Picsart 24 07 17 14 56 35 242

മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടിച്ചു! ലെനി യോറോ റയൽ മോഹം ഉപേക്ഷിച്ച് മാഞ്ചസ്റ്ററിലേക്ക്

ലില്ലെയുടെ യുവ ഡിഫൻഡർ ലെനി യോറോക്ക് ആയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ വിജയിക്കുന്നു. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. താരം മാഞ്ചസ്റ്ററിലെത്തി മെഡിക്കൽ പൂർത്തിയാക്കി. ഇനി ക്ലബുമായി വേതനം ഉൾപ്പെടെയുള്ള കാര്യത്തിൽ യോറോ ധാരണയിൽ എത്തേണ്ടതുണ്ട്.

18-കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 60 മില്യന്റെ ഓഫർ ആണ് നൽകിയത്‌‌‌. യോറോയുടെ ക്ലബായ ലില്ലെ ഈ ഓഫർ അംഗീകരിച്ചിട്ടുണ്ട്. യോറോ റയൽ മാഡ്രിഡിൽ പോകാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എങ്കിലും ഇപ്പോൾ താരത്തിന്റെ തീരുമാനം മാറിയിരിക്കുകയാണ്.

റയൽ മാഡ്രിഡ് ലില്ലെക്ക് നൽകിയ ഓഫർ വളരെ ചെറുത് ആയത് കൊണ്ട് ലില്ലെ താരത്തെ റയലിന് നൽകാൻ ഒരുക്കമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ യോറോയെ സമ്മതിപ്പിക്കാൻ ആണ് ലില്ലെ അവസാന ആഴ്ചകളിൽ ശ്രമിച്ചു കൊണ്ടിരുന്നത്. ഫ്രഞ്ച് താരത്തിന് വലിയ ഭാവിയാണ് ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നത്. ഇപ്പോൾ തന്നെ താരം ലില്ലെയുടെ പ്രധാന സെന്റർ ബാക്ക് ആണ്‌.

Exit mobile version