ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പിൽ നിന്ന് ലക്ഷ്യ സെന്‍ പുറത്ത്

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് തോൽവി. താരം ഇന്ന് നേരിട്ടുള്ള സെറ്റുകളിൽ ഇന്തോനേഷ്യയുടെ ലോ കീന്‍ യെവിനോട് ആണ് പരാജയപ്പെട്ടത്.

ആദ്യ ഗെയിമിൽ ചെറുത്ത്നില്പില്ലാതെ താരം കീഴടങ്ങിയപ്പോള്‍ രണ്ടാം ഗെയിമിൽ അവസാനം വരെ പൊരുതിയ ശേഷമാണ് ലക്ഷ്യ കീഴടങ്ങിയത്. സ്കോര്‍: 7-21, 21-23.

പ്രണോയിയും ലക്ഷ്യ സെന്നും രണ്ടാം റൗണ്ടിലേക്ക്

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ്സ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ കടന്ന് എച്ച്എസ് പ്രണോയിയും ലക്ഷ്യ സെന്നും. പ്രണോയ ലോക റാങ്കിംഗിൽ 24ാം നമ്പര്‍ താരമായ വാംഗ് സു വേയിനെ 21-19, 22-20 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

ലക്ഷ്യ സെന്‍ ചൈനീസ് തായ്പേയുടെ ലോക അഞ്ചാം റാങ്കുകാരനെയാണ് അട്ടിമറിച്ചത്. സ്കോര്‍ : 21-18, 21-19.

പൊരുതി നേടിയ വിജയവുമായി ലക്ഷ്യ, ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍

ലോക റാങ്കിംഗിൽ 28ാം നമ്പര്‍ താരം എന്‍ജി സേ യോംഗിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിൽ വിജയം നേടി ഇന്ത്യയുടെ ലക്ഷ്യ സെന്‍. വിജയത്തോടെ ലക്ഷ്യ സെന്‍ ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2023ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ആദ്യ ഗെയിമിൽ 19-21ന് പിന്നിൽ പോയ ലക്ഷ്യ രണ്ടാം ഗെയിമിൽ ആധികാരിക വിജയം ആണ് നേടിയത്. മൂന്നാം ഗെയിമിലും ലക്ഷ്യ തന്നെ മേൽക്കൈ നേടി. സ്കോര്‍: 19-21, 21-8, 21-17.

ആദ്യ റൗണ്ടിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയ്, ശ്രീകാന്ത് കിഡംബി എന്നിവര്‍ പുറത്തായിരുന്നു.

ഇന്ത്യന്‍ പോരിൽ പ്രണോയിയെ മറികടന്ന് ലക്ഷ്യ സെന്‍, ഡെന്മാര്‍ക്ക് ഓപ്പൺ ക്വാര്‍ട്ടറിൽ

ഡെന്മാര്‍ക്ക് ഓപ്പൺ ക്വാര്‍ട്ടറിൽ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയെയാണ് ലക്ഷ്യ െന്‍‍ പരാജയപ്പെടുത്തിയത്. 39 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തിൽ ആദ്യ ഗെയിമിൽ പ്രണോയിയ്ക്ക് കാര്യമായ ചെറുത്ത്നില്പ് ഉയര്‍ത്താനായിരുന്നില്ല.

രണ്ടാം ഗെയിമിൽ പ്രണോയ് പൊരുതി നോക്കിയെങ്കിലും ഗെയിമും മത്സരവും ലക്ഷ്യ സെന്‍ സ്വന്തമാക്കി. സ്കോര്‍: 21-9, 21-18. ലക്ഷ്യ ലോക റാങ്കിംഗിൽ 8ാം സ്ഥാനത്തും പ്രണോയ് ലോക റാങ്കിംഗിൽ 13ാം സഥാനത്തുമാണുള്ളത്. ഈ വര്‍ഷം കളിച്ച അഞ്ച് മത്സരങ്ങളിൽ ലക്ഷ്യയാണ് മൂന്നെണ്ണത്തിൽ വിജയിച്ചത്. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ലക്ഷ്യയുടെ ആദ്യ വിജയം ആണിത്.

സൈനയ്ക്ക് തോൽവി, ലക്ഷ്യയ്ക്ക് വിജയം

ഡെന്മാര്‍ക്ക് ഓപ്പണിൽ ആദ്യ റൗണ്ടിൽ വിജയം കുറിച്ച് ലക്ഷ്യ സെന്‍. അതേ സമയം വനിത സിംഗിള്‍സിൽ സൈന നെഹ്‍വാൽ ആദ്യ റൗണ്ടിൽ പരാജയം ഏറ്റുവാങ്ങി. പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ടും രണ്ടാം റൗണ്ടിലേക്ക് കടന്നു.

ലക്ഷ്യ സെന്‍ ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനെ 21-16, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സൈന ചൈനയുടെ യി മാന്‍ ഷാംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് പിന്നിൽ പോയത്. സ്കോര്‍: 17-21, 21-19, 11-21.

ഡബിള്‍സ് കൂട്ടുകെട്ട് കൊറിയന്‍ താരങ്ങളെ നേരിട്ടുള്ള ഗെയിമുകളിൽ 21-15, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.

ആദ്യ റൗണ്ടിൽ പുറത്തായി ലക്ഷ്യ സെന്‍, പ്രണോയി മുന്നോട്ട്

ജപ്പാന്‍ ഓപ്പൺ 2022ന്റെ ആദ്യ റൗണ്ടിൽ ലക്ഷ്യ സെന്നിന് കാലിടറി. കെന്റ നിഷിമോട്ടോയ് 21-18, 14-21, 13-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്. രണ്ടാം ഗെയിമിൽ 11-9 ന് മുന്നിൽ നിൽക്കുകയായിരുന്ന സെന്‍ പിന്നീട് ആ ഗെയിമിൽ നേടിയത് വെറും 3 പോയിന്റ് ആണ്. നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലും താരത്തിന് കാര്യമായ പ്രഭാവം സൃഷ്ടിക്കാനായില്ല.

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ടിനും ആദ്യ റൗണ്ടിൽ തോൽവിയായിരുന്നു ഫലം. 21-19, 21-23, 15-21 എന്ന സ്കോറിനായിരുന്നു തോൽവി. രണ്ടാം ഗെയിമിൽ പൊരുതി നിന്ന ശേഷം ആണ് താരങ്ങള്‍ പിന്നിൽ പോയത്.

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ എച്ച് എസ് പ്രണോയ് അടുത്ത റൗണ്ടിലേക്ക് കടന്നു. ഹോങ്കോംഗ് താരത്തിനോട് 11-10ന് മുന്നിൽ നിൽക്കുമ്പോള്‍ പ്രണോയിയുടെ എതിരാളി മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

ഇന്ത്യന്‍ താരങ്ങളുടെ ത്രില്ലര്‍ പോരാട്ടത്തിൽ ലക്ഷ്യ സെന്നിനെ വീഴ്ത്തി പ്രണോയ് ക്വാര്‍ട്ടറിൽ

ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിൽ ലക്ഷ്യ സെന്നിനെ വീഴ്ത്തി എച്ച് എസ് പ്രണോയ്. വിജയത്തോടെ പ്രണോയ് ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനില്‍ കടന്നു. 75 മിനുട്ട് നീണ്ട മത്സരത്തിൽ 17-21, 21-16, 21-17 എന്ന സ്കോറിനാണ് പ്രണോയ് വിജയം പിടിച്ചെടുത്തത്.

ലോക റാങ്കിംഗിൽ 23ാം സ്ഥാനത്തുള്ള ചൈനയുടെ ജുന്‍ പെഗ് ഷാവോയാണ് ക്വാര്‍ട്ടറിൽ പ്രണോയിയുടെ എതിരാളി. 5ാം റാങ്കുകാരന്‍ സി ജിയ ലീയെ കീഴടക്കിയാണ് ചൈനീസ് താരം ക്വാര്‍ട്ടറിലെത്തിയത്.

ലക്ഷ്യ സെന്‍ പ്രീക്വാര്‍ട്ടറിൽ, ഗായത്രി – ട്രീസ കൂട്ടുകെട്ടിന് തോൽവി

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ പ്രീ ക്വാര്‍ട്ടറിൽ കടന്നു. രണ്ടാം റൗണ്ട് മത്സരത്തിൽ ലോക റാങ്കിംഗിൽ 74ാം നമ്പറിലുള്ള സ്പെയിനിന്റെ താരത്തെ കീഴടക്കിയാണ് ലക്ഷ്യ മുന്നേറിയത്. നേരിട്ടുള്ള ഗെയിമിലായിരുന്നു ലക്ഷ്യയുടെ വിജയം.

21-17, 21-10 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയിച്ചത്. പ്രീ ക്വാര്‍ട്ടറിൽ എച്ച്എസ് പ്രണോയ് – കെന്റ മൊമോട്ട മത്സരത്തിലെ വിജയികളെ ലക്ഷ്യ നേരിടും.

അതേ സമയം വനിത ഡബിള്‍സിൽ ഗായത്രി ഗോപിചന്ദ് – ട്രീസ ജോളി കൂട്ടുകെട്ട് രണ്ടാം റൗണ്ടിൽ തോൽവിയേറ്റ് വാങ്ങി. കോമൺവെൽത്ത് ഗെയിംസ് സെമി ഫൈനലില്‍ ഇവര്‍ പരാജയം ഏറ്റുവാങ്ങിയ അതേ എതിരാളികളായ മലേഷ്യയുടെ ലോക റാങ്കിംഗിലെ 11ാം നമ്പര്‍ താരങ്ങളോട് 8-21, 17-21 എന്ന സ്കോറിനായിരുന്നു പരാജയം.

അനായാസ ജയവുമായി ലക്ഷ്യ സെന്‍

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പ്സ് 2022ൽ ലക്ഷ്യ സെന്നിന് വിജയം. ഡെന്മാര്‍ക്കിന്റെ ഹാന്‍സ്-ക്രിസ്റ്റ്യന്‍ സോൽബര്‍ഗ് വിട്ടിംഗ്ഹസിനെ ആണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. 21-12, 21-11 എന്ന സ്കോറിന് ആണ് ലക്ഷ്യയുടെ വിജയം.

അതേ സമയം വനിത സിംഗിള്‍സിൽ മാളവിക ബന്‍സോദ് തോൽവിയേറ്റ് വാങ്ങി. ഡെന്മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റോഫര്‍സെനിന്നോടാണ് മാളവിക തോൽവിയേറ്റ് വാങ്ങിയത്. 14-21, 12-21 എന്ന സ്കോറിനാണ് മാളവിക ബന്‍സോദ് പരാജയം ഏറ്റുവാങ്ങിയത്.

പുരുഷ ഡബിള്‍സിൽ മനു അട്രി – സുമീത് റെഡ്ഢി കൂട്ടുകെട്ടിനെ 11-21, 21-19, 15-21 എന്ന സ്കോറിനാണ് ജപ്പാന്റെ ഡബിള്‍സ് ജോഡിയോട് പരാജയപ്പെട്ടത്.

ലക്ഷ്യം നിറവേറ്റി ലക്ഷ്യ സെന്‍, കോമൺവെൽത്ത് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് പുരുഷ ബാഡ്മിന്റൺ സിംഗിള്‍സിൽ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് മലേഷ്യയുടെ സെ യോംഗ് എന്‍ജിയെയാണ് ലക്ഷ്യ ഫൈനൽ പോരാട്ടത്തിൽ നേരിട്ടത്. 2-1 എന്ന സ്കോറിനായിരുന്നു ലക്ഷ്യ സ്വര്‍ണ്ണ മെഡൽ നേടിയത്.

ആദ്യ ഗെയിമിൽ ലക്ഷ്യയ്ക്ക് കാലിടറിയെങ്കിലും രണ്ടാം ഗെയിമിൽ താരം അതിശക്തമായ തിരിച്ചുവരവ് നടത്തി മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി. മൂന്നാം ഗെയിമിൽ 9-5ന് മുന്നിലെത്തിയ ലക്ഷ്യ ബ്രേക്കിന്റെ സമയത്ത് 11-7ന് മുന്നിലായിരുന്നു. ലക്ഷ്യ പിന്നീട് 17-11ന് മുന്നിലെത്തിയെങ്കിലും മലേഷ്യന്‍ താരം ലീഡ് കുറച്ച് കൊണ്ടുവന്ന് സ്കോര്‍ 19-16 എന്ന നിലയിലാക്കി. എന്നാൽ അടുത്ത രണ്ട് പോയിന്റുകള്‍ നേടി സ്വര്‍ണ്ണം ലക്ഷ്യ ഉറപ്പിക്കുകയായിരുന്നു.

 

സ്കോര്‍: 19-21, 21-9, 21-16.

ലക്ഷ്യ ഫൈനലിൽ, കിഡംബിയ്ക്ക് സെമിയിൽ തോൽവി, വനിതകളിൽ സിന്ധു ഫൈനലില്‍

കോമൺവെൽത്ത് പുരുഷ സിംഗിള്‍സിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിൽ. എന്നാൽ മറ്റൊരു സെമി ഫൈനലില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി പൊരുതി വീണു. ലക്ഷ്യ മൂന്ന് ഗെയിം പോരാട്ടത്തിൽ ലോക 87ാം റാങ്കുകാരന്‍ ജിയ ഹെംഗ് ജേസൺ ടെഹിനെ 21-10, 18-21, 21-16 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

മലേഷ്യയുടെ സെ യോംഗ് എന്‍ജിയോടാണ് ശ്രീകാന്ത് കിഡംബി തോൽവിയേറ്റ് വാങ്ങിയത്. 21-13, 19-21, 10-21 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ആദ്യ ഗെയിം അനായാസം ജയിച്ച ശ്രീകാന്ത് രണ്ടാം ഗെയിമിൽ പൊരുതി നോക്കിയെങ്കിലും പരാജയം രുചിക്കേണ്ടി വന്നു. മൂന്നാം ഗെയിമിൽ താരം നിലയുറപ്പിക്കുവാന്‍ പാട് പെടുകയായിരുന്നു.

വനിത സിംഗിള്‍സിൽ സിംഗപ്പൂരിന്റെ യോ ജിയ മിന്നിനെ 21-19, 21-17 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. കാനഡയുടെ മിച്ചേൽ ലിയെയാണ് സിന്ധു ഫൈനലില്‍ നേരിടുക.

ഇന്തോനേഷ്യ മാസ്റ്റേഴ്സിൽ പൊരുതി വീണ് ലക്ഷ്യ സെന്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2022ന്റെ ക്വാര്‍ട്ടറിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് കാലിടറി. ലോക നാലാം റാങ്കുകാരന്‍ ചൈനീസ് തായ്‍‍പേയുടെ ചൗ ടിയന്‍ ചെന്നിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിന് ശേഷം ആണ് ലക്ഷ്യ കീഴടങ്ങിയത്.

ആദ്യ ഗെയിം പിന്നിൽ പോയ ലക്ഷ്യം രണ്ടാം ഗെയിമിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിമിൽ താരത്തിന് മേൽക്കൈ നേടാനായില്ല.

സ്കോര്‍: 16-21, 21-12, 14-21.

Exit mobile version