ സപ്പോർട്ട് സ്റ്റാഫിൽ നിന്ന് പ്രധാന ടീമിലേക്ക് മുംബൈ ഇന്ത്യൻസ് പ്രൊമോട്ട് ചെയ്തു. 2024-25 വിജയ് ഹസാരെ ട്രോഫിയിൽ എട്ട് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയ രഘു, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ജലന്ധറിൽ നിന്നുള്ള 32-കാരനായ താരം 30 ലക്ഷം രൂപയുടെ അടിസ്ഥാന വിലയിൽ മുംബൈ ഇന്ത്യൻസിൽ ചേരും. രഘുവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിരവധി അഞ്ച് വിക്കറ്റ് നേട്ടങ്ങളുണ്ട്.


ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച അരങ്ങേറ്റം നടത്തിയ വിഗ്നേഷ്, അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ നേടിയിരുന്നു.

ബൂം ബൂം ബുംറ!! മുംബൈ ലഖ്നൗവിനെയും തോൽപ്പിച്ചു

മുംബൈ ഇന്ത്യൻ അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് അവർ ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ 54 റൺസിന്റെ വിജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. മുംബൈ ഉയർത്തിയ 216 എന്ന വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ 161 റണ്ണിന് ഓളൗട്ട് ആയി. 4 വിക്കറ്റ് എടുത്ത ബുമ്രയുടെ പ്രകടനം ആണ് അവർക്ക് കരുത്തായത്.

34 റൺസ് എടുത്ത മിച്ചൽ മാർഷ്, 35 റൺസ് എടുത്ത ആയുഷ് ബദോനി എന്നിവർ മാത്രമാണ് ലഖ്നൗവിനായി തിളങ്ങിയത്. ക്യാപ്റ്റൻ റിഷഭ് പന്ത് ഇന്നും ടീമിനെ നിരാശപ്പെടുത്തി. ആകെ 4 റൺസ് ആണ് എടുത്തത്.

ബുമ്ര 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റ് വീഴ്ത്തിയത്. ട്രെന്റ് ബൗൾട്ട് 3 വിക്കറ്റും ജാക്സ് 2 വിക്കറ്റും വീഴ്ത്തി.

വാങ്കഡെയിൽ ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി. ഓപ്പണർ റയാൻ റിക്കിൾട്ടൺ 32 പന്തിൽ 6 ഫോറുകളും 4 സിക്സറുകളും സഹിതം 58 റൺസ് നേടി മികച്ച തുടക്കം നൽകി. രോഹിത് ശർമ്മയുടെ പെട്ടെന്നുള്ള പുറത്താകലിന് ശേഷം, വിൽ ജാക്സ് (21 പന്തിൽ 29), പിന്നീട് സൂര്യകുമാർ യാദവ് (28 പന്തിൽ 54) എന്നിവർ സ്കോർബോർഡിനെ അതിവേഗം മുന്നോട്ട് നയിച്ചു.

അവസാന ഓവറുകളിൽ, നമൻ ധീർ (11 പന്തിൽ 25)*, കോർബിൻ ബോഷ് (10 പന്തിൽ 20) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈയെ 210 കടത്തി.
ലഖ്‌നൗവിന്റെ ബൗളിംഗ് നിരയ്ക്ക് റൺ ഒഴുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റുകൾ വീതം നേടിയെങ്കിലും ധാരാളം റൺസ് വഴങ്ങി. അതേസമയം, പ്രിൻസ് യാദവ്, ദിഗ്വേഷ് രാത്തി, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

സൂര്യകുമാറും റിക്കിൾട്ടനും തിളങ്ങി! മുംബൈക്ക് മികച്ച സ്കോർ

വാങ്കഡെയിൽ ലഖ്‌നൗവിനെതിരെ മുംബൈക്ക് മികച്ച സ്കോർ. ബാറ്റിംഗിനയക്കപ്പെട്ട മുംബൈ ഇന്ത്യൻസ് വാങ്കഡെ സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി. ഓപ്പണർ റയാൻ റിക്കിൾട്ടൺ 32 പന്തിൽ 6 ഫോറുകളും 4 സിക്സറുകളും സഹിതം 58 റൺസ് നേടി മികച്ച തുടക്കം നൽകി. രോഹിത് ശർമ്മയുടെ പെട്ടെന്നുള്ള പുറത്താകലിന് ശേഷം, വിൽ ജാക്സ് (21 പന്തിൽ 29), പിന്നീട് സൂര്യകുമാർ യാദവ് (28 പന്തിൽ 54) എന്നിവർ സ്കോർബോർഡിനെ അതിവേഗം മുന്നോട്ട് നയിച്ചു.

അവസാന ഓവറുകളിൽ, നമൻ ധീർ (11 പന്തിൽ 25)*, കോർബിൻ ബോഷ് (10 പന്തിൽ 20) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈയെ 210 കടത്തി.
ലഖ്‌നൗവിന്റെ ബൗളിംഗ് നിരയ്ക്ക് റൺ ഒഴുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റുകൾ വീതം നേടിയെങ്കിലും ധാരാളം റൺസ് വഴങ്ങി. അതേസമയം, പ്രിൻസ് യാദവ്, ദിഗ്വേഷ് രാത്തി, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ജസ്പ്രീത് ബുംറ ആർ സി ബിക്ക് എതിരെ കളിക്കും

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ആവേശകരമായ പോരാട്ടത്തിന് മുമ്പ് മുംബൈ ഇന്ത്യൻസിന് ആശ്വാസം. ജസ്പ്രീത് ബുംറ ആർ സി ബിക്ക് എതിരെ കളിക്കും. ശനിയാഴ്ച അദ്ദേഹം മുംബൈ ടീമിൽ ചേർന്നിരുന്നു. തിങ്കളാഴ്ച വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയുമെന്ന് മുംബൈ ഇന്ത്യൻസ് കോച്ച് ജയവർധനെ പറഞ്ഞു.

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റിനിടെ നടുവിന് പരിക്കേറ്റതിനെ തുടർന്ന് ബുംറ നീണ്ടകാലമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മുഴുവൻ വൈറ്റ്-ബോൾ പരമ്പരയും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും അദ്ദേഹത്തിന് നഷ്ടമായിരുന്നു.

ഈ സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മുംബൈ പരാജയപ്പെട്ടതിനാൽ, ബുംറയുടെ തിരിച്ചുവരവ് അവർക്ക് ഊർജ്ജം നൽകും.

ജസ്പ്രീത് ബുമ്രക്ക് ഐപിഎല്ലിൽ ചേരാൻ ഫിറ്റ്നസ് ക്ലിയറൻസ്

പുറംവേദനയെ തുടർന്ന് പുറത്തായിരുന്ന ജസ്പ്രീത് ബുമ്രക്ക് ബിസിസിഐ മെഡിക്കൽ സംഘത്തിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. സ്റ്റാർ പേസർ ഉടൻ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേരും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഈ മുൻനിര ഫാസ്റ്റ് ബൗളർ മുംബൈ ക്യാമ്പിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

പക്ഷേ ഏപ്രിൽ 7 ന് വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന ഐപിഎൽ 2025 മത്സരത്തിൽ അദ്ദേഹം പങ്കെടുക്കാൻ സാധ്യതയില്ല.

സിഡ്‌നിയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടർന്ന് ജനുവരി മുതൽ ബുംറ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

നാല് മത്സരങ്ങളിൽ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ മുംബൈ, ബുംറയുടെ അഭാവത്തിൽ ബുദ്ധിമുട്ടുകയാണ്. ഏപ്രിൽ 13 ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മുംബൈ ആഞ്ഞടിക്കാൻ നോക്കിയിട്ടും എത്തിയില്ല!! ലഖ്നൗവിന് തകർപ്പൻ ജയം!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. അവസാന ഓവർ വരെ ആവേശം ജ്വലിച്ച മത്സരത്തിൽ ലഖ്നൗ 12 റൺസിനാണ് ജയിച്ചത്. ലഖ്നൗ ഉയർത്തിയ 204 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 191/5 എടുക്കാനെ ആയുള്ളൂ.

വിൽ ജാക്സിനെയും (5), റയാന്‍ റിക്കൽട്ടണിനെയും(10) ആദ്യ ഓവറുകളിൽ തന്നെ നഷ്ടമായ മുംബൈയ്ക്ക് വേണ്ടി മിന്നും ബാറ്റിംഗ് പ്രകടനം ആണ് നമന്‍ ധിര്‍ നടത്തിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 64/2 എന്ന നിലയിലായിരുന്ന മുംബൈയ്ക്കായി മൂന്നാം വിക്കറ്റിൽ ധിര്‍ – സ്കൈ കൂട്ടുകെട്ട് 47 റൺസാണ് കൂട്ടിചേര്‍ത്തത്.

സ്കോര്‍ 86ൽ നിൽക്കെ ദിഗ്വേഷ് രഥിയാണ് ധിറിന്റെ വിക്കറ്റ് നേടി ഈ കൂട്ടുകെട്ട് തകര്‍ത്തത്. മൂന്നാം വിക്കറ്റിൽ 69 റൺസാണ് ഇവര്‍ നേടിയത്. 24 പന്തിൽ 46 റൺസാണ് നമന്‍ ധിര്‍ നേടിയത്. ഇതിനു ശേഷം സ്കൈയും തിലക് വർമ്മയും ചെയ്സ് ഏറ്റെടുത്തു.

അവസാന 7 ഓവറിൽ മുംബൈക്ക് ജയിക്കാൻ 79 റൺസ് വേണമായിരുന്നു. സൂര്യകുമാർ 31 പന്തിലേക്ക് തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. 17ആം ഓവറിൽ സൂര്യകുമാർ ഔട്ട് ആയി. 43 പന്തിൽ 67 റൺസ് എടുത്താണ് സൂര്യ പുറത്തായത്.

അവസാന 2 ഓവറിൽ മുംബൈക്ക് ജയിക്കാൻ 29 റൺസ് വേണമായിരുന്നു. ഹാർദികും തിലക് വർമ്മയും ആയിരുന്നു ക്രീസിൽ. ഷാർദുൽ എറിഞ്ഞ 19ആം ഓവറിൽ ആദ്യ 5 പന്തിൽ 5 റൺസെ വന്നുള്ളൂ. റൺ എടുക്കാൻ ബുദ്ദിമുട്ടിയ തിലക് വർമ്മയെ മുംബൈ റിട്ടർ ചെയ്തു സാന്റ്നറിനെ ഇറക്കി. ആ ഓവറിൽ ആകെ വന്നത് 7 റൺസ്. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ്.

ഹാർദിക് പാണ്ഡ്യ സ്ട്രൈക്കിൽ. ആവേശിന്റെ ആദ്യ പന്ത് ഹാർദിക് സിക്സ് പറത്തി. പിന്നെ 5 പന്തിൽ 16. രണ്ടാം പന്തിൽ 2. 4 പന്തിൽ ജയിക്കാൻ 14. അടുത്ത പന്തിൽ ഹാർദിക് സിംഗിൾ എടുത്തില്ല. നാലാം പന്തിൽ ഹാർദികിന് റൺ എടുക്കാൻ ആയില്ല. ഇതോടെ 2 പന്തിൽ 14 എന്നായി. ഇതോടെ പരാജയം ഉറപ്പായി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 203 റൺസ് ആണ് എൽ എസ് ജി നേടിയത്. മിച്ചൽ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം എയ്ഡന്‍ മാര്‍ക്രം തന്റെ അര്‍ദ്ധ ശതകവും ആയുഷ് ബദോനി അതിവേഗത്തിൽ സ്കോറിംഗും നടത്തിയപ്പോള്‍ ലക്നൗ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്.

മാര്‍ക്രത്തിനെ കാഴ്ചക്കാരനാക്കി മിച്ചൽ മാര്‍ഷ് അടി തുടങ്ങിയപ്പോള്‍ ലക്നൗ ആദ്യ ഓവറുകളിൽ തന്നെ കുതിപ്പ് തുടരുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് നേടിയ ലക്നൗവിനായി 60 റൺസും നേടിയത് മിച്ചൽ മാര്‍ഷ് ആയിരുന്നു.

അപകടകാരിയായി മാറുകയായിരുന്ന മാര്‍ഷിനെ സ്വന്തം ബൗളിംഗിൽ പിടിച്ച് മലയാളി താരം വിഗ്നേഷ് പുത്തൂര്‍ ആണ് മുംബൈയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ലക്നൗ ഓപ്പണര്‍മാര്‍ 76 റൺസ് ഒന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഇതിൽ മിച്ചൽ മാര്‍ഷ് 31 പന്തിൽ 60 റൺസാണ് നേടിയത്.

മാര്‍ഷ് പുറത്തായ ശേഷം 6 പന്തിൽ 12 റൺസ് നേടിയ നിക്കോളസ് പൂരനെയും 2 റൺസ് നേടിയ ഋഷഭ് പന്തിനെയും ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ലക്നൗ 107/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് മാര്‍ക്രം – ആയുഷ് ബദോനി കൂട്ടുകെട്ടാണ് 51 റൺസ് നാലാം വിക്കറ്റിൽ നേടി ലക്നൗവിനെ മുന്നോട്ട് നയിച്ചത്. 19 പന്തിൽ 30 റൺസ് നേടിയ ബദോനിയെ അശ്വനി കുമാര്‍ ആണ് പുറത്താക്കിയത്.

അര്‍ദ്ധ ശതകം തികച്ച് മാര്‍ക്രത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. 38 പന്തിൽ 53 റൺസായിരുന്നു മാര്‍ക്രം നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയെ അവസാന ഓവറിൽ ഒരു സിക്സിനും ഫോറിനും പറത്തി ഡേവിഡ് മില്ലര്‍ ലക്നൗവിന്റെ സ്കോര്‍ 200ൽ എത്തിച്ചു. തൊട്ടടുത്ത പന്തിൽ മില്ലറെയും അടുത്ത പന്തിൽ ആകാശ് ദീപിനെയും പുറത്താക്കി ഹാര്‍ദ്ദിക് തന്റെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

മില്ലര്‍ 14 പന്തിൽ നിന്ന് 27 റൺസാണ് നേടിയത്.

രോഹിത് ശർമ്മ എന്നല്ലായിരുന്നു പേരെങ്കിൽ അദ്ദേഹം ടീമിൽ നിന്ന് പുറത്തായേനെ – മൈക്കിൾ വോൺ

മുംബൈ ഇന്ത്യൻസ് നിരയിൽ രോഹിത് ശർമ്മയുടെ സ്ഥാനത്തെ ചോദ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നെങ്കിൽ അദ്ദേഹം നേരത്തെ ടീമിൽ നിന്ന് പുറത്താകുമായിരുന്നു എന്ന് വോൺ പറഞ്ഞു.

“നിങ്ങളുടെ പേര് രോഹിത് ശർമ്മ എന്ന് അല്ലെങ്കിൽ അല്ലെങ്കിൽ, ഈ നമ്പറുകൾ നോക്കിയാൽ നിങ്ങൾക്ക് ടീമിൽ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. രോഹിത് ശർമ്മയെപ്പോലുള്ള ഒരു കളിക്കാരന് ഈ സ്കോറുകൾ പര്യാപ്തമല്ല,” വോൺ ക്രിക്ക്ബസിൽ പറഞ്ഞു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മുംബൈയുടെ മത്സരത്തിലും രോഹിത് പതറി. വെറും 13 റൺസിന് പുറത്തായി. ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോ ആകെ 21 റൺസ് മാത്രമേ രോഹിതിന് നേടാൻ ആയിട്ടുള്ളൂ.

“ഇപ്പോൾ രോഹിത് വെറുമൊരു ബാറ്റ്സ്മാൻ മാത്രമായിരിക്കുമ്പോൾ, റൺസ് നോക്കിയിട്ടാണ് രോഹിതിനെ വിലയിരുത്തേണ്ടത്, കാരണം അദ്ദേഹം ക്യാപ്റ്റനല്ല. അദ്ദേഹത്തിന് റൺസ് ആവശ്യമാണ്,” വോൺ കൂട്ടിച്ചേർത്തു,

ടി20യിൽ 8000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ്

ടി20 ക്രിക്കറ്റിൽ 8000 റൺസ് പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി സൂര്യകുമാർ യാദവ് ചരിത്രത്തിൽ തന്റെ പേര് എഴുതി ചേർത്തു. 2025 ലെ ഐപിഎല്ലിൽ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസ് (എംഐ) നേടിയ വിജയത്തിനിടെയാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. കെകെആറിന്റെ 117 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിൽ മുംബൈ മറികടന്നു. 9 പന്തിൽ നിന്ന് 27 റൺസ് നേടിയ സ്‌കൈ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

വിരാട് കോഹ്‌ലി (12,976), രോഹിത് ശർമ്മ (11,851), ശിഖർ ധവാൻ (9,797), സുരേഷ് റെയ്‌ന (8,654) എന്നിവരാണ് മുമ്പ് ടി20യിൽ 8000 റൺസ് കടന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ. ഇവരിൽ സൂര്യകുമാറിന്റെ പേരിലാണ് ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് 152.3. 54 അർധസെഞ്ച്വറികളും ആറ് സെഞ്ച്വറികളും അദ്ദേജം നേടി.

ജസ്പ്രീത് ബുംറ എൻ‌സി‌എയിൽ ബൗളിംഗ് പുനരാരംഭിച്ചു

ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ജസ്പ്രീത് ബുംറ ബൗളിംഗ് പുനരാരംഭിച്ചു. ഐ‌പി‌എല്ലിലെ മുംബൈ ഇന്ത്യൻസിന്റെ ഇലവനിലേക്ക് ബുമ്ര തിരിച്ചുവരവിന്റെ സൂചനയായാണ് ഇത് കാണുന്നത്. ജനുവരിയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിനുശേഷം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ബുംറ ഐ‌സി‌സി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് വിട്ടുനിന്നിരുന്നു.

തുടർച്ചയായ രണ്ട് തോൽവികളുമായി സീസൺ ആരംഭിച്ച മുംബൈ ഇന്ത്യൻസിന് ഈ വാർത്ത ആശ്വാസം നൽകും. ജൂൺ 20 ന് ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യക്ക് ബുമ്രയെ ആവശ്യമുണ്ട്. ഐ പി എല്ലിലൂടെ തിരികെ വന്ന് ഫിറ്റ്നസിൽ എത്താൻ ആകും ബുമ്ര ശ്രമിക്കുക.

സ്ലോ ഓവർ റേറ്റ്, ഹാർദിക് പാണ്ഡ്യയ്ക്ക് വീണ്ടും പിഴ

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിൽ ഓവർ ചെയ്തതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. ഈ സീസണിലെ ആദ്യ പിഴ ആണിത്.

പാണ്ഡ്യയ്ക്ക് ഇത്തരമൊരു പെനാൽറ്റി ലഭിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സീസണിൽ, കുറഞ്ഞ ഓവർ നിരക്കിന് അദ്ദേഹത്തിന് നിരവധി തവണ പിഴ ചുമത്തപ്പെട്ടിരുന്നു. ഒരു മത്സരത്തിൽ നിന്ന് വിലക്ക് പോലും ലഭിച്ചു. 2025 ലെ ഐ‌പി‌എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ ഈ വിലക്ക് കാരണം ഹാർദികിന് കളിക്കാൻ ആയിരുന്നില്ല. ഇത്തവണ ഓവർ റേറ്റ് കുറഞ്ഞാൽ വിലക്ക് ഉണ്ടാകില്ല എന്ന് ഐ പി എൽ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version