2025-26 സീസണിലെ മോശം തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കടുത്ത പ്രതിസന്ധി നേരിടുമ്പോൾ, തന്റെ നിലപാടുകൾ ശക്തമാക്കി പരിശീലകൻ റൂബൻ അമോറിം. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ഡെർബിയിൽ 3-0ന് ദയനീയമായി പരാജയപ്പെട്ട ശേഷവും തന്റെ ഫുട്ബോൾ ശൈലി മാറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഞാൻ എനിക്ക് സാധിക്കുന്നതെല്ലാം ചെയ്യും. ഇതാണ് ആരാധകരോടുള്ള എന്റെ സന്ദേശം. അവരെക്കാൾ കൂടുതൽ വേദനിക്കുന്നത് ഞാനാണ്. എന്റെ ഫിലോസഫി ഞാൻ മാറ്റില്ല. INEOS (ക്ലബ്ബ് ഉടമകൾ) അത് മാറ്റണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർക്ക് പരിശീലകനെ മാറ്റേണ്ടി വരും.” അമോറിം ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ഞാൻ മാറില്ല. എന്റെ ഫിലോസഫി മാറ്റണമെന്ന് എനിക്ക് തോന്നുന്ന ദിവസം, ഞാൻ അത് ചെയ്യും – അല്ലെങ്കിൽ, നിങ്ങൾക്ക് പരിശീലകനെ മാറ്റേണ്ടി വരും.” കഴിഞ്ഞ 33 വർഷത്തിനിടയിലെ യുണൈറ്റഡിന്റെ ഏറ്റവും മോശം ലീഗ് തുടക്കമാണിത്. നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്.
ചിലപ്പോൾ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഒഴിയാൻ ആഗ്രഹിക്കാറുണ്ട് എന്ന് അമോറിം. തന്റെ കഴിഞ്ഞ പ്രസ് മീറ്റിലെ വിവാദ പരാമർശങ്ങളെ ന്യായീകരിക്കുക ആയിരുന്നു അമോറിം.
“ചിലപ്പോൾ എനിക്ക് ക്ലബ്ബ് വിട്ടുപോകാൻ തോന്നും, മറ്റുചിലപ്പോൾ 20 വർഷം ഇവിടെ തുടരാൻ ആഗ്രഹിക്കും. എനിക്കിതിൽ മാറ്റം വരുത്തേണ്ടതുണ്ട്,” അമോറിം പറഞ്ഞു.
“ഇതുപോലൊരു തോൽവി ഉണ്ടാകുമ്പോഴെല്ലാം എനിക്ക് ഇങ്ങനെയാണ് തോന്നാറ്. ചിലപ്പോൾ എന്റെ കളിക്കാരെ വെറുക്കുന്നുവെന്ന് ഞാൻ പറയും, മറ്റുചിലപ്പോൾ അവരെ ഞാൻ സ്നേഹിക്കുന്നുവെന്നും.” അദ്ദേഹം കൂട്ടിച്ചേർത്തു.
“ചിലപ്പോഴത് തോൽവിയല്ല, മറിച്ച് നമ്മൾ തോറ്റ അല്ലെങ്കിൽ സമനിലയിൽ പിരിഞ്ഞ രീതിയാണ് പ്രശ്നം. അതാണ് അംഗീകരിക്കാൻ പ്രയാസമുള്ള കാര്യം. കാരണം, നമുക്ക് ഇതിലും നന്നായി കളിക്കാൻ കഴിയും. ഇപ്പോൾ അടുത്ത മത്സരം വരുന്നു എന്നതാണ് ഏറ്റവും നല്ല കാര്യം. അതിലൂടെ നമുക്ക് ആ പ്രകടനം മെച്ചപ്പെടുത്താൻ കഴിയും.”
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീമിയർ ലീഗ് ഓപ്പണറിൽ ആഴ്സണലിനോട് 1-0 ന് പരാജയപ്പെട്ടെങ്കിലും, പ്രകടനത്തിൽ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ എടുക്കാനുണ്ടെന്ന് മുഖ്യ പരിശീലകൻ റൂബൻ അമൊറിം പറഞ്ഞു.
ഓൾഡ് ട്രാഫോർഡിൽ ഗോൾകീപ്പർ അൽതായ് ബായിന്ദിറിൻ്റെ പിഴവ് മുതലെടുത്തുള്ള റിക്കാർഡോ കലാഫിയോറിയുടെ ഹെഡർ ആണ് മത്സരത്തിൽ നിർണ്ണായകമായത്.
“ഞങ്ങൾക്ക് പ്രീമിയർ ലീഗിലെ ഏത് കളിയും ജയിക്കാൻ കഴിവുള്ള കളിക്കാരുണ്ട്,” മത്സരശേഷം അമൊറിം പറഞ്ഞു. “കഴിഞ്ഞ വർഷത്തേക്കാൾ ഞങ്ങൾ കൂടുതൽ ആക്രമണോത്സുകരായിരുന്നു. ഞങ്ങൾ വൺ-ഓൺ-വൺ കളിച്ചു, ഉയർന്ന പ്രസ്സിംഗ് നടത്തി, പന്ത് കൈവശം വെച്ചപ്പോൾ ഗുണമേന്മ കാണിച്ചു.”
പുതിയ സൈനിംഗുകളായ മാറ്റിയസ് കുഞ്ഞ്യയും ബ്രയാൻ എംബ്യൂമോയും യുണൈറ്റഡിൻ്റെ മുന്നേറ്റനിരയിൽ വേഗതയും സർഗ്ഗാത്മകതയും നൽകി. മൂന്ന് ഷോട്ടുകൾ ഓൺ ടാർഗെറ്റിൽ എത്തിച്ച കുഞ്ഞ്യ പ്രത്യേക ശ്രദ്ധ നേടി. അവരുടെ സ്വാധീനത്തെ അമൊറിം പ്രശംസിച്ചു.
പ്രതിരോധത്തിൽ യുണൈറ്റഡ് കൂടുതൽ ശക്തമായി കാണപ്പെട്ടെങ്കിലും, ഗോളിന് കാരണമായ കോർണറിലെ ബായിന്ദിറിൻ്റെ പിഴവ് ഗോൾകീപ്പർ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി. പ്രത്യേകിച്ചും ആന്ദ്രേ ഒനാന പരിക്കിൽ നിന്ന് തിരിച്ചെത്തിയ സാഹചര്യത്തിൽ. എന്നിരുന്നാലും, അമൊറിം ആശങ്കകൾ ലഘൂകരിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ് 2025-26 സീസണിലേക്ക് ആമസോൺ പ്രൈം വീഡിയോയുമായി ചർച്ചയിലായിരുന്ന “ഓൾ ഓർ നത്തിംഗ്” ശൈലിയിലുള്ള ഡോക്യുമെന്ററി പദ്ധതി അവസാനിപ്പിച്ചു. മുഖ്യ പരിശീലകൻ റൂബൻ അമോറിമും സീനിയർ ഫുട്ബോൾ സ്റ്റാഫും ഈ പ്രോജക്റ്റ് ടീമിന്റെ പുരോഗതിക്ക് ഈ ഡോക്യുമെന്ററി തടസ്സമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
ആമസോണുമായി ക്ലബ്ബ് ചർച്ചകളിലായിരുന്നു. 10 ദശലക്ഷം പൗണ്ടിന് മുകളിൽ വരുമാനം ലഭിക്കുമായിരുന്ന ഈ കരാർ, ഇത്തരമൊരു പരമ്പരയ്ക്കായി ഒരു ക്ലബ്ബിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായി മാറുമായിരുന്നു. എന്നിരുന്നാലും, പരമ്പരയ്ക്ക് ആവശ്യമായ തരത്തിലുള്ള ദൃശ്യങ്ങൾ അനുവദിക്കാൻ അമോറിം തയ്യാറായിരുന്നില്ല.
നേരത്തെ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ഹോട്ട്സ്പർ എന്നിവരുമായി ആമസോൺ ഈ ഫുട്ബോൾ ഡോക്യുമെന്ററി പരമ്പരകൾ നിർമ്മിച്ചിട്ടുണ്ട്.
ജൂലൈ മാസമെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ പ്രീ-സീസൺ പരിശീലനത്തിനായി കാരിംഗ്ടണിൽ തിരിച്ചെത്തി തുടങ്ങി. എന്നാൽ ക്ലബ്ബിന് ചുറ്റും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 2024/25 സീസണിൽ പ്രീമിയർ ലീഗിൽ 16-ാം സ്ഥാനത്ത് (അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം) എത്തുകയും ഒരു ട്രോഫിയും നേടാതെ സീസൺ അവസാനിപ്പിക്കുകയും ചെയ്തതോടെ, പുതിയ മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ ടീമിനെ ശക്തിപ്പെടുത്താൻ യുണൈറ്റഡ് വേഗത്തിൽ ട്രാൻസ്ഫർ മാർക്കറ്റിൽ നീങ്ങുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ ആ വേഗത കാണാനില്ല.
വോൾവ്സിൽ നിന്ന് മാത്യൂസ് കുഞ്ഞ്യയെ എത്തിച്ചത് മാത്രമാണ് ക്ലബ്ബ് ഒരു സീനിയർ കളിക്കാരനായി ഇതുവരെ സൈൻ ചെയ്തിട്ടുള്ളത്. ബ്രസീലിയൻ ഫോർവേഡ് വൈവിധ്യവും ഊർജ്ജവും നൽകുന്നുണ്ടെങ്കിലും, ഇത്രയും ദയനീയമായ ഒരു സീസണിന് ശേഷം ഒരുപിടി ട്രാൻസ്ഫറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച യുണൈറ്റഡ് ആരാധകർക്ക് കൂടുതൽ സൈനിംഗ് ഇല്ലാത്തത് വൻ നിരാശയാണ് നൽകുന്നത്.
ട്രാൻസ്ഫർ ചർച്ചകൾ മന്ദഗതിയിൽ;
ട്രാൻസ്ഫർ വിൻഡോയിലെ യുണൈറ്റഡിന്റെ ഏറ്റവും നീണ്ട പ്രശ്നങ്ങളിലൊന്ന് ബ്രെന്റ്ഫോർഡ് വിംഗർ ബ്രയാൻ എംബ്യൂമോയുമായി ബന്ധപ്പെട്ടതാണ്. ഓൾഡ് ട്രാഫോർഡിലേക്ക് മാറാൻ താൽപ്പര്യമുണ്ടെന്ന് താരം വ്യക്തമാക്കിയെങ്കിലും, യുണൈറ്റഡ് ആഴ്ചകളായി ബ്രെന്റ്ഫോർഡുമായി നീണ്ട ചർച്ചകളിലാണ്. കളിക്കാരന്റെ താൽപ്പര്യക്കുറവല്ല, മറിച്ച് ഇരു ക്ലബ്ബുകളെയും തൃപ്തിപ്പെടുത്തുന്ന ഒരു കരാറിലെത്താൻ കഴിയാത്തതാണ് ഈ കാലതാമസത്തിന് കാരണം.
മറ്റൊരു ഭാഗത്ത്, അരങ്ങേറ്റ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും നിർണ്ണായക പിഴവുകളും വരുത്തിയ ആന്ദ്രേ ഓനാനക്ക് വെല്ലുവിളി ഉയർത്താൻ ഗോൾകീപ്പറെയും തേടുകയാണ് യുണൈറ്റഡ്. മധ്യനിരയിലും ശക്തിപ്പെടുത്തലുകൾ ആവശ്യമാണ്. പരിചയസമ്പന്നനായ കാസെമിറോയുടെ പ്രായം വിഷയമാണ്. മാനുവൽ ഉഗാർതെയ്ക്ക് ആകട്ടെ ഇതുവരെ പ്രീമിയർ ലീഗിന്റെ വേഗതയും തീവ്രതയും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് മധ്യനിരയിൽ പുതിയ താരങ്ങൾ എത്തിയില്ല എങ്കിൽ യുണൈറ്റഡ് പ്രയാസത്തിൽ ആകും.
ഏറ്റവും വലിയ ആശങ്ക മുന്നേറ്റ നിരയിലാണ്. റാസ്മസ് ഹോയ്‌ലണ്ട് വന്ന് രണ്ട് സീസൺ ആയിട്ടും കാര്യമായ സ്വാധീനം ചെലുത്താൻ പാടുപെടുകയാണ്, ഒരു വിശ്വസനീയമായ നമ്പർ 9 നെ ക്ലബ്ബിന് അടിയന്തിരമായി ആവശ്യമുണ്ട്. കഴിഞ്ഞ സീസണിൽ ഗോൾ നേടാൻ യുണൈറ്റഡിനുള്ള കഴിവില്ലായ്മ ഒരു വലിയ പ്രശ്നമായിരുന്നു, ഒരു മികച്ച ഫിനിഷറുടെ അഭാവം അവരെ ഇപ്പോഴും വേട്ടയാടുന്നു. എന്നാൽ ഇതുവരെ ഒരു സ്ട്രൈക്കറുമായും യുണൈറ്റഡ് ചർച്ചകൾ തുടങ്ങിയിട്ടില്ല.
ക്ലബ് വിടാൻ ആഗ്രഹിക്കുന്നവരെയും വിൽക്കാൻ ആകുന്നില്ല;
കളിക്കാരെ വാങ്ങുന്നത് മാത്രമല്ല വിൽക്കുന്നതും ഒരുപോലെ പ്രശ്നകരമായി മാറിയിരിക്കുകയാണ്. മാർക്കസ് റാഷ്‌ഫോർഡ്, ജാദോൺ സാഞ്ചോ, ടൈറൽ മലാസിയ, ആന്റണി, കൂടാതെ യുവതാരം അലജാന്ദ്രോ ഗർനാച്ചോ എന്നിവരുൾപ്പെടെ നിരവധി പ്രധാന ടീം കളിക്കാർ ക്ലബ്ബ് വിടാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, അവരുടെ ഉയർന്ന വേതന വാങ്ങുന്നവർക്ക് ഒരു തടസ്സമാണ്. ലോൺ ഓഫറുകൾ നിലവിലുണ്ടെങ്കിലും, പുനർനിക്ഷേപത്തിനായി പണം സ്വരൂപിക്കാൻ യുണൈറ്റഡ് സ്ഥിരം കൈമാറ്റങ്ങൾക്കാണ് ശ്രമിക്കുന്നത്.
ക്രിസ്റ്റ്യൻ എറിക്സൺ (കരാർ അവസാനിച്ചു), ജോണി ഇവാൻസ് (വിരമിച്ചു) എന്നിവരുടെ പുറത്തുപോക്ക് ടീമിൽ കൂടുതൽ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ വിൽപ്പനയിലൂടെ ഫണ്ട് ലഭിക്കാത്തതിനാൽ, യുണൈറ്റഡിന്റെ റിക്രൂട്ട്‌മെന്റ് പദ്ധതികൾ ഇപ്പോൾ തീർത്തും അനിശ്ചിതത്വത്തിലാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല എന്നത് ടീമിനെ പുനർനിർമ്മിക്കാൻ കൂടുതൽ സഹായകമാകുമെന്ന് പരിശീലകൻ റൂബൻ അമോറിം. സീസൺ അവസാനിച്ചതിന് ശേഷമുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി ക്വാലാലംപൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീമിയർ ലീഗിൽ 15-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് ശേഷം യൂറോപ്യൻ മത്സരങ്ങളുടെ അഭാവം ടീം തയ്യാറെടുപ്പിനും വികസനത്തിനും കൂടുതൽ സമയം നൽകുമെന്നും അമോറിം പറഞ്ഞു. സീസണിന്റെ മധ്യത്തിൽ എറിക് ടെൻ ഹാഗിന് പകരക്കാരനായി ചുമതലയേറ്റ അമോറിമിന് കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും അദ്ദേഹം ശുഭാപ്തിവിശ്വാസത്തിലാണ്.
“ചാമ്പ്യൻസ് ലീഗിൽ ഇല്ലാത്തത് മികച്ച പ്രകടനം നടത്താനും മത്സരങ്ങൾക്ക് നന്നായി തയ്യാറെടുക്കാനും ഗുണമായേക്കാം,” അദ്ദേഹം പറഞ്ഞു.
നിലവിൽ യുണൈറ്റഡ് ഏഷ്യൻ പര്യടനത്തിലാണ്. മലേഷ്യയിലും ഹോങ്കോങ്ങിലുമുള്ള സൗഹൃദ മത്സരങ്ങളിലൂടെ ക്ലബ്ബിന് ഏകദേശം 10 മില്യൺ ഡോളർ വരുമാനം പ്രതീക്ഷിക്കുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം യൂറോപ്പ ലീഗ് ഫൈനലിൽ തോറ്റതിന് ശേഷം ബോർഡിന് തന്നിൽ വിശ്വാസം നഷ്ടപ്പെട്ടാൽ, ഒരു പൈസ പോലും നഷ്ടപരിഹാരം വാങ്ങാതെ ക്ലബ് വിടാൻ താൻ തയ്യാറാണെന്ന് വെളിപ്പെടുത്തി. മെയ് 22 ന് ടോട്ടൻഹാം ഹോട്ട്സ്പർസിനോട് 1-0 ന് തോറ്റതോടെ അമോറിൻ്റെ ടീമിന് ദുരന്തപൂർണ്ണമായ ഈ സീസൺ മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. ഇത് പോർച്ചുഗീസ് മാനേജർക്ക് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചിരുക്കുകയാണ്.
ബ്രെനൻ ജോൺസൺ 42-ാം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് സ്പർസ് വിജയം നേടിയത്. . ഈ തോൽവി യുണൈറ്റഡിൻ്റെ അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് അന്ത്യം കുറിച്ചു. പ്രീമിയർ ലീഗിൽ 16-ാം സ്ഥാനത്തായിരുന്നു അവർ ഫിനിഷ് ചെയ്തത്.
“ആരാധകർക്ക് മുന്നിൽ എനിക്ക് ഒന്നും കാണിക്കാനില്ല, അതിനാൽ ഈ നിമിഷം ഇത് അൽപ്പം വിശ്വാസത്തിൻ്റേതാണ്… നമുക്ക് നോക്കാം. ഞാൻ എപ്പോഴും തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. ബോർഡിനും ആരാധകർക്കും ഞാൻ ശരിയായ ആളല്ലെന്ന് തോന്നിയാൽ, നഷ്ടപരിഹാരത്തെക്കുറിച്ച് ഒരു സംഭാഷണവും കൂടാതെ ഞാൻ അടുത്ത ദിവസം തന്നെ പോകും, പക്ഷേ അല്ലാതെ ഞാൻ രാജിവെക്കില്ല,” അമോറിം റിപ്പോർട്ടർമാരോട് പറഞ്ഞു.
“എൻ്റെ ജോലിയിൽ എനിക്ക് ശരിക്കും ആത്മവിശ്വാസമുണ്ട്. ഞാൻ കാര്യങ്ങൾ ചെയ്യുന്ന രീതിയിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ലെന്ന് നിങ്ങൾ കാണുന്നുണ്ടല്ലോ.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഹാമിനോട് 2-0ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതിന് പിന്നാലെ, ക്ലബ്ബിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് രൂക്ഷ വിമർശനവുമായി പരിശീലകൻ റൂബൻ അമോറിം രംഗത്തെത്തി. അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ കളിക്കരുത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
“എല്ലാവരും യൂറോപ്പ ഫൈനലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫൈനൽ എന്നത് നമ്മുടെ ഫുട്ബോൾ ക്ലബ്ബിലെ ഏറ്റവും വലിയ കാര്യമല്ല. നമ്മൾ ഒരുപാട് കാര്യങ്ങൾ മാറ്റേണ്ടതുണ്ട്. നമ്മൾ കളിക്കുന്ന രീതിയും പ്രകടനം കാഴ്ചവെക്കുന്ന രീതിയും ഓരോ മത്സരവും വിജയിക്കാനുള്ള ബോധവും മാറ്റുന്നില്ലെങ്കിൽ, നമ്മൾ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ പാടില്ല. നമ്മൾ പ്രീമിയർ ലീഗിൽ കളിച്ച് ഓരോ ആഴ്ചയും എങ്ങനെ മത്സരക്ഷമതയുള്ളവരായിരിക്കാമെന്ന് പഠിക്കണം.” കോച്ച് പറഞ്ഞു.
ഈ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗ് പട്ടികയിൽ 16-ാം സ്ഥാനത്തേക്ക് തള്ളിവിട്ടു, ഇത് ക്ലബ്ബിന് നാണക്കേടായ നിമിഷമാണെന്ന് അമോറിം സമ്മതിച്ചു.
“ലജ്ജ തോന്നുന്നു, ഇത് അംഗീകരിക്കാൻ പ്രയാസമാണ്. ഇവിടെ എല്ലാവരും ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. സീസണിന്റെ അവസാനം നമ്മൾ ഒരുപാട് കാര്യങ്ങൾ മാറ്റേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.
“മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന നിലയിൽ ഒരു കളി തോൽക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഇപ്പോൾ ഭയമില്ല. ആ ഭയം ഇപ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു, ഒരു വലിയ ക്ലബ്ബിന് ഉണ്ടാകാവുന്ന ഏറ്റവും അപകടകരമായ കാര്യമാണിത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്പ ലീഗ് ഫൈനലിനായി യുണൈറ്റഡ് തയ്യാറെടുക്കുമ്പോഴും, കിരീടം നേടിയാൽ പോലും ക്ലബ്ബിന്റെ ആഴത്തിലുള്ള പ്രശ്നങ്ങളെ അത് മറയ്ക്കില്ലെന്ന് അമോറിം പറഞ്ഞു. “യൂറോപ്പ ലീഗ് ഞങ്ങൾ വിജയിച്ചാലും ഇല്ലെങ്കിലും എനിക്ക് പ്രശ്നമില്ല, കാരണം പ്രശ്നങ്ങൾ അതിനേക്കാൾ വലുതാണ്.”
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മാസൺ മൗണ്ട് വ്യാഴാഴ്ച രാത്രി മികച്ച പ്രകടനമാണ് യൂറോപ്പ ലീഗിൽ കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മൗണ്ട് ഇരട്ട ഗോൾ നേടി യുണൈറ്റഡിന്റെ ഹീറോ ആയി മാറി.
മത്സരശേഷം യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം മൗണ്ടിൻ്റെ കഠിനാധ്വാനത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ചു. “അവന്റെ കാര്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. അവൻ അസാധാരണ കളിക്കാരനാണ്. അവൻ കഠിനാധ്വാനം ചെയ്യുന്നു, അവന് കഴിവുണ്ട്,” അമോറിം പറഞ്ഞു.
“മേസൺ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നത് കാണുമ്പോൾ, അവനെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കും. ഈ പൊസിഷന് അവൻ അനുയോജ്യനാണ്. അവന് ഒരു മിഡ്ഫീൽഡറാകാം, അവൻ ഒരു വിംഗറെപ്പോലെ ഓടാൻ ആകും.” അമോറിം പറഞ്ഞു.
സൗദി ക്ലബ്ബായ അൽ-ഹിലാലിന് വലിയ ഓഫർ ഉണ്ടെങ്കിലും ബ്രൂണോ ഫെർണാണ്ടസ് തൻ്റെ പദ്ധതികളുടെ കേന്ദ്രബിന്ദുവാണെന്നും ക്ലബിൽ തുടരുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം ഉറപ്പിച്ചു പറഞ്ഞു. 2027 വരെ കരാറുള്ള പോർച്ചുഗീസ് പ്ലേമേക്കർക്ക് വലിയ പ്രതിഫലം ഹിലാൽ വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.
“ഞങ്ങളുടെ ആശയം മാറിയിട്ടില്ല. മികച്ച കളിക്കാരെ നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് – ബ്രൂണോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്നത് വ്യക്തമാണ്. ബ്രൂണോ ഇവിടെത്തന്നെ വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” അമോറിം പറഞ്ഞു.
ഈ സീസണിൽ മികച്ച ഫോമിലാണ് ഫെർണാണ്ടസ്, 19 ഗോളുകളും 18 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും സ്വാധീനത്തെയും അമോറിം പ്രശംസിച്ചു: “അദ്ദേഹത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ എളുപ്പമാണ് – അത് വെറും കണക്കുകൾ കൊണ്ടല്ല, അദ്ദേഹം കളിക്കുന്ന രീതിയും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാധാന്യവും കൊണ്ടാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു
“ബ്രൂണോയെപ്പോലൊരു കളിക്കാരനെ പല ക്ലബ്ബുകൾക്കും വേണമെന്നത് സ്വാഭാവികമാണ്. അവൻ ഒരു നേതാവാണ്, അവൻ ക്യാപ്റ്റനാണ്, അതിനാൽ അവൻ വളരെ പ്രധാനപ്പെട്ടവനാണ്. അവൻ ഒരു മികച്ച കളിക്കാരനാണ്, ഞങ്ങൾക്ക് മികച്ച കളിക്കാർ ആവശ്യമാണ്.”അമോറിം തയ്യാറല്ല.
യൂറോപ്പാ ലീഗ് വിജയിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ നിരാശാജനകമായ സീസണിനെ പൂർണ്ണമായി രക്ഷിക്കില്ലെങ്കിലും, ക്ലബ്ബിൻ്റെ ഹ്രസ്വകാല ഭാവിയിൽ അത് വലിയ സ്വാധീനം ചെലുത്തുമെന്ന് മാനേജർ റൂബൻ അമോറിം വിശ്വസിക്കുന്നു. അത് കളിക്കളത്തിലും പുറത്തും ഒരുപോലെ നിർണായകമാകും. അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ വ്യാഴാഴ്ചത്തെ സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു അമോറിം.
“ബിൽബാവോയ്‌ക്കെതിരായ മത്സരം ഞങ്ങളുടെ സീസണിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. ഈ സീസണിനെ ഒന്നു കൊണ്ട് രക്ഷിക്കാൻ ആകിക്ക എന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഒരു ട്രോഫി നേടുന്നതും ചാമ്പ്യൻസ് ലീഗിൽ പ്രവേശിക്കുന്നതും വളരെ വലുതാണ്. അടുത്ത വർഷം അത്തരം മത്സരങ്ങൾ കളിക്കുന്നത് ഞങ്ങളുടെ ക്ലബ്ബിൽ, സമ്മർ ട്രാൻസ്ഫറുകളിൽ പോലും ഒരുപാട് മാറ്റങ്ങൾ വരുത്തും.” അമോറിം പറഞ്ഞു.
“അത് ഞങ്ങളുടെ സമ്മറിനെ മാറ്റിയേക്കാം, അടുത്ത വർഷത്തെ മാറ്റിയേക്കാം. പക്ഷേ ഞങ്ങളുടെ ക്ലബ്ബിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. ചാമ്പ്യൻസ് ലീഗ് ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങൾ നന്നായിരിക്കും.” – അദ്ദേഹം പറഞ്ഞു.
ലിയോണിനെതിരായ സമനിലയിൽ നിർണായക പിഴവുകൾ വരുത്തിയ ഒനാനയെ പിന്തുണച്ച് അമോറിം. യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലിയോണിനെതിരെ നടന്ന 2-2 സമനിലയിൽ കാമറൂൺ ഗോൾകീപ്പർ രണ്ട് നിർണായക പിഴവുകൾ വരുത്തിയതിന് ശേഷവും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ പിന്തുണച്ചു.
“ഇത് സംഭവിക്കാം. നിങ്ങൾ ഫുട്ബോൾ കളിക്കുകയും ധാരാളം മത്സരങ്ങൾ കളിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് തെറ്റുകൾ സംഭവിക്കാം,” അദ്ദേഹം പറഞ്ഞു.
“ഈ നിമിഷത്തിൽ ആന്ദ്രേയോട് എനിക്ക് പറയാൻ ഒന്നുമില്ല, അത് അവനെ സഹായിക്കും. എല്ലാം മാറ്റാൻ ഞങ്ങൾക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്, അതിലാണ് ഞങ്ങളുടെ ശ്രദ്ധ.” അമോറിം പറഞ്ഞു.