പ്രീക്വാര്‍ട്ടറിൽ വീണ് ലക്ഷ്യ സെന്‍

കൊറിയ ഓപ്പൺ പുരുഷ സിംഗിള്‍സിൽ നിന്ന് ലക്ഷ്യ സെന്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറിൽ നേരിട്ടുള്ള ഗെയിമുകളിൽ ആണ് ലക്ഷ്യ സെന്‍ പുറത്ത് പോയത്. ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരന്‍ റുസ്ടാവിറ്റോയോട് പിന്നിൽ പോയ ലക്ഷ്യ രണ്ടാം ഗെയിമിൽ നിഷ്പ്രഭമാകുന്നതാണ് ഏവരും കണ്ടത്. സ്കോ‍ർ: 20-22, 9-21.

മിക്സഡ് ഡബിള്‍സിന്റെ പ്രീക്വാര്‍ട്ടറിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സുമീത് റെഡ്ഢി കൂട്ടുകെട്ട് പുറത്തായി. ചൈനീസ് താരങ്ങളോട് മൂന്ന് സെറ്റ് പോരാട്ടത്തിലാണ് ഇന്ത്യന്‍ ജോഡി കീഴടങ്ങിയത്. സ്കോര്‍: 20-22, 21-18, 14-21.

കൊറിയ ഓപ്പൺ ആദ്യ റൗണ്ടിൽ വിജയം നേടി ലക്ഷ്യ സെന്‍

കൊറിയ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടിൽ പൊരുതി നേടിയ വിജയവുമായി ഇന്ത്യയുടെ ലക്ഷ്യ സെന്‍. മൂന്ന് സെറ്റ് പോരാട്ടത്തിലാണ് ലക്ഷ്യ കൊറിയയുടെ ജി ഹൂന്‍ ചോയിയ്ക്കെതിരെ വിജയം നേടിയത്.

ആദ്യ സെറ്റ് ലക്ഷ്യ 14-21ന് പിന്നിൽ പോയെങ്കിലും പിന്നീടുള്ള സെറ്റുകളിൽ 21-16, 21-18 എന്ന സ്കോറിന് ലക്ഷ്യ സെന്‍ വിജയം നേടി. 62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ലോക റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടി ലക്ഷ്യ സെന്‍

ജര്‍മ്മന്‍ ഓപ്പണിന്റെയും ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിന്റെയും ഫൈനലില്‍ എത്തിയ ലക്ഷ്യ സെന്‍ പുരുഷ വിഭാഗം സിംഗിള്‍സ് റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം പിടിച്ചു. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം ഇപ്പോള്‍ 9ാം റാങ്കിലാണ്.

ഈ വര്‍ഷം മൂന്ന് ടൂര്‍ണ്ണമെന്റുകളിൽ പങ്കെടുത്ത താരം ഒരെണ്ണം വിജയിച്ചപ്പോള്‍ രണ്ടിടത്ത് റണ്ണര്‍ അപ്പായി.

ലക്ഷ്യത്തിന് മുമ്പ് വീണ് ലക്ഷ്യ, വിക്ടര്‍ അക്സെൽസന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍

ജര്‍മ്മന്‍ ഓപ്പൺ സെമിയിൽ വിക്ടര്‍ അക്സെൽസനെ വീഴ്ത്തിയത് വീണ്ടും ആവര്‍ത്തിക്കാനാകാതെ ലക്ഷ്യ സെൻ. ഇന്ന് നടന്ന ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ഫൈനലില്‍ ലക്ഷ്യ സെൻ ലോക ഒന്നാം നമ്പർ താരത്തോട് നേരിട്ടുള്ള സെറ്റുകളിൽ പിന്നിൽ പോകുകയായിരുന്നു.

10-21, 15-21 എന്നിങ്ങനെ 53 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷമാണ് ലക്ഷ്യ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ ഫൈനലില്‍ കടന്ന ലക്ഷ്യ സെന്‍, സെമിയിൽ കീഴടക്കിയത് നിലവിലെ ചാമ്പ്യനെ

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. നിലവിലെ ചാമ്പ്യനും ലോക റാങ്കിംഗിൽ ഏഴാം സ്ഥാനവുമുള്ള മലേഷ്യയുടെ ലീ സീ ജിയയെ മൂന്ന് സെറ്റ് ത്രില്ലറിലാണ് ലക്ഷ്യ കീഴടക്കിയത്.

ആദ്യ ഗെയിം അനായാസം നേടിയ ലക്ഷ്യയ്ക്കെതിരെ ശക്തമായ തിരിച്ചുവരവാണ് ലീ നടത്തിയത്. മൂന്നാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ ഇന്ത്യന്‍ താരം മുന്നേറി ഫൈനൽ സ്ഥാനം ഉറപ്പിച്ചു.

സ്കോര്‍: 21-13, 12-21, 21-19.

സിന്ധുവിനും സൈനയ്ക്കും കിഡംബിയ്ക്കും നിരാശ, ലക്ഷ്യ സെൻ മുന്നോട്ട്

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ ഓപ്പൺ 2022ൽ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും സൈന നെഹ്‍വാലും ശ്രീകാന്ത് കിഡംബിയും പുറത്ത്. അതേ സമയം ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിന്ധു ജപ്പാന്റെ സയാക്ക തകാഹാഷിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. സ്കോർ: 19-21, 21-16, 17-21.

ഡെന്മാര്‍ക്കിന്റെ മൂന്നാം സീഡ് ആന്‍ഡേഴ്സ് ആന്റോന്‍സനിനെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടർ ഉറപ്പാക്കിയത്. 21-16, 21-18 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ യുവ താരത്തിന്റെ വിജയം.

സൈന അകാനെ യമാഗൂച്ചിയോട് 14-21, 21-17, 17-21 എന്ന സ്കോറിനാണ് കീഴടങ്ങിയത്. കിഡംബിയാകട്ടെ ഇന്തോനേഷ്യയുടെ ആന്തോണി സിനിസുക ഗിന്റിഗിനോട് ആദ്യ ഗെയിമിൽ ആധിപത്യത്തോടെ മുന്നേറിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും പിന്നിൽ പോയി. സ്കോര്‍: 21-9, 18-21, 19-21.

ഫൈനലിൽ ലക്ഷ്യയ്ക്ക് കാലിടറി, ജ‍‍ർമ്മൻ ഓപ്പണിൽ റണ്ണറപ്പ്

സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം വിക്ട‍‍ർ അക്സെൽസെന്നിനെ അട്ടിമറിച്ചെത്തിയ ലക്ഷ്യ സെന്നിന് ഫൈനലില്‍ ആ നേട്ടം പുറത്തെടുക്കാനായില്ല. ഫൈനലിൽ തായ്‍ലാന്‍ഡിന്റെ കുൻലാവുട് വിടിഡ്സാർണിനോട് നേരിട്ടുള്ള ഗെയിമിലാണ് ലക്ഷ്യ സെൻ പരാജയപ്പെട്ടത്.

സ്കോർ: 18-21, 15-21.

വമ്പൻ അട്ടിമറി, ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ലക്ഷ്യ സെൻ ജ‍ർമ്മൻ ഓപ്പൺ ഫൈനലിൽ

ജ‍ർമ്മൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെൻ. ഇന്നലെ നടന്ന സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവുമായ ഡെന്മാര്‍ക്കിന്റെ വിക്ടർ അക്സെൽസെന്നിനെ മൂന്ന് ഗെയിം ത്രില്ലറിലാണ് ലക്ഷ്യ വീഴ്ത്തിയത്.

ആദ്യ ഗെയിമിൽ 13-21ന് അനായാസ വിജയം നേടിയ ലക്ഷ്യയ്ക്ക് 12-21ന് രണ്ടാം ഗെയിമിൽ കാലിടറി. മൂന്നാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള ത്രില്ലർ പോരാട്ടം കണ്ടുവെങ്കിലും 22-20ന് മത്സരം ലക്ഷ്യ സ്വന്തമാക്കി. മൂന്നാം ഗെയിമിൽ ഒരു ഘട്ടത്തിൽ 9-16ന് ലക്ഷ്യ പിന്നിലായിരുന്നു. അവിടെ നിന്ന് സ്കോർ 19-19ൽ എത്തിച്ചാണ് താരം ഈ വമ്പൻ തിരിച്ചുവരവ് നടത്തിയത്.

സ്കോർ: 21-13,12-21,22-20

ലോക ചാമ്പ്യനെ വീഴ്ത്തി, ലക്ഷ്യ യൂ ബ്യൂട്ടി!!!! ഇന്ത്യന്‍ ഓപ്പൺ കിരീട ജേതാവ്

ലോക ചാമ്പ്യന്‍ ലോഹ് കീന്‍ യെവിനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തി ഇന്ത്യ ഓപ്പൺ കിരീടം സ്വന്തമാക്കി ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ലക്ഷഅയ സെന്‍ 24-22, 21-17 എന്ന സ്കോറിനാണ് ലക്ഷ്യയുടെ വിജയം.

ആദ്യ ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പൊരുതിയപ്പോള്‍ അവസാന നിമിഷം ലക്ഷ്യ വിജയം പിടിച്ചെടുത്തു. രണ്ടാം ഗെയിമിൽ ലോക ചാമ്പ്യന്റെ വെല്ലുവിളിയെ അതിജീവിച്ച് ലക്ഷ്യ സെന്‍ ജയം സ്വന്തമാക്കി.

ലക്ഷ്യം ഒരു വിജയം അകലെ, ഇന്ത്യ ഓപ്പൺ ഫൈനലില്‍ കടന്ന് ലക്ഷ്യ സെന്‍

ഇന്ത്യ ഓപ്പൺ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ലോക റാങ്കിംഗിൽ 60ാം സ്ഥാനത്തുള്ള എന്‍ജി സെ യോംഗിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യയുടെ വിജയം. ആദ്യ ഗെയിം പൊരുതി തോറ്റ ശേഷം ആണ് ലക്ഷ്യയുടെ തിരിച്ചുവരവ്.

സ്കോര്‍: 19-21, 21-16, 21-12. അടുത്തിടെ ലോക ചാമ്പ്യനായ ലോഹ് കീന്‍ യെവ് ആണ് ലക്ഷ്യയുടെ ഫൈനലിലെ എതിരാളി.

ചരിത്രം പിറന്നു, ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഉറപ്പായി

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയിൽ നിന്ന് ഒരു താരം എത്തുമെന്ന് ഉറപ്പായി. ഇതോടെ ചരിത്ര നിമിഷത്തിനാണ് ഇന്ത്യന്‍ ബാഡ്മിന്റൺ സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്.

ശ്രീകാന്ത് കിഡംബി – ലക്ഷ്യ സെന്‍ സെമി ഫൈനലിലെ വിജയം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മാറും. മുമ്പ് രണ്ട് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡൽ നേടിയിട്ടുണ്ട്.

പ്രകാശ് പദുകോണും സായി പ്രണീതും ആണ് ഈ നേട്ടത്തിന് അര്‍ഹരായത്. ലക്ഷ്യ സെന്‍ ലോക റാങ്കിംഗിൽ 42ാം സ്ഥാനത്തുള്ള ഹാവോ ജുന്‍ പെംഗിനെ 21-15, 15-21, 22-20 എന്ന സ്കോറിന് ത്രില്ലറിൽ പരാജയപ്പെടുത്തിയപ്പോള്‍ കിഡംബി 21-8, 21-7 എന്ന നിലയിൽ അനായാസം ആണ് മാര്‍ക്ക് കാല്‍ജോവിനെ പരാജയപ്പെടുത്തി സെമിയിലെത്തിയത്.

പിവി സിന്ധു ഫ്രഞ്ച് ഓപ്പൺ ക്വാര്‍ട്ടറിൽ, ലക്ഷ്യ സെന്നും മുന്നോട്ട്

ഫ്ര‍ഞ്ച് ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പാക്കി ഇന്ത്യയുടെ പിവി സിന്ധു. BWF ലോക ടൂര്‍ സൂപ്പര്‍ 750 ടൂര്‍ണ്ണമെന്റിൽ പ്രീക്വാര്‍ട്ടറിൽ സിന്ധു ലൈന്‍ ക്രിസ്റ്റോഫെര്‍സെനെതിരെയാണ് നേരിട്ടുള്ള ഗെയിമിൽ വിജയം കൈവരിച്ചത്. 24ാം റാങ്കുകാരിയായിരുന്നു സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിമിൽ ഡാനിഷ് താരം സിന്ധുവിനൊപ്പം പൊരുതിയപ്പോള്‍ രണ്ടാം ഗെയിമിൽ സിന്ധു തന്റെ മികവ് പുറത്തെടുത്തു. സ്കോര്‍ : 21-19, 21-9.

ലോക റാങ്കിംഗിൽ 40ാം സ്ഥാനത്തുള്ള ലോഹ കീന്‍ യെവിനെതിരെ 21-17, 21-13 എന്ന സ്കോറിന് വിജയം നേടി ലക്ഷ്യ സെന്‍ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറിൽ കടന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഡച്ച് ഓപ്പൺ ഫൈനലില്‍ സിംഗപ്പൂരിന്റെ താരത്തോട് ലക്ഷ്യ പരാജയമേറ്റിരുന്നു.

Exit mobile version