Picsart 23 07 05 17 17 38 324

ഗർനാചോ അല്ല മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് നമ്പർ 7 ആകും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സൈനിംഗ് ആയ മേസൺ മൗണ്ട് അവരുടെ നമ്പർ 7 ജേഴ്സി അണിയും. യുവ അർജന്റീനിയൻ താരം ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ ഏഴാം നമ്പർ ആകും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് മൗണ്ടിന്റെ സൈനിങ് പ്രഖ്യാപനത്തിനൊപ്പം താരം നമ്പർ 7 അണിയും എന്നും ക്ലബ് അറിയിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനു പിന്നാലെ ഒഴിഞ്ഞ നമ്പർ ഏഴ് ജേഴ്സി യുണൈറ്റഡിൽ ഏറ്റവും പ്രധാനപ്പെട്ട ജേഴ്സി നമ്പർ ആണ്.

മുമ്പ് ഡേവിഡ് ബെക്കാം, എഡിസൻ കവാനി,ബ്രയാൻ റോബ്സൺ, ഡ് മരിയ, എറിക് കാന്റോണ എന്നിവരെല്ലാം അണിഞ്ഞ ജേഴ്സിയാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അഞ്ച് വർഷത്തെ കരാർ മൗണ്ട് ഒപ്പുവെച്ചിട്ടുണ്ട്. ചെൽസിയിൽ നിന്ന് വന്ന താരം യുണൈറ്റഡിലെ പ്രധാന താരമായി വളരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Exit mobile version