ഒരൊറ്റ സീസൺ കൊണ്ട് ലിംഗാർഡ് നോട്ടിങ്ഹാം ഫോറസ്റ്റ് വിട്ടു

ജെസ്സി ലിംഗാർഡിനെ നോട്ടിങ്ഹാം ഫോറസ്റ്റ് റിലീസ് ചെയ്യും. താരത്തെ സീസൺ അവസാനം റിലീസ് ചെയ്യും എന്ന് ഫോറസ്റ്റ് ഇന്ന് അറിയിച്ചു. ഒരൊറ്റ വർഷം കൊണ്ട് താരം ക്ലബ് വിടേണ്ടി വന്നത് താരത്തിന്റെ ഫിറ്റ്നസും ഫോമും കാരണമാണ്. ഫോറസ്റ്റിനായി ആകെ 17 മത്സരങ്ങൾ മാത്രമെ ലിംഗാർഡ് കളിച്ചുള്ളൂ. ലിംഗാർഡിന് കാര്യമായി ഫോറസ്റ്റ് ജേഴ്സിയിൽ തിളങ്ങാൻ ആയില്ല.

താരം പ്രീമിയർ ലീഗിൽ തന്നെ തുടരാൻ ശ്രമിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്. അവസാന സീസണുകളിൽ യുണൈറ്റഡിൽ അവസരം കുറഞ്ഞതോടെ ആയിരുന്നു താരം ക്ലബ് വിട്ടത്. മുമ്പ് വെസ്റ്റ് ഹാമിനായി ലോണിൽ കളിച്ചും ലിംഗാർഡ് തിളങ്ങിയിരുന്നു. വെസ്റ്റ് ഹാം താരത്തെ സൈൻ ചെയ്യാനുള്ള സാധ്യതയും ഇപ്പോൾ കാണുന്നുണ്ട്.

ലിംഗാർഡുമായി യാതൊരു പ്രശ്നവും ഇല്ല എന്ന് റാൾഫ് റാങ്നിക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ജെസ്സി ലിംഗാർഡുമായി തനിക്ക് ‘വളരെ നല്ല’ ബന്ധമാണെന്നും ഒരു പ്രശ്നവും ഇല്ല എന്നും പരിശീലകൻ റാൽഫ് റാംഗ്നിക്ക് പറഞ്ഞു. മിഡിൽസ്‌ബ്രോയ്‌ക്കെതിരായ വെള്ളിയാഴ്ച നടന്ന എഫ്‌എ കപ്പിന്റെ നാലാം റൗണ്ട് മത്സരത്തിൽ ലിംഗാർഡ് പങ്കെടുത്തിരുന്നില്ല. താരത്തെ ക്ലബ് വിടാൻ അനുവദിക്കാത്തത് ആണ് ഇതിനു കാരണം എന്നാണ് റിപ്പോർട്ടുകൾ.

“ജെസ്സിയുമായി ബന്ധപ്പെട്ട്, എനിക്ക് അവനുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്, മേസൺ ഗ്രീൻവുഡ് പ്രശ്നം വരുന്നതുവരെയെങ്കിലും അവനെ വിട്ടയക്കാൻ ഞാൻ തയ്യാറായിരുന്നുവെന്ന് അവനറിയാം.” റാങ്നിക്ക് പറഞ്ഞു.

“ഞാനും ജെസ്സിയും തമ്മിൽ ഒരു പ്രശ്‌നവുമില്ല, തിരിച്ചും. അവനെ ടീമിൽ ഉൾപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, അവൻ നാളത്തെ മത്സരത്തിനുള്ള ടീമിലുണ്ടാകും.” അദ്ദേഹം പറഞ്ഞു.

ലിംഗാർഡിനെ വിട്ടു നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാകുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ശ്രമം വിജയിക്കുന്നു. താരത്തെ 6 മാസത്തെ ലോണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു നൽകിയേക്കും. ന്യൂകാസിലിന്റെ രണ്ട് ഓഫറുകൾ യുണൈറ്റഡ് നിരസിച്ച ശേഷമാണ് അവസനാ ഘട്ടത്തിൽ കാര്യങ്ങൾ മാറുന്നത്.

Credit: Twitter

താരത്തിന്റെ വേതനം മുഴുവനായി നൽകാമെന്നും ലോൺ തുകയായി 3 മില്യൺ നൽകാം എന്നും ന്യൂകാസിൽ യുണൈറ്റഡ് പറഞ്ഞിട്ടുണ്ട്. റിലഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാനായി പാടുപെടുന്ന ന്യൂകാസിൽ വലിയ സൈനിംഗുകൾ നടത്തി കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ സീസണ വെസ്റ്റ് ഹാമിൽ അത്ഭുതങ്ങൾ നടത്തിയ ലിംഗാർഡിനെ സ്വന്തമാക്കാൻ ആയാൽ അത് ന്യൂകാസിലിന് വലിയ കരുത്താകും. ഇനി ആറ് ദിവസം കൂടി മാത്രമെ ട്രാൻസ്ഫർ വിൻഡോ ഉള്ളൂ.

മുഴുവൻ വേതനവും നൽകാം, ലോൺ തുകയായി 3 മില്യണും നൽകാം, എന്നിട്ടും ന്യൂകാസിൽ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ആഞ്ഞു ശ്രമിക്കുന്നു. താരത്തിന്റെ വേതനം മുഴുവനായി നൽകാമെന്നും ലോൺ തുകയായി 3 മില്യൺ നൽകാം എന്നും ന്യൂകാസിൽ യുണൈറ്റഡ് പറഞ്ഞിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ നിരസിച്ചതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിലഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാനായി പാടുപെടുന്ന ന്യൂകാസിൽ വലിയ സൈനിംഗുകൾ നടത്തി കൊണ്ടിരിക്കുകയാണ്‌.

ഈ സീസൺ അവസാനം വരെ മാഞ്ചസ്റ്ററിൽ തുടർന്ന് തന്റെ അവസരത്തിനായി പൊരുതാനാണ് ലിംഗാർഡിന്റെയും തീരുമാനം‌ എന്നാണ് റിപ്പോർട്ടുകൾ. വെസ്റ്റ് ഹാമിന്റെ ഓഫറും ലിങാർഡിനുണ്ട്. പുതിയ പരിശീലകൻ റാൾഫ് തനിക്ക് അവസരം തരും എന്നാണ് ലിംഗാർഡിന്റെ ഇപ്പോഴത്തെ വിശ്വാസം.

കഴിഞ്ഞ തവണ വെസ്റ്റ് ഹാമിൽ ലോണിൽ ചെന്ന് ഗംഭീര പ്രകടനം നടത്താൻ ലിംഗാർഡിനായിരുന്നു. ജനുവരിയിൽ വെസ്റ്റ് ഹാമിൽ എത്തിയ താരം 9 ലീഗ് ഗോളുകൾ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്.

Exit mobile version