Picsart 24 04 19 21 38 16 171

ധോണി വിരമിക്കുമോ തുടരുമോ എന്ന് 2 മാസത്തിനകം തീരുമാനിക്കും

ധോണി വിരമിക്കുമോ ഇല്ലയോ എന്ന കാര്യം രണ്ടു മാസത്തിനകം തീരുമാനിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ധോണി അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ല എന്നും അദ്ദേഹം സി എസ് കെ മാനേജ്മെന്റിനോട് താൻ ഇനി ഉണ്ടാകില്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നും ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്യുന്നു.

42കാരനായ ധോണി ഈ സീസണിൽ സി എസ് കെയ്ക്ക് ആയി എല്ലാ മത്സരങ്ങളും കളിച്ചിരുന്നു. ഇറങ്ങിയപ്പോൾ എല്ലാം നല്ല പ്രകടനവും അദ്ദേഹം കാഴ്ചവെച്ചു. എന്നാലും ധോണിയുടെ ഫിറ്റ്നസ് വലിയ ആശങ്കയായിരുന്നു. അധികനേരം ബാറ്റു ചെയ്യാൻ അദ്ദേഹത്തിന് ആകുന്നുണ്ടായിരുന്നില്ല.

“അവൻ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും അവൻ അത്തരം കാര്യങ്ങൾ ഞങ്ങളോട് പറയില്ല. അദ്ദേഹം സ്വയം തീരുമാനിക്കുകയാണ് ചെയ്യാറ്”സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞതായി ക്രിക്ക്ബസ് പറഞ്ഞു.

അടുത്ത ഐപിഎൽ സീസണിന് മുമ്പ് ഒരു മെഗാ ലേലം പ്ലാൻ ചെയ്തിരിക്കുന്നതിനാൽ അതിനു മുമ്പ് ധോണി താൻ തുടരുമോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടതായി വരും.

Exit mobile version