ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം

കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ് ഒരുക്കി സിംഗിള്‍ ഐഡി(singl-e.id). ധോണിയുടെ എക്‌സ്‌ക്ലൂസീവ് വിഡിയോകളും ചിത്രങ്ങളും കാണുവാനും സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഒരിടത്തും ലഭിക്കാത്ത ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകര്‍ക്ക് ഇവിടെ കാണുവാന്‍ സാധിക്കുക.


സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പോലെ പ്രവര്‍ത്തിക്കുന്ന ആപ്പില്‍, തന്റെ ജീവിതത്തില്‍ ഒപ്പിയെടുത്ത എക്സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ധോണി തന്നെ പോസ്റ്റ് ചെയ്യും. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ചിത്രങ്ങളും മറ്റും കാണുവാനും ലൈക്ക് ചെയ്യുവാനും സാധിക്കും. ഇതിനായുള്ള പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സിംഗിള്‍ ഐഡി ഡയറക്ടറും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമയുമായ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. www.dhoniapp.com എന്ന ലിങ്കിലൂടെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്കാണ് പ്ലാറ്റ്‌ഫോം സേവനം സൗജന്യമായി ലഭിക്കുക. രജിസ്‌ട്രേഷനായി ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ ഐഡി മാത്രം നല്‍കിയാല്‍ മതി.


ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമായ ആപ്പിലൂടെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തിന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ കാണുവാനും പുത്തന്‍ സാങ്കേതികവിദ്യയിലൂടെ അവ ആസ്വദിക്കാനും സാധിക്കും. ക്രിക്കറ്റ് ലോകത്ത് ധോണിയുടെ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഈ ആപ്പ് മഹത്തായ യാത്രയുടെ ഭാഗമാവുകയാണെന്ന് അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. ധോണിയുടെ വിരളമായ ചിത്രങ്ങളും ഫാന്‍ ഇന്ററാക്ഷനും ഒരുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആപ്പിലൂടെ സ്‌പെഷ്യല്‍ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും സിംഗിള്‍ ഐഡി ഗ്ലോബല്‍ സിഇഒ ബിഷ് സ്‌മെയര്‍ പറഞ്ഞു.

ധോണി വിരമിക്കുമോ തുടരുമോ എന്ന് 2 മാസത്തിനകം തീരുമാനിക്കും

ധോണി വിരമിക്കുമോ ഇല്ലയോ എന്ന കാര്യം രണ്ടു മാസത്തിനകം തീരുമാനിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ധോണി അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ല എന്നും അദ്ദേഹം സി എസ് കെ മാനേജ്മെന്റിനോട് താൻ ഇനി ഉണ്ടാകില്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നും ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്യുന്നു.

42കാരനായ ധോണി ഈ സീസണിൽ സി എസ് കെയ്ക്ക് ആയി എല്ലാ മത്സരങ്ങളും കളിച്ചിരുന്നു. ഇറങ്ങിയപ്പോൾ എല്ലാം നല്ല പ്രകടനവും അദ്ദേഹം കാഴ്ചവെച്ചു. എന്നാലും ധോണിയുടെ ഫിറ്റ്നസ് വലിയ ആശങ്കയായിരുന്നു. അധികനേരം ബാറ്റു ചെയ്യാൻ അദ്ദേഹത്തിന് ആകുന്നുണ്ടായിരുന്നില്ല.

“അവൻ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും അവൻ അത്തരം കാര്യങ്ങൾ ഞങ്ങളോട് പറയില്ല. അദ്ദേഹം സ്വയം തീരുമാനിക്കുകയാണ് ചെയ്യാറ്”സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞതായി ക്രിക്ക്ബസ് പറഞ്ഞു.

അടുത്ത ഐപിഎൽ സീസണിന് മുമ്പ് ഒരു മെഗാ ലേലം പ്ലാൻ ചെയ്തിരിക്കുന്നതിനാൽ അതിനു മുമ്പ് ധോണി താൻ തുടരുമോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടതായി വരും.

ഇമ്പാക്റ്റ് പ്ലയർ റൂൾ ഉണ്ടെങ്കിൽ ധോണി അടുത്ത സീസണും കളിക്കും എന്ന് അമ്പാട്ടി റായുഡു

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസണിൽ എംഎസ് ധോണി തിരിച്ചെത്തും എന്നും അദ്ദേഹത്തിന്റ്ർ പ്രൊഫഷണൽ കരിയർ അവസാനിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യയും സിഎസ്‌കെ ബാറ്ററുമായ അമ്പാട്ടി റായിഡു. ഐപിഎൽ 2024 ലെ അവസാന ലീഗ് മത്സരത്തിൽ സിഎസ്‌കെ തോറ്റതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിരുന്നു‌. ഇപ്പോൾ ധോണി ഇനി കളിക്കുമോ എന്നതാണ് ഏറ്റവും ചൂടുള്ള ചർച്ച.

“ഇത് അദ്ദേഹത്തിന്റെ അവസാന മത്സരമാണ് എന്ന് ഞാൻ കരുതുന്നില്ല. ഇങ്ങനെ കരിയർ അവസാനിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നുന്നില്ല. ഇന്നലെ പുറത്താകുമ്പോൾ അവൻ അൽപ്പം നിരാശനായി കാണപ്പെട്ടു. എംഎസ് ധോണിയുടെ കാര്യം നിങ്ങൾക്ക് ഒരിക്കലും അറിയില്ല, അടുത്ത വർഷം അദ്ദേഹം തിരിച്ചെത്തിയേക്കാം” അമ്പട്ടി റായുഡു സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

എംഎസ് ധോണിക്ക് ഐപിഎൽ കരിയർ തുടരുന്നതിന് ഇംപാക്റ്റ് പ്ലെയർ റൂൾ ആവശ്യമാണെന്നും റായുഡു പറഞ്ഞു.

“ഇംപാക്റ്റ് പ്ലെയർ റൂൾ ഉണ്ടെങ്കിൽ, അവസാനത്തെ കുറച്ച് ഓവറുകളിൽ വന്ന് ടീമിൽ ആ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് അവസരം നൽകുന്നു. എം എസ് ധോണി കളിക്കുന്നത് കാണാൻ ഞങ്ങൾക്ക് ഇപ്പോഴും താൽപ്പര്യമുള്ളതിനാൽ ഇംപാക്റ്റ് പ്ലെയർ നിയമം നീക്കം ചെയ്യാതിരിക്കുന്നതാണ് നല്ലത്. അതിനാൽ, എംഎസ് ധോണി കളിക്കണോ വേണ്ടയോ എന്നത് ഇപ്പോൾ ബിസിസിഐയുടെ തീരുമാനമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ധോണി ഐ പി എൽ കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തി

സി എസ് കെയുടെ ഐ പി എൽ സീസൺ അവസാനിച്ചതിനു പിന്നാലെ ധോണി തന്റെ നാടായ റാഞ്ചിയിലേക്ക് മടങ്ങിയെത്തി. ഇന്ന് ധോണി നാട്ടിലെ വിമാനത്താവളത്തിൽ എത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഒരു നീല ടി ഷർട്ടും അണിഞ്ഞ് ധോണി കാറിൽ മടങ്ങുന്ന ദൃശ്യങ്ങളും ഇതിൽ ഉണ്ട്. ആരാധകരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ധോണി മടങ്ങിയത്.

ഇന്നലെ ആർസിബിയോട് തോറ്റതോടെ സി എസ് കെ ഐ പി എല്ലിൽ നിന്ന് പുറത്തായിരുന്നു. പ്ലേഓഫിലെത്താൻ സിഎസ്‌കെയ്ക്ക് 201 റൺസ് എന്ന റൺ ഇന്നലെ മറികടക്കണം ആയിരുന്നു. ധോണി 13 പന്തിൽ നിന്ന് 25 റൺസ് അടിച്ചു എങ്കിലും ധോണിക്ക് ടീമിനെ ആ ലക്ഷ്യത്തിൽ എത്തിക്കാൻ ആയിരുന്നില്ല. ധോണി ഇന്നലെ സഹതാരങ്ങളെ ഒന്നും കാത്തു നിൽക്കാതെ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.

ധോണി ഇനി ഐ പി എൽ കളിക്കുമോ എന്ന ചർച്ചകൾ ആണ് ഇപ്പോൾ ഉയരുന്നത്. അദ്ദേഹം ഭാവിയെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല.

നിങ്ങൾക്ക് വീഡിയോ ചുവടെ കാണാൻ കഴിയും:

“ധോണിയുടെ 110 മീറ്റർ സിക്സ് RCB-ക്ക് ഗുണമായി, പുതിയ പന്ത് കിട്ടി” – കാർത്തിക്

ധോണിയുടെ 110 മീറ്റർ സിക്സ് ആണ് ആർ സി ബിക്ക് ഏറ്റവും സഹായമായത് എന്ന് ആർ സി ബിയുടെ കീപ്പർ ദിനേശ് കാർത്തിക്. ഇന്നലെ അവസാന ഓവറിൽ യാഷ് ദയാൽ പറഞ്ഞ ആദ്യ പന്തിൽ എം എസ് ധോണി ഒരു പടുകൂറ്റൻ സിക്സ് അടിച്ചിരുന്നു. 110 മീറ്റർ ആയിരുന്നു ആ സിക്സ് പോയത്. ഇതോടെ പന്ത് നഷ്ടമാവുകയും പുതിയ പന്ത് എടുക്കേണ്ടി വരികയും ചെയ്തു.

പന്ത് നനഞ്ഞതിനാൽ നേരത്തെ തന്നെ പന്തു മാറ്റാൻ ആർ സി ബി ആവശ്യപ്പെട്ടിരുന്നു എങ്കിലും അമ്പയർ അതിനു തയ്യാറായിരുന്നില്ല. ധോണിയുടെ സിക്സോടെ ആണ് ആർ സി ബിക്ക് നനഞ്ഞ പന്ത് ഒഴിവായി കിട്ടിയത്‌‌. ഇത് യാഷ് ദയാലിന് നല്ല പോലെ പന്തെറിയാൻ സഹായകമായി.

ധോണി അടിച്ച 110 മീറ്റർ സിക്സ് ആണ് ഞങ്ങൾക്ക് അനുകൂലമായി ഇന്നലെ സംഭവിച്ച ഏറ്റവും നല്ല കാര്യം. അത് ഞങ്ങൾക്ക് പുതിയ പന്ത് നൽകി. അത് വലിയ സഹായമായി മാറി. കാർത്തിക് പറഞ്ഞു.

ധോണി ആണ് കോഹ്ലിയെ കോഹ്ലി ആക്കിയത് എന്ന് ഗവാസ്ക്ർ

കോഹ്ലി ഇന്നത്തെ കോഹ്ലി ആകാൻ കാരണം എം എസ് ധോണി ആണെന്ന് സുനിൽ ഗവാസ്‌കർ. ആധുനിക കാലഘട്ടത്തിലെ ഇതിഹാസമായി കോഹ്ലിയെ മാറ്റുന്നതിൽ ധോണി പ്രധാന പങ്ക് വഹിച്ചു എന്ന് അദ്ദേഹം പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ കോഹ്ലിക്ക് സ്ഥിരത ഉണ്ടായിരുന്നില്ല. അന്ന് ധോണി ആണ് കോഹ്ലിയെ പൂർണ്ണമായും പിന്തുണച്ചത് എന്നും ഗവാസ്കർ ഓർമ്മിപ്പിച്ചു..

“വിരാട് കോഹ്‌ലി തൻ്റെ കരിയർ ആരംഭിച്ചപ്പോൾ, അത് ഒരു സ്റ്റോപ്പ്-സ്റ്റാർട്ട് കരിയറായിരുന്നു. കളിക്കുക പിന്നെ ചെറിയ സ്കോർ കണ്ടെത്തുക എന്ന രീതിയിൽ ആയിരുന്നു കോഹ്ലി തുടക്കത്തിൽ. അദ്ദേഹത്തിന് ആ അന്ന് ധോണു നൽകിയ മൊമന്റമാണ് ഇന്ന് നമ്മൾ കാണുന്ന കോഹ്‌ലിയെ ലഭിക്കാൻ കാരണം,” ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ചെന്നൈയെ തോൽപ്പിച്ച് RCB പ്ലേ ഓഫിൽ എത്തും എന്ന് ലാറ

ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് ആർ സി ബി പ്ലേ ഓഫിൽ എത്തും എന്ന് മുൻ വെസ്റ്റ് ഇൻഡീസ് നായകൻ ബ്രയാൻ ലാറ. നാളെ പ്ലേ ഓഫിൽ ആര് എത്തും എന്ന് തീരുമാനിക്കാൻ പോകുന്ന മത്സരത്തിൽ ആർ സി ബിയും ചെന്നൈയും നേർക്കുനേർ വരാൻ ഇരിക്കുകയാണ്‌. അഞ്ച് മത്സരങ്ങളുടെ വിജയ പരമ്പരയുമായി വരുന്ന ആർസിബിക്ക് ചെന്നൈ സൂപ്പർ കിംഗ്സിനെയും തോല്പ്പിക്കാൻ ആകും എന്ന് ലാറ പറയുന്നു.

“ആർസിബിക്ക് ഇപ്പോൾ അഞ്ച് മത്സരങ്ങളുടെ തുടർച്ചയായ വിജയത്തിന്റെ ആത്മവിശ്വാസം ഉണ്ട്, ഈ വർഷം മറ്റൊരു ടീമും അത് ചെയ്തിട്ടില്ല. തകർപ്പൻ ഫോമിലുള്ള വിരാട് കോഹ്‌ലി അവർക്കുണ്ട്. ടീമിൻ്റെ വിജയത്തിൽ മറ്റ് കളിക്കാരും അവരുടെ റോൾ നന്നായി ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.”അദ്ദേഹം പറഞ്ഞു.

“ആർസിബി ഒരിക്കലും ഐപിഎൽ നേടിയിട്ടില്ല, അവർക്ക് അത് നേടാനുള്ള ആഗ്രഹം ശക്തമാണെന്ന് തനിക്ക് തോന്നുന്നു. പ്ലേ ഓഫിലെത്താൻ ചെന്നൈക്ക് എതിരായ മത്സരം അവരെ സഹായിക്കും. ഇതൊരു മികച്ച അവസരമാണ്, ടീമിൻ്റെ ഫോം മികച്ചതാണ്, വിജയിക്കണമെന്ന ആഗ്രഹം അവർക്ക് ഉണ്ട്, ഡു പ്ലെസിസ്, സിറാജ്, വിരാട് തുടങ്ങിയ സീനിയർ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്” ലാറ അഭിപ്രായപ്പെട്ടു.

“യുവ കളിക്കാരും അവസരത്തിനൊത്ത് ഉയരുന്നു. ഈ ടൂർണമെൻ്റിൽ ആർ സി ബി മുന്നോട്ട് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ സിഎസ്‌കെയ്‌ക്കെതിരെ വിജയിക്കും,” ലാറ പറഞ്ഞു

ധോണി ഇനിയും 2 സീസൺ കൂടി IPL കളിക്കണം എന്ന് ഹസ്സി

എംഎസ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത് തുടരണമെന്ന് സിഎസ്‌കെ ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി. ധോണി വിരമിക്കുമോ ഇല്ലയോ എന്ന ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് ഹസ്സിയുടെ പ്രസ്താവന. ധോണി ഈ സീസണോടെ വിരമിക്കും എന്നാണ് വലിയ വിഭാഗം കരുതുന്നത്. എന്നാൽ ധോണി ഭാവിയെ കുറിച്ച് ഒരു സൂചനകളും തന്നിട്ടില്ല.

അടുത്ത വർഷം ധോണി തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ധോണി തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഹസ്സി പറഞ്ഞു ‌ “അവൻ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നു. അവൻ നന്നായി ഒരോ മത്സരത്തിനായും തയ്യാറെടുക്കുന്നു – എല്ലാ സീസണിലും അദ്ദേഹം നല്ല ടച്ചിലാണ് കളിക്കുന്നത്.” മുൻ ഓസ്ട്രേലിയൻ താരം പറയുന്നു‌

“വ്യക്തിപരമായി, അദ്ദേഹം ഇനിയും രണ്ട് വർഷത്തേക്ക് കളി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ നമുക്ക് കാത്തിരുന്ന് കാണേണ്ടി വരും. അവന് മാത്രമേ ആ തീരുമാനം എടുക്കാൻ ആകൂ. വിളിക്കൂ. നാടകം കെട്ടിപ്പടുക്കാൻ അവൻ ഇഷ്ടപ്പെടുന്നു. അതിനാൽ ഞാൻ ഉടൻ ഒരു തീരുമാനവും പ്രതീക്ഷിക്കുന്നില്ല.

“ധോണി ചെന്നൈയുടെ ദൈവം, ഭാവിയിൽ അദ്ദേഹത്തിനായി അമ്പലങ്ങൾ പണിയും” – അമ്പട്ടി റായിഡു

എം എസ് ധോണി ചെന്നൈയിൽ ദൈവമാണ് എന്നും അദ്ദേഹത്തിനായി ഭാവിയിൽ അമ്പലങ്ങൾ നിർമ്മിക്കപ്പെടും എന്നും അമ്പട്ടി റായഡു. ഇന്ത്യയ്ക്കും സിഎസ്‌കെയ്ക്കും വേണ്ടിയുള്ള കുറെ വർഷങ്ങളായുള്ള പ്രകടനം ധോണിയെ ഒരു ദൈവ സമാനമായ ആളാക്കി മാറ്റിയിട്ടുണ്ട് എന്നും റായ്ഡു പറഞ്ഞു.

“അദ്ദേഹം ചെന്നൈയുടെ ദൈവമാണ്, എംഎസ് ധോണിയുടെ ക്ഷേത്രങ്ങൾ വരും വർഷങ്ങളിൽ ചെന്നൈയിൽ നിർമ്മിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”റായുഡു സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

“രണ്ട് ലോകകപ്പുകളുടെ സന്തോഷം ഇന്ത്യയ്ക്ക് കൊണ്ടുവന്ന ഒരാളാണ് അദ്ദേഹം, കൂടാതെ നിരവധി ഐപിഎൽ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊണ്ട് ചെന്നൈയ്ക്കും സന്തോഷം നൽകിയിട്ടുണ്ട്. ടീമിനും രാജ്യത്തിനും സിഎസ്‌കെയ്‌ക്കും വേണ്ടി എല്ലായ്‌പ്പോഴും ഒപ്പനുള്ള കളിക്കാരിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ഒരാളാണ് അദ്ദേഹം, ”റായിഡു പറഞ്ഞു.

“അവൻ ഒരു ഇതിഹാസമാണ്, ആൾക്കൂട്ടത്തിൽ എല്ലാവരാലും ആഘോഷിക്കപ്പെടുന്ന ഒരാളാണ്. ഇത് ചെന്നൈയിലെ തൻ്റെ അവസാന മത്സരമായിരിക്കുമെന്ന് അവർ കരുതുന്നുണ്ടാകാം,” റായിഡു രാജസ്ഥാന് എതിരായ മത്സരത്തെ കുറിച്ച് പറഞ്ഞു.

ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ ധോണി ആരാധകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം ധോണിയെ കാണാൻ മൈതാനത്ത് അതിക്രമിച്ചു കയറിയ ആരാധകൻ അറസ്റ്റിൽ. സുരക്ഷ ലംഘിച്ച് അതിക്രമിച്ച് കയറിയതിന് അവസാന വർഷ ബിഎ വിദ്യാർത്ഥിയായ ജയ് ഭരത് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി ഗുജറാത്ത് പോലീസ് അറിയിച്ചു. മെയ് 10 വെള്ളിയാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്.

ഭരതിനെതിരെ അതിക്രമിച്ചു കയറൽ, അനധികൃത പ്രവേശനം എന്നീ കുറ്റങ്ങൾ ചുമത്തിയതായാണ് റിപ്പോർട്ട്.”ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ, ഒരു കോളേജ് വിദ്യാർത്ഥി മൈതാനത്തേക്ക് ചാടി പിച്ചിലേക്ക് ഓടാൻ തുടങ്ങി. കോൺസ്റ്റബിൾമാർ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് അപ്പോൾ തന്നെ അവനെ പിടികൂടി,” അഹമ്മദാബാദ് എസിപി ദിഗ്‌വിജയ് സിംഗ് റാണ പറഞ്ഞു.

“പ്രാഥമിക അന്വേഷണത്തിൽ, അയാൾക്ക് മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്ന് ഞങ്ങൾ കണ്ടെത്തി. മത്സരത്തിനിടെ അതിക്രമിച്ച് കടന്നതിനും അനധികൃതമായി പ്രവേശിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

CSK ജയിച്ചാലും തോറ്റാലും ആർക്കെന്ത്! ധോണി കളിക്കുന്നുണ്ടോ, അത് മതി ജനങ്ങൾക്ക് – സെവാഗ്

മഹേന്ദ്ര സിങ് ധോണി ആരാധകർക്ക് വിരുന്ന് ഒരുക്കുന്നുണ്ടോ എന്നതേ നോക്കേണ്ടതുള്ളൂ എന്നും ചെന്നൈ വിജയിച്ചോ തോറ്റോ എന്നത് പ്രധാനമല്ല എന്നും മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ആൾക്കാർ വരുന്നത് ധോണിയെ കാണാൻ ആണ്. അദ്ദേഹം അവരെ ഹാപ്പി ആക്കുന്നുണ്ട്. അത് മതി. സെവാഗ് പറഞ്ഞു.

“എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കണം. താൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അവനറിയാം. അവൻ്റെ ആഗ്രഹമാണ്. പക്ഷേ, നിങ്ങൾക്ക് മത്സരം ജയിക്കണമെങ്കിൽ, അവൻ്റെ ഫോമും, അവൻ ബാറ്റ് ചെയ്യുന്ന സ്‌ട്രൈക്ക് റേറ്റും വേണം… മറ്റ് ബാറ്റർമാരും സമാനമായ നിലവാരത്തിൽ കളിക്കേണ്ടതുണ്ട്.” സെവാഗ് പറഞ്ഞു.

“എനിക്ക് സംവാദത്തിൽ ഏർപ്പെടാൻ ആഗ്രഹമില്ല. ധോണി എവിടെ ബാറ്റ് ചെയ്താലും എനിക്ക് കുഴപ്പമില്ല. അവൻ നന്നായി കളിച്ചു, ജനങ്ങളെ രസിപ്പിച്ചു, ചെന്നെ ജയിച്ചാലും തോറ്റാലും ആർക്കെന്ത്? ധോണി ജനങ്ങളെ രസിപ്പിച്ചു, അത്രയേയുള്ളൂ, ”സെവാഗ് തുടർന്നു പറഞ്ഞു.

സിക്സ് അടിയിൽ ഡി വില്ലിയേഴ്സിനൊപ്പം എത്തി ധോണി

ഐ പി എല്ലിലെ സിക്സിന്റെ എണ്ണത്തിൽ ഡി വില്ലിയേഴ്സിനൊപ്പം എത്തി എം എസ് ധോണി‌. ഇന്നലെ ഗുജറാത്തിന് എതിരെ 11 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്ന ധോണി മൂന്ന് സിക്സറുകൾ പറത്തിയിരുന്നും ഇതോടെ ഐപിഎല്ലിൽ ധോണിയുടെ ആകെ സിക്സറുകളുടെ എണ്ണം 251 ആയി . ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ എബി ഡിവില്ലിയേഴ്സിന് ഒപ്പം ധോണി ഇതോടെ എത്തി. തൻ്റെ 228 ഐപിഎൽ ഇന്നിംഗ്‌സിലാണ് ധോണി ഈ നാഴികക്കല്ല് നേടിയത്. ഡിവില്ലിയേഴ്‌സ് 170 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

ഐപിഎല്ലിൽ 250 സിക്‌സറുകൾ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായും ധോണി മാറി. 250 ഇന്നിംഗ്‌സുകളിൽ നിന്ന് 276 സിക്‌സറുകൾ നേടിയ രോഹിത് ശർമ്മയുടെയും 241 ഇന്നിംഗ്‌സുകളിൽ നിന്ന് 264 സിക്‌സറുകൾ നേടിയ വിരാട് കോഹ്‌ലിയുടെയും പിന്നിലാണ് ധോണി ഉള്ളത്.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ബാറ്റർമാർ
1. ക്രിസ് ഗെയ്ൽ – 357 സിക്സറുകൾ
2. രോഹിത് ശർമ്മ – 276 സിക്സറുകൾ
3. വിരാട് കോഹ്‌ലി – 264 സിക്‌സറുകൾ
4. എബി ഡിവില്ലിയേഴ്സ് – 251 സിക്സറുകൾ
4. എംഎസ് ധോണി – 251 സിക്സറുകൾ
5. ഡേവിഡ് വാർണർ – 236 സിക്സറുകൾ

Exit mobile version