Picsart 23 10 07 16 51 57 048

മെഹ്ദി മിറാസിന്റെ മികവിൽ അഫ്ഘാനെ തോൽപ്പിച്ച് ബംഗ്ലാദേശ് ലോകകപ്പ് തുടങ്ങി

ലോകകപ്പിൽ ബംഗ്ലാദേശിന് വിജയ തുടക്കം. അഫ്ഗാൻ ഉയർത്തിയ 157 എന്ന വിജയലക്ഷ്യം വെറും 34.4 ഓവറിൽ ബംഗ്ലാദേശ് മറികടന്നു. 6 വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് വിജയം. 57 റൺസുമായി മെഹ്ദി ഹസൻ മിറാസും 59 റൺസുമായി ഷാന്റോയും ബംഗ്ലാദേശ് വിജയം എളുപ്പമാക്കി. നേരത്തെ മൂന്ന് വിക്കറ്റ് കൂടെ വീഴ്ത്തിയ മെഹ്ദി ഹസൻ മിറാസ് പ്ലയർ ഓഫ് ദി മാച്ച് ആയി.

ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കണ്ട മത്സരത്തിൽ അവർ അഫ്ഗാനിസ്ഥാനെ വെറും 37.2 ഓവറിൽ 156 റൺസിന് എറിഞ്ഞിട്ടിരുന്നു. മെഹ്ദി ഹസന്‍ മിറാസും ഷാക്കിബ് അൽ ഹസനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷൊറിഫുള്‍ ഇസ്ലാം 2 വിക്കറ്റ് നേടി.

47 റൺസ് നേടിയ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് ആണ് അഫ്ഗാന്‍ ടോപ് സ്കോറര്‍. അസ്മത്തുള്ള ഒമര്‍സായിയും ഇബ്രാഹിം സദ്രാനും 22 റൺസ് വീതവും റഹ്മത് ഷായും ഹഷ്മത്തുള്ള ഷഹീദിയും 18 റൺസ് വീതവും നേടിയെങ്കിലും മികച്ച സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല.

Exit mobile version