Picsart 23 08 08 09 32 27 450

മക്ടോമിനക്ക് ആയുള്ള വെസ്റ്റ് ഹാമിന്റെ 35 മില്യൺ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡാർ മക്ടോമിനെയെ സ്വന്തമാക്കാനുള്ള വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ബിഡ് യുണൈറ്റഡ് റിജക്റ്റ് ചെയ്തു. 35 മില്യൺ പൗണ്ടിന്റെ ബിഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചത്. യുണൈറ്റഡിന്റെ ഹാരി മഗ്വയറിനെയും മക്ടോനിനയെയും സ്വന്തമാക്കാനായി 65 മില്യന്റെ ഓഫർ വെസ്റ്റ് ഹാം യുണൈറ്റഡിന് നൽകിയിരുന്നു. ബിഡ് നിരസിക്കപ്പെട്ടു എങ്കിലും ഇരു ക്ലബുകളും തമ്മിൽ ചർച്ചകൾ തുടരും.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ അമ്രബതിനെ എത്തിക്കാൻ ശ്രമിക്കുന്നതിനാൽ മക്ടോമിനയെയോ ഫ്രെഡിനെയോ അവർക്ക് വിൽക്കേണ്ടതുണ്ട്. മൗണ്ട് എത്തിയതോടെ തന്നെ മക്ടോമിനക്ക് ലഭിക്കുന്ന അവസരങ്ങൾ കുറയും എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മക്ടോമിനെ ആദ്യ ഇലവനിൽ നിന്ന് അകലെയായിരുന്നു.

മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 26കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.

Exit mobile version