Novus Soccer Academy യുടെ ലോഗോ പ്രകാശനം ചെയ്തു

Newsroom

Picsart 22 11 15 00 48 38 436
Download the Fanport app now!
Appstore Badge
Google Play Badge 1

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും റിട്ട. കമാണ്ടന്റുമായ യു. ഷറഫലിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന Novus Soccer Academy യുടെ വെബ് സൈറ്റ്, ലോഗോ, പ്രകാശനം ചെയ്തു. മലപ്പുറം സൂര്യ റിജന്‍സിയില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ലോഗോയും ഡോ. ഐ.എം. വിജയന്‍ വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്.

6 നും 16 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം ഒരുക്കുക. കുട്ടികളുടെ സഹജമായ കഴിവുകള്‍ പ്രയോജനപ്പെടുത്തി മികച്ച നിലവാരത്തില്‍ പരിശീലനം നല്‍ക്കി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. റിട്ട. ഡി.ജി.പി. ഋഷിരാജ് സിങാണ് ചീഫ് അഡൈ്വസര്‍, ഡോ. ഐ.എം വിജയന്‍ ടെക്‌നിക്കല്‍ അഡൈ്വസറും, വിക്ടര്‍ മഞ്ഞില ട്രൈനിംങ് അഡൈ്വസറുമാണ്. പരിശീനം വിലയിരുത്താന്‍ പ്ര്‌ത്യേക ഒബ്‌സര്‍വേഷന്‍ പാനലും നിര്‍മ്മിച്ചിട്ടുണ്ട്. മൂന്‍ ഇന്ത്യന്‍ താരങ്ങളായ കെ.ടി. ചാക്കോ (ഗോള്‍കീപ്പര്‍ എക്‌സ്‌പോര്‍ട്ട്), കുരികേശ് മാത്യൂ (ഡിഫഡേഴ്‌സ് എക്‌സ്‌പോര്‍ട്ട്), ജോ. പോള്‍ അഞ്ചേരി (മിഡ്ഫീള്‍ഡര്‍ എക്‌സ്‌പോര്‍ട്ട്), ആസിഫ് സഹീര്‍ (സ്‌ട്രൈക്കര്‍ എക്‌സ്‌പോര്‍ട്ട്) തുടങ്ങിയവരാണ് ഒബ്‌സര്‍വേഷന്‍ കമ്മിറ്റിയിലൂള്ളത്. റെസിഡന്‍ഷ്യല്‍, നോണ്‍ റെസിഡന്‍ഷ്യല്‍, E- Novus Academy (Online), എന്നീ മൂന്ന് വിഭാഗങ്ങളിലായിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ആണ് മൂന്ന് വിഭാഗങ്ങളിലായി ഒരു ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്ത് തന്നെ അറിയപ്പെടുന്ന ദേശീയ, അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങളും പരിശീലകരുമാണ് ഈ അക്കാദമിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത.

03

അഞ്ച് ഘട്ടങ്ങളായിട്ടാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ Non-Residential Novus Academy, E-Novus Academy എന്നിവയാണ് ഉള്‍പ്പെടുന്നത്. 6 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കേരളത്തില്‍ ഉടനീളമുള്ള സ്‌കൂളുകളുടെ സഹകരണത്തോടെ പരിശീലനം നല്‍ക്കും. അക്കാദമിക്ക് വേണ്ട ഉന്നതനിലവാരമുള്ള ഉപകരണങ്ങള്‍, സിലബസ്സുകള്‍, പരിശീലകര്‍ എന്നിവ Novus Soccer Academy നല്‍ക്കും. പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടുകള്‍ കുട്ടികളെയും മാത്രം സ്‌കൂളുകള്‍ നല്‍ക്കിയാല്‍ മതി. അക്കാദമികളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, പ്രെഫഷണല്‍ ക്ലബിലേക്കുള്ള അവസരം, രാജ്യത്തിന് അകത്തും പുറത്തുമായി സംഘടിപ്പിക്കുന്ന വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുവാനുള്ള അവസരം, രാജ്യത്ത് നടക്കുന്ന വിവിധ മത്സരങ്ങള്‍ കാണാനും വിലയിരുത്താനുമുള്ള അവസരം എന്നിവയും നോവസ് സോക്കര്‍ നല്‍ക്കും. ഓണ്‍ലൈന്‍ വഴിയുള്ള പരിശീലനമാണ് ഈ-നോവസിലൂടെ ഒരുക്കുന്നത്. 50 ല്‍ അധികം വീഡിയോകള്‍, മാസത്തില്‍ Doubt Clearence, പ്രത്യേക സിലബസ്സ്, എന്നിവയാണ് E-Novus Academy യുടെ പ്രത്യേകതകള്‍. E-Novus Academy രണ്ട് തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് മാസത്തില്‍ 4-മുതല്‍ 5 വരെ പ്രാക്ടിക്കല്‍ സെക്ഷനുള്ള ഒരു പരിശീലന പരിപാടിയും 8 മുതല്‍ 10 വരെ പ്രാക്ടിക്കല്‍ വരുന്ന മറ്റെരും പരിശീലന പരിപാടിയും ക്രമീകരിച്ചിട്ടുണ്ട്്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കാം.

രണ്ടാം ഘട്ടത്തില്‍ 15 ഏക്കറില്‍ ഫിഫ സ്റ്റാന്‍ഡേര്‍ഡോട് കൂടിയ ഫുട്‌ബോള്‍ ടര്‍ഫ്, പ്രത്യേക പരിശീലന ടര്‍ഫ്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, ജിംനേഷ്യം തുടങ്ങിയ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി റെസിഡന്‍ഷ്യല്‍ അക്കാദമിക്ക് തുടക്കം കുറിക്കും. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ഹബായ അരീക്കോടാണ് റെസിഡന്‍ഷ്യല്‍ അക്കാദമിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
മൂന്നാം ഘട്ടത്തില്‍ സ്വിമ്മിങ് പൂള്‍, ബാസ്‌ക്കറ്റ് ബോള്‍ ക്വാര്‍ട്ട്, വോളിബോള്‍ ക്വാര്‍ട്ട്, ബാഡ്മിന്റണ്‍ ക്വാര്‍ട്ട്, സീനിയര്‍ ഗസ്റ്റ് ഹൗസ് തുടങ്ങിയവ ഉള്‍പ്പെടുത്തി സ്‌പോര്‍സ് കോംപ്ലക്‌സ് നിര്‍മ്മിക്കും.

നാലാം ഘട്ടത്തില്‍ കോച്ചസ്, റഫറീസ് തുടങ്ങിയവര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടികള്‍, ഇന്‍ജ്വറി റിക്കവറി സൗകര്യങ്ങള്‍, കൗണ്‍സിലിംങ് സെന്‍ന്റര്‍, വിവിധ കോഴ്‌സുകള്‍, സ്‌പോര്‍ട്‌സ് സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കും.
അഞ്ചാം ഘട്ടത്തില്‍ 2028 ടെ സ്വന്ത്ം അക്കാദമി താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്രെഫഷണല്‍ ക്ലബ് രൂപീകരിക്കും.

02

ലക്ഷ്യങ്ങള്‍

1. ഫുട്‌ബോളിന്റെ സാങ്കേതികവും തന്ത്രപരവുമായ ആശയങ്ങള്‍ പഠിക്കാന്‍ സൗകര്യമൊരുക്കുക.
2. ഫുട്‌ബോള്‍ പഠനത്തിനായി അന്താരാഷ്ട്ര നിലവാരമുള്ള സ്ഥലങ്ങള്‍ ഒരുക്കുക.
3. കായിക പരിശീലനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക.
4. പ്രൊഫഷണല്‍ ഫുട്‌ബോള്‍ എന്താണെന്ന് പഠിപ്പിക്കുക.
5. നല്ല നലമുറയെ വാര്‍ത്തെടുക്കുക.
6. സ്വന്തം അക്കാദമി താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്രൊഫഷണല്‍ ക്ലബ് ആരംഭിക്കുക.
Program stages
Stage – 1
Non-Residential Academy, E-Novus Academy
Stage – 2
FIFA standard artificial football turf including practice turf, Residential academy
Stage -3
Sports Complex (including Guest house for Senior players and Officials, basketball court, Swimming Pool, Volleyball Court, Badminton court).
Stage -4
Training programs for Coaches, Referees etc, Licence courses, Motivation classes, Counselling centres, sports seminars.
Stage – 5
Formation of Professional Football Club

Advisory Board
1. Chief Advisor – Rtd DGP Rishiraj Singh IPS
2. Technical Advisor – Dr.IM Vijayan
3. Training advisor – Victor Manjila
4. Media Advisor – Kamal Varadoor
5. Legal Advisor – Adv. P.C. Sasidharan
6. Chief Medical and Physical Fitness Advisor – Dr Mohan Kumar
Special Observation Panel
1. U.Sharfali (Chief Coordinator )
2. K.T. Chacko (Goalkeeper Expert)
3. Kurikesh Mathew (Defenders Expert)
4. Jo Paul Ancheri (Midfielder Expert)
5. Asif Saheer (Striker Expert)

ചടങ്ങില്‍ പങ്കെടുത്തവര്‍

മുന്‍ ഇന്ത്യന്‍ ഇന്റെര്‍നാഷണല്‍ താരങ്ങളായ കെ.പി. സേദുമാധവന്‍,സി.വി. പാപ്പച്ചന്‍, കെ.ടി. ചാക്കോ, കുരികേശ് മാത്യൂ, തോബിയാസ്, വി.പി. ഷാജി, മുന്‍ ഇന്ത്യന്‍ താരങ്ങളായ ആസിഫ് സഹീര്‍, സുശാന്ത് മാത്യൂ, ഹബീബ് റഹ്‌മാന്‍, കമാല്‍ വരദൂര്‍ (സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്), വി.പി. അനില്‍ (പ്രസിഡന്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍), സൂപ്പര്‍ അഷ്‌റഫ് ബാവാ, അഡ്വ. സഫറുള്ള, പീതാംബരന്‍ (ഫുട്‌ബോള്‍ പരീശീലകന്‍), സികെ. അബ്ദുറഹ്‌മാന്‍ (മുന്‍ ഡി.എഫ്,എ. പ്രസിഡന്റ്), തുടങ്ങിയവരും മുന്‍ സന്തോഷ് ട്രോഫി താരങ്ങളും കേരളാ പോലീസ് താരങ്ങളും കായികരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.