Picsart 25 05 12 01 34 25 719

യൂറോപ്പാ ലീഗ് ഫൈനലിന് തൊട്ടുമുന്‍പ് യോറോക്ക് പരിക്ക്!! മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി


യൂറോപ്പാ ലീഗ് ഫൈനലിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ, യുവ ഫ്രഞ്ച് സെൻ്റർ ബാക്ക് ലെനി യോറോയുടെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ ആശങ്ക നൽകുന്നു.


ഈ സീസണിൽ ദീർഘകാലത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ യൊറോ ടീമിൻ്റെ പ്രധാന താരമായി തുടരുകയായിരുന്നു. വെസ്റ്റ് ഹാമിന് എതിരായ മത്സരത്തിൽ പരിക്കേറ്റ യോറോ 52-ാം മിനിറ്റിൽ വേദനയോടെ കളം വിട്ടു.

“ലെനിയുടെ പരിക്ക് കൂടുതൽ വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്. അവന് എന്തോ ബുദ്ധിമുട്ടുണ്ടായതായി തോന്നി, പക്ഷേ അത് ചെറിയ കാര്യമായിരിക്കുമെന്ന് ഞാൻ കരുതുന്നു.” എന്ന് അമോറിം മത്സരശേഷം പറഞ്ഞു.


ജോഷ്വാ സിർക്‌സി, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരെ കൂടാതെ മാറ്റിയസ് ഡി ലിറ്റ്, ഡിയോഗോ ഡാലോട്ട് തുടങ്ങിയ നിരവധി കളിക്കാർ നിലവിൽ യുണൈറ്റഡിൻ്റെ നിരയിലില്ല. യൂറോപ്പാ ലീഗിലൂടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യമിടുന്ന യുണൈറ്റഡിന് യോറോയെ കൂടെ നഷ്ടമായാൽ അത് വലിയ തിരിച്ചടിയാകും.

Exit mobile version