യൂറോപ്പാ ലീഗ് ഫൈനലിന് തൊട്ടുമുന്‍പ് യോറോക്ക് പരിക്ക്!! മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി


യൂറോപ്പാ ലീഗ് ഫൈനലിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ, യുവ ഫ്രഞ്ച് സെൻ്റർ ബാക്ക് ലെനി യോറോയുടെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ ആശങ്ക നൽകുന്നു.


ഈ സീസണിൽ ദീർഘകാലത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ യൊറോ ടീമിൻ്റെ പ്രധാന താരമായി തുടരുകയായിരുന്നു. വെസ്റ്റ് ഹാമിന് എതിരായ മത്സരത്തിൽ പരിക്കേറ്റ യോറോ 52-ാം മിനിറ്റിൽ വേദനയോടെ കളം വിട്ടു.

“ലെനിയുടെ പരിക്ക് കൂടുതൽ വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്. അവന് എന്തോ ബുദ്ധിമുട്ടുണ്ടായതായി തോന്നി, പക്ഷേ അത് ചെറിയ കാര്യമായിരിക്കുമെന്ന് ഞാൻ കരുതുന്നു.” എന്ന് അമോറിം മത്സരശേഷം പറഞ്ഞു.


ജോഷ്വാ സിർക്‌സി, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരെ കൂടാതെ മാറ്റിയസ് ഡി ലിറ്റ്, ഡിയോഗോ ഡാലോട്ട് തുടങ്ങിയ നിരവധി കളിക്കാർ നിലവിൽ യുണൈറ്റഡിൻ്റെ നിരയിലില്ല. യൂറോപ്പാ ലീഗിലൂടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യമിടുന്ന യുണൈറ്റഡിന് യോറോയെ കൂടെ നഷ്ടമായാൽ അത് വലിയ തിരിച്ചടിയാകും.

മഗ്വയറും യോറോയും പരിക്ക് മാറി തിരിച്ചെത്തി

ഇന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധ താരങ്ങളായ ഹാരി മാഗ്വയറും ലെനി യോറോയും പരിക്ക് മാറി തിരിച്ചുവന്നു. കാലിനേറ്റ പരിക്കുമൂലം മഗ്വയറും യോറോയും അവസാന മത്സരങ്ങളിൽ ഉണ്ടായിരുന്നില്ല.

എയ്ഡൻ ഹെവന്റെ പരിക്ക് ഗുരുതരമല്ലെന്നും സീസൺ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം തിരിച്ചെത്തുമെന്നും യുണൈറ്റഡ് പരിശീലകൻ അമോറിം ഉറപ്പുനൽകി. എന്നിരുന്നാലും, ലൂക്ക് ഷായും കോബി മൈനൂവും ഇപ്പോഴും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.

നിലവിൽ പട്ടികയിൽ 13-ാം സ്ഥാനത്തുള്ള യുണൈറ്റഡിന്, മൂന്നാം സ്ഥാനക്കാരായ ഫോറസ്റ്റിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.

ലെനി യോറോ ആഴ്സണലിനെതിരെ അരങ്ങേറ്റം നടത്തും

പ്രീ-സീസണിലേറ്റ പരിക്കിൽ നിന്ന് കരകയറിയ 19 കാരനായ ഡിഫൻഡർ ലെനി യോറോ ബുധനാഴ്ച ആഴ്സണലിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. യോറോ മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി. മെറ്റാറ്റാർസൽ തകർന്നതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ 52 മില്യൺ പൗണ്ട് സൈനിംഗ് ഇതുവരെ ക്ലബിനായി അരങ്ങേറ്റം നടത്തിയിരുന്നില്ല.

മൂന്നാഴ്ചത്തെ പരിശീലനത്തിന് ശേഷം, യോറോയുടെ ശാരീരികക്ഷമതയെക്കുറിച്ച് അമോറിം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ടീമിൽ ഉൾപ്പെടുത്താൻ സമയമായെന്ന് പറയുകയും ചെയ്തു. പരിശീലന സമയം പരിമിതമായതിനാൽ യോറൊയ്യുടെ മിനിറ്റുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും മാനേജർ മുന്നറിയിപ്പ് നൽകി.

യോറോയുടെ “പ്രത്യേക പ്രതിഭ” ആണ് എന്ന് അമോറിം വിശേഷിപ്പിച്ചു. ഫ്രഞ്ച് സെൻ്റർ ബാക്കിൻ്റെ വേഗതയും ആധുനിക പ്രതിരോധ ഗുണങ്ങളും ടീമിന് കരുത്താകുമെന്നു പറഞ്ഞു.

ലിസാൻഡ്രോ മാർട്ടിനെസ് എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ, യോറോ കളിക്കാനുള്ള സാധ്യതയുണ്ട്, എന്നിരുന്നാലും ലൂക്ക് ഷാ ആകും ആദ്യ ഇലവനിൽ ഇറങ്ങുക.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, ലെനി യോറോ പരിക്ക് മാറി എത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലെനി യോറോ പരിക്ക് മാറി എത്തുന്നു. യുണൈറ്റഡിൻ്റെ പ്രീ-സീസൺ പര്യടനത്തിനിടെ 18 കാരനായ ഫ്രഞ്ച് സെൻ്റർ ബാക്കിന് പരിക്കേറ്റിരുന്നു. താരം ഇപ്പോൾ ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചു. അധികം വൈകാതെ യോറോ ഫസ്റ്റ് ടീമിനൊപ്പം ചേരും.

ജൂലൈയിൽ ലില്ലെയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ ചേർന്ന യോറോ പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും മാഞ്ചസ്റ്റർ യുണൈറ്റഡ് പങ്കുവെച്ചു.

യുണൈറ്റഡിൻ്റെ മെഡിക്കൽ സ്റ്റാഫിൻ്റെ മേൽനോട്ടത്തിൽ ജിം സെഷനുകൾക്കും അദ്ദേഹം വിധേയനായി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ടീം തുർക്കിയിലെ ഫെനർബാഷെക്കെതിരായ യൂറോപ്പ ലീഗ് മത്സരത്തിന് തയ്യാറെടുക്കുകയാണ്.

ലെനി യോറോയുടെ ശസ്ത്രക്രിയ കഴിഞ്ഞു, മടങ്ങി വരാൻ 3 മാസം കഴിയും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലെനി യോറോയുടെ കാലിലെ പരിക്കിന് ഇന്ന് വിജയകരമായി ശസ്ത്രക്രിയ നടത്തിയതായി ക്ലബ് അറിയിച്ചു. യുഎസിലെ ലോസ് ഏഞ്ചൽസിൽ നടന്ന ആഴ്സണലിനെതിരായ സൗഹൃദ മത്സരത്തിനിടെയിൽ ആയിരിന്നു യോറോക്ക് പരിക്കേറ്റത്. താരം തിരികെയെത്താൻ മൂന്ന് മാസം എങ്കിലും ആകും എന്ന് ക്ലബ് അറിയിച്ചു..

ലില്ലെയിൽ നിന്ന് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് യോറോയെ സ്വന്തമാക്കിയത്. യോറോയുടെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തിരിച്ചടിയാണ്. യുണൈറ്റഡ് പുതിയ ഒരു സെന്റർ ബാക്കിനെ കൂടെ സൈൻ ചെയ്യാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, ലെനി യോറോ 2 മാസത്തോളം പുറത്തിരിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല വാർത്തകൾ അല്ല വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഡിഫൻഡർ ആയ ലെനി യോറോ സീസൺ തുടക്കത്തിൽ അവർക്ക് ഒപ്പം ഉണ്ടാകില്ല. യോറോ രണ്ട് മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. താരത്തിന് ആഴ്സണലിന് എതിരായ പ്രീസീസൺ മത്സരത്തിന് ഇടയിൽ പരിക്കേറ്റിരുന്നു‌. ഈ പരുക്ക് സാരമുള്ളതാണ്‌.

കാലിനേറ്റ പരിക്ക് മാറാൻ 6 മുതൽ 8 ആഴ്ച വരെ വേണ്ടി വരും. സീസണിൽ ആദ്യ 8 മത്സരങ്ങളോളം താരത്തിന് നഷ്ടമാകും. കഴിഞ്ഞ മാസം ആയിരുന്നു 18കാരനായ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലേക്ക് സൈൻ ചെയ്തത്‌. യോറോയുടെ അഭാവത്തിൽ ലിസാൻഡ്രോ മാർട്ടിനസും മഗ്വയറും ആകും സീസൺ തുടക്കത്തിൽ യുണൈറ്റഡിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്.

അടുത്ത ആഴ്ച കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തോടെ യുണൈറ്റഡ് അവരുടെ പുതിയ സീസൺ ആരംഭിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി, ഹൊയ്ലുണ്ടിനും യോറോക്കും പരിക്ക്

സീസൺ ആരംഭിക്കാൻ രണ്ട് ആഴ്ച മാത്രം ബാക്കിയിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി. അവരുടെ രണ്ട് പ്രധാന താരങ്ങൾക്ക് പരിക്ക്. ഇന്ന് നടന്മ ആഴ്‌സണലുമായുള്ള പ്രീ-സീസൺ മത്സരത്തിനിടെ റാസ്മസ് ഹൊയ്ലുണ്ടും ലെനി യോറോയും പരിക്കേറ്റ് കളംവിട്ടു. ഇരുവരുടെയും പരിക്ക് എത്ര സാരമുള്ളതാണ് എന്ന് വ്യക്തമായിട്ടില്ല.

പരിക്കേറ്റ് കളം വിടാൻ ഒരുങ്ങുന്ന യുവ സെന്റർ ബാക്ക് യോറോ

യുണൈറ്റഡിനായി ഇന്ന് ഗോൾ നേടിയ ഹൊയ്ലുണ്ട് അധികം വൈകാതെ പരിക്ക് കാരണം കളം വിട്ടു. ഹൊയ്ലുണ്ടിന് ഹാം സ്ട്രിംഗ് ഇഞ്ച്വറിയാണ്. യോറോക്ക് ആങ്കിളിനാണ് പരിക്ക്. യോറോയുടെ പരിക്കിൽ ആണ് കൂടുതൽ ആശങ്ക എന്ന് മത്സര ശേഷം ടെൻ ഹാഗ് പറഞ്ഞു. ഇരുവരും എത്ര കാലം പുറത്തിരിക്കും എന്ന് നാളെയോടെയേ അറിയാൻ ആവുകയുള്ളൂ.

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ സീസണിലെ ആദ്യ മത്സരമായ കമ്മ്യൂണിറ്റി ഷീൽഡിന് ഇറങ്ങാൻ ഇനി 13 ദിവസം മാത്രമെ ബാക്കിയുള്ളൂ.

പ്രഖ്യാപനം എത്തി!! യോറോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ

ലെനി യോറോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഫ്രഞ്ച് യുവ ഡിഫൻഡറുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലില്ലെയുടെ താരമായ 18കാരനെ 62 മില്യൺ നൽകിയാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. 2029വരെയുള്ള കരാർ താരം ഒപ്പുവെച്ചു. ആഡ് ഓണുകൾ അടക്കം വർഷത്തിൽ 9 മില്യൺ വരെയാകും താരത്തിന് യുണൈറ്റഡിൽ ലഭിക്കാൻ പോകുന്ന വേതനം.

താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി ഇന്നലെ ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. ഉടൻ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ സ്ക്വാഡിനൊപ്പം ചേരും. യാത്ര തിരിച്ചതായി ഡേവിഡ് ഓർൺസ്റ്റെയിൻ

യോറോ റയൽ മാഡ്രിഡിൽ പോകാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എങ്കിലും റയൽ ഒരു വർഷം കൂടെ കാത്തിരിക്കാൻ പറഞ്ഞതിനാൽ താരം യുണൈറ്റഡ് തിരഞ്ഞെടുക്കുക ആയിരുന്നു. ഫ്രഞ്ച് താരത്തിന് വലിയ ഭാവിയാണ് ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നത്. ലിസാൻഡ്രോയും യോറോയും യുണൈറ്റഡ് സെന്റർ ബാക്ക് കൂട്ടുകെട്ടായി ഇറങ്ങുന്നത് കാണാൻ ആണ് ഫുട്ബോൾ ലോകവും ഉറ്റുനോക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടിച്ചു! ലെനി യോറോ റയൽ മോഹം ഉപേക്ഷിച്ച് മാഞ്ചസ്റ്ററിലേക്ക്

ലില്ലെയുടെ യുവ ഡിഫൻഡർ ലെനി യോറോക്ക് ആയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ വിജയിക്കുന്നു. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. താരം മാഞ്ചസ്റ്ററിലെത്തി മെഡിക്കൽ പൂർത്തിയാക്കി. ഇനി ക്ലബുമായി വേതനം ഉൾപ്പെടെയുള്ള കാര്യത്തിൽ യോറോ ധാരണയിൽ എത്തേണ്ടതുണ്ട്.

18-കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 60 മില്യന്റെ ഓഫർ ആണ് നൽകിയത്‌‌‌. യോറോയുടെ ക്ലബായ ലില്ലെ ഈ ഓഫർ അംഗീകരിച്ചിട്ടുണ്ട്. യോറോ റയൽ മാഡ്രിഡിൽ പോകാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എങ്കിലും ഇപ്പോൾ താരത്തിന്റെ തീരുമാനം മാറിയിരിക്കുകയാണ്.

റയൽ മാഡ്രിഡ് ലില്ലെക്ക് നൽകിയ ഓഫർ വളരെ ചെറുത് ആയത് കൊണ്ട് ലില്ലെ താരത്തെ റയലിന് നൽകാൻ ഒരുക്കമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ യോറോയെ സമ്മതിപ്പിക്കാൻ ആണ് ലില്ലെ അവസാന ആഴ്ചകളിൽ ശ്രമിച്ചു കൊണ്ടിരുന്നത്. ഫ്രഞ്ച് താരത്തിന് വലിയ ഭാവിയാണ് ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നത്. ഇപ്പോൾ തന്നെ താരം ലില്ലെയുടെ പ്രധാന സെന്റർ ബാക്ക് ആണ്‌.

ലെനി യോറോക്ക് ആയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ ലില്ലെ അംഗീകരിച്ചു, ഇനി താരത്തിന്റെ തീരുമാനം!!

ലില്ലെയുടെ യുവ ഡിഫൻഡർ ലെനി യോറോക്ക് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ ഓഫർ ക്ലബ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ. 18-കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 60 മില്യന്റെ ഓഫർ ആണ് നൽകിയത്‌‌‌. ക്ലബ് ഈ ഓഫർ അംഗീകരിച്ചു എങ്കിലും യോറോ എങ്ങോട്ടേക്ക് പോകണം എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.

യോറോ റയൽ മാഡ്രിഡിൽ കളിക്കാൻ ആണ് ആഗ്രഹിക്കുന്നത്. താരം അത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ റയൽ മാഡ്രിഡ് ലില്ലെക്ക് നൽകിയ ഓഫർ വളരെ ചെറുത് ആയത് കൊണ്ട് ലില്ലെ താരത്തെ റയലിന് നൽകാൻ ഒരുക്കമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ യോറോയെ സമ്മതിപ്പിക്കാൻ ആണ് ലില്ലെ ഇപ്പോൾ ശ്രമിക്കുന്നത്.

ഫ്രഞ്ച് താരത്തിന് വലിയ ഭാവിയാണ് ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നത്. ഇപ്പോൾ തന്നെ താരം ലില്ലെയുടെ പ്രധാന സെന്റർ ബാക്ക് ആണ്‌.

Exit mobile version