20221103 201546

പൂർണ്ണസജ്ജൻ, വീണ്ടും കളത്തിൽ ഇറങ്ങാൻ തയ്യാർ : വാൻ ഡെ ബീക്

ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കളത്തിൽ കളത്തിൽ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഡോണി വാൻ ഡെ ബീക്. സീസണിന്റെ തുടക്കത്തിൽ പരിക്കേറ്റ ശേഷം പുറത്തായിരുന്ന താരം കഴിഞ്ഞ വാരമാണ് തിരിച്ചെത്തിയത്. ഷെറീഫിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ കുറഞ്ഞ സമയം കളത്തിൽ ഇറങ്ങാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. ഇപ്പൊ വീണ്ടും മുഴുവൻ സമയം ടീമിനായി കളിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് വാൻ ഡെ ബീക്. യുനൈറ്റഡിന്റെ ഔദ്യോഗിക വെബ് സൈറ്റിന് വേണ്ടി സംസാരിക്കുകയായിരുന്നു ഡച്ച് താരം.

“പരിക്കേൽക്കുന്നത് തന്നെയാണ് ഒരു കളിക്കാരന്റെ ഏറ്റവും മോശം സമയം. പിച്ചിലേക്ക് ഇറങ്ങാനും അവിടെ നിന്ന് കാണികളെ കാണാനും എല്ലാം ആഗ്രഹം ഉണ്ടാവും. തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷവാനാണ്, കൂടുതൽ കാലം പരിക്കിൽ നിന്നും മുക്തനായി നിൽക്കാൻ തന്നെയാണ് പദ്ധതി. ടീമിനായി കഴിവിന്റെ പരമാവധി പുറത്തെടുക്കണം.” വാൻ ഡി ബീക് പറഞ്ഞു.

അവസരം ലഭിക്കുന്നത് അറ്റാക്കിങ് സ്ഥാനത്ത് ആയാലും മധ്യനിരയിൽ ആയാലും താൻ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ശ്രമിക്കും എന്നും ഏത് അവസരങ്ങളേയും നേരിടാൻ താനിപ്പോൾ പൂർണ്ണ സജ്ജനാണെന്നും വാൻ ഡി ബീക് കൂടിച്ചേർത്തു. ചാമ്പ്യൻസ് ലീഗിൽ റയൽ സോസിഡാഡിനെ കീഴടക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസവും താരം പ്രകടിപ്പിച്ചു.

Exit mobile version