ആഴ്‌സണൽ തന്റെ ടീം ആവുന്നതിൽ നിന്ന് ഒരുപാട് ദൂരെയാണെന്ന് അർടെറ്റ

നിലവിലെ ആഴ്‌സണൽ ടീം തന്റെ ടീം ആവുന്നതിൽ നിന്ന് ഒരുപാട് ദൂരെയാണെന്ന് ആഴ്‌സണൽ പരിശീലകൻ മൈക്കിൾ അർടെറ്റ. ബേൺലിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു ആഴ്‌സണൽ പരിശീലകൻ. ആഴ്‌സണൽ ഒരുപാട് കാര്യങ്ങളിൽ മെച്ചപ്പെടാൻ ഉണ്ടെന്നും അർടെറ്റ പറഞ്ഞു.

മത്സരങ്ങളിൽ ആഴ്‌സണൽ തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ കാര്യക്ഷമത കാണിക്കണമെന്നും ആഴ്‌സണൽ പരിശീലകൻ അഭിപ്രായപ്പെട്ടു. ആഴ്‌സണൽ മത്സരങ്ങൾ നിയന്ത്രിക്കുന്നതിലും എതിരാളികളുടെ പകുതിയിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും ആഴ്‌സണൽ കൂടുതൽ ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കണമെന്നും അർടെറ്റ പറഞ്ഞു.

കഴിഞ്ഞ ക്രിസ്മസ് മുതൽ ആഴ്‌സണൽ അർടെറ്റക്ക് കീഴിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തെങ്കിലും പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്‌സണൽ പത്താം സ്ഥാനത്താണ്. ഈ കാലയളവിൽ 12 ലീഗ് മത്സരങ്ങളിൽ നിന്ന് 7 എണ്ണം ജയിക്കാൻ ആഴ്‌സണലിന് ആയിരുന്നു. പോയിന്റ് ടേബിൾ നോക്കുകയാണെങ്കിൽ ആഴ്‌സണലിനെ പോലെയൊരു ക്ലബ് ഒരിക്കലും ഉണ്ടാവേണ്ട സ്ഥാനത്തല്ല ടീം ഉള്ളതെന്നും ആഴ്‌സണൽ പരിശീലകൻ പറഞ്ഞു.

ജനുവരിയിൽ ഓസിൽ ആഴ്‌സണൽ ടീമിലേക്ക് തിരിച്ചുവരുമെന്ന സൂചനയുമായി അർടെറ്റ

ജനുവരിയിൽ ആഴ്‌സണൽ മിഡ്ഫീൽഡർ മെസ്യൂട് ഓസിൽ ടീമിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചന നൽകി ആഴ്‌സണൽ പരിശീലകൻ അർടെറ്റ. മാർച്ച് മുതൽ പ്രീമിയർ ലീഗിലോ യൂറോപ്പ ലീഗിലോ മെസ്യൂട് ഓസിൽ ആഴ്‌സണലിന് വേണ്ടി കളിച്ചിട്ടില്ല. നിലവിൽ പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള ആഴ്‌സണലിന് വേണ്ടി താരത്തെ കളിപ്പിക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയർന്നിരുന്നു. 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പ്രീമിയർ ലീഗിൽ ആഴ്‌സണൽ പതിനഞ്ചാം സ്ഥാനത്താണ്.

ബേൺലിക്കെതിരെയുള്ള മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിലാണ് ഓസിൽ ജനുവരിയിൽ ടീമിലേക്ക് മടങ്ങി വരാനുള്ള സാധ്യതയെ കുറിച്ച് അർടെറ്റ മനസ്സ് തുറന്നത്. നിലവിൽ മെസ്യൂട് ഓസിൽ ആഴ്‌സണൽ ടീമിൽ ഇല്ലെന്നും എന്നാൽ ജനുവരിയാവാൻ ദിവസങ്ങൾ ബാക്കിയുണ്ടെന്നും എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും അർടെറ്റ പറഞ്ഞു.

ആഴ്സണലിന്റെ ട്രാൻസ്ഫറുകളിൽ പരിശീലകൻ അർട്ടേറ്റക്ക് വലിയ പങ്ക് ഉണ്ടായിരിക്കും എന്നു എഡു

ആഴ്സണലിന്റെ ട്രാൻസ്ഫറുകളിൽ പരിശീലകൻ അർട്ടേറ്റക്ക് വലിയ പങ്ക് ഉണ്ടായിരിക്കും എന്നു ആഴ്സണൽ ടെക്നിക്കൽ ഡയറക്ടർ എഡു വ്യക്തമാക്കി. മുമ്പ് പലപ്പോഴും ക്ലബുകളിൽ പരിശീലകരുടെ വാക്കുകൾ ട്രാൻസ്ഫറുകളിൽ ക്ലബുകൾ കണക്കിലെടുക്കുന്നില്ല എന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് എഡു ആഴ്സണലിന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ കുറേ വർഷങ്ങളായുള്ള തിരിച്ചടികളിൽ നിന്ന് പഴയ പ്രതാപകാലത്തേക്ക് മൈക്കൾ അർട്ടേറ്റക്ക് കീഴിൽ തിരിച്ചു വരാൻ ആവുമെന്നാണ് ആഴ്സണലിന്റെ പ്രതീക്ഷ.

പലപ്പോഴും സമീപകാലത്ത് ആഴ്സണലിന്റെ ട്രാൻസ്ഫറുകൾ ദീർഘവീക്ഷണം ഇല്ലാതെ ആണെന്നുള്ള വിമർശനം ഉയർന്നു കേട്ടിരുന്നു അതിനാൽ തന്നെ അർട്ടേറ്റക്ക് കീഴിൽ ആഴ്സണൽ എങ്ങനെ പൈസ ചിലവഴിക്കും എന്നത് വളരെ പ്രധാനമാവും. അർട്ടേറ്റയുടെ നിലപാടുകൾ ക്ലബിനെ നന്നായി മുന്നോട്ട് പോകുമെന്ന് പ്രതികരിച്ച എഡു അർട്ടേറ്റ വളരെ മികച്ച പരിശീലകനും നല്ലൊരു മനുഷ്യനും ആണെന്നും പറഞ്ഞു. അർട്ടേറ്റയുടെ മികവ് ആഴ്സണലിനെ ഒരുപാട് കാലം മുന്നോട്ടു കൊണ്ടു പോവും എന്നു പറഞ്ഞ എഡു അതിനാൽ തന്നെ എല്ലാ ട്രാൻസഫറുകളിലും സ്പാനിഷ് പരിശീലകനു വലിയ പങ്ക് ഉണ്ടാവുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

തനിക്ക് ശേഷം അർട്ടെറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാവുമെന്ന് ഗ്വാർഡിയോള

താൻ മാഞ്ചസ്റ്റർ സിറ്റി വിടുമ്പോൾ മുൻ ആഴ്സണൽ – എവർട്ടൺ താരം അർട്ടെറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാവുമെന്ന് നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇപ്പോൾ തന്നെ അർട്ടെറ്റ മികച്ച പരിശീലകനാണെന്നും ഭാവിയിൽ അർട്ടെറ്റ മികച്ച വിജയം കൈവരിക്കുമെന്നും ഗ്വാർഡിയോള പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത് മുതൽ അർട്ടെറ്റ പെപ് ഗ്വാർഡിയോളയുടെ സഹ പരിശീലകനാണ്. നേരത്തെ ആഴ്‌സണൽ പരിശീലകൻ ആർസെൻ വെങ്ങർ ടീം വിട്ടപ്പോൾ അർട്ടെറ്റ ആഴ്‌സണൽ പരിശീലകനാവുമെന്ന് കരുതപ്പെട്ടെങ്കിലും അവസാനം ഉനൈ എമേറി ആഴ്‌സണൽ പരിശീലകനാവുകയായിരുന്നു. “അടുത്ത തന്നെ അർട്ടെറ്റ മാനേജറായി മാറും, അദ്ദേഹം വളരെ പ്രായം കുറഞ്ഞ മാനേജർ ആണ്. അതെ സമയം വലിയ ടീമുകളെയും താരങ്ങളെയും പരിശീലിപ്പിച്ചിട്ടുള്ള അനുഭവസമ്പത്ത് അർട്ടെറ്റക്കുണ്ട്” ഗ്വാർഡിയോള പറഞ്ഞു.

പതിനേഴ് വർഷത്തെ ഫുട്ബോൾ കരിയറിൽ നാല് രാജ്യങ്ങളിൽ ആറ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച അർട്ടെറ്റ 250 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Exit mobile version