Picsart 23 03 09 14 56 23 469

ആഴ്സണലിൽ ഹാപ്പിയാണ്, റയൽ മാഡ്രിഡിലേക്ക് എന്ന അഭ്യൂഹങ്ങൾ തള്ളി അർട്ടെറ്റ

ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടെറ്റ, റയൽ മാഡ്രിഡ് പരിശീലകനായേക്കും എന്നുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു, ഗണ്ണേഴ്‌സിനൊപ്പമുള്ള തന്റെ നിലവിലെ റോളിൽ താൻ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ആഴ്സണൽ ഫുട്ബോൾ ക്ലബ്ബിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്, ഇവിടെ ആയതിൽ അഭിമാനിക്കുന്നു, ഈ ക്ലബിനോട് ഞാൻ നന്ദിയുള്ളവനാണ്,” അർട്ടെറ്റ പറഞ്ഞു. “ഞാൻ ഇവിടെ ആഴ്സണലിൽ ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇവിടെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

സീസണിന്റെ അവസാനത്തിൽ കാർലോ ആഞ്ചലോട്ടി റയൽ മാഡ്രിഡ് വിട്ടേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അർട്ടെറ്റയെ ആഴ്സണലുമായി ബന്ധിപ്പിക്കുന്ന വാർത്തകൾ വന്നത്. നിലവിൽ സ്പാനിഷ് വമ്പന്മാർ ലാലിഗയിൽ ബാഴ്‌സലോണയുടെ ഒമ്പത് പോയിന്റ് പിറകിലാണ്‌. നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനൊപ്പം മികച്ച പ്രകടനമാണ് അർടെറ്റ നടത്തുന്നത്.

Exit mobile version