ഇന്തോനേഷ്യയിൽ നിന്ന് വേദനിപ്പിക്കുന്ന വാർത്ത, നൂറിൽ അധികം ഫുട്ബോൾ ആരാധകർക്ക് ജീവൻ നഷ്ടപ്പെട്ടു

Newsroom

Picsart 22 10 02 11 37 52 403
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്തോനേഷ്യയിൽ നിന്ന് വേദനിപ്പിക്കുന്ന വാർത്ത ആണ് വരുന്നത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിനു ശേഷം ഉണ്ടായ പോലീസ് നടപടിയും അതിനു ശേഷം ഉണ്ടായ തിക്കുംതിരക്കും കാരണം പൊലിഞ്ഞത് 100ൽ അധികം ജീവനുകൾ ആണ്‌. പെർസെബയ സുരബായയ്‌ക്കെതിരായ അരേമ എഫ്‌സിയുടെ ലീഗ് പോരാട്ടത്തിനു ശേഷമായിരുന്നു ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്

ഇന്തോനേഷ്യ 112516

129 ഫുട്‌ബോൾ ആരാധകർ മരിച്ചതായി ഇന്തോനേഷ്യയിൽ നിന്ന് ഉള്ള റിപ്പോർട്ട്. മത്സരത്തിനൊടുവിൽ ആരാധകർ പിച്ച് കയ്യേറുകയും തുടർന്ന് പോലീസ് നടഒഅടി സ്വീകരിച്ചതും ആണ് ഇത്ര വലിയ വിപത്തിലേക്ക് കാര്യങ്ങൾ നയിച്ചത്. മലംഗിലെ കഞ്ജുരുഹാൻ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം.

180 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഈസ്റ്റ് ജാവ പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും മരണപ്പെട്ടു. അവസാനം വരുന്ന റിപ്പോർട്ടുകളിൽ മരണ സംഖ്യ 180ൽ അധികം ആണെന്നും പറയപ്പെടുന്നു.