Picsart 24 04 10 11 13 20 471

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, മക്ടോമിനെ ഒരു മാസത്തോളം പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരം മക്ടോമിനെക്ക് പരിക്ക്. ചെൽസിക്കെതിരായ മത്സരത്തിന് ഇടയിൽ കാൽമുട്ടിന് പരിക്കേറ്റ മക്‌ടോമിനെ ഒരു മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ‌. ഞായറാഴ്ച ലിവർപൂളിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിനൊപ്പം മക്ടോമിനെ ഉണ്ടായിരുന്നില്ല. .

ഈ വീക്കെൻഡ ബോൺമൗത്തിനെ നേരിടുമ്പോഴും മക്ടോമിനെ യുണൈറ്റഡിന് ഒപ്പം ഉണ്ടാകില്ല‌. ഫോമിൽ ഇല്ലാത്ത കസെമിറോ തന്നെ ആദ്യ ഇലവനിൽ തുടരും എന്നാണ് ഇത് നൽകുന്ന സൂചന. കസെമിറോ,മൈനൂ എന്നിവർക്ക് ഒപ്പം അമ്രബതും മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ഓപ്ഷനായുണ്ട്‌. എന്നാൽ ഇത് മൈനൂ അല്ലാതെ ആരും നല്ല പ്രകടനമല്ല കാഴ്ചവെക്കുന്നത്‌. ൽ

Exit mobile version