എതിരാളികള്‍ കരുത്തരല്ലാത്തത് ഞങ്ങളുടെ കുറ്റമല്ല – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ എതിരാളികള്‍ കരുത്തരല്ലാത്തത് തന്റെ ടീമിന്റെ കുറ്റമല്ലെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. ദക്ഷിണാഫ്രിക്കയിലും സിംബാബ്‍വേയിലും പാക്കിസ്ഥാന്‍ മികച്ച വിജയവുമായി മടങ്ങിയപ്പോള്‍ ഇത്തരം ടൂറുകള്‍ക്കെതിരെ മുന്‍ പാക്കിസ്ഥാന്‍ താരങ്ങളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയുട പല മുന്‍ നിര താരങ്ങളും ഐപിഎല്‍ കാരണം വിട്ട് നിന്നപ്പോള്‍ സിംബാബ്‍വേയുടെ സീനിയര്‍ താരങ്ങള്‍ക്ക് പരിക്കാണ് വിനയായത്.

എന്നാല്‍ ഇതൊന്നും തങ്ങളുടെ കൈവശമുള്ള കാര്യമല്ലെന്നാണ് പാക്കിസ്ഥാന്‍ കോച്ച് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അവരുടെ തട്ടകത്തില്‍ ശക്തരാണെന്നുള്ളത് മറക്കരുതെന്നാണ് മിസ്ബ പറയുന്നത്. സ്വന്തം ടീമിന്റെ പ്രകടനത്തെക്കുറിച്ച് മാത്രമേ തനിക്ക് അഭിപ്രായം പറയാനാകുള്ളുവെന്നും എതിരാളികള്‍ കരുത്തരല്ലെങ്കില്‍ അതില്‍ തനിക്കോ തന്റെ ടീമിനോ ഒന്നും ചെയ്യാനില്ലെന്നും മിസ്ബ സൂചിപ്പിച്ചു.

Exit mobile version