Picsart 24 05 19 18 07 33 319

ധോണി ഐ പി എൽ കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തി

സി എസ് കെയുടെ ഐ പി എൽ സീസൺ അവസാനിച്ചതിനു പിന്നാലെ ധോണി തന്റെ നാടായ റാഞ്ചിയിലേക്ക് മടങ്ങിയെത്തി. ഇന്ന് ധോണി നാട്ടിലെ വിമാനത്താവളത്തിൽ എത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഒരു നീല ടി ഷർട്ടും അണിഞ്ഞ് ധോണി കാറിൽ മടങ്ങുന്ന ദൃശ്യങ്ങളും ഇതിൽ ഉണ്ട്. ആരാധകരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ധോണി മടങ്ങിയത്.

ഇന്നലെ ആർസിബിയോട് തോറ്റതോടെ സി എസ് കെ ഐ പി എല്ലിൽ നിന്ന് പുറത്തായിരുന്നു. പ്ലേഓഫിലെത്താൻ സിഎസ്‌കെയ്ക്ക് 201 റൺസ് എന്ന റൺ ഇന്നലെ മറികടക്കണം ആയിരുന്നു. ധോണി 13 പന്തിൽ നിന്ന് 25 റൺസ് അടിച്ചു എങ്കിലും ധോണിക്ക് ടീമിനെ ആ ലക്ഷ്യത്തിൽ എത്തിക്കാൻ ആയിരുന്നില്ല. ധോണി ഇന്നലെ സഹതാരങ്ങളെ ഒന്നും കാത്തു നിൽക്കാതെ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.

ധോണി ഇനി ഐ പി എൽ കളിക്കുമോ എന്ന ചർച്ചകൾ ആണ് ഇപ്പോൾ ഉയരുന്നത്. അദ്ദേഹം ഭാവിയെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല.

നിങ്ങൾക്ക് വീഡിയോ ചുവടെ കാണാൻ കഴിയും:

Exit mobile version