Picsart 24 07 19 00 33 01 992

പ്രഖ്യാപനം എത്തി!! യോറോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ

ലെനി യോറോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഫ്രഞ്ച് യുവ ഡിഫൻഡറുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലില്ലെയുടെ താരമായ 18കാരനെ 62 മില്യൺ നൽകിയാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. 2029വരെയുള്ള കരാർ താരം ഒപ്പുവെച്ചു. ആഡ് ഓണുകൾ അടക്കം വർഷത്തിൽ 9 മില്യൺ വരെയാകും താരത്തിന് യുണൈറ്റഡിൽ ലഭിക്കാൻ പോകുന്ന വേതനം.

താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി ഇന്നലെ ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. ഉടൻ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ സ്ക്വാഡിനൊപ്പം ചേരും. യാത്ര തിരിച്ചതായി ഡേവിഡ് ഓർൺസ്റ്റെയിൻ

യോറോ റയൽ മാഡ്രിഡിൽ പോകാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എങ്കിലും റയൽ ഒരു വർഷം കൂടെ കാത്തിരിക്കാൻ പറഞ്ഞതിനാൽ താരം യുണൈറ്റഡ് തിരഞ്ഞെടുക്കുക ആയിരുന്നു. ഫ്രഞ്ച് താരത്തിന് വലിയ ഭാവിയാണ് ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നത്. ലിസാൻഡ്രോയും യോറോയും യുണൈറ്റഡ് സെന്റർ ബാക്ക് കൂട്ടുകെട്ടായി ഇറങ്ങുന്നത് കാണാൻ ആണ് ഫുട്ബോൾ ലോകവും ഉറ്റുനോക്കുന്നത്.

Exit mobile version