Picsart 24 07 31 22 08 24 753

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, ലെനി യോറോ 2 മാസത്തോളം പുറത്തിരിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല വാർത്തകൾ അല്ല വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഡിഫൻഡർ ആയ ലെനി യോറോ സീസൺ തുടക്കത്തിൽ അവർക്ക് ഒപ്പം ഉണ്ടാകില്ല. യോറോ രണ്ട് മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. താരത്തിന് ആഴ്സണലിന് എതിരായ പ്രീസീസൺ മത്സരത്തിന് ഇടയിൽ പരിക്കേറ്റിരുന്നു‌. ഈ പരുക്ക് സാരമുള്ളതാണ്‌.

കാലിനേറ്റ പരിക്ക് മാറാൻ 6 മുതൽ 8 ആഴ്ച വരെ വേണ്ടി വരും. സീസണിൽ ആദ്യ 8 മത്സരങ്ങളോളം താരത്തിന് നഷ്ടമാകും. കഴിഞ്ഞ മാസം ആയിരുന്നു 18കാരനായ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലേക്ക് സൈൻ ചെയ്തത്‌. യോറോയുടെ അഭാവത്തിൽ ലിസാൻഡ്രോ മാർട്ടിനസും മഗ്വയറും ആകും സീസൺ തുടക്കത്തിൽ യുണൈറ്റഡിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്.

അടുത്ത ആഴ്ച കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തോടെ യുണൈറ്റഡ് അവരുടെ പുതിയ സീസൺ ആരംഭിക്കും.

Exit mobile version