കരിയറിലെ ഏറ്റവും മികച്ച നിമിഷം നാപ്പോളിക്കൊപ്പം കിരീടം നേടിയതാണെന്ന് മക്ടോമിനേ


നാപ്പോളിക്കൊപ്പമുള്ള സീരി എ കിരീട നേട്ടം തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണെന്ന് സ്കോട്ട് മക്ടോമിനേയ് വിശേഷിപ്പിച്ചു. 2024 വേനൽക്കാലത്ത് 25.7 മില്യൺ പൗണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് നാപ്പോളിയിലേക്ക് മാറിയ സ്കോട്ടിഷ് മിഡ്ഫീൽഡർ, അന്റോണിയോ കോണ്ടെയുടെ ടീമിൽ പെട്ടെന്ന് തന്നെ ഒരു പ്രധാന കളിക്കാരനായി മാറി. സ്കുഡെറ്റോ നേടാൻ അദ്ദേഹം ടീമിനെ സഹായിക്കുകയും ചെയ്തു.


ഈ സീസണിൽ 34 ലീഗ് മത്സരങ്ങൾ കളിക്കുകയും വ്യക്തിഗതമായി 12 ഗോളുകൾ നേടുകയും ചെയ്ത മക്ടോമിനേയ്, ഇറ്റലിയിലെ ജീവിതത്തിലേക്കുള്ള എളുപ്പമുള്ള മാറ്റത്തിന് തന്റെ കോച്ചിന്റെയും സഹകളിക്കാരുടെയും പിന്തുണയ്ക്ക് നന്ദി പറഞ്ഞു. “പരിശീലകൻ കോണ്ടെയും എന്റെ സഹകളിക്കാരും സീരി എയിൽ എളുപ്പത്തിൽ ഇണങ്ങാൻ സഹായിച്ചു. ഞാൻ വന്ന ആദ്യ നിമിഷം മുതൽ അവർ എന്നോട് മികച്ച രീതിയിലാണ് പെരുമാറിയത്,” അദ്ദേഹം പറഞ്ഞു.


“അത് എന്റെ കരിയറിലെ മികച്ച നിമിഷമായിരുന്നു. ഇതിലും മികച്ചതൊന്നും എനിക്ക് സ്വപ്നം കാണാൻ കഴിയുമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

“നാല് മാസം മുമ്പ് ഞാൻ ആരാധകരോട് ലീഗ് കിരീടം നേടിക്കൊടുക്കുമെന്ന് പറഞ്ഞിരുന്നു. കഠിനാധ്വാനത്തിലൂടെ ഞങ്ങൾ അത് നേടി.”

സ്കോട്ട് മക്ടോമിനെ സീരി എയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു


ഇറ്റലിയിലെ അരങ്ങേറ്റ സീസൺ തന്നെ ഗംഭീരമാക്കിയിരിക്കുകയാണ് സ്കോട്ട് മക്ടോമിനെ. കലിയരിയെ 2-0 ന് തോൽപ്പിച്ച് നാപ്പോളി സീരി എ കിരീടം നേടിയതിന് തൊട്ടുപിന്നാലെ, 2024-25 സീസണിലെ സീരി എയിലെ ഏറ്റവും മികച്ച കളിക്കാരനായി മക്ടോമിനെ തിരഞ്ഞെടുക്കപ്പെട്ടു.


സ്റ്റേഡിയം ഡീഗോ അർമാൻഡോ മറഡോണയിൽ മക്ടോമിനെ നേടിയ തകർപ്പൻ വോളിയിലൂടെയാണ് നാപ്പോളി മത്സരത്തിൽ ലീഡ് നേടിയത്. ഓഗസ്റ്റ് അവസാനമാണ് സ്കോട്ട്ലൻഡ് ഇന്റർനാഷണൽ താരമായ മക്ടോമിനെ ടീമിലെത്തിയത്. അന്റോണിയോ കോണ്ടെയുടെ നാപ്പോളിയുടെ ഹൃദയമായിരുന്നു ഈ താരം. സീസണിൽ 33 ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം നേടി.


“ഇത് അവിശ്വസനീയമാണ്, എനിക്ക് വാക്കുകൾ കിട്ടുന്നില്ല,” മക്ടോമിനെ കിരീട നേട്ടത്തെ കുറിച്ച് പറഞ്ഞു. ഈ സീസണിൽ മക്ടോമിനെ നേടിയ എട്ട് ഗോളുകളും മത്സരത്തിലെ ആദ്യ ഗോളുകളായിരുന്നു,

മക്ടോമിനയും ലുകാകുവും തിളങ്ങി, എംപോളിക്കെതിരെ നാപോളിക്ക് തകർപ്പൻ വിജയം



തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ എംപോളിക്കെതിരെ നാപോളി 3-0 ന്റെ തകർപ്പൻ വിജയം നേടി. ഇത് സീരി എ ലീഡർമാരായ ഇന്റർ മിലാന് മൂന്ന് പോയിന്റ് മാത്രം പിറകിൽ എത്താൻ നാപോളിയെ സഹായിച്ചു. ബെൽജിയൻ സ്ട്രൈക്കർ ലുകാകു ഒരു ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.
ഈ സീസണിൽ ലീഗിൽ 12 ഗോളുകളും 10 അസിസ്റ്റുകളും നേടിയ ലൂക്കാക്കു മികച്ച ഫോമിലാണ്‌.

സ്കോട്ട് മക്ടോമിനെ രണ്ട് ഗോളുകളുമായി തന്റെ ഗോളുകളുടെ എണ്ണം എട്ടാക്കിയും ഉയർത്തി. ലൂക്കാക്കുവിന്റെ സമർത്ഥമായ അസിസ്റ്റിൽ നിന്ന് 18-ാം മിനിറ്റിൽ മക്ടോമിനെ ആദ്യ ഗോൾ നേടി. തരംതാഴ്ത്തൽ ഭീഷണി നേരിടുന്നതും 17 മത്സരങ്ങളിൽ വിജയമില്ലാത്തതുമായ എംപോളിക്ക് ചില അവസരങ്ങൾ ലഭിച്ചെങ്കിലും, രണ്ടാം പകുതിയിലെ നാപ്പോളിയുടെ മുന്നേറ്റത്തിൽ അവർ തകർന്നു.


56-ാം മിനിറ്റിൽ ലൂക്കാക്കു നാപ്പോളിയുടെ ലീഡ് 2-0 ആക്കി ഉയർത്തി. ഒലിവേരയുടെ പാസിൽ നിന്നാണ് അദ്ദേഹം ഇടങ്കാൽ കൊണ്ട് ഗോൾ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം, അദ്ദേഹം വീണ്ടും അസിസ്റ്റ് നൽകി, മക്ടോമിനെക്ക് ഒരു മികച്ച ക്രോസ് നൽകി, അത് മക്ടോമിനെ ഹെഡ് ചെയ്ത് കൊണ്ട് ഗോൾ വലയിലെത്തിച്ചു.


66-ാം മിനിറ്റിൽ ലൂക്കാക്കുവിന്റെ മറ്റൊരു പാസിൽ നിന്ന് മക്ടോമിനിക്ക് ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.


മക്ടോമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, നാപോളിയുടെ 30 മില്യൺ ബിഡ് സ്വീകരിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്കോട്ട് മക്‌ടോമിനയെ നാപോളി സ്വന്തമാക്കും. നാപോളിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇതു സംബന്ധിച്ച് ധാരണയായതായി ഡേവിഡ് ഓൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. 30 മില്യൺ യൂറോ (£25.4 മില്യൺ; $33.6 മില്യൺ) ആകും ട്രാൻസ്ഫർ ഫീ.

നാപോളി കഴിഞ്ഞ ദിവസം നക്കിയ 25 മില്യൺ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 30 മില്യന്റെ ഓഫർ വന്നത്. മക്ടോമിനെ ക്ലബ് വിടുന്നതോടെ ഉഗാർതെയെ സ്വന്തമാക്കാനുള്ള നീക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 27കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

മക്ടോമിനെക്ക് ആയി 25 മില്യൺ ഓഫർ നൽകി നാപോളി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡർ മക്ടോമിനെയെ സ്വന്തമാക്കാൻ ആയി നാപോളി വീണ്ടും രംഗത്ത്. 30 മില്യണ് മുകളിൽ ഒരു ഓഫർ വന്നാൽ യുണൈറ്റഡ് താരത്തെ വിൽക്കാൻ തയ്യാറാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നാപോളി ഇപ്പോൾ മക്ടോമിനക്ക് ആയി 25 മില്യൺ നൽകാൻ ഒരുക്കമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഔദ്യോഗിക ബിഡ് അവർ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ യുണൈറ്റഡ് ഇത് സ്വീകരിക്കുമോ എന്നത് വ്യക്തമല്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും താരങ്ങളെ വിൽക്കാൻ ആവാത്തതിനാൽ യുണൈറ്റഡ് വലിയ പ്രതിസന്ധിയെ ആണ് നേരിടുന്നത്. ഉഗാർതെയെ ലോണിൽ സ്വന്തമാക്കാൻ ആണ് യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്.

നേരത്തെ ഫുൾഹാം മക്ടോമിനക്ക് ആയൊ 25 മില്യൺ ബിഡ് ചെയ്തപ്പോൾ യുണൈറ്റഡ് അത് നിരസിച്ചിരുന്നു. ഇപ്പോൾ ഫുൾഹാം താരത്തിനായി രംഗത്ത് ഇല്ല. മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 27കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

മക്ടോമിനെക്ക് ആയി ഫുൾഹാം 30 മില്യൺ നൽകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡർ മക്ടോമിനെയെ സ്വന്തമാക്കാൻ ആയി ഫുൾഹാം വീണ്ടും രംഗത്ത്. 30 മില്യണ് മുകളിൽ ഒരു ഓഫർ വന്നാൽ യുണൈറ്റഡ് താരത്തെ വിൽക്കാൻ തയ്യാറാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫുൾഹാം ഇപ്പോൾ മക്ടോമിനക്ക് ആയി 30 മില്യൺ നൽകാൻ ഒരുക്കമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും താരങ്ങളെ വിൽക്കാൻ ആവാത്തതിനാൽ യുണൈറ്റഡ് വലിയ പ്രതിസന്ധിയെ ആണ് നേരിടുന്നത്. താരങ്ങളെ വിറ്റാൽ മാത്രമെ യുണൈറ്റഡിന് ഇനി പുതിയ സൈനിംഗ് നടത്താൻ ആവുകയുള്ളൂ. ഉഗാർതെ, ൽയുണൈറ്റഡിലേക്ക് വരാൻ തയ്യാറായിട്ടും യുണൈറ്റഡിന് ഇതുവരെ അടുത്ത ഘട്ടത്തിലേക്ക് ഈ നീക്കം കൊണ്ടു പോകാൻ ആയിട്ടില്ല.

മക്ടോമിനെയെ വിൽക്കാൻ ആയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉഗാർതയെ വാങ്ങും. മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 27കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

മക്ടോമിനെയെ 30 മില്യൺ ലഭിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡർ മക്ടോമിനെയെ വിൽക്കാനുള്ള സാധ്യതകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 30 മില്യണ് മുകളിൽ ഒരു ഓഫർ വന്നാൽ യുണൈറ്റഡ് താരത്തെ വിൽക്കാൻ തയ്യാറാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫുൾഹാം ആണ് ഇപ്പോൾ മക്ടോമിനക്ക് ആയി രംഗത്ത് ഉള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും താരങ്ങളെ വിൽക്കാൻ ആവാത്തതിനാൽ യുണൈറ്റഡ് വലിയ പ്രതിസന്ധിയെ ആണ് നേരിടുന്നത്. താരങ്ങളെ വിറ്റാൽ മാത്രമെ യുണൈറ്റഡിന് ഇനി പുതിയ സൈനിംഗ് നടത്താൻ ആവുകയുള്ളൂ. ഉഗാർതെ, മസ്റോയ്, ഡി ലിറ്റ് എന്നിവരെല്ലാം യുണൈറ്റഡിലേക്ക് വരാൻ തയ്യാറായിട്ടും യുണൈറ്റഡിന് ഇതുവരെ അടുത്ത ഘട്ടത്തിലേക്ക് ഈ നീക്കങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ ആയിട്ടില്ല.

മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 27കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

മക്ടോമിനെയെ ക്ലബിൽ നിലനിർത്താൻ ആണ് ആഗ്രഹിക്കുന്നത് എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് മിഡ്ഫീൽഡർ സ്കോട്ട് മക്‌ടോമിനിയെ നിലനിർത്താൻ താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. മക്ടോമിനെക്ക് ആയി മറ്റു ഓഫറുകൾ വരുന്ന സാഹചര്യത്തിൽ ആണ് ടെൻ ഹാഗിന്റെ പ്രതികരണം.

“നിങ്ങൾ ഒരു സീസണിൽ 10 ഗോളുകൾ നേടുകയും സ്കോട്ട്‌ലൻഡിനായി മികച്ച പ്രകടനം നടത്തുകയും ചെയ്താൽ, മറ്റു ക്ലബുകളിൽ നിന്ന് താൽപ്പര്യമുണ്ടാകും.” ടെൻ ഹാഗ് പറഞ്ഞു. മക്ടോമിനെക്ക് ആയി പ്രീമിയർ ലീഗിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട്. എന്നാൽ യുണൈറ്റഡ് ഇതുവരെ വന്ന ഓഫറുകൾ എല്ലാം നിരസിച്ചതായാണ് റിപ്പോർട്ടുകൾ.

മക്‌ടോമിനയെ നിലനിർത്താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ആഗ്രഹിക്കുന്നത് എന്ന് ടെൻ ഹാഗ് പറഞ്ഞു ‌ “ഞങ്ങൾ അവനെ നിലനിർത്താൻ ആഗ്രഹിക്കുന്നു, അവൻ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്,” ഡച്ച് മാനേജർ സ്ഥിരീകരിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, മക്ടോമിനെ ഒരു മാസത്തോളം പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരം മക്ടോമിനെക്ക് പരിക്ക്. ചെൽസിക്കെതിരായ മത്സരത്തിന് ഇടയിൽ കാൽമുട്ടിന് പരിക്കേറ്റ മക്‌ടോമിനെ ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ‌. ഞായറാഴ്ച ലിവർപൂളിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിനൊപ്പം മക്ടോമിനെ ഉണ്ടായിരുന്നില്ല. .

ഈ വീക്കെൻഡ ബോൺമൗത്തിനെ നേരിടുമ്പോഴും മക്ടോമിനെ യുണൈറ്റഡിന് ഒപ്പം ഉണ്ടാകില്ല‌. ഫോമിൽ ഇല്ലാത്ത കസെമിറോ തന്നെ ആദ്യ ഇലവനിൽ തുടരും എന്നാണ് ഇത് നൽകുന്ന സൂചന. കസെമിറോ,മൈനൂ എന്നിവർക്ക് ഒപ്പം അമ്രബതും മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ഓപ്ഷനായുണ്ട്‌. എന്നാൽ ഇത് മൈനൂ അല്ലാതെ ആരും നല്ല പ്രകടനമല്ല കാഴ്ചവെക്കുന്നത്‌. ൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് മക്ടോമിനെയെ വിൽക്കാൻ സാധ്യതയില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മീഡ്ഫീൽഡർ മക്ടോമിനെയെ വിൽക്കാൻ സാധ്യതയില്ല. ഫ്രെഡും വാൻ ഡെ ബീകും ക്ലബ് വിടും എന്ന് ഉറപ്പായതിനാൽ മക്ടോമിനയെ നിലനിർത്താം എന്നാണ് ക്ലബ് ആലോചിക്കുന്നത്‌‌. ഒപ്പം അമ്രബതിനെ കൂടെ യുണൈറ്റഡ് ടീമിലേക്ക് എത്തിക്കുകയും ചെയ്യും. മക്ടോമിനയെയോ ഫ്രെഡിനെയോ വിൽക്കാൻ ആയിരുന്നു ക്ലബ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആലോചിച്ചിരുന്നത്. ഫ്രെഡ് കഴിഞ്ഞ ദിവസം ഫെനർബചെയിലേക്കുള്ള നീക്കം പൂർത്തിയാക്കിയിരുന്നു‌.

മക്ടോമിനെക്ക് ആയി 35 മില്യൺ പൗണ്ടിന്റെ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വെസ്റ്റ് ഹാമിൽ നിന്ന് ലഭിച്ചിരുന്നും. അത് യുണൈറ്റഡ് നിരസിക്കുകയും ചെയ്തിരുന്നു. മൗണ്ട് എത്തിയതോടെ തന്നെ മക്ടോമിനക്ക് ലഭിക്കുന്ന അവസരങ്ങൾ കുറയും എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മക്ടോമിനെ ആദ്യ ഇലവനിൽ നിന്ന് അകലെയായിരുന്നു. എങ്കിലും സ്ക്വാഡ് സ്ട്രെങ്ത് നിലനിർത്താൻ ആയി ടെൻ ഹാഗ് മക്ടോനിനയെ സ്ക്വാഡിൽ നിർത്തും.

മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 26കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

മക്ടോമിനക്ക് ആയുള്ള വെസ്റ്റ് ഹാമിന്റെ 35 മില്യൺ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡാർ മക്ടോമിനെയെ സ്വന്തമാക്കാനുള്ള വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ബിഡ് യുണൈറ്റഡ് റിജക്റ്റ് ചെയ്തു. 35 മില്യൺ പൗണ്ടിന്റെ ബിഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചത്. യുണൈറ്റഡിന്റെ ഹാരി മഗ്വയറിനെയും മക്ടോനിനയെയും സ്വന്തമാക്കാനായി 65 മില്യന്റെ ഓഫർ വെസ്റ്റ് ഹാം യുണൈറ്റഡിന് നൽകിയിരുന്നു. ബിഡ് നിരസിക്കപ്പെട്ടു എങ്കിലും ഇരു ക്ലബുകളും തമ്മിൽ ചർച്ചകൾ തുടരും.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ അമ്രബതിനെ എത്തിക്കാൻ ശ്രമിക്കുന്നതിനാൽ മക്ടോമിനയെയോ ഫ്രെഡിനെയോ അവർക്ക് വിൽക്കേണ്ടതുണ്ട്. മൗണ്ട് എത്തിയതോടെ തന്നെ മക്ടോമിനക്ക് ലഭിക്കുന്ന അവസരങ്ങൾ കുറയും എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മക്ടോമിനെ ആദ്യ ഇലവനിൽ നിന്ന് അകലെയായിരുന്നു.

മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 26കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

മക്ടോമിനെയെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിൽ ന്യൂകാസിൽ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡാർ മക്ടോമിനെയെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്. താരത്തെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാകും എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് ന്യൂകാസിൽ താരത്തിനായി ഇപ്പോഴും രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്.

മക്ടോമിനയെ വാങ്ങാൻ ക്ലബുകൾ വരികയാണെങ്കിൽ യുണൈറ്റഡ് വിൽക്കാൻ തയ്യാറാകും. 30 മില്യൺ യൂറോ ആണ് മക്ടോമയ്ക്കായി യുണൈറ്റഡ് ഇട്ടിരിക്കുന്ന തുക. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും ന്യൂകാസിൽ മക്ടോമിനെയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര ശക്തമാക്കാൻ ഒരുങ്ങുന്നത് കൊണ്ട് തന്നെ വരും സീസണുകളിൽ മക്ടോമിനക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവായിരിക്കും. ഈ സീസണിൽ തന്നെ മക്ടോമിനെ ആദ്യ ഇലവനിൽ നിന്ന് അകലെയാണ്. മക്ടീമിനെ,ഫ്രെഡ് ഇവരിൽ ഒരാൾ എന്തായാലും യുണൈറ്റഡ് വിടും.

മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 26കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

Exit mobile version