ഇനിയും അഞ്ച് മത്സരങ്ങൾ ബാക്കിയുണ്ട്, കാര്യങ്ങൾ മാറിമറയാം എന്ന് അർട്ടേറ്റ

ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടു എങ്കിലും പ്രതീക്ഷകൾ അവസാനിപ്പിച്ചിട്ടില്ല എന്ന് ആഴ്സണൽ പരിശീകൻ അർട്ടേറ്റ.

“സീസണിന്റെ തുടക്കത്തിലെ ഞങ്ങൾ ആറാം അല്ലെങ്കിൽ ഏഴാം സ്ഥാനത്തെത്തുമെന്നും ആയിരുന്നു ആൾക്കാർ പറഞ്ഞിരുന്നത്. ഈ ടീം ഇപ്പോൾ ഒമ്പത് മാസത്തിന് ശേഷം ഞങ്ങൾ എവിടെയായിരിക്കുന്ന്യ് എങ്കിലും തന്റ്ർ കളിക്കാർ അതിന്റെ ക്രെഡിറ്റ് അർഹിക്കുന്നു.” അർട്ടേറ്റ പറഞ്ഞു.

“ഇനിയും അഞ്ച് കളികൾ ബാക്കിയുണ്ട്. 22 വർഷമായി ഞാൻ ഈ രാജ്യത്തുണ്ട്, കാര്യങ്ങൾ മാറിമറയാം. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു രാത്രിയായിരുന്നു, പക്ഷേ ഞങ്ങൾക്ക് എഴുന്നേറ്റു നിന്ന് വലിയ ചിത്രം നോക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.”

“മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ ഒരൊറ്റ മത്സരം ആഴ്സണലിന്റെ ഈ സീസൺ എന്തെന്ന് വിധി എഴുതില്ല” – അർട്ടേറ്റ

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വരാനിരിക്കുന്ന മത്സരം തന്റെ ടീമിന്റെ സീസണിനെ നിർവചിക്കില്ലെന്ന് ആഴ്സണൽ മാനേജർ മൈക്കൽ അർട്ടേറ്റ. “ഞങ്ങൾക്ക് ഇത്തിഹാദിലേക്ക് പോകേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അതിനുശേഷവും ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള അഞ്ച് ഗെയിമുകൾ ഉണ്ട്. ബുധനാഴ്ചത്ത്വ് മത്സരം വളരെ പ്രധാനപ്പെട്ടതായിരിക്കും. ഇത് ഈ സീസണിനെ നിർവചിക്കുമോ എന്നതിൽ ഇല്ല എന്നാണ് എന്റെ ഉത്തരം.” അർട്ടേറ്റ പറഞ്ഞു.

“നാളെ നമ്മൾ വിജയിച്ചാലും ഞങ്ങൾ ലീഗ് ജയിച്ചു എന്ന് പറയാൻ ആകില്ല. ഈ ലീഗിൽ അതിനു ശേഷവും അഞ്ച് മത്സരങ്ങൾ ഉണ്ട്. അതും വളരെ ബുദ്ധിമുടംട്ടുള്ളതാണ്.” അർട്ടേറ്റ പറഞ്ഞു.

പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്‌സിന് ഇതുവരെ ഗംഭീരമായ ഒരു സീസൺ ഉണ്ടായിരുന്നു. എന്നിരുന്നാലും അവസാന മൂന്ന് മത്സരങ്ങളും വിജയിക്കാൻ ആവാത്തത് ആഴ്‌സണലിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്‌. ആഴ്സണലിന് നിലവിൽ 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റാണുള്ളത്, രണ്ട് മത്സരങ്ങൾ കുറവ് കളിച്ച സിറ്റിക്ക് 70 പോയിന്റും ഉണ്ട്.

ആഴ്സണലിൽ ഹാപ്പിയാണ്, റയൽ മാഡ്രിഡിലേക്ക് എന്ന അഭ്യൂഹങ്ങൾ തള്ളി അർട്ടെറ്റ

ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടെറ്റ, റയൽ മാഡ്രിഡ് പരിശീലകനായേക്കും എന്നുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു, ഗണ്ണേഴ്‌സിനൊപ്പമുള്ള തന്റെ നിലവിലെ റോളിൽ താൻ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ആഴ്സണൽ ഫുട്ബോൾ ക്ലബ്ബിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്, ഇവിടെ ആയതിൽ അഭിമാനിക്കുന്നു, ഈ ക്ലബിനോട് ഞാൻ നന്ദിയുള്ളവനാണ്,” അർട്ടെറ്റ പറഞ്ഞു. “ഞാൻ ഇവിടെ ആഴ്സണലിൽ ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇവിടെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

സീസണിന്റെ അവസാനത്തിൽ കാർലോ ആഞ്ചലോട്ടി റയൽ മാഡ്രിഡ് വിട്ടേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അർട്ടെറ്റയെ ആഴ്സണലുമായി ബന്ധിപ്പിക്കുന്ന വാർത്തകൾ വന്നത്. നിലവിൽ സ്പാനിഷ് വമ്പന്മാർ ലാലിഗയിൽ ബാഴ്‌സലോണയുടെ ഒമ്പത് പോയിന്റ് പിറകിലാണ്‌. നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനൊപ്പം മികച്ച പ്രകടനമാണ് അർടെറ്റ നടത്തുന്നത്.

പ്രീമിയർ ലീഗിലെ മികച്ച താരമായി റാഷ്ഫോർഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് സ്വന്തമാക്കി. ജനുവരിയിൽ മാർക്കസ് റാഷ്ഫോർഡ് നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ട് വിജയത്തിലേക്ക് നയിക്കാനും റാഷ്ഫോർഡിനായി. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് റാഷ്ഫോർഡ് ഈ പുരസ്കാരം നേടുന്നത്. സെപ്റ്റംബർ മാസത്തിലും റാഷ്ഫോർഡ് ഈ പുരസ്കാരം നേടിയിരുന്നു.

ആഴ്സണലിന്റെ പരിശീലകൻ അർട്ടേറ്റ ജനുവരിയിലെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. അർട്ടേറ്റ ഈ സീസണിൽ ഇത് മൂന്നാം തവണയാണ് ഈ പുരസ്കാരം നേടുന്നത്. നേരത്തെ ഓഗസ്റ്റിലും ഡിസംബറിലും അർട്ടേറ്റ ഈ പുരസ്കാരം നേടിയിരുന്നു. അർട്ടേറ്റയുടെ ആഴ്സണൽ ആണ് ഇപ്പോഴും ലീഗിൽ ഒന്നാമത് ഉള്ളത്.

കിരീടത്തിലേക്ക് ഇനിയും ഒരുപാട് ദൂരം ഉണ്ട് എന്ന് അർട്ടേറ്റ

ആഴ്സണൽ ഇന്നലെ ബ്രൈറ്റണെ പരാജയപ്പെടുത്തിയതോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് ഏഴ് പോയിന്റിന്റെ ലീഡ് എടുത്തു. എന്നാലും ലീഗ് കിരീടവും കിരീട പോരാട്ടവും അടുത്ത് അല്ല എന്നും ഇനിയും ഒരുപാട് ദൂരം ഉണ്ട് എന്നും പരിശീലകൻ അർട്ടേറ്റ മത്സര ശേഷം പറഞ്ഞു.

ഞാൻ ഡ്രസ്സിംഗ് റൂമിൽ പോകുമ്പോൾ കളിക്കാർ ഇന്ന് പല കാര്യങ്ങളും ഇനിയും നന്നാക്കാൻ എന്ന് സംസാരിക്കുകയാണ്. എത് കേൾക്കുന്നതിൽ ആണ് എന്റെ സന്തോഷം എന്ന് അർട്ടേറ്റ പറഞ്ഞു. അതിനർത്ഥം ഞങ്ങൾക്ക് ഇനിയും നന്നായി കളിക്കാനും മികച്ചവരാകാനും കഴിയുമെന്ന് അവർക്കറിയാം എന്നാണ് അദ്ദേഹം പറഞ്ഞു.

അടുത്ത മത്സരത്തിൽ ന്യൂകാസിലിനെതിരെ ഞങ്ങൾ ഇതിനേക്കാൾ മികച്ചതായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ബ്രൈറ്റണ് എതിരായ വിജയം ഒരു വലിയ വിജയമായിരുന്നു, ശരിക്കും സന്തോഷമുണ്ട്, ഈ ഗ്രൗണ്ട് കളിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എഡിയിൽ പൂർണ വിശ്വാസം, ജീസുസിന് പകരം പുതിയ മുന്നേറ്റനിര താരം എത്തില്ല എന്നു വ്യക്തമാക്കി മൈക്കിൾ ആർട്ടെറ്റ

എഡിയുടെ ബൂട്ടിൽ വിശ്വസിക്കാൻ ആഴ്‌സണൽ

 

ലോകകപ്പിന് ഇടയിൽ പരിക്കേറ്റ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസിന് പകരം പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കില്ല എന്ന സൂചന നൽകി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് ജീസുസിന്റെ അഭാവം വലിയ തിരിച്ചടിയാണ്. എന്നാൽ തനിക്ക് ഇംഗ്ലീഷ് താരം എഡി എങ്കിതിയയിൽ പൂർണ വിശ്വാസം ആണെന്നു വ്യക്തമാക്കിയ ആർട്ടെറ്റ തന്റെ നിലപാട് വ്യക്തമാക്കി.

ഓരോ ദിവസവും എഡിയിൽ തനിക്കുള്ള വിശ്വാസം കൂടുന്നത് ആയി പറഞ്ഞ ആർട്ടെറ്റ ഓരോ ദിവസം കഴിയുന്ന സമയത്തും ടീമിലേക്ക് കൂടുതൽ സംഭാവനകൾ ആണ് എഡി നൽകുന്നത് എന്നും കൂട്ടിച്ചേർത്തു. ഒരു വ്യക്തി എന്ന നിലയിൽ എഡി മികച്ചു നിൽക്കുന്നത് പോലെ ഓരോ ദിവസം കഴിയുന്ന സമയത്തും എഡി താരം എന്ന നിലയിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നത് ആയും ആർട്ടെറ്റ വ്യക്തമാക്കി. എഡി എല്ലാ നിലക്കും തയ്യാറാണ് എന്നു പറഞ്ഞ ആർട്ടെറ്റ ഇത്തരം അവസരങ്ങൾക്ക് വേണ്ടിയാണ് എഡി പുതിയ കരാറിൽ ഒപ്പിട്ടത് എന്നും വ്യക്തമാക്കി. ടീമിലെ പ്രധാനപ്പെട്ട താരമാണ് എഡി എന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ അവസരം കിട്ടിയപ്പോൾ തന്റെ മികവ് കാണിച്ച എഡി ആ മികവ് ഈ സീസണിൽ ആവർത്തിക്കാൻ ആവും ശ്രമിക്കുക. ഗോൾ നേടുന്നത് കുറവായിരുന്നു എങ്കിലും എതിർ പ്രതിരോധത്തിൽ ജീസുസ് വരുത്തുന്ന വിള്ളലുകൾ ആയിരുന്നു ആഴ്‌സണലിന് ഗോളിനുള്ള വഴി തുറന്നത്. അതിനാൽ തന്നെ ജീസുസിന് പകരക്കാരനാവാൻ എഡിക്ക് ആവുമോ എന്നു കണ്ടറിയണം. അതേസമയം സാക, മാർട്ടിനെല്ലി, സ്മിത്-റോ എന്നീ യുവതാരങ്ങളുടെ മാതൃകയിൽ ആഴ്‌സണലിൽ തന്റെ മികവ് തെളിയിക്കാൻ ആവും എഡിയുടെ ശ്രമം. ലോകകപ്പ് ഇടവേള കഴിഞ്ഞു കളത്തിൽ ഇറങ്ങുന്ന ആഴ്‌സണലിന് ഇന്ന് ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് എതിരാളികൾ.

ആഴ്‌സണൽ ജനുവരിയിൽ പുതിയ താരങ്ങളെ ടീമിൽ എത്തിക്കും എന്ന സൂചന നൽകി മൈക്കിൾ ആർട്ടെറ്റ

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീം ശക്തമാക്കുന്നതിന്റെ ഭാഗം ആയി പുതിയ താരങ്ങളെ ടീമിൽ എത്തിക്കും എന്ന സൂചന നൽകി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. വോൾവ്സിന് എതിരായ മത്സരത്തിന് മുമ്പുള്ള പത്ര സമ്മേളനത്തിൽ ആണ് അദ്ദേഹം ഈ സൂചന നൽകിയത്. ഒന്നിൽ അധികം താരങ്ങളെ ടീമിൽ എത്തിക്കാൻ ആവുമെന്ന പ്രതീക്ഷ ആർട്ടെറ്റ പങ്ക് വച്ചു.

ജയിക്കാൻ ആയി പരമാവധി പരിശ്രമിക്കും എന്നു പറഞ്ഞ ആർട്ടെറ്റ ലോകകപ്പിനു തിരഞ്ഞെടുക്കപ്പെട്ട ആഴ്‌സണൽ താരങ്ങളുടെ കാര്യത്തിൽ സന്തുഷ്ടൻ ആണെന്നും പറഞ്ഞു. താരങ്ങൾക്ക് പുതുതായി പരിക്ക് ഒന്നുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം കിരീട പോരാട്ടത്തെ കുറിച്ചല്ല ടീം എത്ര ഉയരത്തിൽ എത്താൻ ആവും എന്നാണ് ചിന്തിക്കുന്നത് എന്നും കൂട്ടിച്ചേർത്തു. ലോകകപ്പ് ആരു നേടും എന്ന ചോദ്യത്തിന് തന്റെ താരങ്ങളിൽ ഒരാൾ എന്ന മറുപടി ആണ് ആർട്ടെറ്റ നൽകിയത്.

വെങറെക്കാൾ വിജയങ്ങളുമായി ആഴ്‌സണൽ പരിശീലകൻ ആയി 150 മത്സരങ്ങൾ പൂർത്തിയാക്കി മൈക്കിൾ ആർട്ടെറ്റ

ആഴ്‌സണൽ പരിശീലകൻ ആയി 150 മത്സരങ്ങൾ പൂർത്തിയാക്കി മൈക്കിൾ ആർട്ടെറ്റ. ഇന്ന് ചെൽസിക്ക് എതിരെ അവരുടെ മൈതാനത്തിൽ ജയവും ആയി ആർട്ടെറ്റ തന്റെ ദിവസം ആഘോഷിച്ചത്. തന്നെ സംശയിച്ച എല്ലാവർക്കും മറുപടി കളത്തിൽ നൽകുന്ന മുൻ ആഴ്‌സണൽ ക്യാപ്റ്റൻ 150 മത്സരങ്ങളിൽ നിന്നു 87 ജയങ്ങൾ ആണ് ടീമിന് നേടി നൽകിയത്. ആഴ്‌സണൽ ചരിത്രത്തിൽ സാക്ഷാൽ ആഴ്‌സൻ വെങർ അടക്കം ഏത് പരിശീലകൻ നേടിയതിലും അധികം ജയങ്ങൾ ആർട്ടെറ്റ 150 മത്സരങ്ങളിൽ നിന്നു നേടി.

ആഴ്‌സണലിൽ 2016 ൽ തന്റെ കളിക്കാരൻ എന്ന നിലയിലുള്ള കരിയർ അവസാനിപ്പിച്ചു മാഞ്ചസ്റ്റർ സിറ്റിയിൽ ഗാർഡിയോളക്ക് കീഴിയിൽ സഹ പരിശീലകൻ ആയി ചേർന്ന ആർട്ടെറ്റ സീസൺ പകുതിയിൽ 2019 ൽ ആണ് ആഴ്‌സണൽ പരിശീലകൻ ആവുന്നത്. തുടർന്ന് ആ വർഷം എഫ്.എ കപ്പ് നേടിയെങ്കിലും തുടർന്ന് പലപ്പോഴും മികച്ച റിസൾട്ട് ഉണ്ടാക്കാൻ ബുദ്ധിമുട്ടിയ ആർട്ടെറ്റ ആരാധകരിൽ നിന്നടക്കം വലിയ വിമർശനം ആണ് നേരിട്ടത്. എന്നാൽ പതുക്കെ വിമർശകരെ വരെ തന്റെ ആരാധകർ ആക്കി മാറ്റിയ ആർട്ടെറ്റ നിലവിൽ 13 മത്സരങ്ങൾക്ക് ശേഷം 34 പോയിന്റുകളുമായി ആഴ്‌സണലിന് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം ആണ് നൽകിയത്. നിലവിൽ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുകളിൽ ഒന്നാമതുള്ള ആർട്ടെറ്റയുടെ ആഴ്‌സണൽ സീസൺ എങ്ങനെ അവസാനിപ്പിക്കും എന്ന സന്ദേഹത്തിൽ ആണ് ഫുട്‌ബോൾ ആരാധകർ.

‘കളി നിർത്തുന്ന അന്ന് വരെ ഒബമയാങ് ഗോൾ നേടും,ഓബയെ നേരിടാൻ അല്ല ചെൽസിയെ നേരിടാൻ ആണ് ടീം ഇറങ്ങുക’ – ആർട്ടെറ്റ

ലണ്ടൻ ഡാർബിക്ക് മുന്നോടിയായി ഒബമയാങിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ചു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ഒബമയാങ് മാത്രമല്ല തങ്ങളുടെ താരങ്ങളും മത്സരത്തിന് തയ്യാറാണ് എന്നു പറഞ്ഞ ആർട്ടെറ്റ മത്സരം തുടങ്ങും മുമ്പ് ഏത് താരത്തോട് ചോദിച്ചാലും അത്തരം മറുപടി ആവും ലഭിക്കുക എന്നും കൂട്ടിച്ചേർത്തു. ഒബമയാങിന്റെ മികവിനെ കുറിച്ച് പൂർണ ബോധ്യം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം കളി നിർത്താൻ ഓബ തീരുമാനിക്കുന്ന അന്ന് വരെ താരം ഗോൾ നേടും എന്നും കൂട്ടിച്ചേർത്തു.

Photo:Arsenal

എന്നാൽ ഒബമയാങിനെ നേരിടാൻ പ്രത്യേക തന്ത്രങ്ങൾ ഒന്നും തങ്ങൾ ഒരുക്കുന്നില്ല എന്നു പറഞ്ഞ സ്പാനിഷ് പരിശീലകൻ ചെൽസിയെ നേരിടാൻ ആണ് തങ്ങൾ ഒരുങ്ങുന്നത് എന്നും വ്യക്തമാക്കി. ആഴ്‌സണലിന്റെ ഒബമയാങിന്റെ അവസാന ദിവസങ്ങളിൽ താരവും ആർട്ടെറ്റയും തമ്മിൽ വലിയ പ്രശ്നങ്ങൾ ആണ് ഉടലെടുത്തത്. തുടർന്ന് താരത്തെ ആഴ്‌സണൽ ബാഴ്‌സലോണക്ക് കൈമാറുക ആയിരുന്നു. അതിനു ശേഷം പലതവണ ആർട്ടെറ്റയെ ഒബമയാങ് വിമർശിച്ച് രംഗത്ത് വന്നിരുന്നു. അതിനാൽ തന്നെ ഞായറാഴ്ച നടക്കുന്ന ലണ്ടൻ ഡാർബി ആർട്ടെറ്റ, ഒബമയാങ് പോര് എന്ന നിലയിൽ കൂടിയാണ് ശ്രദ്ധ നേടുന്നത്.

ഓഗസ്റ്റ് മാസത്തെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി മൈക്കിൾ ആർട്ടെറ്റ

പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തെ മികച്ച പരിശീലകൻ ആയി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയെ തിരഞ്ഞെടുത്തു. ഓഗസ്റ്റിൽ ആഴ്‌സണൽ കളിച്ച അഞ്ചു കളികളും ജയിച്ചിരുന്നു. ആഴ്‌സണൽ ചരിത്രത്തിൽ തന്നെ ആദ്യ 5 പ്രീമിയർ ലീഗ് മത്സരങ്ങളും ജയിക്കുന്ന രണ്ടാമത്തെ പരിശീലകൻ ആയും ആർട്ടെറ്റ മാറിയിരുന്നു.

5 കളികളിൽ നിന്നു 13 ഗോളുകൾ നേടിയ ആഴ്‌സണൽ ലീഗിൽ ഒന്നാം സ്ഥാനത്തും ആയിരുന്നു. ഇത് മൂന്നാം തവണയാണ് ആർട്ടെറ്റ പ്രീമിയർ ലീഗിൽ ഒരു മാസത്തെ മികച്ച പരിശീലകൻ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. അന്റോണിയ കോന്റെ, പെപ് ഗാർഡിയോള, ഗ്രഹാം പോട്ടർ, മാർകോ സിൽവ എന്നിവരെ മറികടന്നു ആണ് ആർട്ടെറ്റ ഇത്തവണ അവാർഡ് നേടിയത്.

പരിശീലകനായി ആർട്ടെറ്റക്ക് നൂറാം പ്രീമിയർ ലീഗ് മത്സരം, ജയം തുടരാൻ ആഴ്‌സണൽ ഇന്ന് ലെനോയുടെ ഫുൾഹാമിനു എതിരെ

ലീഗിൽ തുടർച്ചയായ നാലാം ജയം തേടി ആഴ്‌സണൽ

ആഴ്‌സണൽ പരിശീലകനായി പ്രീമിയർ ലീഗിൽ തന്റെ നൂറാം മത്സരം പൂർത്തിയാക്കാൻ മൈക്കിൾ ആർട്ടെറ്റ. ഇന്ന് നടക്കുന്ന ഫുൾഹാമിനു എതിരായ മത്സരം സ്പാനിഷ് പരിശീലകന്റെ നൂറാം മത്സരം ആണ്. ഇത് വരെ 99 മത്സരങ്ങളിൽ 52 ജയം സമ്മാനിച്ച ആർട്ടെറ്റ ജയത്തോടെ നൂറാം മത്സരം ആഘോഷിക്കാൻ ആവും ശ്രമിക്കുക. ലീഗിൽ തുടർച്ചയായ നാലാം മത്സരം തേടി സ്വന്തം മൈതാനത്ത് ഇറങ്ങുന്ന ആഴ്‌സണലിന് മികച്ച ഫോമിലുള്ള മാർകോ സിൽവയുടെ ഫുൾഹാം ആണ് എതിരാളികൾ. ഇത് വരെ കളിച്ച മൂന്നു കളികളിൽ പരാജയം അറിയാതെയാണ് ഫുൾഹാം എമിറേറ്റ്സിൽ എത്തുന്നത്.

ആദ്യ മൂന്ന് കളികളിലും നന്നായി കളിച്ച ടീമിനെ ആർട്ടെറ്റ ഇന്നും നിലനിർത്താൻ ആണ് സാധ്യത. ഗബ്രിയേൽ, സാലിബ പ്രതിരോധത്തിൽ നൽകുന്ന ഉറപ്പും മധ്യനിരയിലേക്ക് കയറി കളിക്കുന്ന സിഞ്ചെങ്കോയുടെ മികവും മധ്യനിരയിൽ പാർട്ടിക്ക് മുന്നിൽ കളം വാഴുന്ന ശാക്കയുടെ ഫോമും ആഴ്‌സണലിന് കരുത്ത് ആണ്. ഉഗ്രൻ ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ്, ബുകയോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർക്ക് ഒപ്പം പുതുതായി ലഭിച്ച ഊർജവും ആയി മുന്നേറ്റം നയിക്കുന്ന ഗബ്രിയേൽ ജീസുസും എതിരാളികൾക്ക് ദുസ്വപ്നങ്ങൾ സമ്മാനിക്കും. ഇതിനകം 2 ഗോളുകൾ അടിച്ച ജീസുസ് 3 ഗോളുകൾക്ക് വഴിയും ഒരുക്കി.

ഉഗ്രൻ ഫോമിലുള്ള ആഴ്‌സണൽ മുന്നേറ്റത്തെ പ്രതിരോധിക്കുക ആവും മാർകോ സിൽവയുടെ ടീം നേരിടുന്ന പ്രധാന വെല്ലുവിളി. ബെഞ്ചിൽ ലോണിൽ പോയ പെപെക്ക് പകരം മാർക്കിയോന്യോസ് ഇടം പിടിക്കാൻ സാധ്യതയുണ്ട്. ഫാബിയോ വിയേരക്ക് പകരക്കാരനായി എങ്കിലും ആർട്ടെറ്റ അരങ്ങേറ്റം കൊടുക്കുമോ എന്ന ആകാംക്ഷ ആഴ്‌സണൽ ആരാധകർക്ക് ഉണ്ട്. ഫുൾഹാം ഗോൾ കീപ്പർ ആയി എമിറേറ്റിസിൽ മടങ്ങിയെത്തുന്ന മുൻ ആഴ്‌സണൽ ഗോൾ കീപ്പർ ബെർഡ് ലെനോ പലതും തെളിയിക്കാൻ ആവും ഇന്ന് കളത്തിൽ ഇറങ്ങുക. എന്നാൽ തങ്ങളുടെ മികവ് തുടർന്ന് ഗോളടി ആഘോഷം തുടർന്ന് ജയിക്കാൻ ആവും ആഴ്‌സണൽ ഇറങ്ങുക.

സീസണിൽ ഇതിനകം തന്നെ 3 ഗോളുകൾ കണ്ടത്തി ചാമ്പ്യൻഷിപ്പ് ഫോം പ്രീമിയർ ലീഗിൽ ആവർത്തിച്ച അലക്‌സാണ്ടർ മിട്രോവിച്, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്ദ്രസ് പെരേയിര എന്നിവർ ആണ് ആഴ്‌സണൽ പ്രതിരോധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുക. മിട്രോവിചിന്റെ ശക്തമായ ബോക്സിലെ സാന്നിധ്യം പ്രതിരോധിക്കുക ആവും ആഴ്‌സണൽ പ്രതിരോധത്തിന്റെ പ്രധാന ചുമതല. സ്വന്തം മൈതാനത്ത് കളിച്ച 30 കളികളിലും ആഴ്‌സണൽ ഫുൾഹാമിനോട് തോൽവി അറിഞ്ഞില്ല. ഒപ്പം പുതുതായി പ്രീമിയർ ലീഗിൽ എത്തുന്ന ടീമുകൾക്ക് എതിരെ ആഴ്‌സണലിന്റെ സ്വന്തം മൈതാനത്തെ മികവും അതിശക്തമാണ്. 2012 നു ശേഷം ഫുൾഹാമിനോട് തോറ്റിട്ടില്ല എന്നതും ആഴ്‌സണലിന് ആത്മവിശ്വാസം പകരും. പരിശീലകനായി നൂറാം മത്സരത്തിന് എത്തുന്ന പരിശീലകനു മികച്ച ജയം സമ്മാനിക്കാൻ ആവും ആഴ്‌സണൽ താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങുക എന്നുറപ്പാണ്.

Story Highlight : Arsenal Vs Fulham match preview in Premier League.

അഗ്വേറൊയെ ആഴ്‌സണൽ സ്വന്തമാക്കുമോ, മറുപടിയുമായി അർടെറ്റ

ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടുന്ന സെർജിയോ അഗ്വേറൊയെ ആഴ്‌സണൽ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ആഴ്‌സണൽ പരിശീലകൻ അർടെറ്റ. അഗ്വേറൊയെ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നാണ് ആഴ്‌സണൽ പരിശീലകൻ പ്രതികരിച്ചത്.

നേരത്തെ മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളക്ക് പിന്നിൽ രണ്ടാമനായി നിന്ന ആളാണ് അർടെറ്റ. അതുകൊണ്ട് തന്നെ ഫ്രീ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റി വിടുന്ന അഗ്വേറൊയെ സ്വന്തമാക്കാൻ പല ടീമുകളും ശ്രമിക്കുന്നതിനിടെ ആഴ്സണലും ശ്രമിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ കാലങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മികവിന് പിന്നിൽ സെർജിയോ അഗ്വേറൊ ആണെന്ന് അഗ്വേറൊയോട് അടുത്ത് നിൽക്കുന്നവർക്ക് അറിയാമെന്നും അർടെറ്റ കൂട്ടിച്ചേർത്തു.

Exit mobile version