Picsart 23 08 23 01 30 36 646

മേസൺ മൗണ്ടിന് പരിക്ക്, ഇന്റർനാഷണൽ ബ്രേക്ക് കഴിയും വരെ പുറത്തിരിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരം മേസൺ മൗണ്ടിന് പരിക്ക്. താരം വരാനിരിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ മത്സരം കളിക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഇന്ന് അറിയിച്ചു. സ്പർസിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ഇടയിൽ ആയിരുന്നു മൗണ്ടിന് പരിക്കേറ്റത്. താരം ഇനി ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് മാത്രമെ തിരികെയെത്തൂ എന്നും ക്ലബ് അറിയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും മേസൺ മൗണ്ട് കളിച്ചിരുന്നു എങ്കിലും താരത്തിന് കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ചെൽസിയിൽ നിന്ന് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 60 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൗണ്ടിനെ എത്തിച്ചത്.

Exit mobile version