Picsart 24 07 21 17 05 35 484

മക്ടോമിനെയെ ക്ലബിൽ നിലനിർത്താൻ ആണ് ആഗ്രഹിക്കുന്നത് എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് മിഡ്ഫീൽഡർ സ്കോട്ട് മക്‌ടോമിനിയെ നിലനിർത്താൻ താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. മക്ടോമിനെക്ക് ആയി മറ്റു ഓഫറുകൾ വരുന്ന സാഹചര്യത്തിൽ ആണ് ടെൻ ഹാഗിന്റെ പ്രതികരണം.

“നിങ്ങൾ ഒരു സീസണിൽ 10 ഗോളുകൾ നേടുകയും സ്കോട്ട്‌ലൻഡിനായി മികച്ച പ്രകടനം നടത്തുകയും ചെയ്താൽ, മറ്റു ക്ലബുകളിൽ നിന്ന് താൽപ്പര്യമുണ്ടാകും.” ടെൻ ഹാഗ് പറഞ്ഞു. മക്ടോമിനെക്ക് ആയി പ്രീമിയർ ലീഗിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട്. എന്നാൽ യുണൈറ്റഡ് ഇതുവരെ വന്ന ഓഫറുകൾ എല്ലാം നിരസിച്ചതായാണ് റിപ്പോർട്ടുകൾ.

മക്‌ടോമിനയെ നിലനിർത്താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ആഗ്രഹിക്കുന്നത് എന്ന് ടെൻ ഹാഗ് പറഞ്ഞു ‌ “ഞങ്ങൾ അവനെ നിലനിർത്താൻ ആഗ്രഹിക്കുന്നു, അവൻ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്,” ഡച്ച് മാനേജർ സ്ഥിരീകരിച്ചു.

Exit mobile version